fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Christu Raja, Kandamangalam 
Photo
Name:
Christu Raja
Place: Kandamangalam
Status:
Parish
Forane:
Mannarkkad
Founded:
1994
Sunday Mass:
10.00 A.M.
Strengh:
74
Belongs To:
   
Vicar / Dir : Fr. Chungath Livin
  Asst.Dir/Vic:
Contact Office :
Kandamangalam, Palakkad - 678583
Telephone:
04924231684
 
E-Mail:
Website:
 
History of the of Christu Raja
 ക്രിസ്തുരാജ പള്ളി 
കണ്ടമംഗലം
സ്ഥലനാമം
വള്ളുവനാടിന്റെ പ്രതാപകാലത്ത് ഇവിടെയുള്ള കൊണ്ടമംഗലം മലയിലെ ക്ഷേത്രത്തോട് ബന്ധപ്പെട്ട് അങ്ങിങ്ങായി 365 ഇല്ലങ്ങളുണ്ടായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തിൽ അമ്പലവും ഇല്ലങ്ങളും പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. പിന്നീട് വള്ളുവനാട്ടിലെ വെള്ളിനേഴിയിൽ നിന്ന് ഒളപ്പമണ്ണ മഹാകവിയുടെ തറവാട്ടുകാർ ഇവിടെ ഇല്ലം സ്ഥാപിക്കുകയും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് സ്ഥലത്തിന് കണ്ടമംഗലം എന്ന് നാമകരണം ചെയ്തു. പ്രസ്തുത ഇല്ലം ഇന്ന് മുസ്ലീമിന്റെ കൈവശമാണ്. അതിന്റെ പിന്നിട്ട വഴികൾ ഏറെയുണ്ട്.
ആദ്യനാളുകൾ
മണ്ണാർക്കാട് ടൗണിൽ നിന്ന് 8 കിലോമീറ്റർ വടക്ക് കിഴക്കു ഭാഗത്തുളള ഗ്രാമീണ പ്രദേശമാണ് കണ്ടമംഗലം. 1976-ൽ മണ്ണാർക്കാട് പളളിയിലും 1980-ൽ പുറ്റാനിക്കാട് ദേവമാതാപളളിയിലും ഇടവകക്കാരായിരുന്നു ഇൗ പ്രദേശത്തുളള കൈ്രസ്തവർ. മണ്ണാർക്കാട് ഇടവകയുടെ സ്റ്റേഷൻ പളളിയായിരുന്നു പുറ്റാനിക്കാട്. കണ്ടമംഗലത്തുളളവരുടെ യാത്രാ സൗകര്യാർത്ഥം തങ്ങൾക്ക് കണ്ടമംഗലത്തുതന്നെ ദൈവാലയം വേണമെന്ന ആവശ്യം ജനങ്ങൾ വികാരി ബഹു. സെബാസ്റ്റ്യൻ പഞ്ഞിക്കാരനച്ചനെ ബോധ്യപ്പെടുത്തി. ബഹു. അച്ചന്റെ പരിശ്രമത്താൽ 50 സെന്റ് സ്ഥലം 1986 മാർച്ച് 3-ാം തീയ്യതി പളളിക്കു വേണ്ടി വാങ്ങിച്ചു. 
പളളിയും സെമിത്തേരിയും
പുതിയ സ്ഥലത്ത് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് 1992 ഏപ്രിൽ 25-ന് ക്രിസ്തുരാജ എന്ന പേരിൽ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ജനങ്ങളുടെ സഹകരണത്തോടെ പണികൾ തുടർന്നു. ബഹു. പഞ്ഞിക്കാരനച്ചന്റെ പിൻഗാമിയായി വന്ന ബഹു. ജോർജ്ജ് നരിക്കുഴിയച്ചന്റെ നേതൃത്വത്തിലാണ് ദൈവാലയ നിർമ്മാണം പൂർത്തിയാക്കിയത്. 1994 ഏപ്രിൽ 30-ന് അഭിവന്ദ്യ ഇരുമ്പൻ പിതാവ് പ്രസ്തുത ദൈവാലയം കൂദാശ ചെയ്ത് ദിവ്യബലി അർപ്പിച്ചു. അന്നുതന്നെ പിതാവ് വൈദികമന്ദിരത്തിന് തറക്കല്ലിട്ടു. പണിപൂർത്തിയാക്കിയ കെട്ടിടത്തിന്റെ വെഞ്ചെിരിപ്പ് 1996 ജനുവരി 17-ന് നടത്തപ്പെട്ടു. ബഹു. ജോസ് അങ്ങേവീട്ടിൽ അച്ചനായിരുന്നു ഇവിടെ സ്ഥിരം താമസമാക്കി ഇടവക ശുശ്രൂഷ നിർവ്വഹിച്ചുപോന്ന ആദ്യത്തെ വികാരിയച്ചൻ. ഇടവകയ്ക്ക് സ്വന്തമായി ഒരു സെമിത്തേരി നിർമ്മിക്കുവാൻ ബഹു. അങ്ങേവീട്ടിലച്ചന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമം സഫലമായി. 1999-ൽ സെമിത്തേരിക്ക് അനുവാദം ലഭിച്ചു.
പാരീഷ്ഹാൾ
ബഹു. പെരുമ്പിളളിയച്ചന്റെ സേവന കാലത്താണ് പളളിയുടെ താഴെ ഗ്രൗണ്ടിൽ പാരീഷ്ഹാൾ നിർമ്മാണം ആരംഭിച്ചത്. ജനങ്ങളുടെ പരസ്പര സഹകരണത്താൽ തേപ്പ് പണികളൊഴികെ ഭൂരിഭാഗം പണിയും ചെയ്തിരുന്നു. പള്ളിപ്പറമ്പിൽ റബ്ബർ തൈ വെച്ചുപിടിപ്പിച്ചതും 06/06/06-ലാണ്. മേക്കളപ്പാറയിൽ ശ്രീ. പടിഞ്ഞാറേവഴിപ്പറമ്പിൽ ദേവസ്യ നല്കിയ സ്ഥലത്ത് കുരിശുപള്ളി പണിതതും പള്ളി ഗെയ്റ്റിനടുത്ത് കപ്പേളനിർമ്മിച്ചതും കുടിവെള്ളത്തിന് കിണർ നിർമ്മിച്ചതും വൈദികമന്ദിരത്തിന്റെ മുകളിൽ ഷീറ്റ് മേഞ്ഞ് വിശ്വാസപരിശീലന ഹാൾ സൗകര്യപ്പെടുത്തിയതും ഇതേ കാലയളവിൽത്തന്നെയാണ്. പിന്നീട് ബഹു. ജോസ് ചെനിയറയച്ചന്റെയും ബഹു. ടോണി കോഴിപ്പാടനച്ചന്റെയും കാലങ്ങളിലാണ് പാരീഷ് ഹാളിന്റെ പണികൾ പൂർത്തിയായത്. പാരീഷ് ഹാളിന്റെ വെഞ്ചെിരിപ്പുകർമ്മം അഭിവന്ദ്യ പിതാവ് 2012 മെയ് 19-ന് നിർവ്വഹിച്ചു. വിശാലമായ ഗൗണ്ട് ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. പളളി ബലിഷ്ടമെങ്കിലും മഴക്കാലത്ത് ചോർന്നൊലിക്കുന്നതിനാൽ ഷീറ്റുമാറ്റി പുനരുദ്ധാരണ പണികൾ ഉടനെ വേണമെന്ന ചിന്തയിലാണ് ഇടവകാംഗങ്ങൾ. കൈ്രസ്തവ കുടുംബങ്ങളുടെ എണ്ണം വർഷം തോറും കുറഞ്ഞു വരുന്ന പ്രതിഭാസമാണ് കണ്ടുവരുന്നത്. മോഹവില കിട്ടിയാൽ പറമ്പും പുരയിടവും വിറ്റ് സൗകര്യപ്രദമായ പട്ടണപ്രദേശത്തെക്ക് കുടിയേറുവാനാണ് ചിരലെങ്കിലും സ്വപ്നം കാണുന്നത്.