സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച്
കോട്ടപ്പുറം
സ്ഥലനാമം
പാലക്കാട് ജില്ലയിൽ "കോട്' ചേർത്ത് ധാരാളം സ്ഥലനാമങ്ങളുണ്ട്. ഉദാ: ഒലവക്കോട്, കൊല്ലങ്കോട്, കല്ലടിക്കോട്, മേലാർകോട്, ഞാറക്കോട്. ഭുമിയുണ്ടായ കാലത്തോളം പഴക്കമുണ്ട് "കോടിന്'. കോട്ടയാകട്ടെ ഇടക്കാലത്ത് സ്വന്തം ആവശ്യത്തിന് മനുഷ്യൻ നിർമ്മിച്ചിട്ടുളളതാണ്. ടിപ്പുവിന്റെ ഭരണകാലത്ത് ഇൗ പ്രദേശങ്ങളിൽ അദ്ദേഹത്തിന്റെ പട്ടാളം ക്യാമ്പ് ചെയ്തിരുന്നതിനാൽ സ്ഥലത്തിന് "കോട്ടപ്പുറം' എന്ന പേരുതന്നെ കൈവന്നു. (രള. ്.്.സ. വാലത്ത് ു. 20).
ആദ്യത്തെ പളളി
1960 കളിൽ മദ്ധ്യതിരുവിതാംകൂറിൽ നിന്ന് കുടിയേറിപാർത്തവരാണ് ഇവിടത്തെ ആദ്യകാല സുറിയാനി കൈ്രസ്തവർ. കുളപ്പാടം, കാവുണ്ട, ചീരക്കുഴി, കുലിക്കിലിയാട്, കോട്ടപ്പുറം, ആറ്റാശ്ശേരി, കരിമ്പുഴ, ശ്രീകൃഷ്ണപുരം എന്നീ പ്രദേശങ്ങളിലാണ് ഇവർ താമസിച്ചിരുന്നത്. ആത്മീയ ആവശ്യങ്ങൾക്കായി മണ്ണാർക്കാട് സെന്റ് ജെയിംസ് (ലത്തീൻ) ദൈവാലയത്തിലും, 1974 നുശേഷം പാലക്കാട് രൂപതയുടെ മണ്ണാർക്കാട് ഹോളി സ്പിരിറ്റ് പളളിയിലുമാണ് ഇവിടെയുളളവർ പോയിരുന്നത്. ഇവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ മണ്ണാർക്കാട് വികാരി ബഹു. സെബാസ്റ്റ്യൻ ഇരുമ്പനച്ചൻ കോട്ടപ്പുറം കേന്ദ്രമായി പളളി പണിയുന്നതിനെപ്പറ്റി സഭാധികാരികളുമായി ആലോചിച്ചു. 66/25.03.1975 ലെ കല്പന പ്രകാരം കാവുണ്ടയിൽ 4 ഏക്കർ സ്ഥലം വാങ്ങി. അതിലുണ്ടായിരുന്ന കെട്ടിടം താൽക്കാലിക പളളിക്കുതകുന്ന വിധത്തിൽ സജ്ജമാക്കി 1975 സെപ്റ്റംബർ 14-ന് അഭിവന്ദ്യ പിതാവ് പ്രസ്തുത കെട്ടിടം വെഞ്ചെരിച്ച് ദിവ്യബലി അർപ്പിച്ചു. തുടർന്ന് എല്ലാ ഞായറാഴ്ചകളിലും ഇവിടെ വി. കുർബാന അർപ്പിച്ചു പോന്നു.
ഇടവക പളളി
1975-ൽ സെമിത്തേരിക്ക് 10 സെന്റ് സ്ഥലം വാങ്ങി സെമിത്തേരി പണിതീർത്തു. രൂപതാ കാര്യാലയത്തിൽ നിന്ന് 225/20.10.1979-ലെ കല്പന പ്രകാരം പുതിയ പളളിക്കുളള അനുവാദം ലഭിച്ചതോടെ ബഹു. സെബാസ്ററ്യൻ ഇരിമ്പനച്ചന്റെ നേതൃത്വത്തിൽ പള്ളി പണി ആരംഭിച്ചു. ബഹു. ഇരിമ്പനച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. അബ്ദിയാസ് സി.എം.എെ അച്ചനും ബഹു. മാളിയേക്കൽ ജോർജ്ജ് അച്ചനും പള്ളി പണിയുടെ കാര്യത്തിൽ ശ്രദ്ധിച്ചു. ബഹു. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ അച്ചനാണ് ദൈവാലയ നിർമ്മാണം പൂർത്തിയാക്കിയത്. വി. സ്നാപകയോഹന്നാന്റെ നാമത്തിലുള്ള ഇൗ ദൈവാലയം അഭിവന്ദ്യ പിതാവ് 1985 ജനുവരി 13-ന് വെഞ്ചെരിച്ച് ദിവ്യബലി അർപ്പിച്ചു. അങ്ങിനെ ഇൗ നാട്ടുകാരുടെ വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഇടവകയുടെ സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കി 1985-ൽ തന്നെ പള്ളി സ്ഥലത്ത് റബ്ബർതൈകൾ വച്ച് പിടിപ്പിച്ചു.
ആത്മീയ വളർച്ചയിൽ
1985 മുതൽ ശ്രീകൃഷ്ണപുരത്ത് ബഹു.വൈദികർ താമസമാക്കിയതോടെ കോട്ടപ്പുറം ശ്രീകൃഷ്ണപുരത്തോട് ചേർക്കപ്പെട്ടു.1985-ൽ ബഹു. ജോസ് പീടികപ്പറമ്പിൽ അച്ചൻ, ബഹു. ഫ്രാൻസിസ് അച്ചൻ, ബഹു. ജോർജ്ജ് അയ്യമ്പള്ളി അച്ചൻ, ബഹു. ആന്റണി കൈതാരത്ത് അച്ചൻ എന്നിവർ ഇവിടെ സേവനം ചെയ്ത് നല്ല കൈ്രസ്തവ സമൂഹത്തെ രൂപപ്പെടുത്തി. ബഹു. കൈതാരത്തച്ചൻ ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ തുടരാൻ കഴിയാതെ വന്നപ്പോൾ ബഹു. ഗിൽബർട്ട് എട്ടൊന്നിൽ അച്ചൻ താവളം ബോയ്സ് ഹോമിൽ നിന്നും ഇവിടെ വന്ന് ആത്മീക ആവശ്യങ്ങൾ നിറവേറ്റി പോന്നു. 1994 ൽ ബഹു. ജോൺ ഒാലിക്കൽ അച്ചൻ വികാരിയായി. ബഹു. ജോണച്ചൻ ഉപരിപഠനത്തിന് പോയപ്പോൾ 1995-ൽ ബഹു. പീറ്റർ കൊച്ചുപുരയ്ക്കൽ അച്ചൻ വികാരിയായി നിയമിക്കപ്പെട്ടു. ഇൗ കാലഘട്ടത്തിലാണ് പള്ളിക്ക് സ്വന്തമായി കിണർ കുഴിച്ചതും കുടിവെള്ള പ്രശ്നം പരിഹരിച്ചതും. സി.എം.എൽ സംഘടനയ്ക്ക് ഇടവകയിൽ തുടക്കം കുറിച്ചതും ബഹു. അച്ചൻ തന്നെയാണ്.
രജതജൂബിലി
ബഹു. വാഴേപ്പറമ്പിൽ സെബാസ്റ്റ്യൻ അച്ചൻ ഇടവകയെ കെട്ടുറപ്പുള്ളതാക്കാൻ കെ.സി.വൈ.എം, സെന്റ് വിൻസെന്റ് ഡി. പോൾ, മാതൃസംഘം, അൽമായ സംഘടന എന്നിവ ഉൗർജ്ജസ്വലമാക്കി. ബഹു. അച്ചന്റെ നേതൃത്വത്തിൽ 2000-മാണ്ടിൽ പള്ളിയുടെ രജത ജൂബിലി ആഘോഷിച്ചു.
പുരോഗതിയുടെ പടവുകൾ
2000 മെയ് മാസം 29-ന് ബഹു. ഗിൽബർട്ട് എട്ടൊന്നിൽ അച്ചൻ വീണ്ടും വികാരിയായി ചുമതലയേറ്റു. 2001-ൽ റബ്ബർ ഷീറ്റ് അടിക്കുന്നതിന് മെഷിൻപുരയും ഷീറ്റ് ഉണക്കുന്നതിന് പുകപ്പുരയും പണിതു. വൈദിക ഭവനവും പാരിഷ്ഹാളും ഇടവകക്ക് അത്യാവശ്യമായി അനുഭവപ്പെട്ടപ്പോൾ ഇടവകജനം അതിന്റെ നിർമ്മാണത്തിന് മുന്നോട്ടുവന്നു. 2003 ്രെബഫുവരി രണ്ടാം തിയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വൈദിക ഭവനത്തിന് തറക്കല്ലിട്ടു. ബഹു. വികാരിയച്ചന്റെയും ദൈവജനത്തിന്റെയും കഠിന പരിശ്രമഫലമായി പണികൾ പൂർത്തിയാക്കിയ കെട്ടിടങ്ങൾ അഭിവന്ദ്യ പിതാവ് 2005 ഏപ്രിൽ 14-ന് വെഞ്ചെരിച്ചു. 2008-2009 വർഷങ്ങളിൽ സെമിത്തേരി നവീകരിക്കുകയും ചുറ്റു മതിലും കല്ലറകളും നിർമ്മിക്കുകയും ചെയ്തു. പള്ളിക്കായി ഉപയോഗിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റി.
പുതിയ പളളി
2010 ്രെബഫുവരി മുതൽ ബഹു. ജോയി ചീക്കപ്പാറ അച്ചനാണ് ഇവിടത്തെ വികാരി. ഇപ്പോഴത്തെ പളളി സൗകര്യപ്രദമല്ലാത്തതിനാൽ പുതിയ പളളിയുടെ ശിലാസ്ഥാപന കർമ്മം 2013 ജനുവരി 6-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. പള്ളി പണിയാൻ ഇടവകക്കാർ ഒരേ മനസ്സോടെ മുന്നേറുകയാണ്. ദൈവാലയനിർമ്മാണ് പൂർത്തിയായികൊണ്ടിരിക്കുന്നു. ഇൗ സമൂഹത്തിന്റെ പുരോഗതിക്കായി ശ്രീകൃഷ്ണപുരം ഡൊമിനിക്കൻ സിസ്റ്റേഴ്സ് ചെയ്യുന്ന സേവനം നന്ദിയോടെ സ്മരിക്കുന്നു. |