fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Joseph, Sreekrishnapuram 
Photo
Name:
St.Joseph
Place: Sreekrishnapuram
Status:
Parish
Forane:
Mannarkkad
Founded:
1982
Sunday Mass:
10.00 A.M., 4.30 P.M.
Strengh:
135
Belongs To:
   
Vicar / Dir : Fr. Malekudiyil Sherjo
  Asst.Dir/Vic:
Contact Office :
Sreekrishnapuram, Palakkad - 679513
Telephone:
04662260551
 
E-Mail:
Website:
 
History of the of St.Joseph
 സെന്റ് ജോസഫ്സ് ചർച്ച്
ശ്രീകൃഷ്ണപുരം
സ്ഥലനാമം
വള്ളുവനാടിന്റെ പ്രതാപ കാലങ്ങളിൽ നമ്പൂതിരിമാരാണ് ഇൗ പ്രദേശത്ത് കൂടുതൽ വസിച്ചിരുന്നതെന്നും അവരാണ് ഇവിടുത്ത് പ്രസിദ്ധ ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചതെന്നും ഇതിന്റെ ചുറ്റുപാടിലും പ്രാന്തപ്രദേശങ്ങളിലും ശ്രീകൃഷ്ണഭക്തരായ ഹിന്ദുക്കൾ മാത്രമെ കുടിയിരിക്കാൻ പാടുള്ളുവെന്നും ഇവിടെയുള്ളവർ ശ്രദ്ധിച്ചിരുന്നതാണ് ഇൗ പ്രദേശത്തിന് ശ്രീകൃഷ്ണപുരം എന്ന പേരുവരുവാൻ കാരണം. 1950 കൾക്ക് മുമ്പ് അന്യമതവിശ്വാസികൾ ആരുംതന്നെ ഇവിടെയില്ലായിരുന്നു എന്നത് വാസ്തവംതന്നെ. മറ്റുമതക്കാൽ താമസമാക്കിയാൽ കരിമ്പുഴ രക്തപ്പുഴയാകുമെന്ന വിശ്വാസം ഇവിടുത്തെ പഴമക്കാരിൽ ഇപ്പോഴുമുണ്ട്. മുസ്ലീം മതവിശ്വാസികൾ തന്റെ രാജ്യാതിർത്തിയിൽ കടന്നുകൂടെന്ന് വിലക്കു കല്പ്പിച്ച ഏക ഭരണാധികാരിയായിരുന്നു കവളപ്പാറമൂപ്പനാർ എന്നായിരുന്നു വസ്തുത. ബ്രാഹ്മണ അഗ്രഹാരങ്ങളിൽ മറ്റു മതസ്ഥർക്ക് സാമാന്യമായി സ്വാഗതില്ലല്ലോ. ഇന്നിപ്പോൾ ഇത്തരം പാരമ്പര്യത്തിന് പ്രസക്തി ഇല്ലെന്നായിട്ടുണ്ട്.
ആദ്യനാളുകൾ
ചരിത്ര പ്രാധാന്യമുളളതും വളർന്നുവരുന്നതുമായ ഗ്രാമപ്രദേശമാണ് ശ്രീകൃഷ്ണപുരം. 1970-കളുടെ ആരംഭത്തിലാണ് ശ്രീകൃഷ്ണപുരത്തും സമീപ പ്രദേശങ്ങളിലും മദ്ധ്യകേരളത്തിൽ നിന്നുമുള്ള കുടിയേറ്റം ആരംഭിച്ചത്. കൈ്രസ്തവർ അവരുടെ ആദ്ധ്യാത്മിക കാര്യങ്ങൾക്കായി അന്ന് കോഴിക്കോട് രൂപതയുടെ മണ്ണാർക്കാടുള്ള സെന്റ് ജെയിംസ് ദൈവാലയത്തിലാണ് പോയിരുന്നത്. 1975-ൽ മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ദൈവാലയം സ്ഥാപിതമായപ്പോൾ സുറിയാനികത്തോലിക്കർ ആ ഇടവകയിലെ അംഗങ്ങളായി. 1975ൽ കോട്ടപ്പുറം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദൈവാലയം ആരംഭിച്ചപ്പോൾ ഇൗ പ്രദേശത്തുളളവർ പുതിയ ഇടവകയിൽ ചേർക്കപ്പെട്ടു.
മഠവും സ്ക്കൂളും
1980-ൽ ഡൊമിനിക്കൻ സന്ന്യാസിനി സമൂഹം ശ്രീകൃഷ്ണപുരത്ത് മഠവും അതിനോട് ചേർന്ന് നേഴ്സറി സ്കൂളും ആരംഭിച്ചു. ഞായറാഴ്ചകളിലും രണ്ട് ഇടദിവസങ്ങളിലും മഠം കപ്പേളയിൽ ദിവ്യബലിയർപ്പണം ഉണ്ടായിരുന്നു. തൽക്കാലത്തേക്ക് ശ്രീകൃഷ്ണ പുരം ഭാഗത്തുളളവരെ ഒരുമിച്ച് കൂട്ടി ഇടവകസമൂഹത്തിന് രൂപം നൽകുവാൻ മഠം കപ്പേളയിലെ ഞായറാഴ്ച കുർബ്ബാനയർപ്പണം സഹായകമായി. 
പളളിയുടെ തുടക്കം
1980-ൽ ബഹു. അബ്ദിയാസ് സി.എം.എെ അച്ചൻ ഇവിടെ പള്ളിക്കായി 95/23.03.1982 കല്പന പ്രകാരം സ്ഥലം വാങ്ങി ദൈവാലയ നിർമ്മാണം ആരംഭിച്ചു. വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ദൈവാലയം 1982 ഒക്ടോബർ 31-ാം തീയ്യതി മാർ ജോസഫ് ഇരുമ്പൻ പിതാവ് ആശിർവദിച്ചു. മണ്ണാർക്കാട് പളളിയിൽ നിന്നാണ് ബഹു. അച്ചൻമാർ ഇവിടെ ദിവ്യബലിയർപ്പിക്കുവാൻ വന്നിരുന്നത്. 1985-ൽ ബഹു. ജോസ് പീടികപ്പറമ്പിൽ അച്ചനെ ശ്രീകൃഷ്ണപുരം ഇടവകയുടെ വികാരിയായി നിയമിച്ചു.
1990-ൽ ബഹു. ഫിലിപ്പ് പിണക്കാട്ടച്ചൻ വികാരിയായി നിയമിതനായി. സെമിത്തേരിക്കായി 25 സെന്റ് സ്ഥലം വാങ്ങി, അനുവാദത്തിനായി ബഹു. അച്ചൻ വളരെ പരിശ്രമിച്ചു. എന്നാൽ പൊതു ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ആ സംരംഭം ഉപേക്ഷിക്കേണ്ടിവന്നു. ഇടവകയിൽ ഭവനങ്ങൾ വർദ്ധിച്ചു. ആദ്യത്തെ പളളി സൗകര്യപ്രദമല്ലാതെ വന്നു.1993 ജനുവരിയിൽ നിയമിതനായ ബഹു. ആന്റണി കൈതാരത്തച്ചൻ ഇടവകയുടെ ആത്മീയ ഉണർവ്വിനായി പ്രത്യേകം ശ്രദ്ധിച്ചു. 
പുതിയ ദൈവാലയം
ബഹു. ഗിൽബർട്ട് എട്ടൊന്നിലച്ചന്റെ കാലത്താണ് പുതിയ ദൈവാലയം എന്ന ആശയം പൊതുയോഗത്തിൽ ചർച്ച ചെയ്തതും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതും. 1994-ൽ ബഹു. ജോൺ ഒാലിക്കലച്ചന്റെ തീക്ഷണതയുള്ള ശുശ്രൂഷയുടെ ഭാഗമായി സെമിത്തേരിക്കുവേണ്ടി പുതുതായി 70 സെന്റ് സ്ഥലം വാങ്ങി. എന്നാൽ ഇൗ ഉദ്യമവും പൊതുജനങ്ങളുടെ എതിർപ്പ് മൂലം നടപ്പിലായില്ല. 1995-ൽ ബഹു. പീറ്റർ കൊച്ചുപുരക്കലച്ചൻ ഇവിടെ വികാരിയായി നിയമിതനായി. പള്ളിയും മുറിയും പണിയുന്നതിനായി അദ്ദേഹം നിർമ്മാണ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.1997-ൽ ബഹു. സെബാസ്റ്റ്യൻ വാഴേപ്പറമ്പിലച്ചൻ പുതിയ ദൈവാലയത്തിന്റെ നിർമ്മാണത്തിന് ജനങ്ങളെ ഒരുക്കി. 1997 സെപ്തംബർ 28-ാം തീയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നടത്തി. ദൈവാലയ നിർമ്മാണത്തിന്റെ ഭാഗമായി തറപ്പണി മുഴുവനായും ബഹു. സണ്ണി വാഴേപ്പറമ്പിലച്ചന്റെ കാലത്താണ് നടന്നത്. ഇടവക സമൂഹത്തോട് ചേർന്ന് നടത്തിയ പരിശ്രമങ്ങൾ നന്ദിയോടെ ഒാർക്കുന്നു. 2000 മെയ് 29-ന് ബഹു. എട്ടൊന്നിലച്ചൻ ഇവിടെ വീണ്ടും വികാരിയായി ചാർജ്ജെടുത്തു. ബഹു. അച്ചന്റെ അശ്രാന്ത പരിശ്രമത്താൽ പളളിപ്പണി പൂർത്തിയാക്കി 2003 ഏപ്രിൽ 23-ാം തീയ്യതി അഭിവന്ദ്യ പിതാവ് പുതിയ ദൈവാലയം കൂദാശ ചെയ്തു. 
സെമിത്തേരി
ശ്രീകൃഷ്ണപുരം പള്ളി സെമിത്തേരിക്കു വേണ്ടി ഇടവകാംഗമായ ശ്രീ. ഫിലിപ്പോസ് ആലപ്പാട്ട് കരിമ്പുഴ പഞ്ചായത്ത് ഒാഫീസിനടുത്ത് കൂടിക്കാവിനും തോട്ടരക്കുമിടയിൽ 10 സെന്റ് സ്ഥലം നൽകി. സർക്കാർ നിബന്ധനകൾ പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചു. 2005 ജൂൺ 30-ാം തീയ്യതി പാലക്കാട് ജില്ലാ കളക്ടർ സെമിത്തേരിക്കുള്ള ലൈസൻസ് നൽകി. ഇടവകക്കാരുടെ പരിശ്രമഫലമായി സെമിത്തേരിയിൽ കല്ലറകളും കപ്പേളയും നിർമ്മിച്ചു. 2006 ഡിസംബർ 18-ാം തീയ്യതി അഭിവന്ദ്യ പിതാവ് സെമിത്തേരി വെഞ്ചെരിച്ചു.
രജതജൂബിലി
2007 മെയ് 8-ാം തീയ്യതി അഭിവന്ദ്യ പിതാവ് ബലിയർപ്പിച്ച് രജതജൂബിലി ഉദ്ഘാടനം ചെയ്തു. ജൂലൈ 20-ാം തീയ്യതി ബഹു. ജോയ്സൺ ആക്കപ്പറമ്പിലച്ചനും 2008 ്രെബഫുവരി 12-ാം തീയ്യതി ബഹു. ജിജോ പാറയിലച്ചനും ഇവിടുത്തെ അസി. വികാരിമാരായിരുന്നു. ഇടവകയുടെ രജത ജൂബിലി ആഘോഷപരിപാടികൾക്കും ജൂബിലി സ്മാരക വൈദിക ഭവനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കും ബഹു. വികാരിയച്ചനോടൊപ്പം അസ്തേന്തിമാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചു. 2008 മെയ് 3-ാം തീയ്യതി സിൽവർ ജൂബിലി സമാപനത്തിൽ ജൂബിലി സ്മാരകമായ വൈദികഭവനം അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. സാമൂഹ്യ സേവന മേഖലയിലും പൊതുജന പങ്കാളിത്വത്തോടെ പല പദ്ധതികളും നടപ്പിലാക്കുകയുണ്ടായി. 
2010 ്രെബഫുവരി 17-ന് ഫാ. ജോയ് ചീക്കപ്പാറയച്ചൻ വികാരിയായി നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2011 ്രെബഫുവരി 23-ന് പള്ളിയോട് ചേർന്ന് 6 സെന്റ് സ്ഥലം വാങ്ങിക്കുവാൻ കഴിഞ്ഞു. 1995 ബഹു.സിസ്റ്റേഴ്സ് ആരംഭിച്ച ഇആടഋ സ്ക്കൂൾ അഭിമാനിക്കത്തക്ക നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. ഇടവകയിലെ അജപാലന ശുശ്രൂഷകളിൽ ബഹു. സിസ്റ്റേഴ്സിന്റെ പങ്കാളിത്വം വളരെ പ്രശംസനീയമാണ്.