fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Pullissery 
Photo
Name:
St.Mary
Place: Pullissery
Status:
Parish
Forane:
Mannarkkad
Founded:
1997
Sunday Mass:
07.45 A.M.
Strengh:
41
Belongs To:
   
Vicar / Dir : Fr. Maripurarth Kuriakose
  Asst.Dir/Vic:
Contact Office :
Pullissery, Palakkad - 678582
Telephone:
04924235366
 
E-Mail:
Website:
 
History of the of St.Mary
 സെന്റ് മേരീസ് ചർച്ച്
പുല്ലിശ്ശേരി 
ആദ്യനാളുകൾ
നെല്ലിപ്പുഴയുടെ തെക്കുഭാഗത്തുളള പുല്ലിശ്ശേരി, മണ്ണാർക്കാട് ഇടവകയിലെ കുടുംബയൂണിറ്റുകളിൽ ഒന്നായിരുന്നു. ഇവിടത്തെ സുറിയാനി കത്തോലിക്കർക്ക് മഴക്കാലത്ത് പുഴകടന്ന് ഇടവക പളളിയിലെത്തുക ദുഷ്ക്കരമായിരുന്നു. അതിനാൽ ഇൗ പ്രദേശത്ത് ഒരു ദൈവാലയം അത്യന്താപേഷിതമാണെന്ന് ഇവിടത്തെ വിശ്വാസികൾക്ക് ബോധ്യമായി. ബഹു. സെബാസ്റ്റ്യൻ പഞ്ഞിക്കാരനച്ചന്റെ നേതൃത്വവും വിശ്വാസികളുടെ സഹകരണവും ഒന്നുചേർന്നപ്പോൾ പളളിക്കുവേണ്ടി രണ്ടേക്കർ സ്ഥലം വാങ്ങാൻ സാധിച്ചു. 1994 ഒക്ടോബർ 6-ാം തീയ്യതി അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലുളള ദൈവാലയത്തിന് ശിലാസ്ഥാപനം നടത്തി. ഇൗ കാലയളവിൽ പളളിക്ക് സ്വന്തമായി സെമിത്തേരിയ്ക്ക് അനുമതി ലഭിച്ചു. ബഹു. ജോർജ്ജ് നരിക്കുഴി അച്ചന്റെ നേതൃത്വത്തിൽ പണിതീർത്ത ദൈവാലയം 1997 സെപ്തംബർ 8-ാം തീയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ആശീർവ്വദിച്ചു. അതോടെ പുല്ലിശ്ശേരി ഇടവക മണ്ണാർക്കാട് ഇടവകയുടെ സ്റ്റേഷൻ പളളിയായി തുടർന്നു. 
ബഹു. ജോർജ്ജ് നരിക്കുഴി അച്ചനുശേഷം ഫാ. ജെയ്സൻ എടക്കളത്തൂർ, ഫാ. പീറ്റർ കുരുതുകുളങ്ങര, ഫാ. ജോർജ്ജ് തെരുവൻകുന്നേൽ എന്നിവർ വികാരിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2003-ൽ ബഹു. ഫ്രാൻസീസ് തോട്ടങ്കര അച്ചൻ ഇടവകയുടെ സ്ഥിരം വികാരിയായി നിയമിതനാവുകയും, സങ്കീർത്തിയുടെ മുകളിലുളള കൊച്ചുമുറിയിൽ താമസമാരംഭിക്കുകയും ചെയ്തു. 
വൈദികമന്ദിരം
2003 സെപ്റ്റംബർ 6-ന് അഭിവന്ദ്യ പിതാവ് വൈദികമന്ദിരത്തിന് അടിസ്ഥാനമിട്ടു. ബഹു.തോട്ടങ്കര അച്ചന്റെ കഠിനാദ്ധ്വാനവും ദൈവജനത്തിന്റെ നിർലോഭമായ സഹകരണവും കൂടിയായപ്പോൾ മനോഹരമായ വൈദികഭവനം നിർമ്മിക്കാൻ സാധിച്ചു. 2004 ജനുവരി 17-ാം തിയ്യതി പ്രസ്തുത മന്ദിരം അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. അന്നു തന്നെ പളളിയുടെ മുൻഭാഗത്ത് വി.യൂദാതദേവൂസിന്റെ നാമത്തിൽ നിർമ്മിച്ച കപ്പേളയും അഭിവന്ദ്യ പിതാവ് ആശീർവ്വദിച്ചു. പുല്ലിശ്ശേരി സെന്ററിൽ, ശ്രീ. ജോസഫ് വിഴാമലയിൽ ദാനമായി തന്ന ഒരു സെന്റ് സ്ഥലത്ത് വി. ഗീവർഗ്ഗീസിന്റെ നാമത്തിൽ പണിതീർത്ത കുരിശുപളളിയുടെ വെഞ്ചരിപ്പുകർമ്മം അഭിവന്ദ്യ പിതാവ് 2007 ജനുവരി 7-ന് നിർവ്വഹിച്ചു.
അസ്സീസി സിസ്റ്റേഴ്സ് മഠം
1999 നവംബർ 20-ാം തിയ്യതി കഞ്ചിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അസ്സീസി സിസ്റ്റേഴ്സ് ഇവിടെ മഠം ആരംഭിച്ചു. പുല്ലിശ്ശേരിയിലെ യു.പി. സ്കൂൾ ബഹു സിസ്റ്റേഴ്സ് വാങ്ങിച്ചതോടെ ഇവരുടെ മേൽനോട്ടത്തിലുളള വിദ്യാലയം ഇൗ ഭാഗത്തുളള വിദ്യാർത്ഥികൾക്ക് അറിവിന്റെ വിളക്കായി ജ്വലിച്ചു നിൽക്കുന്നു. ബഹു. സിസ്റ്റേഴ്സിന്റെ സേവനം ഇടവകക്ക് വലിയ അനുഗ്രഹമാണ്. മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന്റെ നികേതനവുമാണ് ഇൗ സ്ഥാപനം. 
ബഹു. തോട്ടങ്കര അച്ചനുശേഷം 2008 മുതൽ 2011 വരെ ബഹു. ഷെർജോ മലേക്കുടിയിലച്ചനും ബഹു. ജോമി തേക്കുംകാട്ടിലച്ചനും ഇടവകയുടെ വികാരിമാരായി യഥാക്രമം ചുമതലയേൽക്കുകയും ഇടവകയുടെ വിവിധ തലങ്ങളിലെ വളർച്ചയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഇപ്പോൾ ബഹു. ബിജു മുരിങ്ങക്കുടിയിലച്ചനാണ് വികാരി.
എല്ലാ വർഷവും ജനുവരി രണ്ടാമത്തെ ആഴ്ച ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ സംയുക്തമായി ആഘോഷിക്കുന്നു. പുല്ലിശ്ശേരി, പളളിക്കുറുപ്പ് എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി തിരിച്ച് കുടുംബസമ്മേളനങ്ങളും നടത്തപ്പെടുന്നു.