fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.George, Vachanagiri 
Photo
Name:
St.George
Place: Vachanagiri
Status:
Parish
Forane:
Vadakkenchery
Founded:
1985
Sunday Mass:
07.30 A.M., 03.45 P.M.
Strengh:
86
Belongs To:
   
Vicar / Dir : Fr. Meempallil Helbil
  Asst.Dir/Vic:
Contact Office :
Korenchira, Palakkad - 678684
Telephone:
04922268359
 
E-Mail:
Website:
 
History of the of St.George
 സെന്റ് ജോർജ്ജ് ചർച്ച്
വചനഗിരി
ആദ്യനാളുകൾ
കിഴക്കഞ്ചേരി വില്ലേജിൽപ്പെട്ട മലയോരഗ്രാമമാണ് പിട്ടുകാരിക്കുളമ്പ്. ഇൗ പ്രദേശത്തുള്ള സീറോ മലബാർ ക്രിസ്ത്യാനികൾ അവരുടെ ആദ്ധ്യാത്മികാവശ്യങ്ങൾക്കായി ആരോഗ്യപുരം, ജോസ്ഗിരി, വടക്കഞ്ചേരി എന്നീ പള്ളികളിലാണ് പോയിരുന്നത്. ജനങ്ങളുടെ സൗകര്യം പരിഗണിച്ച് 58/1985 ലെ കല്പന പ്രകാരം പിട്ടുകാരിക്കുളമ്പിൽ ദൈവാലയം നിർമ്മിക്കുവാൻ അഭിവന്ദ്യ മാർ ജോസഫ ്ഇരിമ്പൻ പിതാവ് ആരോഗ്യപുരം പളളി വികാരി ബഹു. ആന്റണി പേടിക്കാട്ടുകുന്നേലച്ചന് അനുമതി നൽകി. ശ്രീ തേവർക്കാട് ജോർജ്ജ് ഒരു ഏക്കർ സ്ഥലം പളളിക്ക് ദാനമായി എഴുതിത്തന്നു. അതിലുണ്ടായിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ തീർത്ത് 1985 ്രെബഫുവരി 13-ന് ബുധനാഴ്ച ബഹു. മാത്യു തെക്കേപ്പേര വി.സി. അച്ചൻ ദിവ്യബലിയർപ്പിച്ചതോടെ വചനഗിരി ദൈവാലയത്തിന്റെ തുടക്കമായി.1986-ൽ വികാരിയായിരുന്ന ജോസ് തെക്കേക്കര അച്ചനും ഇടവകാംഗങ്ങളും ചേർന്ന് ആലോചിച്ച് നൽകിയ പേരാണ് വചനഗിരി. ദൈവവചനത്തിന്റെ പ്രകാശഗോപുരമായിരിക്കുന്ന ഇടവകയെന്ന ഉദാത്ത ചിന്തയാണ് പുത്തൻ പേരിന് ആധാരമായിട്ടുള്ളത്. 
പുതിയ പളളിയും വൈദികരും
1987 ൽ ബഹു. ആന്റണി പേടിക്കാട്ടുക്കുന്നേലച്ചൻ വികാരിയായി നിയമിതനായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയൊരു പള്ളി പണിയാനുള്ള ഒരുക്കങ്ങൾ തുടങ്ങി. 1987 ജൂലായ് 26-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പള്ളിയുടെ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. ബഹു. പോൾ പാറേക്കാട്ടിൽ അച്ചന്റെ നേതൃത്വത്തിലാണ് പണികൾ പൂർത്തിയാക്കിയത്. 1990 ഡിസംബർ 30-ാം തിയ്യതി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പുതിയ ദൈവാലയം വെഞ്ചരിച്ചു. ഇൗ കാലയളവുവരെ ആരോഗ്യപുരത്തുളള എം.എസ്.റ്റി. സഭയിലെ വൈദികരായിരുന്നു ഇടവകയിൽ ശുശ്രൂഷ ചെയ്തിരുന്നത്. 1993 ഡിസംബർ 1-ാം തിയ്യതി മുതൽ ബഹു. ജോർജ്ജ് തെരുവൻകുന്നേൽ അച്ചനായിരുന്നു വികാരി. പരിമിതമായ സൗകര്യത്തിൽ അദ്ദേഹം ഇവിടെ താമസിച്ചു. 1994 മെയ് 27-ന് ക്ലാര മഠം ഇടവകയിൽ സ്ഥാപിതമായി. കണിച്ചിപ്പരുതയിൽ പണികഴിപ്പിച്ച പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള കുരിശുപള്ളിയുടെ വെഞ്ചരിപ്പ് കർമ്മം 1995 മെയ് 27-നും വൈദീക മന്ദിരത്തിന്റെ ( രൂപതാ എസ്റ്റേറ്റ് ) വെഞ്ചരിപ്പ് കർമ്മം 1996 ജൂലൈ 11-നും രൂപതാ അഡ്മിനിസ്റ്റേറ്റർ മോൺ. ജോസഫ് വെളിയത്തിലച്ചൻ നിർവഹിച്ചു. 
വളർച്ചയുടെ പാതയിൽ
1999-ൽ ബഹു. ഡൊമിനിക് എെപ്പൻപറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ സെമിത്തേരി നിർമ്മാണം ആരംഭിച്ചു. ഇൗ സംരംഭത്തിൽ വളരെയധികം പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നുവെങ്കിലും സെമിത്തേരിക്കുള്ള ഒാർഡർ സർക്കാരിൽ നിന്ന് ലഭിച്ചതിനെ തുടർന്ന് 1999 മാർച്ച് 25-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് സെമിത്തേരി വെഞ്ചെരിച്ചു. 2002 ജനുവരി 28-ന് വികാരിയായി ചുമതലയേറ്റ ബഹു. മാർട്ടിൻ ഏറ്റുമാനൂക്കാരനച്ചന്റെ നേതൃത്വത്തിൽ 56/2000 ലെ കല്പ്പന പ്രകാരം സങ്കീർത്തിയുടെ മുകളിൽ മുറി പണികഴിപ്പിച്ച് അവിടെ വേദോപദേശ ക്ലാസ്സുകൾക്ക് സൗകര്യമൊരുക്കി. ബഹു. ജോസ് കൊച്ചുപറമ്പിൽ അച്ചൻ വികാരിയായിരുന്നപ്പോഴാണ് 2004 ഏപ്രിൽ മാസത്തിൽ കുടിവെള്ളത്തിന് കുഴൽ കിണർ കുഴിച്ചത്. പള്ളിയുടെ മുൻഭാഗത്ത് നിർമ്മിച്ച വി. ഗീവർഗ്ഗീസിന്റെ കപ്പേള 2006 ഏപ്രിൽ 26-ാം തീയ്യതി അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു.
220/2006 ലെ കല്പന പ്രകാരം 2006 ജൂലായ് 3-ാം തീയ്യതി മുതൽ വചനഗിരി ഇടവക നിയത അതിർത്തികളുള്ള സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. 2009 ഏപ്രിൽ 26-ന് ഇടവകയുടെ രജതജൂബിലി ആഘോഷങ്ങൾ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.2010 ഏപ്രിൽ 26-ന് ആയിരുന്നു അഭിവന്ദ്യ പിതാവിന്റെ സാന്നിദ്ധ്യത്തിലുളള ജൂബിലി സമാപന ആഘോഷ പരിപാടികൾ, ജൂബിലി സ്മാരകമായി ഇടവകയിൽ പാരിഷ്ഹാളിന്റെ നിർമ്മാണവും ആരംഭിച്ചത്. അഭിവന്ദ്യ പിതാവിന്റെയും ഇടവകക്കാരുടെയും നാട്ടുകാരുടെയും നിർലോഭമായ സഹകരണത്തോടുകൂടി നിർമ്മിച്ച പാരിഷ്ഹാളിന്റെ വെഞ്ചെരിപ്പ് കർമ്മം 2012 ്രെബഫുവരി 12-ന് അഭിവന്ദ്യ പിതാവ് നിർവഹിച്ചു. 2005-ൽ ഇൗ ഇടവകയിൽ നിന്ന് 13 ഭവനങ്ങൾ പനംകുറ്റി ഇടവകയോടും 2007 ൽ 17 ഭവനങ്ങൾ വാൽക്കുളമ്പ് ഇടവകയോടും ചേർക്കപ്പെട്ടു.2013 ്രെബഫുവരിയിൽ ബഹു. റോയ് കൂന്താണിയിലച്ചൻ വികാരിയായി ചാർജ്ജെടുത്തു. 143/2014 ലെ കല്പ്പന പ്രകാരം പളളിയുടെ പഴയ ഷീറ്റുകളെല്ലാം മാറ്റി പുതിയവ മേഞ്ഞു. 2014 മുതൽ ബുധനാഴ്ചകളിൽ ഇടവക മദ്ധ്യസ്ഥനായ വി. ഗീവർഗ്ഗീസിന്റെ നൊവേന ആരംഭിച്ചു. 
രണ്ടാം ശനിയാഴ്ചകളിൽ നടക്കുന്ന ഏകദിന ധ്യാനവും സംഘടനകളുടെ പ്രവർത്തനവും ഇടവകയുടെ ആദ്ധ്യാത്മിക ചൈതന്യം വളർത്തുന്നതിന് ഉപകരിക്കുന്നു. ഇടവകയിലെ അജപാലന ശുശ്രൂഷയിൽ ബഹു. എഫ്.സി.സി. സിസ്റ്റേഴ്സ് ആത്മാർത്ഥമായി സഹകരിക്കുന്നുണ്ട്. 
വചനഗിരി ഇടവകാതിർത്തിക്കുള്ളിൽ സി.എസ്.എസ്.ആർ. ആശ്രമത്തിലെ അച്ചന്മാരുടെ സാന്നിദ്ധ്യം ഇടവകയുടെ ആദ്ധ്യാത്മിക വളർച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്. വചനഗിരിയിൽ ഇടവകയോട് ചേർന്ന് രൂപതക്കുവേണ്ടി എസ്റ്റേറ്റ് വാങ്ങിയ നാൾമുതൽ എല്ലാവർഷവും ഫിലോസഫി കഴിഞ്ഞ ഒരു ബ്രദറിനെ റീജൻസിക്ക് രൂപതയിൽനിന്നും നൽകുന്നുണ്ട്. എസ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾക്കും ഇടവകയുടെ അജപാലന വളർച്ചക്കും ബ്രദേഴ്സിന്റെ സേവനം വളരെ ഉപകാരപ്രദമാണ്.