fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Christu Jyothi, Kaithachira 
Photo
Name:
Christu Jyothi
Place: Kaithachira
Status:
Parish
Forane:
Mannarkkad
Founded:
1989
Sunday Mass:
10.30 A.M.
Strengh:
44
Belongs To:
   
Vicar / Dir : Fr. Maripurarth Kuriakose
  Asst.Dir/Vic:
Contact Office :
Kaithachira, Palakkad - 678582
Telephone:
04924222911
 
E-Mail:
Website:
 
History of the of Christu Jyothi
 ക്രിസ്തു ജ്യോതി ചർച്ച്
കൈതച്ചിറ 
സ്ഥലനാമം
കുന്തിപ്പുഴയുടെ കൈവഴിയായ തോടിന്റെ ഇരുഭാഗത്തും കൈതച്ചെടി സമൃദ്ധിയായി വളർന്നിരുന്നു. ഇൗ കൈതയോല ഉപയോഗിച്ച് നെയ്തിരുന്ന "മെത്തപ്പായ' ക്ക് ഒരു കാലത്ത് ആവശ്യക്കാർ സുലഭമായിരുന്നു. പുൽപായയെ അപേക്ഷിച്ച് കൈതയോല മുള്ളുകളഞ്ഞ് ചുരുട്ടിയെടുത്ത് വേവിച്ചുണക്കി സംസ്കരിച്ചെടുത്ത് നെയ്യാൻ നിരന്തര വ്യക്തികളുടെ കൂട്ടായ പരിശ്രമവും ഏതാനും ദിവസങ്ങളും വേണം അതിനാൽ വിലയും കൂടുതലായിരുന്നു. അതിനാൽ തറവാട്ടുകാരാണ് ഇത് കൂടുതൽ ഉപയോഗിച്ചിരുന്നത്. കൃഷിയാവശ്യങ്ങൾക്ക് തോട്ടിൽ ചിറ കെട്ടി ജലം തടുത്ത് നിർത്തി ഉപയോഗിക്കാൻ കൈതച്ചെടിയുടെ തണ്ടും ഇലകളും ഉപയോഗിച്ചിരുന്നു. കൈതച്ചെടി സമൃദ്ധിയായി വളരുന്ന ഇൗ പ്രദേശത്തിന് കൈതച്ചിറ എന്ന പേരുലഭിച്ചു.
ആദ്യനാളുകൾ
മണ്ണാർക്കാട് ഇടവകയുടെ ഭാഗമായിരുന്നു കൈതച്ചിറ. മണ്ണാർക്കാട്-കൈതച്ചിറ റോഡ് സഞ്ചാരയോഗ്യമല്ലാതിരുന്നതിനാലും, തോടിന് പാലമില്ലാതിരുന്നതിനാലും ജനങ്ങൾക്ക് മണ്ണാർക്കാട് പളളിയിലെത്തുക വളരെ ദുഷ്കരമായിരുന്നു. ഇതിനൊരു പരിഹാരമെന്നോണം കൈതച്ചിറയിൽത്തന്നെ ദൈവാലയം പണിയുന്നത് നന്നായിരിക്കുമെന്ന് ജനങ്ങൾക്കും വികാരി ബഹു. സെബാസ്റ്റ്യൻ പഞ്ഞിക്കാരനച്ചനും ബോധ്യപ്പെട്ടു. 1985 ഏപ്രിൽ 15-ന് 64 സെന്റ് സ്ഥലം പളളിക്കുവേണ്ടി വാങ്ങിച്ചു. 
പളളിയും സെമിത്തേരിയും
1986 ജൂൺ 30-ന് ബഹു. വികാരിയച്ചൻ പളളിയുടെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ച് പണികൾ ആരംഭിച്ചു. ബഹു. അച്ചന്റെ നേതൃത്വവും ജനങ്ങളുടെ ത്യാഗോജ്ജ്വലമായ സഹകരണവും ഒത്തുചേർന്നപ്പോൾ കൈതച്ചിറയിൽ ദൈവാലയമെന്ന ചിരകാലാഭിലാഷം പൂർത്തീകരിക്കപ്പെട്ടു. പ്രസ്തുത ദൈവാലയം 1989 ജനുവരി 15-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെിരിച്ച് ദിവ്യബലി അർപ്പിച്ചു. ബഹു. ജോർജ്ജ് നരിക്കുഴിയച്ചന്റെ പരിശ്രമഫലമായി ഇടവക സെമിത്തേരിക്ക് സർക്കാരിൽ നിന്ന് അനുവാദം ലഭിച്ചു. ഇക്കാലയളവിൽ കുടുംബസമ്മേളനങ്ങളും ആരംഭിച്ചു. ബഹു. അബ്രാഹം മുകാലയിൽ, ബഹു. പോൾ വിലങ്ങുപാറയിൽ, ബഹു. ജെയ്സൺ എടക്കളത്തൂർ, ബഹു. പീറ്റർ കുരുതുകുളങ്ങര, ബഹു. ജോർജ്ജ് തെരുവൻകുന്നേൽ എന്നിവരും വികാരിമായി സേവനം ചെയ്തിട്ടുണ്ട്.
വൈദികമന്ദിരം
ബഹു. ഫ്രാൻസീസ് തോട്ടങ്കരയച്ചൻ വികാരിയായിരിക്കുമ്പോഴാണ് ഇന്നു കാണുന്ന വൈദികമന്ദിരത്തിന്റെ പണി ആരംഭിച്ചത്. 2006 ജനുവരി 6 ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പ്രസ്തുത കെട്ടിടം വെഞ്ചെരിച്ചു. 
ബഹു. തോട്ടങ്കരയച്ചനുശേഷം ബഹു. ജോസഫ് മുണ്ടുപാലത്തച്ചനും ബഹു. ജോർജ്ജ് തെരുവൻകുന്നേലച്ചനും യഥാക്രമം വികാരിമാരായി. ഇടവകയിൽ നിന്നുളള ആദ്യ വൈദികനായ ബഹു. ജോഷി പുത്തൻപുരയിൽ അച്ചന്റെ തിരുപ്പട്ടദാന ശുശ്രൂഷ 2007 ഡിസംബർ 31-ന് മാർ ജേക്കബ് മനത്തോടത്ത് പിതാവ് ഇൗ പള്ളിയിൽ വച്ച് നിർവ്വഹിച്ചു. 2007 മെയ് 7-ന് പുതുതായി പണി തീർത്ത കപ്പേള അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. ഇടവകാംഗകമായ ശ്രീ. മാളിയേക്കൽ മാത്യൂ ജോസ് 4 സെന്റ് സ്ഥലം 2008 സെപ്റ്റംബർ 26-ന് പളളിക്ക് ദാനമായി നൽകിയത് നന്ദിയോടെ സ്മരിക്കുന്നു. 2008-ൽ ബഹു. ഷെർജോ മലേക്കുടിയിലച്ചനാണ് സെമിത്തേരിയിൽ സ്ഥിരം കല്ലറയും പൊതുകല്ലറയും നിർമ്മിക്കുവാൻ നേതൃത്വം നല്കിയതും സെമിത്തേരിയിൽ കുരിശടി സ്ഥാപിച്ചതും. ബഹു. ബിജു ജോമി തേക്കുംകാട്ടിലച്ചനു ശേഷം ബഹു. മുരിങ്ങാക്കുടഴിയച്ചൻ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2014 ജനുവരി 18-ന് ഇടവകയുടെ രജത ജൂബീലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ഇടവകയുടെ വിവിധ ആവശ്യങ്ങൾക്കായി നിലവിലുള്ള വൈദികമന്ദിരം കൂടുതൽ വിപുലമാക്കുന്ന ശ്രമത്തിലാണ് ഇടവകക്കാർ.
സന്ന്യാസിനീ മഠം 
കണ്ണൂർ ആസ്ഥാനമായ ഉർസുലൈൻ സന്യാസിനി സഭയുടെ ശാഖാമഠം 1992 മെയ് 11-ന് ഇടവകയിൽ പ്രവർത്തനമാരംഭിച്ചു. ദൈവാലയശുശ്രൂഷയിലും അദ്ധ്യാപനരംഗത്തും മതബോധന രംഗത്തും ബഹു. സഹോദരിമാരുടെ സേവനം ഇടവകയ്ക്ക് വലിയ അനുഗ്രഹമാണ്.