Parish of St.Paul, Kalla |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Paul | |||||||||||||
Place: | Kalla | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Vadakkenchery | |||||||||||||
Founded: | 1986
|
|||||||||||||
Sunday Mass: |
04.00 P.M. |
|||||||||||||
Strengh: |
27 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Arackal Saju | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Elavampadam, Palakkad - 678684 | |||||||||||||
Telephone:
|
||||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Paul |
||||||||||||||
സെന്റ് പോൾസ് ചർച്ച് സ്നേഹഗിരി, കല്ല സ്ഥലനാമം കിഴക്കഞ്ചേരി വില്ലേജിലെ പുഴക്കലിടത്തിൽപെട്ട ഇൗ പ്രദേശം കല്ലുകളുള്ള പുൽമേടുകളായിരുന്നു. കാലികളെ മേച്ചിരുന്നവർ ഇൗ പ്രദേശത്തിന് കൊടുത്ത പേരാണ് കല്ലക്കാട്ടെന്ന്. കാലാന്തരത്തിലത് കല്ലേക്കാടായത് ലോപിച്ച് "കല്ല' എന്നായി. ആദ്യനാളുകൾ മധ്യകേരളത്തിൽ നിന്ന് കൃഷി ആവശ്യത്തിനായി കിഴക്കഞ്ചേരി വില്ലേജ് മലയോരപ്രദേശമായ ആലാംപരുത, വക്കാല, കല്ല, പുത്തൻകുളമ്പ് എന്നിവിടങ്ങളിൽ കുടിയേറിപ്പാർത്ത സുറിയാനി കത്തോലിക്കർ ഇളവമ്പാടം ഇടവകയിലാണ് ആത്മീയ ആവശ്യങ്ങൾക്കായ് പോയിരുന്നത്. പളളിയിലെത്താൻ വാഹന സൗകര്യമില്ലാത്തതിനാലും ദൂരം കൂടുതലായതിനാലും കല്ലയിൽ അനുയോജ്യമായ സ്ഥലത്ത് പളളി പണിയുന്നതിനെപ്പറ്റി 1985 ഡിസംബർ 1-ന് ഇളവമ്പാടം ഇടവക യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിച്ചു. 1986 ്രെബഫുവരി 18-ാം തിയ്യതി ഇളവമ്പാടം പളളി വികാരി ബഹു. ജോസഫ് ചിറ്റിലപ്പിളളി അച്ചന്റെയും ആരോഗ്യപുരം വികാരി ബഹു. ആന്റണി പേടിക്കാട്ടുകുന്നേൽ അച്ചന്റെയും നേതൃത്വത്തിൽ ഇൗ രണ്ട് ഇടവകകളിൽ പെടുന്നവരും കല്ലയിൽ യോഗം ചേർന്ന് കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ കല്ലയിൽ പളളി പണിയുന്നതിന് 50 സെന്റ് സ്ഥലം വാങ്ങാൻ തീരുമാനിച്ചു. പ്രസ്തുത തീരുമാനം രൂപതാ കാര്യാലയത്തിൽ ബോധിപ്പിച്ചു. സ്ഥലം വാങ്ങുവാനുളള ഇടവകയോഗത്തിന്റെ തീരുമാനം 1956 മെയ് 7-ന് 235/86 ലെ കല്പ്പന പ്രകാരം രൂപത കാര്യാലയത്തിൽനിന്ന് അംഗീകരിച്ചു. ശ്രീ. ജോസഫ് മാവുങ്കൽ ഇരുപത് സെന്റ് സ്ഥലം പളളിക്ക് ദാനം ചെയ്തു. ബഹു. ജോസഫ് ചിറ്റിലപ്പളളി അച്ചന്റെ നിർലോഭമായ പ്രോത്സാഹനവും നേതൃത്വവും ജനങ്ങളെ കർമ്മനിരതരാക്കി. എളിയ തുടക്കം ഇടവകയിലെ 11 പേർ ബാങ്കിൽനിന്ന് ലോണെടുത്ത് ചെങ്കൽചൂള വച്ചുണ്ടാക്കിയ കല്ലുവിറ്റ് കിട്ടിയ ലാഭം പളളിക്കു നൽകി. കൂടാതെ പളളിക്കാവശ്യമായ കല്ല് ഇൗ പദ്ധതിയിലൂടെ സൗജന്യമായി ലഭിച്ചു. 1986 സെപ്തംബർ 14-ാം തീയ്യതി കൂടിയ യോഗത്തിൽ കല്ലയെ "സ്നേഹഗിരി'എന്നും പളളിക്ക് സെന്റ് പോൾ എന്നും പേരിട്ടു. 1987 ജനുവരി 1-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് പളളിക്ക് തറക്കല്ലിട്ടു. പണിപൂർത്തിയായ സങ്കീർത്തിയും ഒാഫീസ് മുറിയും അഭിവന്ദ്യ പിതാവ് 1989 ജനുവരി 1-ാം തിയ്യതി വെഞ്ചെരിച്ചു. തുടർന്ന് രണ്ട് വർഷത്തേയ്ക്ക് ഒാഫീസ് മുറിയും സങ്കീർത്തിയുമാണ് ദിവ്യബലിയർപ്പണത്തിനായി ഉപയോഗിച്ചിരുന്നത്. സെമിത്തേരി അനുവാദത്തിന്റെ കടമ്പകൾ കടന്ന് സ്നേഹഗിരിക്ക് സ്വന്തമായി സെമിത്തേരി 1988-ൽ അനുവദിച്ചുകിട്ടി. പണി പൂർത്തിയാക്കിയ വി. പൗലോസിന്റെ നാമധേയത്തിലുളള ഇൗ ദൈവാലയം അഭിവന്ദ്യ ഇരിമ്പൻ പിതാവ് 1991 ജനുവരി 1-ന് വെഞ്ചെരിച്ചു. 1988 ജൂലൈ 14-ന് സ്നേഹഗിരി സെന്റ് പോൾ ഇടവക സ്വതന്ത്ര ഇടവകയായി പിതാവ് അംഗീകരിച്ചു. കൂട്ടായ്മയിൽ മുന്നോട്ട് ഇടവകാംഗങ്ങളായ ബഹു. ജേക്കബ് മാവുങ്കൽ 1995 ഡിസംബർ 27-നും ബഹു. ജിനോ പുരമഠത്തിൽ 2007 ഡിസംബർ 27-നും വൈദികരായി അഭിഷിക്തരായി. 2014 ജനുവരി 1-ാം തിയ്യതി ഇടവകയുടെ സിൽവർ ജൂബിലി ആഘോഷിച്ചു. ബഹു. ഷെർജോ മാലേക്കുടിയിലച്ചന്റെ നേതൃത്വത്തിലാണ് ജൂബിലിയാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. നവീകരിച്ച മദുബഹയുടെ വെഞ്ചരിപ്പും അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവഹിച്ചു. ഇൗ ഇടവകയിൽ ബഹു. എം. എസ്. ടി അച്ചൻമാരുടെ സേവനം സ്മരണീയമാണ്. 15 വർഷക്കാലം അവരാണ് ഇടവകയുടെ ആത്മീയ കാര്യങ്ങൾ നിർവഹിച്ചു പോന്നത്. അതിർത്തി നിർണ്ണയ പ്രകാരം ആരംഭത്തിൽ 39 ഭവനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇടവക പ്രഖ്യാപന അവസരത്തിൽ ചെറുകുന്നം പാലത്തിന്റെ പണി തീർന്നതോടെ 12 വീടുകൾ ഇളവമ്പാടം ഇടവകയിൽതന്നെ നിലകൊണ്ടു. അംഗസംഖ്യയിൽ ചെറുതാണെങ്കിലും സഭാത്മക കാര്യങ്ങളിൽ നല്ല കൂട്ടായ്മയിലാണ് ഇടവകാംഗങ്ങൾ. |
||||||||||||||