വടക്കഞ്ചേരി ഫൊറോന
1940 കളിൽ കൃഷിക്കും കച്ചവടത്തിനുമായി സുറിയാനി കത്തോലിക്കർ തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കച്ചവടത്തിനായി പൊള്ളാച്ചിയിലേക്ക് പോയിരുന്നവരുടെ ഇടത്താവളമായിരുന്നു വടക്കഞ്ചേരിയും മേലാർകോടും. പിന്നീട് മദ്ധ്യ കേരളത്തിൽ നിന്നും കൃഷിയെ ആസ്പദമാക്കി കുടിയേറ്റമുണ്ടായി. അന്നാളിൽ മേലാർകോട് സുറിയാനി പള്ളിയിലും വടക്കഞ്ചേരി ലത്തീൻ പള്ളിയിലുമാണ് ഇവിടെയുള്ളവർ ആത്മീയാവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. 1955-ൽ റോമിൽ നിന്ന് തൃശ്ശൂർ രൂപതയുടെ അജപാലന അധികാരം പാലക്കാട് ജില്ലയിലേക്കും കോയമ്പത്തൂർക്കും വ്യാപിപ്പിച്ച കല്പന ലഭിച്ചതോടെയാണ് വടക്കഞ്ചേരി ഇടവകയുടെ തനതായ ചരിത്രം ആരംഭിക്കുന്നത്. 1955 നവംബർ 21-ാം തിയ്യതി കമ്മാന്തറയിൽ പള്ളിക്കായി 31.16 സെന്റ് സ്ഥലവും ഭവനവും വാങ്ങി “ലൂർദ്ദ് വില്ല’ എന്നു നാമധേയം നൽകി. പ്രസ്തുത കെട്ടിടത്തിൽ 1955 ഡിസംബർ 4-ാം തീയ്യതി (ആദ്യ ഞായറാഴ്ച) ബഹു. സഖറിയാസ് വാഴപ്പിള്ളിയച്ചൻ ദിവ്യബലിയർപ്പിച്ചതോടെ ഇടവകയുടെ തുടക്കം കുറിച്ചു.
മംഗലംഡാം, കിഴക്കഞ്ചേരി എന്നീ മലയോരപ്രദേശങ്ങളിലുള്ളവർക്ക് വടക്കഞ്ചേരികൂടി വേണം ഇതര സ്ഥലങ്ങളിലേക്ക് പോകുവാൻ. അതിനാൽ വളർന്നുകൊണ്ടിരിക്കുന്ന പട്ടണമാണ് വടക്കുഞ്ചേരി. ഇൗ പുരോഗതിയിൽ ഇവിടത്തെ കൈ്രസ്തവരുടെ പങ്ക് വളരെയേറെയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മാതൃകാപരമായ വിദ്യാഭ്യാസവും ആദ്ധ്യാത്മിക വളർച്ചയും നൽകുന്ന ചെറുപുഷ്പം ഹയർ സെക്കന്ററി സ്ക്കൂളും കൈ്രസ്തവസമൂഹത്തിന്റെ അഭിമാനമാണ്. 1998-ൽ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വടക്കഞ്ചേരി ലൂർദ്ദ്മാത ഇടവകയെ ഫൊറോനയായി ഉയർത്തി. വടക്കഞ്ചേരി ജോസ്ഗിരി, കല്ല, കണ്ണമ്പ്ര, പാടുര്, പാലക്കുഴി, പനങ്കുറ്റി, പന്തലാംപാടം, പഴമ്പാലക്കോട്, രാജഗിരി, തച്ചനടി, വചനഗിരി, വാൽകുളമ്പ് എന്നിവയാണ് വടക്കഞ്ചേരി ഫൊറോനയിൽ പെടുന്ന ഇടവകകൾ.
Place: | Name: | Vicar/Director: | Sunday Mass: | Phone: |
---|---|---|---|---|
Arogyapuram | St.Mary | Fr. Ollukkaran Vincent | 7.15. A.M., 09.30 P.M. | 04922268211 |
Josegiri | St.Joseph | Fr. Karackad Christo | 04.00 P.M. | |
Kalla | St.Paul | Fr. Arackal Saju | 04.00 P.M. | |
Kannambra | St.Joseph | Fr. Kollannur Jaison | 07.00 A.M. | |
Padur | Holy Cross | Fr. Ponkattil Binu | 04.00 P.M. | |
Palakkuzhy | St.Thomas | Fr. Velliamkandathil Jaijin | 07.15 A.M., 10.00 A.M. | 04922218210 |
Panamkutty | Christ the King | Fr. Maliakal Koonan George | 08.30 A.M. | |
Panthalampadam | Nithyasahaya Matha | Fr. Kachappilly Joby | 07.30 A.M., 09.45 A.M. | 04922265059 |
Pazhambalakode | Santhi Natha | Fr. Kulampallil Thomas | 07.15 A.M. | |
Rajagiri | Scared Heart | Fr. Chakkumpeedika Davis | 07.00 A.M., 09.45 A.M. | 04922255133 |
Thachanadi | Christ | Fr. Kocharackal Anson | 10.00 A.M. | |
Vachanagiri | St.George | Fr. Meempallil Helbil | 07.30 A.M., 03.45 P.M. | 04922268359 |
Vadakkencherry | Lourde Matha Forane | Fr. Perumbillil Regy Mathew | 06.30 A.M., 09.30 A.M. & 04:30 PM | 04922255215 |
Valkulambu | St. Antony's | Fr. Kalapurakkal Joseph | 09.30.A.M. |