Parish of St.Joseph, Karapadam |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Joseph | |||||||||||||
Place: | Karapadam | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Mannarkkad | |||||||||||||
Founded: | 1977
|
|||||||||||||
Sunday Mass: |
07.45 A.M., 04.00 P.M. |
|||||||||||||
Strengh: |
129 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Vadakken Jaison | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Payyanadam, Palakkad - 678583 | |||||||||||||
Telephone:
|
04924231221 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Joseph |
||||||||||||||
സെന്റ് ജോസഫ്സ് ചർച്ച് കാരാപ്പാടം സ്ഥലനാമം ആദ്യകാലങ്ങളിൽ വൃക്ഷലതാതികളുടെ പേരിനോടുചേർന്ന് സ്ഥലനാമങ്ങൾ അറിയപ്പെട്ടിരുന്നു. കാരച്ചെടി സമൃദ്ധിയായി വളർന്നിരുന്നതിനാൽ കാരാപ്പാടം എന്ന പേരിൽ ഇൗ സ്ഥലം അറിയപ്പെടാൻ തുടങ്ങി. കാരാകുറുശ്ശിയും ഇങ്ങിനെ രൂപം കൊണ്ടതാണ്. ആദ്യനാളുകൾ 1960 കളിലാണ് സുറിയാനി കത്തോലിക്ക കുടുംബങ്ങൾ കാരാപ്പാടത്തേക്ക് കുടിയേറ്റം ആരംഭിച്ചത്. ഇവർ മണ്ണാർക്കാട് ലത്തീൻ പളളിയിലും, കാഞ്ഞിരപ്പുഴ പള്ളിയിലുമാണ് ആദ്ധ്യാത്മികാവശ്യങ്ങൾക്കായി പോയിരുന്നത്. 1976-ൽ കർമ്മലീത്ത സന്ന്യാസിനി സമൂഹം കാരാപ്പാടത്ത് കോൺവെന്റ് തുടങ്ങിയതോടെ ജനങ്ങൾക്ക് കുർബാനക്ക് ഒരുമിച്ചുകൂടാൻ മഠം കപ്പേളയിൽ സൗകര്യമൊരുക്കി. അര ഏക്കർ സ്ഥലം ബഹു. സിസ്റ്റേഴ്സ് പള്ളിക്ക് സംഭാവന നല്കി. അതിനോട് ചേർന്ന് ഒന്നര ഏക്കർ സ്ഥലം പിന്നീട് വിലയ്ക്ക് വാങ്ങിച്ചു. 1978 മാർച്ച് 19-ാം തീയ്യതി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കാരാപ്പാടം സെന്റ് ജോസഫ് ഇടവക പള്ളിയുടെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. വികാരി ബഹു. സെബാസ്റ്റ്യൻ ഇരുമ്പനച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പളളിപ്പണി രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കുകയും 1980 മാർച്ച് 19-ാം തീയ്യതി അഭിവന്ദ്യ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. പുതിയപളളി ബഹു. സെബാസ്റ്റ്യൻ കറുത്തേടത്തച്ചന്റെ നേതൃത്വത്തിലാണ് കാരാപ്പാടത്ത് കുരിശ്ശടി സ്ഥാപിച്ചത്. ബഹു. പോൾ വടക്കേയോരം വികാരിയായിരുന്നപ്പോൾ 1983-ൽ സെമിത്തേരി നിർമ്മാണം പൂർത്തിയാക്കി. 1988 ഡിസംബർ 8-ന് കാരാപ്പാടം സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. ബഹു. മാത്യു പ്ലാത്തോട്ടം അച്ചന്റെ നേതൃത്വത്തിൽ ദൈവാലയം പുതുക്കിപ്പണിയുകയും 1990 സെപ്റ്റംബർ 5-ന് അഭിവന്ദ്യ ഇരിമ്പൻ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. പുതുതായി പണിതീർത്ത പാരിഷ് ഹാളിന്റെ വെഞ്ചെരിപ്പു കർമ്മം 1992 മാർച്ച് 2-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. പളളിയുടെയും പാരീഷ്ഹാളിന്റെയും പണികൾ പൂർത്തിയാക്കാൻ ബഹു. പ്ലാത്തോട്ടം അച്ചൻ വളരെ കഠിനമായി അദ്ധ്വാനിച്ചു. ഇടവക ജനത്തെ പ്രബുദ്ധരാക്കിയപ്പോൾ അവർ ആത്മാർത്ഥമായി സഹകരിച്ചു. കപ്പേളകൾ ബഹു. ജോൺ ആളുരച്ചൻ വികാരിയായിരുന്നപ്പോൾ ശ്രീ. തോമസ് മാളിയേക്കൽ ദാനമായി നൽകിയ രണ്ടര സെന്റ്സ്ഥലത്ത് മാതാവിന്റെ കപ്പേള നിർമ്മിക്കുകയും 1993 മെയ് ഒന്നാം തീയ്യതി അഭിവന്ദ്യ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. ബഹു. തോമസ് പറമ്പിയച്ചനാണ് വെള്ളാപ്പാടം കുരിശ്ശടി സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത്. ബഹു. ജോൺ അറക്കൽ വികാരിയായിരുന്നപ്പോൾ വെള്ളാപ്പാടം കുരിശ്ശടി വെഞ്ചെരിച്ചു, ബഹു. പൗലോസ് വാഴക്കാല അച്ചന്റെ കാലഘട്ടത്തിലാണ് കാരാപ്പാടം കുരിശ്ശടി നവീകരിച്ചതും, പള്ളിയിലും കപ്പേളയിലും നവീകരണ പ്രവർത്തനങ്ങൾ നടത്തിയതും. ബഹു. പോൾ തോട്ടിയാനച്ചന്റെ നേതൃത്വത്തിൽ സെമിത്തേരിയിൽ കല്ലറകൾ പണികഴിപ്പിച്ചു. ബഹു. വിൻസന്റ് ഒല്ലൂക്കാരനച്ചന്റെ പരിശ്രമത്താൽ ഭാവിയിൽ പളളി പുതുക്കി പണിയുമ്പോൾ കൂടുതൽ സൗകര്യമുണ്ടാകുവാൻ പള്ളിയോട് ചേർന്നുള്ള 9.68 സെന്റ് സ്ഥലം വാങ്ങിക്കുവാൻ സാധിച്ചു. ഇടവകക്കാർ സാമ്പത്തികമായി വളരെ മെച്ചപ്പെട്ടവർ എന്നുപറയാനില്ല. പഠിച്ചുവളരണമെന്ന് യുവതലമുറക്ക് വലിയ ആഗ്രഹമുണ്ട്. ബഹു. സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾ ഇടവകാംഗങ്ങൾക്ക് കൂടുതൽ ആത്മീയചൈതന്യവും സംഘടനാംഗങ്ങൾക്ക് ഉണർവ്വും നൽകുന്നുണ്ട്. ഇപ്പോഴത്തെ വികാരിയായ ബഹു. ജോഷി ചക്കാലക്കലച്ചൻ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇടവകക്ക് ശക്തമായ നേതൃത്വമാണ് നൽകുന്നത്. ശ്രീ. റെജി നെടിയവക്കലിലാണ് ദൈവാലയ ശുശ്രൂഷകളിൽ സഹായിച്ചുവരുന്നത്. |
||||||||||||||