Parish of St.Joseph, Alanallur |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Joseph | |||||||||||||
Place: | Alanallur | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Mannarkkad | |||||||||||||
Founded: | 1976
|
|||||||||||||
Sunday Mass: |
04.30 P.M. |
|||||||||||||
Strengh: |
35 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Kavalath James | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Alanallur, Palakkad - 678601 | |||||||||||||
Telephone:
|
||||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Joseph |
||||||||||||||
സെന്റ്ജോസഫ്സ് ചർച്ച് അലനല്ലൂർ ആദ്യനാളുകൾ പാലക്കാട് ജില്ലയുടെയും മലപ്പുറം ജില്ലയുടെയും അതിർത്തി പ്രദേശമാണ് അലനല്ലൂർ. മണ്ണാർക്കാടു നിന്ന് 15 കിലോ മീറ്റർ അകലെയുളള ഇൗ സ്ഥലം ചെറിയ ടൗൺഷിപ്പിന്റെ പ്രൗഢിയോടെ പുരോഗിമിച്ചുവരുന്നു. 1971-ൽ ആറ് കത്തോലിക്കാ കുടുംബങ്ങളാണ് ഇൗ പ്രദേശത്തുണ്ടായിരുന്നത്. ആത്മീക കാര്യങ്ങൾക്ക് അവർ മണ്ണാർക്കാട് ലത്തീൻ പളളിയിൽ പോയിരുന്നു. 1974-ൽ പാലക്കാട് രൂപത വന്നതോടെ മണ്ണാർക്കാട് പെരിമ്പടാരി പളളി ഇവരുടെ ഇടവകപ്പളളിയായി. വികാരി ബഹു. സെബാസ്റ്റ്യൻ ഇരുമ്പനച്ചൻ അലനല്ലൂർ പ്രദേശത്തുളള ജനങ്ങളുമായി ബന്ധപ്പെട്ടപ്പോൾ ചെറുതാണെങ്കിലും ഒരു പളളി ഇവിടെ പണിയണമെന്ന അവരുടെ തീവ്രമായ ആഗ്രഹം പ്രകടമാക്കി. ഇടവകാംഗങ്ങളായ വെളളപ്പാട്ട് ശ്രീമതി മേരി ജേക്കബ് 30 സെന്റ് സ്ഥലവും ചൂളപ്പറമ്പിൽ ശ്രീമതി ത്രേസ്യാമ്മ മാത്യു 20 സെന്റ് സ്ഥലവും പളളിക്കായി ദാനം ചെയ്തു. ജനങ്ങളുടെ ആഗ്രഹവും തീഷ്ണതയും മനസ്സിലാക്കിയ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ഇരിമ്പൻ പിതാവ് ദൈവാലയ നിർമ്മാണത്തിന് അനുവാദം നൽകി. ബഹു. ഇരിമ്പനച്ചന്റെ കർമ്മധീരതയും ജനങ്ങളുടെ പ്രേഷിത തീക്ഷണതയും ഒന്നുചേർന്നപ്പോൾ വളരെ കഷ്ടപ്പെട്ടാണെങ്കിലും വി. യൗസേപ്പിതാവിന്റെ നാമത്തിൽ ഒരു ദൈവാലയം പണിതീർത്തു. പ്രസ്തുത ദൈവാലയം 1975 ആഗസ്റ്റ് 1-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. തങ്ങളുടെ ചിരകാലാഭിലാഷം പൂവ്വണിഞ്ഞതിൽ ജനങ്ങൾ സന്തോഷിച്ചു. ഇടവകയുടെ രണ്ടാം ഘട്ടം ബഹു. മാത്യു പ്ലാത്തോട്ടത്തിലച്ചൻ വികാരിയായിരുന്നപ്പോൾ 82 സെന്റ് സ്ഥലവും 2003-ൽ ബഹു. ജോർജ്ജ് തെരുവൻകുന്നേലച്ചൻ വികാരിയായിരുന്നപ്പോൾ 281/2 സെന്റ് സ്ഥലവും പളളിക്ക് വാങ്ങിക്കുവാൻ കഴിഞ്ഞു. മൊത്തം സ്ഥലത്തും റബ്ബർ വെച്ചതിനാൽ ഇടവകയ്ക്ക് വരുമാനമാർഗ്ഗമായി. 1975-ൽ പണിതീർത്ത പളളി കാലപ്പഴക്കത്തെ അതിജീവിക്കാൻ പറ്റാതായപ്പോൾ പുതിയ പളളി വേണം എന്ന ആഗ്രഹം എല്ലാവരിലും പ്രകടമായി. ഇവകജനത്തിന്റെ വികാരം മനസ്സിലാക്കിയ ബഹു. ജോർജ്ജ് തെരുവൻകുന്നേലച്ചൻ പളളിപണിയുടെ പ്ലാൻ രൂപതയിൽ സമർപ്പിച്ച് അനുവാദംവാങ്ങി. 2003 ആഗസ്റ്റ് 30-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ പളളിയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ഇടവകക്കാരുടെ കഠിനാദ്ധ്വാനവും സമീപ ഇടവകക്കാരുടെ നിർലോഭമായ സഹായവുംകൂടി ആയപ്പോൾ പുതിയ പളളിയുടെ പണികൾ ത്വരിതഗതിയിലായി. പുതിയ പളളിയുടെ കൂദാശകർമ്മം 2006 ജനുവരി 26-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. തുടർന്ന് വി. ബലിയർപ്പിക്കുകയും ചെയ്തു. കൂട്ടായ്മയുടെ സ്മാരകങ്ങൾ ഇടവകയിലെ ഭക്തസംഘടനകൾ ഇടവക കാര്യങ്ങളിൽ കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നു. മാതൃസംഘത്തിന്റെ ആഭിമുഖ്യത്തിലുളള ലൈബ്രറി പുതിയ അറിവിലേക്ക് മനുഷ്യരെ നയിക്കുന്നു. കുടുംബ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തുപറയത്തക്കതാണ്. ഇടവകാംഗങ്ങൾക്ക് ഒരുമിച്ചു കൂടുവാൻ പാരീഷ്ഹാൾ അത്യാവശ്യമാണെന്നു മനസ്സിലാക്കിയ ബഹു. ബിനു പൊൻകാട്ടിലച്ചൻ അക്കാര്യം ഇടവക സമൂഹത്തെ അറിയിച്ചു. ഇടവകക്കാർ ഉത്സാഹത്തോടെ അത് ഉൾകൊണ്ട് പണി ആരംഭിച്ചു. ബഹു. മാവറയച്ചന്റെ കാലത്ത് പണി പൂർത്തിയാക്കുകയും ചെയ്തു. പിന്നീട് ബഹു. ജസ്റ്റിൻ കോലങ്കണ്ണി അച്ചനും അദ്ദേഹത്തിന്റെ പിൻഗാമിയായി ബഹു. ഷിജോ മാവറയിലച്ചനും ചാർജ്ജെടുത്തു. മുൻഗാമികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ ബഹു. മാവറയിലച്ചൻ തുടർന്നുകൊണ്ടിരിക്കുന്നു. 2013 ്രെബഫുവരി 3-ന് ഇടവകയെ മൂന്ന് യൂണിറ്റുകളായി തിരച്ച് കുടംബസമ്മേളനം ആരംഭിച്ചു. ഡിസംബർ 16-18 തിയ്യതികളിൽ നടത്തപ്പെട്ട ഹോംമിഷൻ ഇടവകജനത്തിന് നല്ല ദൈവാനുഭവം പ്രദാനം ചെയ്തു. പാരിഷ് ഹാളിന്റെ വെഞ്ചെരിപ്പ് 2014 ്രെബഫുവരി 15-ന് അഭിവന്ദ്യ പിതാവ് നിർവഹിച്ചു. അന്നുതന്നെ പളളിയുടെ മുന്നിൽ സ്ഥാപിച്ച കൽക്കുരിശും അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. |
||||||||||||||