fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Lourde Matha Forane, Vadakkencherry 
Photo
Name:
Lourde Matha Forane
Place: Vadakkencherry
Status:
Parish
Forane:
Vadakkenchery
Founded:
1955
Sunday Mass:
06.30 A.M., 09.30 A.M. & 04:30 PM
Strengh:
456
Belongs To:
   
Vicar / Dir : Fr. Perumbillil Regy Mathew
  Asst.Dir/Vic: Fr. Karottupulluveliparayil Tibin
Contact Office :
Vadakkencherry, Palakkad - 678683
Telephone:
04922255215
 
E-Mail:
Website:
 
History of the of Lourde Matha Forane
വടക്കഞ്ചേരി ഫൊറോന 
ആമുഖം
1940 കളിൽ കൃഷിക്കും കച്ചവടത്തിനുമായി സുറിയാനി കത്തോലിക്കർ തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കച്ചവടത്തിനായി പൊള്ളാച്ചിയിലേക്ക് പോയിരുന്നവരുടെ ഇടത്താവളമായിരുന്നു വടക്കഞ്ചേരിയും മേലാർകോടും. പിന്നീട് മദ്ധ്യ കേരളത്തിൽ നിന്നും കൃഷിയെ ആസ്പദമാക്കി കുടിയേറ്റമുണ്ടായി. അന്നാളിൽ മേലാർകോട് സുറിയാനി പള്ളിയിലും വടക്കഞ്ചേരി ലത്തീൻ പള്ളിയിലുമാണ് ഇവിടെയുള്ളവർ ആത്മീയാവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. 1955-ൽ റോമിൽ നിന്ന് തൃശ്ശൂർ രൂപതയുടെ അജപാലന അധികാരം പാലക്കാട് ജില്ലയിലേക്കും കോയമ്പത്തൂർക്കും വ്യാപിപ്പിച്ച കല്പന ലഭിച്ചതോടെയാണ് വടക്കഞ്ചേരി ഇടവകയുടെ തനതായ ചരിത്രം ആരംഭിക്കുന്നത്. 1955 നവംബർ 21-ാം തിയ്യതി കമ്മാന്തറയിൽ പള്ളിക്കായി 31.16 സെന്റ് സ്ഥലവും ഭവനവും വാങ്ങി "ലൂർദ്ദ് വില്ല' എന്നു നാമധേയം നൽകി. പ്രസ്തുത കെട്ടിടത്തിൽ 1955 ഡിസംബർ 4-ാം തീയ്യതി (ആദ്യ ഞായറാഴ്ച) ബഹു. സഖറിയാസ് വാഴപ്പിള്ളിയച്ചൻ ദിവ്യബലിയർപ്പിച്ചതോടെ ഇടവകയുടെ തുടക്കം കുറിച്ചു. 
മംഗലംഡാം, കിഴക്കഞ്ചേരി എന്നീ മലയോരപ്രദേശങ്ങളിലുള്ളവർക്ക് വടക്കഞ്ചേരികൂടി വേണം ഇതര സ്ഥലങ്ങളിലേക്ക് പോകുവാൻ. അതിനാൽ വളർന്നുകൊണ്ടിരിക്കുന്ന പട്ടണമാണ് വടക്കുഞ്ചേരി. ഇൗ പുരോഗതിയിൽ ഇവിടത്തെ കൈ്രസ്തവരുടെ പങ്ക് വളരെയേറെയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മാതൃകാപരമായ വിദ്യാഭ്യാസവും ആദ്ധ്യാത്മിക വളർച്ചയും നൽകുന്ന ചെറുപുഷ്പം ഹയർ സെക്കന്ററി സ്ക്കൂളും കൈ്രസ്തവസമൂഹത്തിന്റെ അഭിമാനമാണ്. 1998-ൽ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വടക്കഞ്ചേരി ലൂർദ്ദ്മാത ഇടവകയെ ഫൊറോനയായി ഉയർത്തി. വടക്കഞ്ചേരി ജോസ്ഗിരി, കല്ല, കണ്ണമ്പ്ര, പാടുര്, പാലക്കുഴി, പനങ്കുറ്റി, പന്തലാംപാടം, പഴമ്പാലക്കോട്, രാജഗിരി, തച്ചനടി, വചനഗിരി, വാൽകുളമ്പ് എന്നിവയാണ് വടക്കഞ്ചേരി ഫൊറോനയിൽ പെടുന്ന ഇടവകകൾ.


ലൂർദ്ദ്മാത ഫൊറോന ചർച്ച്
വടക്കഞ്ചേരി
സ്ഥലനാമം
സ്ഥാനനിർണ്ണയത്തിന് സഹായകമായി "ദിക്കൃത' നാമങ്ങളും ഉത്ഭവിച്ചിരുന്നു. പാലക്കാട്. പാലക്കാടിൽ നിന്ന് 33 കിലോമീറ്റർ തെക്കുപടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന രണ്ട് സ്ഥലങ്ങളാണ് വടക്കഞ്ചേരിയും തെക്കെഞ്ചേരിയും. ഇവ തമ്മിൽ ഒന്നര കിലോമീറ്റർ അകലമേയുള്ളു. ആലത്തൂർ താലൂക്കിനെ തൃശ്ശൂർ താലൂക്കിൽ നിന്നും വേർതിരിക്കുന്ന കുതിരാനും വാണിയംമ്പാറയും അടങ്ങിയ മലനിരകളുടെ വടക്ക് ഭാഗത്തുള്ള ചേരി എന്ന അർത്ഥത്തിലാണ് വടക്കഞ്ചേരി എന്ന ദേശപ്പേര് കൈവന്നത്. തൃശ്ശൂരിനും പാലക്കാടിനും മദ്ധ്യേ തുല്യദൂരത്തിൽ ദേശീയപാതയോട് ചേർന്നു കിടക്കുന്ന കൊച്ചു പട്ടണമാണിത്. വടക്കഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്തു തന്നെയാണ് ലൂർദ്ദ്മാതാ ദൈവാലയവും. 
ആദ്യനാളുകൾ
ഇൗ പുതിയ പ്രദേശങ്ങളുടെ ഭരണാധികാരം തൃശ്ശൂർ ബിഷപ്പ് അഭിവന്ദ്യ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് ബഹു. മോൺ സഖറിയാസ് വാഴപ്പള്ളിയച്ചനെ ഏൽപ്പിച്ചു. ബഹു. സഖറിയാസച്ചൻ വടക്കഞ്ചേരി കേന്ദ്രമാക്കി ലൂർദ്ദ് മിഷൻ സെന്റർ തുടങ്ങി. 1955-ൽ അദ്ദേഹം കണ്ടെത്തിയ വടക്കഞ്ചേരി പ്രദേശത്ത് 17-ഉം കിഴക്കഞ്ചേരിഭാഗത്ത് 3-ഉം ചീരാംകുഴിഭാഗത്ത് 2-ഉം പട്ടയംപാടം-കുറുക്കൻതരിശ് ഭാഗങ്ങളിൽ 8-ഉം, വാൽകുളമ്പ്, കുണ്ടുകാട് ഭാഗത്ത് 3-ഉം , ആനക്കുഴിപാടം ഭാഗത്ത് 6-ഉം, കുറുവായ് ഭാഗത്ത് 6-ഉം, തെക്കേപ്പൊറ്റഭാഗത്ത് ഒരു കുടുംബവും അടക്കം ഏകദേശം 46 കുടുംബങ്ങൾക്കായി.
മലബാർ മിഷണറി സമൂഹത്തിലെ (ങങആ) ബഹു. സഹോദരന്മാരും സഖറിയാസച്ചനോടൊപ്പം ലൂർദ്ദ് മിഷൻ സെന്ററിൽ താമസമാക്കി. സഖറിയാസച്ചന്റെ സഹായിയായി ബഹു. ജോസ് വടക്കേത്തല അച്ചൻ മലയോര പ്രദേശങ്ങളിലുള്ള വീടുകൾ പ്രദക്ഷിണമായി ജയ് വിളിച്ച് കയറിയിറങ്ങി വെഞ്ചരിക്കുകയും കുടുംബപ്രതിഷ്ഠ നടത്തുകയും ചെയ്തകാര്യങ്ങൾ ഇന്നും മലയോരങ്ങളിലുള്ള കാരണവന്മാർ ഒാർമ്മിക്കുന്നുണ്ട്. അക്കാലത്ത് ബഹു. അപ്രേം പാലത്തിങ്കൽ, ബഹു. ജോസഫ് പാറേക്കാട്ടിൽ, ജോർജ്ജ് ആലങ്ങാടൻ എന്നീ വൈദികർ ഇവിടെ വന്ന് വി. കുർബാന അർപ്പിച്ചിരുന്നു. മിഷൻ പ്രവർത്തനത്തിനായി ഹോളി ഫാമിലി സിസ്റ്റേഴ്സ് ഇവിടേക്ക് വന്നപ്പോൾ ബഹു. അച്ചൻമാർ ഉപയോഗിച്ചിരുന്ന ലൂർദ്ദ് വില്ല 1959 സെപ്റ്റംബർ 30-ന് അവർക്ക് വിട്ടു കൊടുത്തു. "ചെറുപുഷ്പാശ്രമം' എന്നു അതിന് പേരു നൽകി. പാലക്കാട് രൂപതയിലെ ഹോളി ഫാമിലി സന്ന്യാസ സമൂഹത്തിന്റെ ആദ്യ ഭവനമാണിത്. പിന്നീട് ബഹു. സിസ്റ്റർമാർ 1960 സെപ്റ്റംബർ 16-ാം തിയ്യതി ടി.ബി.ടി ബസ്റ്റാന്റ് പ്രവർത്തിച്ചിരുന്ന സ്ഥലം വാങ്ങി (ഇപ്പോഴത്തെ ചെറുപുഷ്പാശ്രമം സ്ഥലം) മഠം അങ്ങോട്ടു മാറ്റി.
1962 ഡിസംബർ 13-ാം തീയ്യതി ബഹു. ചുങ്കത്ത് അച്ചൻ ഇപ്പോൾ പള്ളിയിരിക്കുന്നിടത്ത് 11 സെന്റ് സ്ഥലവും വീടും വാങ്ങി. സുറിയാനി കത്തോലിക്കരുടെ ആത്മീയാവശ്യങ്ങൾ അവിടെവച്ചു നടത്തുവാൻ തുടങ്ങി. തുടർന്നു വന്ന ബഹു. ജോർജ്ജ് ചിറ്റിലപ്പിള്ളിയച്ചനും അച്ചനെ സഹായിക്കാനായി നിയുക്തരായ ബഹു. സിറിയക് മണ്ടുംപാല അച്ചനും ആന്റണി തോട്ടാനച്ചനും ചിതറിക്കിടന്നിരുന്ന ഇടവകാംഗങ്ങളുടെ ആത്മീയ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നതിനോടൊപ്പം സമൂഹക്കൂട്ടായ്മക്കും പ്രയത്നിച്ചു. 1965 ജൂലൈ 8-ാം തീയ്യതി വടക്കൻഞ്ചേരി പള്ളിയുടെ അതിർത്തി നിശ്ചയിച്ച് (ഉഘ18/65) തൃശൂർ രൂപതയിൽ നിന്ന് ഉത്തരവ് ലഭിച്ചു.
ബഹു. പനയ്ക്കൽ ജേക്കബ് അച്ചൻ പുതിയ വികാരിയായി ചാർജ്ജ് എടുത്തതിനുശേഷം നിലവിലുള്ള കെട്ടിടങ്ങളുടെ ശോചനീയാവസ്ഥയും അസൗകര്യങ്ങളും പരിഗണിച്ച് പുതിയ ദൈവാലയത്തിന് 1968 ആഗസ്റ്റ് 8-ാം തിയ്യതി ശിലാസ്ഥാപനം നടത്തി. ബഹു,ജോസ് കാനംകൂടം, ബഹു. ജോസ് കാവുങ്കൽ, ബഹു. ജെയിംസ് കവലക്കാട്ട്, ബഹു.ജോർജ്ജ് തേറാട്ടിൽ എന്നീ വൈദികർ ബഹു. പനയ്ക്കലച്ചനെ സഹായിക്കുകയും പുതിയ ദേവാലയ നിർമ്മാണത്തിൽ കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റക്കാരുടെ സാമ്പത്തിക പരാധീനതകൾക്കിടയിലും ബഹു. പനയ്ക്കലച്ചൻ പുതിയ ദൈവാലയത്തിന്റെ പണി പൂർത്തിയാക്കി. 1970 ്രെബഫുവരി 7-ാം തിയ്യതി തൃശൂർ രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് ലൂർദ്ദമാതാ ദൈവാലയം വെഞ്ചെരിച്ചു. ദൈവാലയ നിർമ്മാണത്തിന് സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടതിനാൽ കമ്മാന്തറയിലെ ലൂർദ്ദ് വില്ല1969 ജൂൺ 6-ന് വിൽക്കുകയുണ്ടായി. സ്ഥിരം വരുമാനം പ്രതീക്ഷിച്ച് പള്ളിയോടനുബന്ധിച്ച് ഒരു പീടികമുറി പണി തീർത്ത് വാടകയ്ക്ക് കൊടുത്തിരുന്നു.
ബഹു. സെബാസ്റ്റ്യൻ തട്ടിലച്ചൻ വടക്കഞ്ചേരി പള്ളിയുടെ വികാരിയായി 1971 മാർച്ച് 31-ന് സ്ഥാനമേറ്റു. ഇടവകയ്ക്ക് അനിവാര്യമായ സെമിത്തേരിക്ക് വേണ്ടി മംഗലംപാലത്തിനടുത്ത് 56 സെന്റ് സ്ഥലം 1973 ഡിസംബർ 4-ാം തിയ്യതി രജിസ്റ്റർ ചെയ്തു വാങ്ങിച്ചു. ബഹു ക്ലാരൂസ് ഇങക അച്ചൻ 1974 മാർച്ച് 27-ന് പുതിയ വികാരിയായി ചുമതലയേറ്റു.
1974 സെപ്തംബർ 8-ന് പാലക്കാട് രൂപത നിലവിൽ വന്നതോടെ വടക്കഞ്ചേരി ഇടവകയുടെ വളർച്ച വേഗത്തിലായി. ബഹു ക്ലാരൂസച്ചന്റെ നേതൃത്വത്തിൽ സെമിത്തേരിയ്ക്കുള്ള അനുവാദം 1975 ഒക്ടോബർ 16-ാം തീയ്യതി പാലക്കാട് ജില്ലാ കളക്ടറിൽ നിന്നു കരസ്ഥമാക്കി, സെമിത്തേരിയിൽ ചാപ്പൽ നിർമ്മിക്കുകയും സ്ഥിരം കല്ലറ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. 1977 മാർച്ച് 23-ന് ബഹു ക്ലാരൂസച്ചൻ സ്ഥലംമാറി പുതിയ വികാരി ബഹു. ജോസ് കവലക്കാട്ട് വി.സി വികാരിയായി സ്ഥാനമേറ്റു.
പള്ളിയിലെ സ്ഥല പരിമിതി പരിഹരിക്കാൻ 193/79 ലെ കല്പന പ്രകാരം പള്ളിയോട് ചേർന്ന് ഒരു പുതിയ വിങ്ങ് പണിയുവാനും അതിനുമുകളിൽ പള്ളിമുറി പണിയുവാനുമുള്ള അനുവാദം ലഭിച്ചതോടെ പ്രസ്തുത കെട്ടിടം പണിതീർത്തു. അഭിവന്ദ്യ ഇരുമ്പൻ പിതാവ് 1982 ്രെബഫുവരി 12-ന് പള്ളിയുടെ പുതിയ വിങ്ങിനെ വെഞ്ചെരിച്ച് ഉപയോഗയോഗ്യമാക്കി. ബഹു. കവലക്കാട്ടച്ചൻ സ്ഥലംമാറിയപ്പോൾ പുതിയ വികാരിയായി ബഹു. ഫാ. മാത്യു തെക്കേപ്പെര വി.സി. ചാർജ്ജ് എടുത്തു.
പിട്ടുക്കാരിക്കുളമ്പിലെ കത്തോലിക്കർക്ക് 1985 ്രെബഫവരി 3-ന് വചനഗിരി സെന്റ്. ജോർജ്ജ് എന്ന പേരിലും, പന്തലാംപാടം ഭാഗത്ത് ഉള്ളവർക്ക് 1985 ആഗസ്റ്റ് 8-ന് നിത്യസഹായമാതാ എന്ന പേരിലും പള്ളികൾ ആരംഭിച്ചു. ബഹു. വിൻസെന്റ് ഒല്ലൂക്കാരനച്ചൻ ഇക്കാലഘട്ടത്തിൽ സഹായിയായി പ്രവർത്തിച്ചിരുന്നു. 1986 ജൂൺ 4-ാം തീയ്യതി ബഹു. മാത്യു അച്ചൻ മാതൃ സന്യാസ ഭവനത്തിലേയ്ക്ക് തിരിച്ചുപോയി. പുതിയ വികാരിയായി ബഹു. ജോസ് തെക്കേക്കര അച്ചൻ ചുമതലയേറ്റു.
ബഹു.ജോസ് തെക്കേക്കരയച്ചൻ ഇടവകയെ നാലു കുടുംബ യൂണിറ്റുകളായി തിരിച്ച് അജപാലന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി. പുതിയ കൊച്ചച്ചൻ ബഹു. മാത്യു ചന്ദ്രൻകുന്നേൽ 1987 ജൂൺ 4-ാം തീയ്യതി ചുമതലയേറ്റു. പൗരസ്ത്യ സഭകളുടെ തലവൻ കർദ്ദിനാൾ ലൂർദ്ദ് സ്വാമിയ്ക്ക് 1987 ആഗസ്റ്റ് 7-ാം തീയ്യതി വടക്കഞ്ചേരി പള്ളി അങ്കണത്തിൽ ആഘോഷമായ സ്വീകരണം നല്കുകയുണ്ടായി. അസിസ്റ്റന്റ് വികാരിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെയും ഇൗ പ്രദേശത്തുള്ള മറ്റ് വ്യക്തികളുടെയും വായനാശീലത്തെ പരിപോഷിപ്പിക്കാനായി ജനപങ്കാളിത്തതോടെ ലൂർദ്ദ് ലൈബ്രറിയുടെ ഉദ്ഘാടനം 1987 നവംമ്പർ 29-ന് തൃശ്ശൂർ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കുണ്ടുകുളം നിർവ്വഹിച്ചു.1989 ്രെബഫുവരി 9-ാം തീയ്യതി ബഹു. തെക്കേക്കര ജോസച്ചൻ സ്ഥലംമാറിയപ്പോൾ ബഹു ഡേവീസ് തറയിലച്ചൻ ചുമതലയേറ്റു. ഇടവകയിൽ സാമൂഹ്യപ്രവർത്തനങ്ങൾക്ക് ബഹു. അച്ചൻ ജനങ്ങളെ പ്രബുദ്ധരാക്കി. തച്ചനടി ഭാഗത്തുള്ള ഇടവകാംഗങ്ങളുടെ നിരന്തര പരിശ്രമ ഫലമായി തച്ചനടിയിൽ പുതിയ പള്ളി പണി തീർക്കുവാൻ ബഹു. ഡേവിസച്ചൻ അശ്രാന്തം പരിശ്രമിച്ചിട്ടുണ്ട്. പണി തീർത്ത പള്ളി 1993 നവംബർ 23-ാം തീയ്യതി അഭിവന്ദ്യ ഇരിമ്പൻ പിതാവ് വെഞ്ചരിച്ചു. വടക്കഞ്ചേരി ഇടവകയിൽ കുടുംബസമ്മേളന യൂണിറ്റുകൾ പുനഃക്രമീകരിച്ച് അഞ്ചുമൂർത്തി, അണയ്ക്കപ്പാറ, മുടപ്പല്ലൂർ, വള്ളിയോട് ഭാഗങ്ങൾ ചേർത്ത് "ഗലീലി' എന്ന കുടുംബയൂണിറ്റൂ കൂടി ആരംഭിച്ചു.
1995-ൽ ബഹു. ഡേവിസ് തറയിലച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. സേവ്യർ മാറാമറ്റം അച്ചൻ ആക്റ്റിങ് വികാരിയായി രണ്ടു മാസവും തുടർന്ന് ബഹു. ജോൺ മൈലംവേലിലച്ചൻ ആക്റ്റിങ് വികാരിയായി ഒന്നര വർഷവും ഇവിടെ സേവനം ചെയ്തിട്ടുണ്ട്. ബഹു. അച്ചന്റെ ശ്രമഫലമായി താല്ക്കാലിക ഷെഡ് പണി തീർത്ത് അതിൽ നേഴ്സറി ക്ലാസ്സ്-നേഴ്സറി ട്രെയിനിംങ് ക്ലാസ്സ്, തുന്നൽ ക്ലാസ് എന്നിവ ആരംഭിച്ചു. ബഹു. സേവ്യർ വളയത്തിൽ, ബഹു. ജയ്സൺ ഏടക്കളത്തൂർ എന്നീ വൈദികർ കുട്ടികളുടെയും യുവജനങ്ങളുടെയും പ്രവർത്തനങ്ങളിലും പ്രസ്ഥാനങ്ങളിലും അസ്തേന്തിമാരായി വികാരിയച്ചനെ സഹായിച്ചു. 1995 ഡിസംബർ 27-ാം തീയ്യതി ബഹു.ജോജി വടക്കേക്കര അച്ചന്റെ പ്രഥമ ദിവ്യബലിയർപ്പണം ഭംഗിയായി നടന്നു. ബഹു. മൈലംവേലിയച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. ജോസ് പൊട്ടേപ്പറമ്പിലച്ചൻ സ്ഥാനമേറ്റെടുത്തു. ബഹു. ആഞ്ഞിലിമൂട്ടിൽ അച്ചൻ അസി. വികാരിയായും നിയമിതനായി. 540/97 കല്പന പ്രകാരം 1998 ജനുവരി 6 മുതൽ വടക്കഞ്ചേരി ലൂർദ്ദ് മാതാ പള്ളി ഫൊറോനയായി ഉയർത്തപ്പെട്ടു. ആന്നേ ദിവസം മുൻ വികാരിമാരുടെയും ഫൊറോനയിലെ വൈദികരുടെയും സാന്നിദ്ധ്യത്തിൽ അഭിവന്ദ്യ പിതാവ് വി. കുർബാന അർപ്പിച്ചു. 328/99 കല്പന പ്രകാരം പള്ളിമുറിയുടെ മുകളിൽ ചെറിയ ഹാളും രണ്ടു മുറികളും പണിതീർത്തു. ബഹു. മാർട്ടിൻ ഏറ്റുമാനൂക്കാരൻ, ബഹു ജോൺസൺ പന്തപ്പിള്ളിൽ എന്നീ വൈദികരും വികാരിയച്ചന്റെ സഹായികളായിരുന്നു.
2002 ജനുവരി 28-ന് ഫാ. പീറ്റർ കുരുതുകുളങ്ങര ഫൊറോന വികാരിയായി ചാർജ്ജെടുത്തു. ജപമാല വർഷത്തിന്റെ സ്മരണയ്ക്കായി 485/2002 കല്പന പ്രകാരം പണിതീർത്ത ലൂർദ്ദ്മാതാവിന്റെ ഗ്രോട്ടോ 2002 ഒക്ടോബർ 22-ന് മാർ ജേക്കബ് മനത്തോടത്ത് ആശീർവദിച്ചു. 246/2003 കല്പന പ്രകാരം സെമിത്തേരി കപ്പേള പുതുക്കി പണിയുകയും 2003 നവംബർ 2-ന് മാർ ജേക്കബ് മനത്തോടത്ത് ആശീർവദിക്കുകയും ചെയ്തു. 2004 ഡിസംബർ 5-ന് ലൂർദ്ദമാതാ പള്ളിയുടെ സുവർണ്ണജൂബിലിവർഷം(1955-2005) വികാരി ജനറാൾ വെ. റവ. മോൺ സെബാസ്റ്റ്യൻ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു. സ്ഥലപരിമിതി മൂലം നിലവിലുള്ള ദൈവാലയം പുതുക്കിപ്പണിയുവാൻ 2004 ഡിസംബർ 19-ന് കൂടിയ വിപുലമായ ഇടവക പൊതുയോഗത്തിൽ തീരുമാനമെടുത്തു. രൂപതാധ്യക്ഷന്റെ 137/2005 കല്പന പ്രകാരം പുതിയ പള്ളി പണിയുവാൻ അനുവാദം ലഭിച്ചതോടെ 2005 മാർച്ച് 31 ഇൗസ്റ്ററിന്റെ പിറ്റേന്ന് പള്ളി പൊളിച്ചുമാറ്റുവാൻ തുടങ്ങി. അന്നുമുതൽ വി. കുർബാനയർപ്പണം ചെറുപുഷ്പാശ്രമം കെ.ജി. സ്കൂൾ ഹാളിലും ബഹു. വികാരിയച്ചന്റെ താമസം ചെറുപുഷ്പം പ്ലസ്ടു സ്കൂൾ മുറിയിലുമായി. ഇൗ ക്രമീകരണം 2008 മെയ് 14-വരെ തുടർന്നു. 2006 ഡിസംബർ 30 നായിരുന്നു ടോം ജി വടക്കേകര അച്ചന്റെ തിരുപ്പട്ടം. ഇൗ ഇടവകയുടെ എല്ലാ കാര്യങ്ങളിലും ചെറുപുഷ്പാശ്രമത്തിലുള്ള സിസ്റ്റേഴ്സിന്റെ പ്രത്യേക പരിഗണന എന്നും എടുത്ത് പറയേണ്ടതാണ്. 2005 മാർച്ച് 7-ാം തീയ്യതി 6.37 സെന്റ് സ്ഥലം പള്ളിയോട് ചേർന്നുവാങ്ങി. 2005 ജൂൺ 15-ന് പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമ്മം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. വിസ്തൃതമായ പാരിഷ്ഹാളോടുകൂടിയ ഇപ്പോഴത്തെ മനോഹരവും വിശാലവുമായ (8500 സ്ക്വയർഫീറ്റ്) ലൂർദ്ദ്മാതാ ഫൊറോന പള്ളി 2008 മെയ് 15 വ്യാഴാഴ്ച സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അത്യുന്നത കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ കൂദാശ ചെയ്തു. ലൂർദ്ദ് മാതാവിന്റെ പ്രത്യക്ഷ കാരിസത്തിന്റെ 150-ാം വർഷാചരണത്തിൽ വെച്ച് 246/2008 ലെ കല്പന പ്രകാരം 2008 മെയ് 14-ന് മരിയൻ തീർത്ഥാടന കേന്ദ്രമായി ഉയർത്തുകയും ചെയ്തു. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് , പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത,് ഇരിഞ്ഞാലക്കുട രൂപതാദ്ധ്യക്ഷൻ മർ ജയിംസ് പഴയാറ്റിൽ, ഫൊറോന വികാരി ഫാ. ഡോ. പീറ്റർ കുരുതുകുളങ്ങര എന്നിവർ സഹകാർമ്മികരായിരുന്നു. പള്ളിയോട് ചേർന്ന് പണി തീർത്ത നിത്യാരാധനാകപ്പേള 2009 മെയ് 15-ന് മാർ ജേക്കബ