Parish of St.Mary, Arogyapuram |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Mary | |||||||||||||
Place: | Arogyapuram | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Vadakkenchery | |||||||||||||
Founded: | 1961
|
|||||||||||||
Sunday Mass: |
7.15. A.M., 09.30 P.M. |
|||||||||||||
Strengh: |
206 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Ollukkaran Vincent | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Korenchira, Palakkad -678684 | |||||||||||||
Telephone:
|
04922268211 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Mary |
||||||||||||||
സെന്റ് മേരീസ് ചർച്ച് ആരോഗ്യപുരം ആദ്യനാളുകൾ 1940 മുതൽ മദ്ധ്യതിരുവിതാംകൂറിൽ നിന്ന് പാലക്കാട് ജില്ലയിലേക്ക് കുടിയേറ്റം ആരംഭിച്ചപ്പോൾ, വളരെപ്പേർ ആരോഗ്യപുരത്തും സമീപ പ്രദേശങ്ങളിലും വന്നു താമസമാക്കി. ഇവരിൽ ഭൂരിപക്ഷവും യാക്കോബായക്കാരായിരുന്നു. കത്തോലിക്കർ ആ കാലഘട്ടത്തിൽ തങ്ങളുടെ ആത്മീയ കാര്യങ്ങൾക്ക് വടക്കഞ്ചേരി ലൂർദ്ദ്മാതാ പള്ളിയിലാണ് പോയിരുന്നത്.1974-ൽ പാലക്കാട് രൂപത സ്ഥാപിതമാകുന്നതുവരെ ഇൗ പ്രദേശങ്ങൾ തൃശൂർ രൂപതയുടെ കീഴിലായിരുന്നു. യാത്രാ സൗകര്യമില്ലാത്തതിനാൽ വടക്കഞ്ചേരി പള്ളിയിൽ പോകാനുള്ള തങ്ങളുടെ ബുദ്ധിമുട്ടുകൾ തൃശൂർ രൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാർ. ജോർജ്ജ് ആലപ്പാട്ട് പിതാവിനെ അറിയിച്ചു. സ്ഥിതി ഗതികൾ മനസ്സിലാക്കിയ പിതാവ് വടക്കുഞ്ചേരി പള്ളി വികാരിയായിരുന്ന ബഹു. ജോസഫ് ചുങ്കത്തച്ചനോട് സത്വര നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു. അതു പ്രകാരം ബ. അച്ചന്റെ നേതൃത്വത്തിൽ ആരോഗ്യപുരത്ത് ദൈവാലയ നിർമ്മാണത്തിനായി ശ്രമം ആരംഭിച്ചു. പള്ളിയുടെ തുടക്കം 1961 നവംബർ 29-ന് ചിറയ്ക്കൽ ജോൺ രണ്ടേക്കർ സ്ഥലം വിലയ്ക്കും രണ്ടേക്കർ സ്ഥലംദാനമായും പള്ളിയ്ക്കായി നൽകി.1961 നവംബർ 30-ന് പുളിക്കൽ ദേവസ്സി മകൻ തോമസ് ഒരേക്കർ സ്ഥലം പള്ളിക്കു ദാനമായി നൽകി 25.09.62-ൽ 1078/62-ാം നമ്പർ തൃശ്ശൂർ രൂപതാ കച്ചേരി കല്പനപ്രകാരം ആരോഗ്യമാതാവിന്റെ നാമത്തിൽ ദൈവാലയ നിർമ്മാണത്തിന് അനുവാദം ലഭിച്ചു. മോൺ. സഖറിയാസ് വാഴപ്പിളളിയച്ചന്റെ നേതൃത്വത്തിൽ പളളി പണിതുയർത്തി. പണി തീർത്ത ചെറിയ ദൈവാലയം അഭിവന്ദ്യ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് വെഞ്ചരിച്ച് പ്രഥമ ദിവ്യബലിയർപ്പിച്ചു. 25 കുടുംബങ്ങളേ അന്ന് ഇവിടെ ഉണ്ടായിരുന്നുള്ളു. പുതിയപള്ളി ബഹു. സിറിയക് മണ്ടുംപാല അച്ചൻ വികാരിയായിരിക്കുമ്പോൾ സ്ഥലപരിമിതി മൂലം പുതിയൊരു ദൈവാലയം നിർമ്മിക്കുന്നതിന് 1964-ൽ കൂടിയ പൊതുയോഗത്തിൽ തീരുമാനമെടുത്തു. പളളിക്കാരുടെ തീരുമാനം പ്രസക്തമാണെന്ന് രൂപതാ കാര്യാലയത്തിന് ബോദ്ധ്യപ്പെട്ടു. വികാരി ജനറാൾ മോൺ സഖറിയാസ് വാഴപ്പിള്ളി അച്ചൻ 1965 ൽ പുതിയ ദൈവാലയത്തിന് തറക്കല്ലിട്ടു. ആ വർഷം തന്നെ നിർമ്മാണം പൂർത്തിയാക്കിയ പള്ളി അഭിവന്ദ്യ പിതാവ് കൂദാശചെയ്ത് പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു. വടക്കഞ്ചേരി, രാജഗിരി എന്നിവിടങ്ങളിൽ നിന്ന് ബഹു. ജേക്കബ് പനയ്ക്കലച്ചൻ, ബഹു. സെബാസ്റ്റ്യൻ തട്ടിലച്ചൻ, ബഹു. ആന്റണി കൈതാരത്തച്ചൻ എന്നിവർ ആരോഗ്യപുരത്തുകാരുടെ ആത്മീയകാര്യങ്ങളിൽ സഹായിച്ചിരുന്നു. സെന്റ് തോമസ് മിഷനറി സൊസൈറ്റിയിലെ ബഹു. അച്ചന്മാർ ഒടുകുംചോട് എസ്റ്റേറ്റ് വാങ്ങിയതോടെ അവിടെ നിയമിതരായ എം.എസ്.ടി വൈദികരായിരുന്നു ആരോഗ്യപുരം പള്ളിയിലെ കാര്യങ്ങൾ അന്വേഷിച്ച് നടത്തിയിരുന്നത്. 15/79-ാം നമ്പർ കല്പനപ്രകാരം 1979 ്രെബഫുവരി 11-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് ആരോഗ്യപുരത്തെ സ്വതന്ത്ര ഇടവകയായി ഉയർത്തി. ബഹു. തോമസ് മനച്ചിരിക്കൽ എം.എസ്.ടി അച്ചനായിരുന്നു അന്നത്തെ വികാരി. ബഹു. ആന്റണി പേടിക്കാട്ടു കുന്നേലച്ചൻ വികാരി ആയിരിക്കേ 1985 ജൂൺ 1-ന് പള്ളിയോട് ചേർന്ന് ഒരു നഴ്സറി സ്കൂൾ ആരംഭിച്ചു. പിൽക്കാലത്ത് ഇത് മലയാളം എൽ.പി. സ്കൂൾ ആയി വളർന്നു. സ്കൂളിലെ വിദ്യാർത്ഥികൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് 2010 ൽ ഇത് ഇംഗ്ലീഷ് മീഡിയം ആക്കി. പ്രീ.കെജി മുതൽ 4 വരെ ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുന്നു. 1986-ൽ പള്ളിയുടെ രജതജൂബിലി സ്മാരകമായി വൈദികമന്ദിരം നിർമ്മിക്കുകയും 30.11.1986-ൽ അഭിവന്ദ്യ പിതാവ് ആശീർവ്വദിക്കുകയും ചെയ്തു. 1987-ൽ പൊക്കലത്ത് കുരിശുപള്ളി പണിയുവാൻ ശ്രീ മഞ്ജുവള്ളിൽ കുര്യാക്കോസ് ദാനമായി നൽകിയ നാല് സെന്റ് സ്ഥലത്ത് കുരിശു സ്ഥാപിച്ചു. 1987-ൽ തന്നെ ചിറയ്ക്കൽ ജോർജ്ജ് 2- സെന്റ് സ്ഥലം കിണറോടുകൂടെ പള്ളിയ്ക്ക് ദാനമായി നൽകുകയുണ്ടായി. ബഹു. പോൾ പാറേക്കാട്ട് (ാ െേ) അച്ചൻ വികാരിയായിരിക്കേ ഫ്രാൻസിസ്കൻ ക്ലാര സഭയുടെ മഠം 28.01.1992 ൽ ആരോഗ്യപുരത്ത് സ്ഥാപിതമായി. ബഹു. സിറിയക് വഞ്ചിപ്പുരയ്ക്കൽ, ബഹു. തോമസ് കളപ്പുരയ്ക്കൽ, ബഹു. സേവ്യർ കടപ്ലാക്കൽ, ബഹു. ജയിംസ് വട്ടക്കുന്നേൽ, ബഹു. കുര്യാക്കോസ് കുന്നേൽ തുടങ്ങിയ വൈദികരുടെ സ്തുത്യർഹമായ സേവനം ആരോഗ്യപുരം ഇടവകയ്ക്കു ലഭിച്ചിട്ടുണ്ട്. 10.07.1994-ൽ ബഹു. ജോസ് കണ്ണമ്പുഴ അച്ചൻ വികാരിയായിരിക്കേ, പള്ളിയുടെ ആഭിമുഖ്യത്തിൽ ജാതിമതഭേദമന്യേ സാമൂഹികപ്രവർത്തനങ്ങൾക്കായി മലബാർ ഏരിയ സർവ്വീസ് സൊസൈറ്റി (ങഅടട) 298/94-ാം നമ്പരായി രജിസ്റ്റർ ചെയ്തു. 09.01.1996-ൽ സെമിത്തേരിയിൽ കപ്പേളയും പൊതുക്കല്ലറകളും നിർമ്മിച്ച് ആശീർവ്വദിച്ചു. 2005 ജനുവരിയിൽ ബഹു. താമരശ്ശേരി അച്ഛൻ ഇവിടെ ചാർജെടുത്തു. പള്ളിയിലെ സ്ഥലപരിമിതി മൂലം പള്ളി പുതുക്കി പണിയാൻ ഇടവക യോഗം നിശ്ചയിച്ചു. മാർ ജേക്കബ് മനത്തോടത്ത് പിതാവ് 01.01.2006-ൽ പുതിയ ദൈവാലയത്തിന് തറക്കല്ലിട്ടു. സുവർണ്ണജൂബിലിസ്മാരകമായി നിർമ്മാണം പൂർത്തിയാക്കിയ പുതിയ ദൈവാലയം 2011 ജനുവരി 26-ന് അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് ദിവ്യബലി അർപ്പിച്ചു.സാമ്പത്തിക പരാധീനതകൾ ഏറെയുള്ള ഇൗ നാട്ടിൽ ദൈവാല നിർമ്മാണത്തിന് ബഹു. താമരശ്ശേരിയച്ചന്റെയും കമ്മറ്റിയംഗങ്ങളുടെയും പരിശ്രമവും മനോധൈര്യവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. വൈദികനായി 2007 ജനുവരി 2-ന് ബഹു. റോണി പീടിയേക്കൽ ാരയ െമാർ ജേക്കബ് മനത്തോടത്ത് പിതാവിന്റെ കൈവയ്പ്പു വഴി ഇൗ ഇടവകയിൽ നിന്ന് അഭിഷിക്തനായി. 2013 മുതൽ ബഹു. പോൾ തോട്ട്യാൻ അച്ചനാണ് ഇവിടുത്തെ വികാരി. പാലക്കുഴി, വചനഗിരി, സ്നേഹഗിരി,വാൽക്കുളമ്പ് എന്നീ പള്ളികൾ ഭാഗീകമായി ആരോഗ്യപുരത്തുനിന്ന് രൂപം കൊണ്ടതാണ്. കോരഞ്ചിറ എന്നായിരുന്നു ഇൗ സ്ഥലത്തിന്റെ പേര്. ആരോഗ്യമാതാവിന്റെ നാമത്തിൽ പളളി പണിതുകൊണ്ടിരിക്കുമ്പോൾ, ബഹു. സഖറിയാസ് വാഴപ്പിളളിയച്ചനാണ് ആരോഗ്യപുരം എന്ന പുത്തൻ പേര് നൽകിയത്. ആരോഗ്യദായകമായ വായുവും വെളിച്ചവും നല്ല കാലാവസ്ഥയും ഒത്തിണങ്ങിയ നാടിന് കോരൻചിറ എന്ന സ്ഥല നാമത്തിന് പകരം ‘ആരോഗ്യപുരം’ എന്നു പേരിട്ടത് എത്രയോ അന്വർത്ഥമായിരിക്കുന്നു. ആത്മീയ ശുശ്രൂഷകളിലൂടെ കൂട്ടായ്മയിൽ ശക്തിപ്പെട്ട,് പ്രേഷിത തീക്ഷണതയാലും പരസ്നേഹ പ്രവൃത്തികളാലും നിറഞ്ഞ,് ദൈവപരിപാലനയിലാശ്രയിച്ച് ഇടവകമദ്ധ്യസ്ഥയായ പ. കന്യകാമറിയത്തിന്റെ പ്രത്യേക മദ്ധ്യസ്ഥത്തിലൂടെ ആരോഗ്യപുരം ഇടവക മുന്നേറുന്നു. |
||||||||||||||