Parish of Christ, Thachanadi |
|||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
![]() |
|||||||||||||
Name: |
Christ | ||||||||||||
Place: | Thachanadi | ||||||||||||
Status: |
Parish
|
||||||||||||
Forane: |
Vadakkenchery | ||||||||||||
Founded: | 1993
|
||||||||||||
Sunday Mass: |
10.00 A.M. |
||||||||||||
Strengh: |
30 | ||||||||||||
Belongs To: | |||||||||||||
Website: | www. | ||||||||||||
Vicar / Dir : | Fr. Poruthoor Ebi | ||||||||||||
Asst.Dir/Vic: | |||||||||||||
Contact Christ, Puthukode, Palakkad - 678687 |
Tel: | / | E-Mail: | ||||||||||
History of Christ |
|||||||||||||
കൈ്രസ്റ്റ്സ് ചർച്ച് തച്ചനടി ആദ്യനാളുകൾ വടക്കഞ്ചേരിയിൽനിന്നും തെക്കുപടിഞ്ഞാറ് 10 കിലോ മീറ്റർ ദൂരെയുളള പ്രദേശങ്ങളായ തച്ചനടി, ചന്തപ്പുര, തെക്കേപ്പൊറ്റ, മണപ്പാടം, പുതുക്കോട്, കൊക്കിക്കുളമ്പ്, കാരപ്പൊറ്റ എന്നീ ഭാഗങ്ങൾ ചേർന്നതാണ് തച്ചനടി ഇടവകപ്പളളി. വടക്കഞ്ചേരി ലൂർദ്ദ് മാതാ പളളിയായിരുന്നു ഇവരുടെ മാതൃ ഇടവക. തച്ചനടിയിൽ ദൈവാലയം വേണമെന്ന് സ്ഥലവാസികൾ വടക്കഞ്ചേരി പള്ളി വികാരി ബഹു. ഡേവിസ് തറയിലച്ചനോട് അഭ്യർത്ഥിച്ചു. അഭിവന്ദ്യ പിതാവിൽ നിന്ന് അനുകൂലമായ മറുപടി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 1993 മെയ് 15-ന് തച്ചനടി ചന്തപ്പുര നാകൻ മകൻ നാരായണന്റെ കയ്യിൽ നിന്നും 881/4 സെന്റ് സ്ഥലം വാങ്ങിച്ചു. പളളിനിർമ്മാണം 1993 ജൂൺ 29-ന് വടക്കുംഞ്ചേരി വികാരി ബഹു. ഡേവിസ് തറയിലച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ദൈവാലയ നിർമ്മാണ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രൂപത കാര്യാലയത്തിൽ നിന്നും 351/93 (20.7.93)-ലെ കല്പനപ്രകാരം പളളി പണിയുവാനുളള അനുവാദം ലഭിച്ചു. 1993 ജൂലൈ 26-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പള്ളിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. പണി പൂർത്തിയായ പളളിയുടെ വെഞ്ചെരിപ്പ് കർമ്മം 1993 നവംബർ 21-ന് മാർ ജോസഫ് ഇരിമ്പൻ പിതാവ് നിർവഹിക്കുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്തു. വേദപാഠഹാൾ 132/94 (29.3.94) കല്പ്പന പ്രകാരം ഞായറാഴ്ച്ചകളിൽ കുട്ടികളുടെ വേദപാഠത്തിന് പളളിപ്പറമ്പിൽ 80ഃ15 അളവിൽ ഷെഡ് പണിയുവാനും മറ്റുദിവസങ്ങളിൽ അവിടെ ടൈലറിംഗ്, നേഴ്സറി ക്ളാസ്സുകൾ എന്നിവ നടത്തുവാനും അനുവാദം ലഭിച്ചു. 547/2009 (24.10.2009) കല്പ്പനപ്രകാരം നിലവിലുളള ക്ലാസ് മുറികളോട് ചേർന്ന് ഹാൾ പണി കഴിപ്പിച്ചു. ഇവിടെ നടത്തിയിരുന്ന നേഴ്സറി സ്ക്കൂൾ തുടർന്ന് പോകുവാൻ ബുദ്ധിമുട്ട് ആയതിനാൽ 254/2000 (5.6.2000) കല്പ്പന പ്രകാരം സ്ക്കൂൾ നിർത്തലാക്കിയെങ്കിലും ചെറിയ കുട്ടികളുടെ ക്രഷ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സെമിത്തേരി ഇടവകയിലെ സെമിത്തേരിക്ക് വേണ്ടി ബഹു. ചെറിയാൻ ആഞ്ഞിലിമൂട്ടിലച്ചൻ അശ്രാന്ത പരിശ്രമം നടത്തി. സർക്കാർ നിബന്ധനകൾ അനുസരിച്ച് പണി തീർത്ത ഢമൗഹ ്യേേുല രലാലലേൃ്യ-ക്ക് 04.05.2004-ലെ ഉ 4-9806/03 കല്പ്പന പ്രകാരം ജില്ലാ കലക്ടർ അനുവാദം നൽകി. 2004 മെയ് 11-ന് സെമിത്തേരി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ചു. 440/2005 രൂപതാ കാര്യാലയത്തിൽനിന്നും ലഭിച്ച അനുവാദത്തോടെ പളളിയുടെ മുമ്പിൽ കുരിശടിയും തീർത്തു. നന്ദിയോടെ ഒാരോ കാലങ്ങളിൽ വടക്കഞ്ചേരി ഫൊറോന പളളിയിലെ ബഹു. വികാരിയച്ചൻ മാരും അസ്തേന്തിയച്ചൻമാരും, ഠഛഞ സന്യാസ വൈദികരും വളളിയോട് പോളി ടെക്ക്നിക്ക് കോളേജിലെ ബഹു. അച്ചൻമാരും ഇടവകയ്ക്ക് ചെയ്ത നിസ്തുല ശുശ്രൂഷകൾ ഇടവകക്കാർ സന്തോഷത്തേടെയും കൃതജ്ഞതയോടെയും കൂടി ഒാർമ്മിക്കുന്നു. ഇപ്പോൾ ബഹു. ജോസഫ് കളപ്പുരക്കലച്ചനാണ് ഇടവക വികാരി. ദൈവാലയ ശുശ്രൂഷ, മത ബോധനം, കുടുംബസമ്മേളനം, പ്രാർത്ഥനാശുശ്രൂഷ എന്നിവയിൽ ബഹു. ചാരിറ്റി സിസ്റ്റേഴ്സിന്റെ സേവനം വളരെ ശ്ലാഘനീയമാണ്. ഇടവകാംഗങ്ങളുടെ വരിസംഖ്യയും നേർച്ചപ്പണവുമാണ് മുഖ്യ വരുമാനമാർഗ്ഗങ്ങൾ. |
|||||||||||||