Parish of Christ the King, Panamkutty |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
Christ the King | |||||||||||||
Place: | Panamkutty | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Vadakkenchery | |||||||||||||
Founded: | 2005
|
|||||||||||||
Sunday Mass: |
08.30 A.M. |
|||||||||||||
Strengh: |
40 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Maliakal Koonan George | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Korenchira, Palakkad - 678684 | |||||||||||||
Telephone:
|
||||||||||||||
E-Mail: |
Website: |
|||||||||||||
History of the of Christ the King |
||||||||||||||
കൈ്രസ്റ്റ് ദ് കിംഗ് ചർച്ച് പനംകുറ്റി സ്ഥലനാമം ദക്ഷിണേന്ത്യയിൽ വൃക്ഷങ്ങളുടെ പേരുചേർത്ത് സ്ഥലപ്പേരുകൾ രൂപം പ്രാപിച്ചതായി ഗവേഷണ ഗ്രന്ഥങ്ങളിൽ കാണാനാകും. പ്രദേശം മുഴുവൻ നിറഞ്ഞ് നിന്നിരുന്ന കരിമ്പനകൾ വെട്ടിമാറ്റിയാണ് ജനങ്ങൾ കൃഷിയിറക്കിയിരുന്നത്. വയലോരങ്ങളിൽ വെട്ടി മാറ്റിയ പനയുടെ കുറ്റികൾ നിറയെയുണ്ടായിരുന്നതിനാൽ സ്ഥലത്തിന് പനംകുറ്റി എന്ന് പേരും ലഭിച്ചു. പനയൂരും പനമണ്ണയും പാലക്കാട് ജില്ലയിലെ ഇപ്രകാരമുള്ള സ്ഥലനാമങ്ങളാണ്. ആദ്യനാളുകൾ പന്തലാംപാടം-കോരഞ്ചിറ മലയോര ഹൈവേയിൽ തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽനിന്നും അഞ്ച് കിലോമീറ്റർ ഉളളിലാണ് കിഴക്കഞ്ചേരി വില്ലേജിൽപെട്ട പനംകുറ്റിഗ്രാമം. പനംകുറ്റി പ്രദേശത്ത് കുടിയേറിയ സുറിയാനി കത്തോലിക്കർ തങ്ങളുടെ അദ്ധ്യാത്മിക ആവശ്യങ്ങൾ നിർവഹിച്ചിരുന്നത് നാലും അഞ്ചും കിലോമീറ്റർ ദൂരെയുളള വചനഗിരി, ജോസ്ഗിരി പളളികളിലായിരുന്നു. ജോസ്ഗിരി പളളി വികാരിയായിരുന്ന ബഹു. ജോസ് പൊൻമാണിയച്ചൻ 2001-ൽ പനംകുറ്റി ജംഗ്ഷനിൽ ശ്രീ ചൊവ്വല്ലൂർ ബെന്നി സൗജന്യമായി നൽകിയ ഒരു സെന്റ് സ്ഥലത്ത് ഒരു കുരിശടി പണിതതോടുകൂടിയാണ് ഇവിടെ ദൈവാലയം വേണമെന്ന ദൈവജനത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിഞ്ഞത്. പിന്നീട് ജോസ്ഗിരി വികാരിയായിരുന്ന ബഹു. തോമസ് പറമ്പിയച്ചൻ 2004-ൽ കൊടകശ്ശേരി പാപ്പച്ചൻ നൽകിയ ഒരുലക്ഷം രൂപയും ഇടവകാംഗങ്ങളുടെ സഹായസഹകരണത്തോടും കൂടി പനംകുറ്റിയിൽ 61 സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി. ജോസ്ഗിരി ഇടവകവികാരിയായിരുന്ന ബഹു. ജോർജ് എടത്തലയച്ചന്റെയും, അസി. വികാരിയച്ചനായിരുന്ന ബഹു. സജി വട്ടക്കുഴിയിലച്ചന്റെയും നേതൃത്വത്തിലാണ്് പനംകുറ്റി ദൈവാലയനിർമ്മാണം പൂർത്തീകരിച്ചത്. താൽക്കാലികമായി പണിത ചെറിയ ഷെഡ് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് 2005- ഏപ്രിൽ 28-ന് വെഞ്ചെരിച്ചതോടു കൂടി ജോസ്ഗിരി, വചനഗിരി ഇടവകകളിൽ നിന്നുളള 36 കുടുബങ്ങൾക്കായി ക്രിസ്തുരാജന്റെ നാമത്തിലുളള ദൈവാലയം പനംകുറ്റിയിൽ സ്ഥാപിതമായി. ചെറുതെങ്കിലും ജനങ്ങളുടെ കൂട്ടായ്മക്ക് പ്രതീകമാണ് ഇൗ ദൈവാലയം. വളർച്ചയുടെ പാതയിൽ ബഹു. ജോസ് കൊച്ചുപറമ്പിലച്ചൻ 2005 മെയ് 1-ന് പനംകുറ്റിയുടെ വികാരിയായി ചാർജ്ജെടുക്കുകയും, ദൈവാലയത്തിന്റെ തുടർപണികൾ പൂർത്തികരിക്കുകയും ചെയ്തു. ശനി, ഞായർ ദിവസങ്ങളിൽ ഇവിടെ വി. കുർബാന ആരംഭിച്ചു. ഇൗ കാലയളവിൽ പനംകുറ്റി ഇടവകാഗമായ ചെറുനിലം ജോണി, പനംകുറ്റി വാൽകുളമ്പ് റോഡരികിൽ കുരിശടി പണിയുന്നതിനായി ഒരു സെന്റ് സ്ഥലം ദാനമായി നൽകുകയും അവിടെ കുരിശടി സ്ഥാപിക്കുകയും ചെയ്തു. 2006 ഒക്ടോബർ 30-ന് വികാരിയായി ചാർജ്ജെടുത്ത ബഹു. ചെറിയാൻ ആഞ്ഞിലിമൂട്ടിലച്ചൻ പനംകുറ്റി ജംഗഷനിൽ കപ്പേളപണിയുകയും 2007 നവംമ്പർ 5-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പ്രസ്തുത കപ്പേള വെഞ്ചെരിക്കുകയും ചെയ്തു. പുതിയപളളിയെന്ന സ്വപ്നം ഇപ്പോൾ ഇടവകയിൽ 45 കുടുംബങ്ങളുണ്ട്. ഇടവകജനത്തിന്റെ കൂട്ടായ്മയും, പരസ്പരസ്നേഹ പ്രവർത്തികളും വഴി ക്രിസ്തീയ ജീവിതത്തിന്റെ സന്തോഷം എന്താണെന്ന് പനംകുറ്റി പ്രദേശത്ത് കാണിച്ച് കൊടുക്കുവാൻ സാധിക്കുന്നുണ്ട്. പുതിയ പളളി പണിയണമെന്ന് ഇടവകക്കാർക്ക് അതിയായ ആഗ്രഹമുണ്ട്. |
||||||||||||||