fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

Mannarkkad Forane

മണ്ണാർക്കാട് ഫൊറോന

ആദ്യകാലങ്ങളിൽ മണ്ണാർക്കാട് മേഖല പൂർണ്ണമായും കുടിയേറ്റ പ്രദേശമായിരുന്നു. 1950ന് ശേഷം എടത്തനാട്ടുകര മുതൽ കല്ലടിക്കോട് വരെയുള്ള മലമ്പ്രദേശങ്ങളിൽ കുടിയേറ്റ കർഷകർ ധാരാളം വന്നുതുടങ്ങി. 1970-80 കാലങ്ങളിലാണ് കുടിയേറ്റം ശക്തിപ്രാപിച്ചത്. അതോടെ മണ്ണാർക്കാടിന്റെ മുഖഛായതന്നെ മാറിയെന്നുപറയാം. 1925 ൽ കാഞ്ഞിരപ്പിള്ളി സ്വദേശികളായ ജേക്കബ് തോമസ് കരിപ്പാപറമ്പിലും കല്ലറയ്ക്കൽ മാളിയേക്കൽ ജോസഫും ആണ് ആദ്യത്തെ കുടിയേറ്റക്കാർ. മണ്ണാർക്കാട് ടൗണിൽ കോഴിക്കോട് ലത്തീൻ രൂപതയുടെ പള്ളി സ്ഥാപിക്കുവാൻ ആവശ്യമായ എല്ലാ സ്ഥലവും സൗകര്യങ്ങളും ചെയ്തുകൊടുത്തത് ഇവരാണ്. 1953ൽ തലശ്ശേരി രൂപത സ്ഥാപിതമായതിനെ തുടർന്ന് 1960 ജൂലൈ 3-ാം തിയ്യതി കാഞ്ഞിരപ്പുഴ ഇടവക നിലവിൽ വന്നു. മണ്ണാർക്കാട്, കാരാക്കുറുശ്ശി, തച്ചമ്പാറ, കരിമ്പ എന്നീ പഞ്ചായത്തുകളുള്ള കത്തോലിക്കരെല്ലാം കാഞ്ഞിരപ്പുഴ ഇടവകാംഗങ്ങളായിരുന്നു. 1974ൽ പാലക്കാട് രൂപത നിലവിൽ വന്നപ്പോൾ തലശ്ശേരി രൂപതയുടെ കീഴിലുണ്ടായിരുന്ന പാലക്കാട് ജില്ലയിലെ ഇരിമ്പകച്ചോല, കാഞ്ഞിരപ്പുഴ, പാലക്കയം, ചുള്ളിയാംകുളം, എടത്താനാട്ടുകര, കാരാക്കുറുശ്ശി എന്നിവടങ്ങളിലെ പള്ളികൾ പാലക്കാട് രൂപതയിൽ ഉൾപ്പെട്ടു. കാഞ്ഞിരപ്പുഴ വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ ഇരിമ്പൻ അച്ചനാണ് പെരിമ്പിടാരിയിലെ സെന്റ് ഡൊമിനിക്ക് സിസ്റ്റേഴ്സിന്റെ മഠം കപ്പേളയിൽ 1975 ജൂൺ 18-ാം തിയ്യതി ദിവ്യബലിയർപ്പിച്ച് മണ്ണാർക്കാട് പള്ളിക്ക് തുടക്കം കുറിച്ചത്. 1998 ജനുവരി 6-ാം തിയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ഇൗ ഇടവകയെ ഫൊറോനയായി ഉയർത്തി. പാലക്കാട് രൂപതയുടെ വടക്ക്, പടിഞ്ഞാറ് ഭാഗത്ത് പുല്ലിശ്ശേരി, ആനമൂളി, മെഴുകുംപാറ, കൈതച്ചിറ, കാരാപ്പാടം, കണ്ടമംഗലം, പുറ്റാനിക്കാട്, തിരുവിഴാംകുന്ന്, എടത്തനാട്ടുകര, അലനല്ലൂർ, ശ്രീകൃഷ്ണപുരം, കോട്ടപ്പുറം, മണ്ണാർക്കാട് എന്നീ പ്രദേശങ്ങൾ ഉൾകൊള്ളുന്നതാണ് മണ്ണാർക്കാട് ഫൊറോന. ഇവയിൽ ഏഴു പള്ളികളുടെ ആരംഭകൻ ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചനാണ്.

Total Number : 15
Place:Name:Vicar/Director:Sunday Mass:Phone:
Alanallur St.Joseph Fr. Kavalath James 04.30 P.M.
Anamooly St.Teresa of Avila Fr. Pariyath Shyju 04.00 P.M.
Edathanattukara St.William Fr. Kalan Dhanesh 10.15 A.M., 03.00 P.M. 04924266319
Kaithachira Christu Jyothi Fr. Maripurarth Kuriakose 10.30 A.M. 04924222911
Kandamangalam Christu Raja Fr. Chungath Livin 10.00 A.M. 04924231684
Karapadam St.Joseph Fr. Vadakken Jaison 07.45 A.M., 04.00 P.M. 04924231221
Kottapuram St. John the Baptist Fr. Kummamkottil Biju 07.30 A.M. 04924230151
Kumaramputhur Lourde Matha Fr. Thekkumkattil Jomy
Mannarkkad Holy Spirit Forane Fr. Pulickathazha Raju 07.15 A.M., 09.45 A.M. 04924222560
Mannarkkad Town Prasada Matha Fr. Pulickathazha Raju 07.45 A.M., 04.30 P.M. 04924222560
Mezhukumpara St.Joseph Fr. Pariyath Shyju 10.00 A.M.
Pullissery St.Mary Fr. Maripurarth Kuriakose 07.45 A.M. 04924235366
Puttanikkad Devamatha Fr. Thekkumkattil Jomy 08.00 A.M. 04924231684
Sreekrishnapuram St.Joseph Fr. Malekudiyil Sherjo 10.00 A.M., 4.30 P.M. 04662260551
Thiruvizhamkunnu Sacred Heart Fr. Kavalath James 10.30 A.M.