Parish of St.Joseph, Mezhukumpara |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Joseph | |||||||||||||
Place: | Mezhukumpara | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Mannarkkad | |||||||||||||
Founded: | 1980
|
|||||||||||||
Sunday Mass: |
10.00 A.M. |
|||||||||||||
Strengh: |
28 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Pariyath Shyju | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Thenkara, Palakkad - 678761 | |||||||||||||
Telephone:
|
||||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Joseph |
||||||||||||||
സെന്റ് ജോസഫ് ചർച്ച് മെഴുകുംപാറ സ്ഥലനാമം കാട്ടുതേനും മരുന്നുകളും വനവ്യജ്ഞനങ്ങളും ശേഖരിക്കാൻ പോകുന്ന കാടന്മാർ ഇൗ പാറ കയറുമ്പോൾ മെഴുകിൽ (എണ്ണയിൽ) ചവിട്ടിയതുപോലെ വഴുതിവീണിരുന്നു. ഇൗ പ്രദേശത്തിന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഇൗ അനുഭവം കാരണം അവർ കൊടുത്ത പേരാണ് മെഴുക്കുംപാറ. കാലാന്തരത്തിൽ മെഴുക്കും പാറ മെഴുകുംപാറയായി എന്നാണ് പഴമക്കാരുടെ വാമൊഴി. ആദ്യനാളുകൾ സൈലന്റ് വാലിയോട് ചേർന്നുകിടക്കുന്ന മലയോരപ്രദേശമാണ് മെഴുകുംപാറ. മെഴുകും പാറയിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത് 1965 മുതലാണ്. റബറും, കുരുമുളകും, കാപ്പിയും, തെങ്ങും യഥേഷ്ടം വളരുന്ന ഇവിടം കുടിയേറ്റ ജനതയുടെ ഇഷ്ടപ്രദേശമായി മാറി. ആദ്യകാലങ്ങളിൽ ഇവിടുത്തുകാർ തങ്ങളുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾക്ക് പോയിരുന്നത് പൊറ്റശ്ശേരി (കാഞ്ഞിരപ്പുഴ) പള്ളിയിലായിരുന്നു. പിന്നീട് കാഞ്ഞിരപ്പുഴ ഇടവക വിഭജിച്ച് 1975-ൽ പെരിമ്പടാരിയിൽ പുതിയ ഇടവക രൂപീകരിച്ചപ്പോൾ മെഴുകുംപാറ പ്രദേശം പെരിമ്പടാരി പള്ളിയുടെ കീഴിലായി. ഏതാണ്ട് 18-കുടുംബങ്ങൾ മാത്രമായിരുന്നു അന്ന് മെഴുകുംപാറയിൽ താമസിച്ചിരുള്ളു. സ്വന്തം പള്ളിക്കുവേണ്ടി ഇവിടുത്തുകാരുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾ മനസ്സിലാക്കി അന്നത്തെ പെരിമ്പടാരി വികാരി ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ മെഴുകുംപാറയിൽ 1975-ൽ ഒാരോ മാസവും കുടുംബയോഗങ്ങൾ നടത്തി 1976- ജനുവരിയിൽ അഭിവന്ദ്യ ഇരിമ്പൻ പിതാവിന്റെ അദ്ധ്യക്ഷതയിൽ കാക്കാനി കുഞ്ഞുമോൻ ചേട്ടന്റെ വീട്ടിൽ ചേർന്ന കുടുംബയോഗത്തിൽ വെച്ച് മെഴുകുംപാറക്കാരുടെ ചിരകാല സ്വപ്നമായിരുന്ന ദൈവാലയം പണിയുവാൻ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് അനുമതി നൽകി. പ്രസ്തുത ദൈവാലയം പണിയുവാനുള്ള 50 സെന്റ് സ്ഥലം ശ്രീ. എം.ടി തോമസ് മുത്തനാട്ട് ദാനമായി പള്ളിക്ക് നൽകി. പ്രസ്തുതയോഗത്തിൽ പളളിപ്പണിക്കുവേണ്ടി ശ്രീ. പുത്തേട്ട് ജോസഫിനെ പ്രസിഡന്റായി കമ്മിറ്റി തിരഞ്ഞെടുത്തു.1976- സെപ്റ്റംബർ 8-ന് അഭിവന്ദ്യ പിതാവ് വി.യൗസേപ്പിതാവിന്റെ നാമത്തിൽ ദൈവാലയത്തിന് ശിലാസ്ഥാപനം നടത്തി. ഇടവകാംഗങ്ങൾ മാസങ്ങളോളം പൊതുപ്പണി നടത്തി. സാമ്പത്തിക പ്രാരാബ്ദങ്ങൾ മൂലം ദൈവാലയത്തിന്റെ പണികൾ മന്ദഗതിയിലായിരുന്നു. എങ്കിലും 1980 ഡിസംബർ 19-ാം തീയ്യതി മെഴുകുംപാറക്കാരുടെ ചിരകാല അഭിലാഷമായ സ്വന്തം ഇടവക ദൈവാലയം പാലക്കാട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ പിതാവ് കൂദാശചെയ്ത് വിശുദ്ധ കുർബാനയർപ്പിച്ചു. മേലാമുറി, പുഞ്ചക്കോട് എന്നീ പ്രദേശങ്ങൾ മെഴുകുംപാറ ഇടവകയുടെ ഭാഗമായി അംഗീകരിച്ചു. പള്ളിക്ക് സ്ഥലങ്ങൾ ശ്രീ. പുത്തേട്ട് കെ. ഒ. കുര്യൻ പള്ളിക്ക് അരയേക്കർ സ്ഥലം ദാനമായി നൽകി. മുത്തനാട്ട് അവിരാച്ചനിൽ നിന്നുവാങ്ങിച്ച ഒരേക്കർ സ്ഥലത്തിൽ 25 സെന്റ് സ്ഥലത്ത് സെമിത്തേരി പണിതു. പളളിക്കകത്ത് കുട്ടികളുടെ വേദപാഠ ക്ലാസ്സുകൾ ആരംഭിച്ചു. അതേ വർഷം തന്നെയാണ് സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി, സി.എം.എൽ എന്നീ സംഘടനകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ഏതാണ്ട് ഒരുവർഷത്തിനുശേഷം പുലിക്കുന്നേൽ ജോർജ്ജുകുട്ടിയുടെ പക്കൽ നിന്ന് ഒരേക്കർ സ്ഥലം കൂടി വാങ്ങിക്കുകയും മൊത്തം സ്ഥലത്ത് റബർ വച്ച് പിടിപ്പിക്കുകയും ചെയ്തു. മെഴുകുംപാറയുടെ വികസനത്തെ ആധാരമാക്കി ബഹു. വികാരിയച്ചന്റെ നേതൃത്വത്തിൽ "മെഴുകുംപാറ ഡെവലപ്പ്മെന്റ് സൊസൈറ്റി' രൂപീകരിച്ചു. പ്രസ്തുത സൊസൈറ്റി മുഖാന്തിരം ഇവിടുത്തെ റോഡുനിർമ്മാണം, കുടിവെള്ള വിതരണം, വൈദ്യുതീകരണം എന്നിവ നടപ്പിലാക്കാൻ കഴിഞ്ഞു. 2005-ൽ ബഹു. ലാലു ഒാലിക്കലച്ചൻ വികാരിയായി വന്നു. 2006 ജനുവരി 8-ന് ഇടവകയുടെ രജതജൂബിലി ആഘോഷിച്ചു. 92/2006 (06.03.2006) കല്പ്പനമൂലം പാരിഷ്ഹാൾ പണിയുവാൻ രൂപതാ കാര്യാലയത്തിൽ നിന്ന് അനുവാദം ലഭിച്ചു. ജൂബിലി നാളിൽത്തന്നെ പാരീഷ് ഹാളിന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് തറക്കല്ലിട്ടു. പണി പൂർത്തിയാക്കിയ പാരിഷ് ഹാൾ 2007 ആഗസ്റ്റ് 13-ന് അഭിവന്ദ്യ ് പിതാവ് വെഞ്ചെരിച്ചു. കുന്നിന്റെ മുകളിൽ നിന്ന് പളളിതാഴെ മെയിൻ റോഡിനടുത്ത് പണിയണമെന്ന ആഗ്രഹത്തിലാണ് ഇടവകാംഗങ്ങൾ. |
||||||||||||||