Parish of St.Joseph, Josegiri |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Joseph | |||||||||||||
Place: | Josegiri | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Vadakkenchery | |||||||||||||
Founded: | 1981
|
|||||||||||||
Sunday Mass: |
04.00 P.M. |
|||||||||||||
Strengh: |
43 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Karackad Christo | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Kanakkenthuruthy, Palakkad - 678683 | |||||||||||||
Telephone:
|
||||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Joseph |
||||||||||||||
സെന്റ് ജോസഫ് ചർച്ച് ജോസ്ഗിരി സ്ഥലനാമം പാലക്കാട് തൃശ്ശൂർ ചഒ 47 പന്തലാംപാടത്തുനിന്ന് 3 കി. മീ. കിഴക്ക് സ്ഥിതി ചെയ്യുന്ന പൊത്തപ്പാറ, ചക്കുണ്ട്, പല്ലാറോഡ്, താമരപ്പളളി, പനങ്കുറ്റി, കണക്കൻതുരുത്തി എന്നീ കരകളിലായി വ്യാപിച്ച് കിടക്കുന്നതും പ്രകൃതി രമണീയവുമായ മലയോര പ്രദേശത്തിന് സ്ഥലത്തെ കൈ്രസ്തവർ നൽകിയ പേരാണ് ജോസ്ഗിരി. 1960 കളിലാണ് ഇൗ പ്രദേശത്ത് കുടിയേറ്റം വ്യാപകമായത്. ഇവിടെയുളളവർ എല്ലാവരും കർഷകരും കൃഷിയുമായി ബന്ധമുളള ജോലി ചെയ്ത് ജീവിക്കുന്നവരുമാണ്. പളളിയുടെ തുടക്കം ഇൗ പ്രദേശങ്ങളിലുളളവരെല്ലാം രാജഗിരി ഇടവകക്കാരായിരുന്നു. അന്ന് യാത്രാ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ഇൗ പ്രദേശത്ത് പളളി ഉണ്ടായാൽ ജനങ്ങൾക്ക് സൗകര്യമായിരിക്കും എന്ന് തദ്ദേശ വാസികൾ വികാരി ബഹു. കൈതാരത്തച്ചനെ അറിയിച്ചു. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കിയ ബഹു. അച്ചൻ പുതിയ ഇടവകക്കുളള സാദ്ധ്യതകൾ ആരാഞ്ഞു. ശ്രീ. ജോസഫ് ചെത്തിമറ്റത്തിൽ പളളിക്ക് ദാനമായി ഒന്നര ഏക്കർ സ്ഥലം നൽകി. അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് 1976 ഡിസംബർ 18-ാം തീയതി വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദൈവാലയത്തിന്റെ അടിസ്ഥാന ശില ആശീർവ്വദിച്ചു. പാലക്കാട് രൂപതയുടെ പ്രഥമ മെത്രാനായ മാർ ജോസഫ് ഇരിമ്പൻ പിതാവിന്റെ പേരിനോട് സാമ്യമുളള ജോസ്ഗിരിയെന്ന പേരിടുവാൻ അന്നത്തെ പ്രായമായവരുടെ ആഗ്രഹമാണ് ഇതിന് നിദാനമായത്. നിർമ്മാണം ഏകദേശം പൂർത്തിയായ ദൈവാലയത്തിൽ 1978 ഒക്ടോബർ 1-ാം തീയതി ഞായറാഴ്ച ബഹു. ഇമ്മാനുവേൽ പാലിയക്കുന്നേലച്ചൻ അഭിവന്ദ്യ പിതാവിന്റെ നിർദ്ദേശപ്രകാരം ദിവ്യബലിയർപ്പിച്ചു. 1979 മെയ് 1-ാം തീയതി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പണിപൂർത്തിയായ ദൈവാലയം വെഞ്ചെരിച്ചു. 1981 ജൂൺ 14-ാം തീയതി 181/1981 കൽപ്പന പ്രകാരം ജോസ്ഗിരി സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. സെമിത്തേരിയും കപ്പേളയും ഇടവകക്കാരുടെ അക്ഷീണയത്നത്തിന്റെ ഫലമായി പണി തീർത്ത സെമിത്തേരിയുടെ വെഞ്ചരിപ്പു കർമ്മം 1990 മെയ് 4-ന് അഭിവന്ദ്യ ഇരിമ്പൻ പിതാവ് നിർവഹിച്ചു. 2006-ൽ വൈദികമന്ദിരത്തിന്റെ പണി പൂർത്തിയായി. ജോസ്ഗിരി ഇടവകക്കാരുടെ സ്വപ്നസാഫല്യമായി പൊത്തപ്പാറയിൽ മൂന്നുനിലയിലുള്ള കുരിശുപള്ളി ബഹു. ജോർജ്ജ് എടത്തലയച്ചൻ 2008 സെപ്റ്റമ്പർ 8-ന് വെഞ്ചരിച്ചു. ബുധനാഴചയും വൈകിട്ട് കപ്പേളയിൽ നൊവേന നടത്തുന്നുണ്ട്. 2005 ഡിസംബർ 31-ന് ബഹു. ജോബി കുന്നത്തേട്ട് ഇൗ ദൈവാലയത്തിൽ വച്ച് മനത്തോടത്ത് പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ച് പ്രഥമ ബലി അർപ്പിച്ചു. 2005-ൽ പനംകുറ്റി ഇടവക രൂപം പ്രാപിച്ചപ്പോൾ ജോസ് ഗിരി ഇടവകയിൽ നിന്ന് 21 വീടുകൾ അതിൽ ഉൾപ്പെട്ടു. മരിയൻ,തിരുക്കുടുംബം എന്നീ പേരുകളിൽ ഇടവകയിൽ രണ്ടുകുടുംബസമ്മേളനങ്ങൾ സജീവമായി നടക്കുന്നു. പുതിയ പളളിക്കുവേണ്ടി ഇടവകാംഗങ്ങളുടെ ആത്മാർത്ഥ സഹകരണവും വികാരി ബഹു. തോമസ്സ് ആരിശ്ശേരി യിലച്ചന്റെ സൗഹൃദബന്ധവും ഒന്നുചേർന്നപ്പോൾ പൊത്തപ്പാറ കുരിശുപളളിയോടടുത്ത് 53 സെന്റ് സ്ഥലം 2013 ജൂലൈ മാസത്തിൽ പളളിക്ക് വേണ്ടി റജിസ്റ്റർ ചെയ്ത് വാങ്ങുവാൻ കഴിഞ്ഞു. ബാങ്ക് ലോണിലൂടെയാണ് സ്ഥലം വാങ്ങിയതെങ്കിലും തവണ തെറ്റാതെ തിരിച്ചടക്കുന്നതിൽ ഇടവകക്കാർ കാണിക്കുന്ന ജാഗ്രത അനുകരണീയമാണ്. |
||||||||||||||