Parish of Scared Heart, Rajagiri |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
Scared Heart | |||||||||||||
Place: | Rajagiri | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Vadakkenchery | |||||||||||||
Founded: | 1958
|
|||||||||||||
Sunday Mass: |
07.00 A.M., 09.45 A.M. |
|||||||||||||
Strengh: |
214 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Chakkumpeedika Davis | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Kanakkenthuruthy, Palakkad - 678683 | |||||||||||||
Telephone:
|
04922255133 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of Scared Heart |
||||||||||||||
സേക്രഡ് ഹാർട്ട് ചർച്ച് രാജഗിരി സ്ഥലനാമം വടക്കഞ്ചേരി ടൗണിൽ നിന്ന് 4 കി. മീ. കിഴക്കുമാറിയാണ് രാജഗിരി ഇടവക ദൈവാലയം. ആദ്യ നാളുകളിൽ ഇവിടുത്തെ ദൈവാലയം കുറുവായ് പളളി എന്നാണ് അറിയപ്പെട്ടിരുന്നത്. കുറുവായ് എന്ന സ്ഥലം പളളിയിരിക്കുന്നിടത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയാണ്. കണക്കൻതുരുത്തി എന്നാണ് ഇൗ പ്രദേശത്തിന് മൊത്തത്തിലുളള പേര്. വ്യക്തിനാമത്തിൽ നിന്നാണ് സ്ഥലനാമം എന്ന് പറയപ്പെടുന്നു. പളളിയിരിക്കുന്ന സ്ഥലത്തിന് പളളിക്കുന്ന് എന്നും പേരുണ്ടായിരുന്നു. 1976-ൽ ബഹു. പാറയിൽ വി. സി അച്ചൻ കുറുവായ് തിരുഹൃദയ പളളി വികാരിയായിരിക്കുമ്പോൾ ""കുറുവായ'' എന്നതിന് പകരം രാജാതിരാജനായ ഇൗശോയുടെ തിരുഹൃദയനാമത്തിലുള്ള പള്ളിയെ രാജഗിരിപ്പളളി എന്നാക്കി. ഇൗ പേരുമാറ്റം ഇടവകക്കാർക്ക് ഏറെ ഇഷ്ടപ്പെട്ടു. 1940-കളിൽ മദ്ധ്യതിരുവിതാംകൂറിൽനിന്നും കൊച്ചി പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ നിന്നും വന്ന കുടിയേറ്റ കർഷകരാണ് ഇൗ ഇടവകയുടെ ചരിത്രത്തിന് തുടക്കം കുറിക്കുന്നത്. ആദ്യനാളുകൾ ബഹു. അബ്രാഹം വലിയപറമ്പിലച്ചൻ 1954-ൽ പാളയം ലത്തീൻപളളി വികാരിയായിരിക്കുമ്പോൾ കുറുവായിലെ സുറിയാനി കൈ്രസ്തവരുടെ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരുന്നു. അദ്ദേഹം കൊച്ചുപറമ്പിൽ മാണിയുടെ വീട്ടിൽ കുട്ടികൾക്ക് വേദ പാഠ ക്ലാസുകൾ നടത്തിപ്പോന്നു. പളളിക്കുവേണ്ടി വല്ലയിൽ കണ്ടത്തിൽ ഒൗസേപ്പ്, അബ്രാഹം തോമസ്സ് എന്നിവർ ഒന്നേമുക്കാൽ ഏക്കർ സ്ഥലം ദാനമായി നൽകി. 1955 ജൂലൈ മൂന്നിലെ യോഗതീരുമാനമനുസരിച്ച് ലഭിച്ച സ്ഥലത്ത് ഹാൾ നിർമ്മിച്ച് വേദപാഠം അവിടേക്ക് മാറ്റി. 1955-ൽ സീറോ മലബാർ റീത്തിലുളള വടക്കഞ്ചേരി ഇടവക നിലവിൽ വരുന്നതിന് മുമ്പ് ഇവിടെയുളളവർ ദിവ്യബലിയിൽ സംബന്ധിക്കുന്നതിന് കോയമ്പത്തൂർ രൂപതയിൽപെട്ട വടക്കഞ്ചേരി പാളയത്തുളള ലത്തീൻ പളളിയിലാണ് പോയിരുന്നത്. തൃശ്ശൂർ രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ 1958 ജൂൺ 29-ന് ബഹു. ജോസഫ് ചുങ്കത്തച്ചൻ ഹാളിൽ വിശുദ്ധ കുർബാന ആരംഭിച്ചു. ആദ്യപളളി തൃശ്ശൂർ അരമനയിൽ നിന്ന് 17.3.1960-ലെ 334/60-ാം കല്പ്പന പ്രകാരം കുറുവായ് പ്രദേശത്തെ, വടക്കഞ്ചേരി ഇടവകയിൽ നിന്ന് വേർപെടുത്തി ഒരു മിഷൻ കേന്ദ്രമായി ഉയർത്തുകയും ഇൗശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ പളളി പണിയുവാൻ അനുവാദം ലഭിക്കുകയും ചെയ്തു. ബഹു. ജോസഫ് ചുങ്കത്തച്ചന്റെ നേതൃത്വത്തിൽ പളളിപ്പണി പൂർത്തിയാക്കി. തൃശ്ശൂർ അതിരൂപതയിൽ നിന്ന് 26.7.1960-ലെ 823-ാം നമ്പർ കല്പ്പനപ്രകാരം ഞായറാഴ്ച്ചകളിലും കടമുളള ദിവസങ്ങളിലും ദിവ്യബലി അർപ്പിക്കുവാനുളള അനുവാദവും ലഭിച്ചു. വടക്കഞ്ചേരി ഇടവകയിലെ ബഹു. വൈദികരാണ് ഇവിടെ വന്ന് ദിവ്യബലി അർപ്പിച്ചിരുന്നത്. വല്ലയിൽ കണ്ടത്തിൽ ഒൗസേപ്പ്, അബ്രാഹം തോമസ്സ് എന്നിവർ 1961-ൽ അഞ്ചേകാൽ ഏക്കർ സ്ഥലം കൂടി ദാനമായി നൽകുകയുണ്ടായി. പളളിപ്പണി പൂർത്തിയായപ്പോൾ ദിവ്യബലി അർപ്പിച്ചിരുന്ന ഹാൾ മുറികളായി തിരിച്ച് വൈദിക മന്ദിരമായി ഉപയോഗിച്ച് തുടങ്ങി. 1962-ൽ 1 ഏക്കർ 7 സെന്റ് സ്ഥലവും, 1963-ൽ 57 സെന്റ് സ്ഥലവും പളളിക്കുവേണ്ടി വാങ്ങിച്ചു. ബഹു. ജോസഫ് ചുങ്കത്തച്ചന്റെ നേതൃത്വത്തിൽ പളളിയും കണക്കൻതുരുത്തി സെന്ററിൽ കപ്പേളയും പണിതീർത്തു. പ്രസ്തുത കപ്പേള പിന്നീട് 1980-ൽ പൊളിച്ചു മാറ്റുകയും പുതിയത് പണിയുകയും 1981 ജനുവരി 31-ന് വെഞ്ചെരിക്കുകയും ചെയ്തു. 08.07.1965-ലെ ഡി. എൽ 20/ 65-ാം നമ്പർ കല്പ്പന പ്രകാരം കുറുവായ് തിരുഹൃദയപ്പളളി പൂർണ്ണ ഇടവകയായി ഉയർത്തപ്പെട്ടു. ആദ്യ വികാരിയായി ബഹു. ജേക്കബ് പനക്കലച്ചൻ നിയമിതനായി. ഇൗ കാലങ്ങളിൽ വടക്കഞ്ചേരി ഹോളി ഫാമിലി മഠത്തിലെ ബഹു. സിസ്റ്റേഴ്സ് ഇവിടെ വേദപാഠം പഠിപ്പിക്കുന്നതിനും ദൈവാലയശുശ്രൂഷ ചെയ്യുന്നതിനും സഹായിച്ചിരുന്നു. ഇൗ പ്രദേശത്തെ കുടിയേറ്റക്കാരുടെ ശ്രമഫലമായി 1961-ൽ കണക്കംതുരുത്തിയിൽ ഒരു ഗവ. പൈ്രമറി സ്ക്കൂൾ അനുവദിച്ച് കിട്ടി. പാലക്കാട് രൂപത നിലവിൽ വന്നപ്പോൾ 1974-ൽ പാലക്കാട് രൂപത നിലവിൽ വന്നപ്പോൾ ഇൗ പ്രദേശം പാലക്കാട് രൂപതയുടെ ഭാഗമായിത്തീർന്നു. ബഹു. ആന്റണി കൈതാരത്തച്ചനായിരുന്നു അന്നത്തെ വികാരി. ചക്കുണ്ട്, പല്ലാറോഡ് പ്രദേശങ്ങളിലുളളവരുടെ സൗകര്യാർത്ഥം രാജഗിരി ഇടവകയുടെ സ്റ്റേഷൻപളളി പണിയുവാൻ ബഹു. അച്ചൻ ഉദ്യമിച്ചു. ഇതിനായി ചെത്തിമറ്റം ജോസഫ് സൗജന്യമായി സ്ഥലം നൽകി. 1976-ൽ ബഹു. ജോസഫ് പാറയിൽ വി.സി. വികാരിയായിരുന്നപ്പോൾ വിൻസന്റ് ഡി. പോൾ സൊസൈറ്റി, മാതൃസംഘം, കെ.സി.വൈ.എം., സി.എം.എൽ. എന്നീ ഭക്തസംഘടനകൾക്ക് രൂപം കൊടുത്തു. വിശുദ്ധ ഒൗസേപ്പിതാവിന്റെ നാമത്തിൽ ജോസ്ഗിരിയിൽ പണി തീർത്ത പളളിയുടെ വെഞ്ചരിപ്പ് കർമ്മം 01.05.1979-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് നിർവഹിച്ചു. 1979-ൽ ഹോളിഫാമിലി സിസ്റ്റേഴ്സ് രാജഗിരിയിൽ വാടകവീട്ടിൽ താമസിച്ച് ഇടവകയിൽ സേവനമനുഷ്ടിച്ചു. അവർ നിർമ്മിച്ച സ്നേഹഭവൻ കോൺവെന്റിന്റെ വെഞ്ചരിപ്പ് 1980 ആഗസ്റ്റ് 21-ന് നടന്നു. പുതിയപളളി 07.03.1981-ൽ ബഹു. തോമസ്സ് തെക്കേമുറിയച്ചന്റെ കാലത്താണ് ഇടവകയിൽ കുടുംബസമ്മേളനങ്ങൾ ആരംഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പാരിഷ് ഹാളിന്റെ പണി ബഹു. ജോൺ കാവുങ്കലച്ചൻ പൂർത്തിയാക്കുകയും 1983-ൽ അദ്ദേഹംതന്നെ വെഞ്ചെരിക്കുകയും ചെയ്തു. ബഹു. അച്ചൻതന്നെയാണ് പുതിയ പളളിയുടെ നിർമ്മാണത്തിനും നേതൃത്വം നൽകിയത്. പളളിയുടെ വെഞ്ചെരിപ്പ് 1989 ്രെബഫുവരി 2-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് നിർവഹിച്ചു. 1990-കളിൽ രൂപതയിലെ ഏറ്റവും വലിയ പളളികളിൽ ഒന്നായിരുന്നു രാജഗിരിപളളി. പളളിപ്പണിയുടെ കാലയളവിൽ പളളിയുടെ 1 ഏക്കർ സ്ഥലം വിൽക്കുകയുണ്ടായി. പളളിപ്പണി കഴിഞ്ഞതോടൊപ്പം പളളിമുറിയുടെ പണിയും ആരംഭിച്ചിരുന്നു. ബഹു. ജോയ് ചീക്കപ്പാറയച്ചന്റെ കാലത്ത് പളളിമുറി ഭാഗികമായി പൂർത്തിയാക്കി. സാമൂഹ്യരംഗത്ത് രൂപതയിലെ പാലക്കാട് പീപ്പീൾസ് സർവ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് 1983 മുതൽ ഇവിടുത്തെ മഹിളകളെ സംഘടിപ്പിച്ച് ബഹു. പുതുൻസിയാമ്മ ആരംഭിച്ച സാമൂഹ്യ പ്രവർത്തനങ്ങൾ പഴമക്കാർ നന്ദിയോടെ ഒാർമ്മിക്കുന്നുണ്ട്. കണക്കൻ തുരുത്തിയിൽ പളളി സൗജന്യമായി കൊടുത്ത സ്ഥലത്ത് 17.01.1996 മുതൽ പോസ്റ്റ് ഒാഫിസ് പ്രവർത്തിച്ച് തുടങ്ങിയത് നാട്ടുകാർക്ക് വളരെ ഉപകാരപ്രദമായി. 1985-ൽ കുടുംബ വർഷത്തോട് അനുബന്ധിച്ച് ഇടവകയിൽ ഭവന നിർമ്മാണ പദ്ധതിക്ക് രൂപം കൊടുത്തു. വീടില്ലാത്തവർക്കും ഒാലപ്പുരയിൽ കഴിയുന്നവർക്കും ഇടവകക്കാരിൽ നിന്ന് പിരിവെടുത്ത് ഗുണ ഭോക്താവിന്റെ സഹകരണത്തോടെ വർഷത്തിൽ ഒരു വീട് നിർമ്മിച്ച് നൽകിയിരുന്നു. ബഹു. ചീക്കപ്പാറയച്ചന് ശേഷം ചുമതലയേറ്റ ബഹു. ഫ്രാൻസിസ് പാറക്കലച്ചൻ പളളിമുറിയുടെ പണി പൂർത്തിയാക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കെ നിർഭാഗ്യവശാൽ അദ്ദേഹം 22.11.1996-ൽ വാഹനാപകടത്തിൽ നിര്യാതനായി. 2000-ാം ആണ്ടിലെ മഹാ ജൂബിലിയുടെ ഒരുക്കത്തോടനുബന്ധിച്ച് 1998 മുതൽ ഇടവക ബുളളറ്റിൻ പ്രസിദ്ധീകരിച്ച് തുടങ്ങി. സെമിത്തേരിയിൽ പൊതു കല്ലറകൾ നിർമ്മിക്കാൻ ബഹു. പൊന്മാണിയച്ചൻ നേതൃത്വം നൽകി. ബഹു. തോമസ്സ് പറമ്പിയച്ചന്റെ നേതൃത്വത്തിൽ പളളിമുറിയുടെ മുകളിൽ ഹാൾ പണി കഴിപ്പിച്ച് 2.05.2005-ൽ അതിന്റെ വെഞ്ചരിപ്പുകർമ്മം നിർവ്വഹിച്ചു. സുവർണ്ണജൂബിലിയും പാരിഷ്ഹാളും 2005-ൽ ബഹു. ജോർജ്ജ് എടത്തലയച്ചൻ ഇവിടെ വികാരിയായി ചാർജ്ജെടുത്തു. ഇടവകയുടെ സുവർണ്ണജൂബിലി സ്മാരകമായി നിർമ്മിച്ച പാരിഷ് ഹാളിന്റെ നിർമ്മാണത്തിന് അദ്ദേഹം നേതൃത്വം നൽകി. പാരിഷ്ഹാളിന്റെ വെഞ്ചെരിപ്പ് 2009 ്രെബഫുവരി 13-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവഹിക്കുകയും സുവർണ്ണജൂബിലി ദിവ്യബലി അർപ്പിക്കുകയും ചെയ്തു. എടത്തലയച്ചന് ശേഷം ചുമതലയേറ്റ ബഹു. ആന്റോ അരിക്കാട്ട് അച്ചന്റെ നേതൃത്വത്തിൽ പാരിഷ് ഹാളിന്റെ ബാക്കിയുളള പണികൾ പൂർത്തികരിച്ചു. 2010-ൽ ബി. എസ് എൻ എല്ലുമായി കരാറുണ്ടാക്കി പളളിപറമ്പിൽ മൊബെൽ ടവറിനുളള സ്ഥലം വാടകക്ക് കൊടുത്തു. സാധു സഹായ നിധിക്ക് രൂപം കൊടുത്ത് പാവപ്പെട്ടവരെ വിവിധ ആവശ്യങ്ങളിൽ സഹായിക്കുന്നുണ്ട്. ആരാധനാ ക്രമാധിഷ്ഠിതമായ ക്രിസ്തീയ ജീവിതം കൈവരുത്തുവാൻ അച്ചൻ വളരെ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ്രെബഫുവരി മാസം 2-ാമത്തെ ഞായറാഴ്ചയുമായി ബന്ധപ്പെട്ട് വെളളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി ഇടവകയിലെ പ്രധാന തിരുനാൾ ആഘോഷിക്കുന്നു. കുരിശ്ശടികൾ കണ്ണങ്കുളത്തുളളവർ വാങ്ങിയ സ്ഥലത്ത് 1998-ൽ കുരിശ് സ്ഥാപിക്കുകയും പിന്നീട് മാതാവിന്റെ രൂപം വെയ്ക്കുകയും ചെയ്തു. കളാംകുളത്ത് ചെമ്പരത്തി ജെയിംസ് സൗജന്യമായി നൽകിയ രണ്ടുസെന്റ് സ്ഥലത്ത് സ്ഥാപിച്ച കുരിശ്ശടിയിൽ തിരു കുടുംബത്തിന്റെ രൂപം സ്ഥാപിച്ചു. 19.04.2006-ലായിരുന്നു വെഞ്ചെരിപ്പ് നടത്തിയത്. ഒടുകിൻകുണ്ടിൽ പളളിക്കുന്നേൽ ജോസഫ് ഭാര്യ ത്രേസ്യ സൗജന്യമായി നൽകിയ ഒരുസെന്റ് സ്ഥലത്ത് ഇടവകയുടെ സുവർണ്ണജൂബിലി സ്മാരകമെന്ന നിലയിൽ ആ പ്രദേശത്തുളളവരുടെ നേതൃത്വത്തിൽ വിശുദ്ധ അന്തോണീസിന്റെ നാമത്തിൽ കപ്പേള നിർമ്മിച്ച് 2009-ൽ ്രെബഫുവരിയിൽ ആശീർവദിച്ചു. ഇടവകയിലെ എല്ലാ കാര്യങ്ങളിലും ആത്മാർത്ഥമായി പങ്കുചേരുന്ന ഇവിടുത്തെ പ്രവർത്തന ശൈലി പ്രസ്താവ്യമാണ്. |
||||||||||||||