fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Sacred Heart, Thiruvizhamkunnu 
Photo
Name:
Sacred Heart
Place: Thiruvizhamkunnu
Status:
Parish
Forane:
Mannarkkad
Founded:
1979
Sunday Mass:
10.30 A.M.
Strengh:
40
Belongs To:
   
Vicar / Dir : Fr. Kavalath James
  Asst.Dir/Vic:
Contact Office :
Thiruvizhamkunnu, Palakkad - 678601
Telephone:
 
E-Mail:
Website:
 
History of the of Sacred Heart
 തിരുഹൃദയ ചർച്ച് 
തിരുവിഴാംകുന്ന് 
ആദ്യനാളുകൾ
സൈലന്റ് വാലി നാഷണൽപാർക്കിനോട് ചേർന്ന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന മലയോരപ്രദേശമാണ് തിരുവിഴാംകുന്ന്. 1971-ൽ ശ്രീ. തോമസ് കൊച്ചുപറമ്പിലും കുടുംബാംഗങ്ങളുമാണ് ഇൗ പ്രദേശത്തേയ്ക്ക് ആദ്യമായി കുടിയേറിപാർത്ത സുറിയാനി കത്തോലിക്കർ. 1970 കളിലെ കുടിയേറ്റങ്ങളുടെ ഭാഗമായി പരിയാത്ത്, നിരപ്പിൽ,ചേന്നോലിൽ, കൊച്ചുവെളിയിൽ. തുണ്ടത്തിൽ, പരിപ്പിക്കുന്നേൽ തുടങ്ങിയ ഏതാനും കുടുംബങ്ങളും കൂടി ഇൗ പ്രദേശങ്ങളിൽ താമസമാക്കി. 30 സാ അകലെയുള്ള കാഞ്ഞിരപ്പുഴ (പൊറ്റശ്ശേരി) പള്ളിയായിരുന്നു ഇവരുടെ അന്നത്തെ ഇടവകപ്പളളി. മണ്ണാർക്കാട് സെന്റ് ജയിംസ് ലത്തീൽ പള്ളിയും ഇവർക്ക് അകലെയായിരുന്നു. തലശ്ശേരിരൂപതയുടെ ഭാഗമായിരുന്ന കാഞ്ഞിരപ്പുഴ ഇടവക 1974-ൽ പാലക്കാട് രൂപത സ്ഥാപിതമായപ്പോൾ പാലക്കാട് രൂപതയുടെ ഭാഗമായി. 
1975-ൽ മണ്ണാർക്കാട് ഇടവകയാരംഭിച്ചപ്പോൾ തിരുവിഴാംകുന്ന് മണ്ണാർക്കാട് ഇടവകയിൽ ഉൾപ്പെട്ടു. വികാരി ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചന്റെ നേതൃത്വത്തിൽ തിരുവിഴാംകുന്നിലെ കത്തോലിക്കരെ ഒരുമിച്ചുകൂട്ടി ദൈവാലയനിർമ്മാണ കാര്യങ്ങൾ സജീവമായി ചർച്ചാവിഷയമായപ്പോൾ ശ്രീമതി മുതിരവളപ്പിൽ അന്നമ്മയുടെ ഒരേക്കർ മുപ്പത്തിയെട്ടു സെന്റ് സ്ഥലത്തിന് ശ്രീ തോമസ്സ് കൊച്ചുപറമ്പിൽ പണം കൊടുത്ത് പളളിക്ക് ദാനം ചെയ്തു. 1976-ൽ ബഹു. പീറ്റർ കുരുതുകുളങ്ങര അച്ചൻ വികാരിയായിരുന്നപ്പോൾ ദൈവാലയ നിർമ്മാണത്തിന്റെ പ്രായോഗിക പദ്ധതികൾ തയ്യാറാക്കി. 
പളളിനിർമ്മാണം
1976 നവംബർ 1-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് ദൈവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. 1977 പെസഹാ ചൊവ്വാഴ്ച ശ്രീ. എെപ്പ് കൊച്ചുമുട്ടത്തിന്റെ ഭവനത്തിൽ വച്ച് ബഹു. പീറ്റർ കുരുതുകുളങ്ങളര അച്ചൻ വി. കുർബാന അർപ്പിച്ചു. 1978 ഏപ്രിൽ 29-ന് ബഹു. ജോസ് പാലക്കാട്ടുകുന്നേൽ അച്ചൻ അജപാലന ദൗത്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദൈവാലയനിർമ്മാണം പൂർത്തിയാക്കി. 1979 ഡിസംബർ 9-ന് ഞായറാഴ്ച മാർ ജോസഫ് ഇരിമ്പൻ പിതാവ് തിരുഹൃദയത്തിന്റെ നാമത്തിലുള്ള ദൈവാലയത്തിന്റെ വെഞ്ചെരിപ്പ് കർമ്മം നിർവ്വഹിച്ചു. അങ്ങനെ തിരുവിഴാംകുന്ന് പ്രദേശത്തെ സുറിയാനി കത്തോലിക്കരുടെ സ്വന്തം ഇടവക പള്ളി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
തിരുവിഴാംകുന്ന് ഇടവകസമൂഹം രൂപീകരിക്കപ്പെട്ടതിനുശേഷം മണ്ണാർക്കാട്, എടത്തനാട്ടുകര എന്നീ പളളികളിലെ വികാരിമാരുടെ നേതൃത്വത്തിലാണ് അജപാലനശുശ്രൂഷകൾ നിർവ്വഹിച്ചുവന്നിരുന്നത്.
ഫാ. ജോസ് പാലക്കാട്ടുകുന്നേലച്ചന് ശേഷം ഫാ. ആന്റണി കൈതാരത്ത്, ഫാ. അബ്ദിയാസ് ഇാശ, ഫാ. ജോർജ്ജ് മാളിയേക്കൽ എന്നിവർ വികാരിമാരായിരുന്നു. ഫാ. വിൻസെന്റ് ഒല്ലൂക്കാരൻ അച്ചന്റെ കാലത്താണ് പഴയപള്ളിയിലേക്കുള്ള നടകളുടേയും സിമിത്തേരിയുടേയും കിണറിന്റെയും പണി പൂർത്തിയായത്്. പിന്നീട് ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ഫാ. ജോർജ്ജ് നരിക്കുഴി എന്നിവർ വികാരിമാരായി. ഫാ. ജോർജ്ജ് നരിക്കുഴിയച്ചന്റെ നേതൃത്വത്തിൽ പള്ളിയുടെ മുമ്പിലായി 32 സെന്റ് സ്ഥലം കൂടി വാങ്ങി. നരിക്കുഴിയച്ചനുശേഷം, ഫാ. ജോൺ ജോസഫ് ആളൂർ, ഫാ കുര്യൻ പണ്ടാരപറമ്പിൽ, എന്നിവർ വികാരിമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫാ. സെബാസ്റ്റ്യൻ താമരശ്ശേരിയച്ചന്റെ നേതൃത്വത്തിൽ പുതുതായിവാങ്ങിയ സ്ഥലത്ത് പുതിയ ദൈവാലയം പണിയുന്നതിനുള്ള ശ്രമം ആരംഭിച്ചു. 2000 മെയ് 7ന് പുതിയ പളളിയുടെ ശിലാസ്ഥാപനകർമ്മം അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവ്വഹിച്ചു. ഫാ. പോൾ വിലങ്ങുപാറ, ഫാ. ജോർജ്ജ് തെരുവൻകുന്നേൽ, ഫാ. ആൻസൻ മേച്ചേരി എന്നിവർ വികാരിമാരായി ഇവിടെ സേവനം ചെയ്തിട്ടുണ്ട്. 
2004-ൽ ഫാ. ജോർജ്ജ് തെരുവൻകുന്നേൽ വീണ്ടും വികാരിയായി നിയമിക്കപ്പെട്ടു. അച്ചന്റെ നേതൃത്വത്തിലാണ് പളളിയുടെ പണി പൂർത്തിയാക്കിയത്. നാൽപതോളം വരുന്ന കുടുംബങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നു പുതിയ പളളി. 2007 ഏപ്രിൽ 24-ന് മാർ ജേക്കബ്ബ് മനത്തോടത്ത് പിതാവ് ദൈവാലയം കൂദാശചെയ്തു പ്രതിഷ്ഠിച്ചു. പള്ളിയോടനുബന്ധിച്ച് പണികഴിക്കപ്പെട്ട വൈദിക മന്ദിരവും അന്നുതന്നെ വെഞ്ചരിച്ചു.
2010-ൽ ബഹു. അബ്രഹാം പാലത്തിങ്കലച്ചൻ വികാരിയായി നിയമിതനായി. 2010 നവംമ്പർ മാസം മുതൽ ഇടവകയെ നാലു പ്രാദേശിക യൂണിറ്റുകളായിത്തിരിച്ച് കുടുംബസമ്മേളനങ്ങൾ ആരംഭിച്ചു. കുടുംബസമ്മേളനങ്ങളെ കേന്ദ്രീകരിച്ച് 4 വനിതാസ്വയം സഹായ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങളായി ദൈവാലയശുശ്രൂഷയിൽ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്നത് ശ്രീ. ജോണി കൊച്ചുപറമ്പിലാണ്. 2011 ജനുവരി ഒന്നാം തീയ്യതി ഇടവാകാംഗമായ കൊച്ചുമുട്ടത്ത് ജോബി സി.എം.എെയുടെ തിരുപ്പട്ടം മാർ ജേക്കബ് മനത്തോടത്ത് പിതാവ് ഇൗ പളളിയിൽ നടത്തുകയുണ്ടായി. 2012 ആഗസ്റ്റ് 23 മുതൽ ആദ്യത്തെ വികാരി ബഹു. ഷിജോ മാവറയിലച്ചൻ ഇടവകയിൽ സ്ഥിരതാമസമാക്കി. ശ്രീ. തോമസ് ചിറക്കണ്ടത്തിലിന്റെ വകയായി മദ്ബഹ നവീകരിച്ചു. ഫൊറോന വികാരി പെരി ബഹു. അബ്രാഹം പാലത്തിങ്കലച്ചൻ 2014 ജനുവരി 25-ന് മദ്ഹബ വെഞ്ചെരിക്കുകയും ചെയ്തു. ഇടവകാംഗങ്ങളുടെ കൂട്ടായ്മയാണ് ഇടവകയുടെ സ്വത്തും ശക്തിയും.