fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Teresa of Avila, Anamooly 
Photo
Name:
St.Teresa of Avila
Place: Anamooly
Status:
Parish
Forane:
Mannarkkad
Founded:
1987
Sunday Mass:
04.00 P.M.
Strengh:
15
Belongs To:
   
Vicar / Dir : Fr. Pariyath Shyju
  Asst.Dir/Vic:
Contact Office :
Thenkara, Palakkad - 678761
Telephone:
 
E-Mail:
Website:
 
History of the of St.Teresa of Avila
 സെന്റ് തെരേസ ഒാഫ് ആവില ചർച്ച്
ആനമൂളി
സ്ഥലനാമം
മണ്ണാർക്കാട്-അട്ടപ്പാടി റോഡിൽ എട്ട് കിലോമീറ്റർ പോകുമ്പോൾ ആനമൂളി എന്ന കൊച്ചുഗ്രാമമായി. ഇവിടുന്നങ്ങോട്ട് അട്ടപ്പാടി വനത്തിന്റെ തുടക്കമെന്നു പറയാം. പ്രകൃതി സുന്ദരമായ വനമേഖലക്കൊപ്പം താഴ്വരയിലൂടെ ഒഴുകുന്ന അരുവികളും കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച്ചയാണ്. കൊടും വേനലിൽപ്പോലും മലമടക്കുകളിലൂടെ ഒഴുകിയെത്തിയ വെള്ളം കുടിച്ച് കയറിപ്പോകുന്ന ആനകൾ അമറിമൂളുന്ന ശബ്ദം കേട്ട് ജനങ്ങൾ സ്ഥലത്തിന് ആനമൂളിയെന്ന് പേരിട്ടത് എത്രയോ സ്വാഭാവികം!
ആദ്യനാളുകൾ
Old Churchആനമൂളിയിൽ താമസിച്ചിരുന്ന സുറിയാനി കത്തോലിക്കർ, ആത്മീക ആവശ്യങ്ങൾക്ക് പോയിരുന്നത് മണ്ണാർക്കാട് ഫൊറോന പളളിയിലും പൂഞ്ചോല പളളിയിലും ആയിരുന്നു. പല സ്ഥലങ്ങളിലായി താമസിച്ചിരുന്ന അവരെ ഒരുമിച്ചുകൂട്ടുവാൻ പരിശ്രമിച്ചത്, പൂഞ്ചോല വികാരിയായിരുന്ന ബഹു. ജോസഫ് പുലവേലി അച്ചനായിരുന്നു. 1985-ൽ ആനമൂളിയിൽ ദൈവാലയം നിർമ്മിക്കുന്നതിനുവേണ്ടി കാഞ്ഞിരപ്പിളളിയിലെ കടമപ്പുഴ കെ.സി. ജയിംസ്, ബാബു എന്നി സഹോദരങ്ങൾ അവരുടെ പിതാവിന്റെ പാവനസ്മരണയ്ക്കായി രണ്ട് ഏക്കർ സ്ഥലം ദാനമായി നല്കി. രൂപത കാര്യാലയത്തിൽ നിന്ന് 367/86 (27.10.86) അനുവാദത്തോടെ പ്രസ്തുത സ്ഥലം ബഹു. ജോസഫ് പുലവേലി അച്ചന്റെ നേതൃത്വത്തിൽ ദൈവാലയ നിർമ്മാണത്തിന് സജ്ജമാക്കി. 1986 ഡിസംബർ 18-ാം തിയ്യതി അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് പളളിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ബഹു. ജോർജ്ജ് മാളിയേക്കൽ അച്ചനാണ് ദൈവാലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുവാൻ നേതൃത്വം നല്കിയത്. 1987 ഏപ്രിൽ 12-ന് അഭിവന്ദ്യ പിതാവ് പളളിയുടെ വെഞ്ചെരിപ്പ് കർമ്മം നിർവഹിച്ചു. പൂഞ്ചോല പളളിയിലെ വികാരിമാരായ ബഹു. ജോൺ റാത്തപ്പളളി, ബഹു. മാത്യു ഇല്ലത്തുപറമ്പിൽ, ബഹു. ജോർജ്ജ് വടക്കേക്കര, ബഹു. ജോസ് അങ്ങേവീട്ടിൽ, ബഹു. ജോസഫ് പുത്തൂർ, ബഹു. റോയി കിഴക്കേടത്ത് എന്നീ വൈദികർ ആനമൂളി ഇടവകയുടെ അജപാലന ദൗത്യം നിർവ്വഹിച്ചവരാണ്. 1992 ജനുവരി 30 മുതൽ 1996 ജനുവരി 17 വരെ ത്രിത്വമല പളളി വികാരിയായിരുന്ന ബഹു. തോമസ് പറമ്പിയച്ചൻ ആനമൂളി പളളിയുടെ ആത്മീകകാര്യങ്ങൾക്ക് നേതൃത്വം കൊടുത്തു. ആനമൂളി റോഡരികിലായി ടൗണിൽ വി. തെരേസ ഒാഫ് ആവിലയുടെ നാമത്തിൽ കപ്പേള സ്ഥിതിചെയ്യുന്നു. 2007 മുതൽ തെങ്കര ഡോമിനിക്കൻ മഠത്തിൽ നിന്ന് ബഹു. സിസ്റ്റേഴ്സ് കുട്ടികളെ വേദപാഠം പഠിപ്പിക്കുന്നതിന് നേതൃത്വം കൊടുത്തുവരുന്നു. 2009 മുതൽ ബഹു. ജോർജ്ജ് എടത്തലയച്ചൻ വികാരിയായി ചുമതലയേറ്റു.
റോഡരികിൽ പുതിയ പളളി
ജീർണ്ണാവസ്ഥയിലായിരുന്ന പളളി പുതുക്കിപണിയുവാനുളള ആലോചനാ വേളയിൽ പളളിയിലേക്ക് എത്തിപ്പെടുക എന്നത് തന്നെ ദുഷ്കരമായതിനാൽ റോഡരികിൽ പളളി വേണമെന്ന് എല്ലാവരും ആഗ്രഹം പ്രകടിപ്പിച്ചു. ജനങ്ങളുടെ പ്രാർത്ഥനയുടെ ഫലമെന്നോണം ആനമൂളി ടൗണിൽ തന്നെ 23 സെന്റ് 2010 സെപ്റ്റംബർ 15-ന് റജിസ്റ്റർ ചെയ്തുവാങ്ങിക്കുവാൻ സാധിച്ചു. രൂപതാ കാര്യാലയത്തിൽ നിന്ന് 459/2010 (30.11.2010) കൽപ്പനപ്രകാരം പുതിയ സ്ഥലത്ത് പളളി പണിയുവാൻ അനുവാദം ലഭിച്ചു. 2011 മാർച്ച് 13-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ പളളിയുടെ ശിലാ സ്ഥാപനകർമ്മം നിർവഹിച്ചു. ബഹു. ജോർജ്ജ് എടത്തറയച്ചന്റെ ശക്തമായ നേതൃത്വത്തിലും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിലും പൂർത്തിയാക്കിയ പളളി 2014 ്രെബഫുവരി 27-ന് അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് ബലിയർപ്പിച്ചു.