fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

Mangalam Dam Forane

മംഗലം ഡാം ഫൊറോന
പാലക്കാട് കുടിയേറ്റ മേഖലയിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് മംഗലം ഡാം. മംഗലം ഡാമിന്റെ ചരിത്രം അറിയുവാൻ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയുടെ നാൾവഴികളിലൂടെ കടന്നുപോകേണ്ടതുണ്ട്. 2010 ജൂലൈ 3 വരെ മംഗലം ഡാം സെന്റ് ഫ്രാൻസീസ് സേവ്യർ ഇടവകയും സമീപ ഇടവകകളും മേലാർകോട് സെന്റ് ആന്റണീസ് ഫൊറോനയുടെ കീഴിലായിരുന്നു. മംഗലം ഡാം ഇടവകയെ അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് 2010 ജൂലൈ 3-ാം തിയ്യതി ദിവ്യബലി മധ്യേ ഫൊറോനയായി ഉയർത്തിയപ്പോൾ ബാലേശ്വരം, ചിറ്റടി (മരിയ നഗർ), ചിറ്റടി (മേരിലാന്റ്), എളവംപാടം, കടപ്പാറ, കയറാടി, കരിങ്കയം, മാങ്കുറുശ്ശി, നീതിപുരം, ഒാടംതോട്, ഒലിപ്പാറ, പൊൻകണ്ടം എന്നീ പള്ളികൾ മംഗലം ഡാം ഫൊറോനയുടെ കീഴിലായി. ബഹു. ജോസ് ആലക്കൽകുന്നേൽ അച്ചനാണ് ആദ്യത്തെ ഫൊറോനവികാരി. ഇരുപതാം നൂറ്റാണ്ട് അവസാനം വരെ മലയോര പ്രദേശങ്ങളിലെ മക്കളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം ഫ്രാൻസീസ്കൻ ക്ലാരിസ്റ്റ് സഹോദരിമാരുടെ നേതൃത്വത്തിലുള്ള ലൂർദ്ദ്മാതാ സ്കൂൾ ആയിരുന്നു. മംഗലാം ഡാമിന്റെ സാമൂഹ്യ സാംസ്കാരിക മുഖഛായ മാറ്റിയെടുക്കുന്നതിൽ ഇൗ വിദ്യാഭ്യാസ സ്ഥാപനം നിർവ്വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണ്.
മംഗലം പുഴയുടെ പോഷകനദിയായ ചെറുകുന്നത്ത് പുഴയ്ക്കുകുറകെയുള്ള ഡാം പാലക്കാട് ജില്ലയിലെ പ്രധാന ജലസേചന പദ്ധതികളിലൊന്നാണ്. 1956 സെപ്തംബർ 26-ാം തിയ്യതി ഡാം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ 3440 ഹെക്ടർ സ്ഥലം രണ്ടാം വിള നെൽകൃഷിക്ക് ഉപയോഗപ്പെട്ടു. ഡാമിന്റെ പേരുതന്നെ ഇൗ പ്രദേശത്തിനു ലഭിച്ചു. ജില്ലയുടെ ഏതു ഭാഗത്തേക്കും പുറം ജില്ലകളിലേക്കും ഇവിടെനിന്ന് ധാരാളം ബസ് സൗകര്യം ഉണ്ട്. അതിനാൽ മംഗലം ഡാമിൽ ടൗൺ സെറ്റപ്പ് കൈവന്നിട്ടുണ്ട്. പ്രകൃതി രമണീയമായ ഡാം സൈറ്റ് ധാരാളം ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഉതകുന്ന സാധ്യതയുള്ള സ്ഥലമാണ്. വണ്ടാഴി കിഴക്കഞ്ചേരി, വടക്കഞ്ചേരി കണ്ണമ്പ്ര പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ ലക്ഷ്യമിട്ടുള്ള മംഗലം ഡാം സമഗ്ര കുടിവെള്ള പദ്ധതികളിൽ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. മംഗലം ഡാം ജലസംഭരണിയിൽ ഇൻടേക്ക് കിണർ നിർമ്മിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Total Number : 13
Place:Name:Vicar/Director:Sunday Mass:Phone:
Baleswaram Infant Jesus Fr. Kalluvelil Christo 04.00 P.M. 04922262733
Chittadi (Marianagar) St.Mary Fr. Kochuparambil Jose 08.15 A.M. 04922207268
Chittadi (Mary Land) St.Joseph Fr. Kochuparambil Jose 06.30 A.M.
Elavampadam St.Thomas Fr. Njonginiyil Mathew 07.00 A.M., 09.30 A.M. 04922260146
Kadapara St.Mary Fr. Ackaparambil Joyson 08.00 A.M. 04922207278
Kairady St.Teressa of Calcutta Fr. Thoonickavil Jose Prakash 04.00 P.M. 04923245236
Karimkayam St.Mary Fr. Pathiyan Leeras 10.30 A.M. 04922263080
Mangalam Dam St.Xavier Fr. Nalpathamkalam Sumesh 07.00 A.M., 10.30 A.M., 04.00 P.M. 04922262290
Mankurissy St.Peter Fr. Thoonickavil Jose Prakash 06.30 A.M. 04923210123
Neethipuram St.Joseph Fr. Kalluvelil Christo 07.00 A.M. 04922262478
Odamthode St.Jude Fr. Karuthi Sibin 08.05 A.M. 04922263199
Olippara St.Pius Xth Fr. Kannampadathil Johnson 07.15 A.M., 09.45 A.M. 04923245236
Ponkandam St.Joseph Fr. Vattukalathil Saji 07.30 A.M., 03.30 P.M. 04922262419