fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

Palakkad Forane

പാലക്കാട് ഫൊറോന

ടിപ്പുസുൽത്താൻ പാലക്കാട് ആധിപത്യം ഉറപ്പിച്ചതോടെ ഇവിടെ വ്യാപാര കേന്ദ്രമാക്കാൻ ശ്രദ്ധിക്കുകയും അയൽ രാജ്യങ്ങളിൽ നിന്ന് കച്ചവടക്കാരെ സ്വാഗതം ചെയ്യുകയും ചെയ്തു. തൃശ്ശൂർ ജില്ലയിലെ കോട്ടപ്പടി, പാവറട്ടി പ്രദേശങ്ങളിൽ നിന്നും സുറിയാനി കൈ്രസ്തവർ എണ്ണക്കച്ചവടത്തിനായി പാലക്കാട് പട്ടണത്തിൽ എത്തിയിരുന്നു. അവരുടെ താമസത്തിനും കച്ചവടത്തിനും വേണ്ടി കോട്ടപ്പടി സെന്റ്ലാസർ പളളിയിൽ നിന്നും 36 പണം കൊടുത്ത് 1935-ൽ പാലക്കാട് അങ്ങാടിയിൽ സ്ഥലം വാങ്ങിക്കുകയും ഏഴുമുറികളുളള രണ്ടുനിലകെട്ടിടം പണിതീർക്കുകയും ചെയ്തു. കോട്ടപ്പടി “”സെന്റ് ലാസർ ആർ.സി. ചർച്ച്, എണ്ണകൊട്ടിൽ, പാലക്കാട്-14” എന്ന നാമത്തിൽ ഇൗ കെട്ടിടം ചരിത്ര സ്മാരകമായി വലിയങ്ങാടിയിൽ ഇന്നും നിലകൊളളുന്നു.
പാലക്കാട് പ്രദേശത്ത് പല സ്ഥലങ്ങളിലുള്ള കത്തോലിക്കാ ആരാധനസമൂഹങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ തൃശൂർ രൂപതാ കാര്യാലയം 1120/73 കല്പനപ്രകാരം 1973-ലെ ദുക്റാനനാളിൽ പാലക്കാട് സെന്റ് റാഫേൽസ് പള്ളി ആസ്ഥാനമാക്കി പാലക്കാട് ഫൊറോന രൂപീകരിച്ചു. ഫൊറോനപളളിയുടെ ആദ്യത്തെ വികാരി ബഹു. ജോസ് തെക്കേക്കരയച്ചനായിരുന്നു. ഫൊറോനയുടെ കീഴിൽ 12 ഇടവക പളളികളും ഏഴ് കുരിശുപളളികളും അന്നുണ്ടായിരുന്നു. ഇൗ പ്രദേശത്തിന്റെ വളർച്ചയ്ക്കും ഭരണ സൗകര്യത്തിനും വേണ്ടി പാലക്കാട് ഫൊറോനയെ 1639/73 കല്പനപ്രകാരം 1973 നവംബർ 10-ാം തിയ്യതി വിഭജിച്ച് പാലക്കാട്, മേലാർകോട്, താവളം, കോയമ്പത്തൂർ എന്നീ നാല് ഫൊറോനകളാക്കി. പിൻതിരിഞ്ഞുനോക്കുമ്പോൾ ഇൗ വിഭജനം പാലക്കാട് കേന്ദ്രമാക്കി ഒരു രൂപതസ്ഥാപിക്കുന്നതിന് മുന്നോടിയായിരുന്നുവെന്നു കരുതുന്നതിൽ തെറ്റില്ല. രണ്ടായിരമാണ്ടിലെ മഹാജൂബിലിവേളയിൽ പാലക്കാട് ഫൊറോനയിലെ 38 പള്ളികളുണ്ടായിരുന്നു. വിഭജനത്തിനുശേഷം ഇപ്പോൾ 11 പള്ളികളാണ് ഇതിന്റെ കീഴിലുള്ളത്. പിന്നീട് പാലക്കാട് ഫൊറോന വിഭജിച്ച് 1976 നവംബർ 26-ാം തിയ്യതി 19/76 നമ്പർ പ്രകാരം കാഞ്ഞിരപ്പുഴയും 2003 മാർച്ച് 19-ന് ഒറ്റപ്പാലം ഫൊറോനയ്ക്കും 2008 മെയ് 4-ൽ ഒലവക്കോട് ഫൊറോനയ്ക്കും 2010 ജൂലായ് 3-ൽ തത്തമംഗലം ഫൊറോനയ്ക്കും രൂപം കൊടുത്തു.

Total Number : 11
Place:Name:Vicar/Director:Sunday Mass:Phone:
Chandranagar Divine Providence Fr. Mylamvelil John 06:30 A.M., 9.00 A.M. 04912573636
Kallekad Fathima Matha Fr. Keettikkal Anto 10.00 A.M.
Kallepully St.Mary Fr. Kuttikadan Aljo 07.30 A.M. 04912515627
Kanjikode Good Shepherd Fr. Kizhakkedath Thom 06.30 A.M., 09.30 AM 04912567438
Kodunthirapally Vimala Hrudhaya Fr. Kulampil Abin 07.00 A.M.
Kottayi St.Antony Fr. Kakkaniyil Shince 07.30 A.M.
Palakkad St. Raphael's Cathedral Fr. Pulikkottil Joshy 06.30 A.M., 09.30 A.M., 05.15 P.M. 04912534174
Palakkad Town Nithyasahaya Matha Fr. Ettonnil Gilbert 06.30 AM, 09.00 AM, 05.30 PM 04912546599
Valuparambu Divyakarunnya Fr. Vadakkekara Goji 08.00 A.M.
Walayar St.Antony Fr. Chalakkal Jeejo 07.00 A.M.
Yakkara Holy Trinity Fr. Mavarayil Shijo 07.00 A.M. 04912515277