Parish of Devamatha, Puttanikkad |
|||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
![]() |
|||||||||||||
Name: |
Devamatha | ||||||||||||
Place: | Puttanikkad | ||||||||||||
Status: |
Parish
|
||||||||||||
Forane: |
Mannarkkad | ||||||||||||
Founded: | 1980
|
||||||||||||
Sunday Mass: |
08.00 A.M. |
||||||||||||
Strengh: |
21 | ||||||||||||
Belongs To: | |||||||||||||
Website: | www. | ||||||||||||
Vicar / Dir : | Fr. Chungath Livin | ||||||||||||
Asst.Dir/Vic: | |||||||||||||
Contact Devamatha, Kottopadam, Palakkad - 678583 |
Tel: | 04924231684 / | E-Mail: | ||||||||||
History of Devamatha |
|||||||||||||
ദേവമാതാ ചർച്ച്, പുറ്റാനിക്കാട് സ്ഥലനാമം ടിപ്പുവിന്റെ വരവിന് മുമ്പിവിടെ പുറ്റാനിയിൽ എന്ന പ്രബലരായ മുസ്ലീം കുടുംബങ്ങളായിരുന്നു അധികവും. ചുറ്റും വൻ മരക്കാടുകളും. പള്ളിയുടെ താഴെയുള്ള റോഡ് അന്ന് ഒറ്റയടി കാട്ടുപാതയായിരുന്നു. സായ്പ് വേട്ടയായാൻ ഇൗ വഴിയാണ് പോയിരുന്നത്. എന്നാണ് കേട്ടുകേൾവി. ഏതായാലും അന്നത്തെ പ്രബലമായ വീട്ടുകാരോട് ചേർന്ന് ഇൗ പ്രദേശത്തിന് പുറ്റാനിക്കാട് എന്ന പേരുണ്ടായി. ഇന്ന് പുറ്റാനിയിൽ എന്ന പേരിൽ ചുരുക്കം ചില വീട്ടുകാർ ഇവിടെയുണ്ട്. തൊട്ടടുത്ത സ്ഥലമായ അമ്പാഴക്കോടിൽ അമ്പാഴക്കോടൻ എന്നാണ് വീട്ടുകാർക്ക് പേര് ലഭിച്ചത്. മണ്ണാർക്കാടിന്റെ വടക്ക്, പടിഞ്ഞാറു ഭാഗത്തെ ഗ്രാമപ്രദേശമാണ് പുറ്റാനിക്കാട്. 1970-കളിൽ കോട്ടയം, പാലാ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടിയേറിയ സുറിയാനി കൈ്രസ്തവർക്ക് ആത്മീക കാര്യങ്ങൾ സാധിക്കുന്നതിന് മണ്ണാർക്കാട് പളളിയിൽ പോകേണ്ടിയിരുന്നു. മണ്ണാർക്കാട് ഇടവക വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ ഇൗ പ്രദേശത്തുളള കൈ്രസ്തവരുടെ ഏതാനും പ്രതിനിധികളെയും കൂട്ടി പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ഇരിമ്പൻ പിതാവിനെ സന്ദർശിച്ച് പുറ്റാനിക്കാട് സമൂഹത്തിന്റെ രൂപരേഖ അവതരിപ്പിച്ചു. കാര്യങ്ങൾ പഠിച്ചറിഞ്ഞ പിതാവ് 1977 സെപ്തംബർ 2- ന് ഇൗ പ്രദേശത്ത് ദൈവാലയം നിർമ്മിക്കുവാൻ അനുമതി നല്കി. നിർമ്മാണം പൂർത്തിയായ ദൈവാലയത്തിൽ ദിവ്യബലി അർപ്പിക്കുവാൻ അനുവാദം ലഭിച്ചതോടെ 1981 ആഗസ്റ്റ് 9-ന് ബഹു. സെബാസ്റ്റ്യൻ ഇരുമ്പനച്ചൻ ദിവ്യബലി അർപ്പിച്ചു. 1981 ആഗസ്റ്റ് 13 മുതൽ എല്ലാ ഞായറാഴ്ചകളിലും ദിവ്യബലി അർപ്പണം ആരംഭിക്കുകയും ചെയ്തു. 1983 സെപ്തംബർ 21 മുതൽ ബഹു. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ അച്ചൻ വികാരി ആയി ചാർജ്ജെടുത്തു. ഇൗ കാലഘട്ടത്തിൽ ദൈവാലയം പുതുക്കി പണിതു. 1993 ജനുവരി മുതൽ 1996 ജനുവരി 17 വരെ ഫാ. ജോർജ്ജ് നരിക്കുഴി അച്ചനും 1996 ജനുവരി 17 മുതൽ 2000 മെയ് 29 വരെ ഫാ. ജോസ് അങ്ങേവീട്ടിൽ അച്ചനും ഇടവകയുടെ പുരോഗതിയ്ക്കുവേണ്ടി സ്തുത്യർഹമായ സേവനം കാഴ്ച വച്ചു. ബഹു. നരിക്കുഴിയച്ചന്റെ കാലഘട്ടത്തിൽ കണ്ടമംഗലത്ത് ക്രിസ്തുരാജപളളി രൂപം കൊണ്ടതിനാൽ ഇടവകക്കാരിൽ ഭൂരിഭാഗം പേർ അവിടെ അംഗങ്ങളായി. അതിനാൽ 1994 മുതൽ വികാരിയച്ചൻ കണ്ടമംഗലം പളളിയിൽ താമസിച്ച്, |
|||||||||||||