fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Santhi Natha, Pazhambalakode 
Photo
Name:
Santhi Natha
Place: Pazhambalakode
Status:
Parish
Forane:
Vadakkenchery
Founded:
1983
Sunday Mass:
07.15 A.M.
Strengh:
36
Belongs To:
   
Vicar / Dir : Fr. Kulampallil Thomas
  Asst.Dir/Vic:
Contact Office :
Pazhampalakode, Palakkad - 678544
Telephone:
 
E-Mail:
Website:
 
History of the of Santhi Natha
ശാന്തിനാഥാ ചർച്ച്
പഴമ്പാലക്കോട്

ആദ്യനാളുൾ
പാലക്കാട്-തൃശ്ശൂർ ജില്ലകളുടെ സംഗമസ്ഥാനമാണ് പഴമ്പാലക്കോട് ഗ്രാമം. ഇവിടെയുളള സുറിയാനി കത്തോലിക്കർ ആത്മീയ ആവശ്യങ്ങൾക്ക് ആലത്തൂർ, തിരുവില്വാമല എന്നിവിടങ്ങളിലെ പള്ളികളിലാണ് പോയിരുന്നത്. ഇവർക്ക് പളളിയിൽ എത്തിച്ചേരാനുളള ബുദ്ധിമുട്ട് മനസ്സിലാക്കിയ ആലത്തൂർ പളളി വികാരി ബഹു. ജോർജ്ജ് ചിറമ്മേൽ അച്ചൻ പഴമ്പാലക്കോട് തന്നെ ചെറിയ പളളി നിർമ്മിക്കുന്നതിന് ജനങ്ങളുമായി ചർച്ചകൾ നടത്തി. പളളിക്കായി ശ്രീ. അബ്രാഹം ജോൺസൺ കൊച്ചിക്കുന്നേൽ അര ഏക്കർ സ്ഥലം ദാനം ചെയ്തെങ്കിലും റോഡരികിൽ പളളി വേണമെന്ന ആശയം ശക്തമായതിനാൽ പ്രസ്തുത സ്ഥലത്ത് പളളി പണിയാനായില്ല. 
24 ദിവസത്തിനുള്ളിൽ പളളി
ശ്രീ. ചക്കൻകുളം റോബിൻ 10 സെന്റ് സ്ഥലം റോഡരികിൽ പളളിക്ക് ദാനമായി നല്കി. പ്രസ്തുത സ്ഥലത്ത് 1983 മാർച്ച് 10-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പളളിക്ക് തറക്കല്ലിടുകയും 24 ദിവസം കൊണ്ട് പണിപൂർത്തിയാക്കിയ പളളി 1983 ഏപ്രിൽ 3-ന് പിതാവ് വെഞ്ചെിരിക്കുകയും ചെയ്തു. പ്രഥമ വികാരിയായി ബഹു. ജോർജ്ജ് ചിറമ്മേലച്ചനെ അഭിവന്ദ്യ പിതാവ് നിയമിച്ചു. വിശ്വാസികളുടെ സംഭാവനകളും കൂട്ടായ പരിശ്രമവും ബഹു. ചിറമ്മേലച്ചന്റെ കർമ്മ ധീരതയും നേതൃത്വപാടവവും വ്യക്തിപരമായ സംഭാവനയും കൊണ്ടാണ് ഇത്രയും വേഗത്തിൽ പളളി പണി പൂർത്തിയാക്കാൻ കഴിഞ്ഞത്. പളളിക്ക് സ്ഥലം ദാനമായി നൽകിയ ഇരുവരേയും നന്ദിയോടെ ഒാർക്കുന്നു. 
ബഹു. ജോർജ്ജ് ചിറമ്മേൽ അച്ചന് ശേഷം ബഹു. മോൺ. ജോസഫ് വെളിയത്തിൽ, ബഹു. സോളമൻ സി.എം.എെ, ബഹു. ആന്റണി കൈതാരത്ത്, ബഹു. പോൾ വില്ലാട്ട് വി.സി. എന്നിവർ ഇവിടെ സേവനം ചെയ്തിട്ടുണ്ട്. 1986 ്രെബഫുവരി 24-ന് ഇടവകാംഗമായ തോപ്പിൽ ജോസഫ് മകൻ പോൾ ജോസഫ് 10 സെന്റ് സ്ഥലം (ആധാരം നമ്പർ 671-സർവ്വേ നമ്പർ 34/7) പള്ളിസെമിത്തേരിക്ക് ദാനമായി നല്കി. ബഹു. വർഗ്ഗീസ് വെണ്ടനാക്കര വികാരിയായിരിക്കുമ്പോഴാണ് സെമിത്തേരിക്കുവേണ്ടി കൊടുത്ത അപേക്ഷ യിന്മേൽ 184/03.04.1986 കല്പ്പന പ്രകാരം അരമനയിൽ നിന്ന് അനുവാദം ലഭിച്ചത്. അനുവദിക്കപ്പെട്ട സെമിത്തേരി അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെിരിക്കുകയും ചെയ്തു. 
പുതിയപളളി
ഇടവകയിൽ കുടുംബങ്ങൾ വർദ്ധിച്ചപ്പോൾ പഴയപള്ളിയിൽ സ്ഥലം മതിയാകാതായി. രൂപത കാര്യാലയത്തിൽ നിന്ന് 458/29.10.92 കൽപ്പന പ്രകാരം പുതിയപളളി നിർമ്മിക്കുവാൻ അനുവാദം ലഭിച്ചു. പുതിയ ദൈവാലയത്തിന് സ്ഥലം മതിയാകാതെ വരും എന്ന് മനസ്സിലാക്കിയ അന്നത്തെ കൈക്കാരൻ ശ്രീ. റോബിൻ ചക്കൻകുളം 13 സെന്റ് സ്ഥലം കൂടി പളളിക്ക് ദാനമായി നല്കി. ബഹു. വർഗ്ഗീസ് വണ്ടനാക്കര വി.സി അച്ചൻ തന്നെയാണ് ദൈവാലയത്തിന്റെ പുനർ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. പുതിയ ദൈവാലത്തിന്റെ 90% പണികളും ബഹു. വർഗ്ഗീസ് വണ്ടനാക്കര അച്ചന്റെയും കൈക്കാരനായ ശ്രീ. റോബിൻ ചക്കൻകുളത്തിന്റെയും മേൽ നോട്ടത്തിലാണ് നടന്നത്. ബഹു. വെണ്ടനാക്കര അച്ചനുശേഷം വികാരിയായി ചർജ്ജെടുത്ത ബഹു. ഡൊമിനിക് എെപ്പൻപറമ്പിൽ അച്ചൻ പുതിയ ദൈവാലയത്തിന്റെ പണികൾ പൂർത്തിയാക്കി. 1997 ഏപ്രിൽ 27-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ദൈവാലയത്തിന്റെ ആശീർവാദ കർമ്മം നടത്തുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്തു. 
ബഹു. സേവ്യർ വളയത്തിലച്ചൻ ആത്മീയ ശുശ്രൂഷയിലൂടെ ഇടവക സമൂഹത്തെ പുത്തൻ ഉണർവുളളതാക്കുകയും ഭക്ത സംഘടനകൾക്ക് രൂപം നല്കുകയും ചെയ്തു. തുടർന്ന് ബഹു. മാർട്ടിൻ തട്ടിൽ, ബഹു. ജോസ് അങ്ങേവീട്ടിൽ എന്നീ വൈദികർ വികാരിമാരായി സേവനം ചെയ്തിട്ടുണ്ട്. ബഹു. അങ്ങേവീട്ടിലച്ചന്റെ നേതൃത്വത്തിൽ 2008 ഏപ്രിൽ 20-ന് ദൈവാലയത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. ജൂബിലി സ്മാരകമായി ദൈവാലയത്തിന്റെ മുകളിൽ രൂപത കാര്യാലയത്തിൽനിന്ന് 25/2008 കല്പ്പന പ്രകാരം പാരീഷ് ഹാൾ നിർമ്മിച്ചു. പ്രസ്തുത പാരീഷ് ഹാൾ 2008 ഏപ്രിൽ 20-ന് ജൂബിലി നാളിൽതന്നെ അഭിവന്ദ്യ പിതാവ് വെഞ്ചെിരിച്ചു. ബഹു. ആന്റോ കീറ്റിക്കൽ, ബഹു. ജോസ് കണ്ണമ്പുഴ ബഹു. സുമേഷ് നാൽപ്പതാംകളം എന്നീ വൈദികരും വികാരിമാരായി ഇൗ ഇടവകയിൽ സേവനം ചെയ്തിട്ടുണ്ട്. വൈദിക മന്ദിരവും മണിമാളികയും നിർമ്മിക്കുവാൻ വേണ്ട പ്രാരംഭ നടപടികൾ തയ്യാറാക്കി വരുന്നു.