fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Good Shepherd, Kanjikode 
Photo
Name:
Good Shepherd
Place: Kanjikode
Status:
Parish
Forane:
Palakkad
Founded:
1982
Sunday Mass:
06.30 A.M., 09.30 AM
Strengh:
160
Belongs To:
   
Vicar / Dir : Fr. Kizhakkedath Thom
  Asst.Dir/Vic: Fr. Kandathil Jibin
Contact Office :
Kanjikode, Palakkad - 678621
Telephone:
04912567438
 
E-Mail:
Website:
 
History of the of Good Shepherd
 ഗുഡ് ഷെപ്പേർഡ് ചർച്ച് 
കഞ്ചിക്കോട്
സ്ഥലനാമം
പണ്ട് പാലക്കാട്ട് നിന്നും കോയമ്പത്തൂർക്ക് നടന്ന് പോകുന്നവർക്കും കാളവണ്ടിക്കാർക്കും കഞ്ഞി (തമിഴിൽ കഞ്ചി) കുടിച്ച് സ്വൽപ്പനേരം വിശ്രമിക്കാൻ സൗകര്യ പ്രദമായ ഇൗ സ്ഥലത്തിന് കാലാന്തരത്തിൽ കഞ്ചിക്കോട് എന്ന് പേരുണ്ടായി. കോട് എന്നത് സ്ഥലനാമ പൂർണ്ണിമക്ക് നിലനിന്നു പോരുന്ന വാക്കാണ്. അങ്ങിനെയാണ് കഞ്ചിക്കോട് എന്ന സ്ഥലനാമ ഉത്ഭവം. 
ആദ്യനാളുകൾ
വ്യവസായ മേഖലയായ കഞ്ചിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചിരുന്ന കൈ്രസ്തവ വിശ്വാസികൾ അവരുടെ ആത്മീയ കാര്യങ്ങൾക്ക് ഏകദേശം 14 കിലോമീറ്റർ അകലെയുള്ള ചക്കാന്തറ സെന്റ് റാഫേൽ കത്തീഡ്രലിലാണ് പോയിരുന്നത്.1977-ൽ സെന്റ് ഫ്രാൻസിസ് ഒാഫ് അസ്സീസി സിസ്റ്റേഴ്സിന്റെ കോൺവെന്റ് കഞ്ചിക്കോട് സ്ഥാപിതമായതോടെ അവരുടെ മഠം കപ്പേളയായിരുന്നു ഇടവകപള്ളിയായി ഉപയോഗിച്ചിരുന്നത്. 1980 ൽ ദേശീയ പാതയുടെ അരികിൽ 42.75 സെന്റ് സ്ഥലം കഞ്ചിക്കോട് പള്ളിക്കുവേണ്ടി രജിസ്റ്റർ ചെയ്തു വാങ്ങിച്ചു. പാലക്കാട് രൂപത നിലവിൽ വന്നശേഷം രൂപതാദ്ധ്യക്ഷൻ കുറച്ചുകാലം (1977 വരെ) കഞ്ചിക്കോട് താമസിച്ചിരുന്നു.
സെന്റ് റാഫേൽ കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്ന പുതുശ്ശേരി, കഞ്ചിക്കോട്, വാളയാർ, പാറ, കൊഴിഞ്ഞാമ്പാറ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തി 302/22.11.1982 കല്പനപ്രകാരം ഗുഡ്ഷെപ്പേർഡ് ഇടവക സ്ഥാപിതമായി. ഇടവകയുടെ പ്രഥമ വികാരി ബഹു. പോൾ തോട്ടിയാനച്ചനായിരുന്നു.1986-ൽ വികാരിജനറാളായിരുന്ന മോൺ ജോസഫ് വെളിയത്തിലച്ചൻ വികാരിയായി ചാർജ്ജെടുത്തു.
ഇടവക രൂപീകരണം 
1987 മാർച്ചിലെ പൊതുയോഗത്തിൽ പള്ളിപണിയുന്നതിലേക്ക് രൂപീകരിച്ച കമ്മറ്റിയുടെ പ്രസിഡന്റായി 182/6.4.87 കല്പനപ്രകാരം ബഹു. തോട്ടിയാനച്ചനെ പിതാവ് നിയമിച്ചു. 1987 ്രെബഫു. 2-ന് ബഹു. ജോസഫ് വെളിയത്തിലച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. ഫാ. ആന്റണി മഞ്ഞളി സി.എം.എെ ചാർജ്ജെടുത്തു. 1987 ജൂലൈ മാസം 3-ാം തിയതി അഭിവന്ദ്യ ഇരിമ്പൻ പിതാവ് പുതിയ പള്ളിയുടെ ശിലാസ്ഥാപനാശീർവാദം നിർവഹിക്കുകയും 1988 ഡിസംബർ 4-ാം തിയതി ദൈവാലയം ആശീർവദിക്കുകയും ചെയ്തു. പള്ളിയുടെ നിർമ്മാണത്തിൽ ആദ്യ സംഭാവനയായി 20,000 രൂപ നല്കുകയും മറ്റു പലവിധത്തിൽ സഹായിക്കുകയും ചെയ്ത പരേതൻ ശ്രീ. പി.സി മാത്യു പന്നിവേലി എന്നും ഇടവക ചരിത്രത്തിലെ അവിസ്മരണീയ വ്യക്തിയാണ്. 338/29.8.1989 കല്പനപ്രകാരം പാറ, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങൾ വേർപ്പെടുത്തി കൊഴിഞ്ഞാമ്പാറ സെന്റ് ആന്റണീസ് ഇടവകയും 138/7.4.80 കല്പനപ്രകാരം വാളയാർഭാഗത്ത് സെന്റ് ആന്റണീസ് ഇടവകയും രൂപീകൃതമായി.1990 സെപ്റ്റംബർ 11-ാം തിയ്യതി മുതൽ ഇടവകയുടെ അജപാലനനേതൃത്വം ഏറ്റെടുത്ത ബഹു മാർട്ടിൻ സി.എം.എെ രണ്ടു വർഷക്കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.
വൈദിക ഭവനം
1992 ്രെബഫുവരി 9-ാം തിയതി മുതൽ ഏഴു വർഷം ബഹു. ജോസഫ് പുലവേലിലച്ചനായിരുന്നു വികാരി. 152/1992 ലെ കല്പനപ്രകാരം ബഹുമാനപ്പെട്ട പുലവേലിലച്ചൻ 1992 മേയ് 10-ാം തിയ്യതി പള്ളിമുറിക്ക് തറക്കല്ലിട്ടു. 1993 സെപ്റ്റംബർ 22 നു വെഞ്ചെരിക്കുകയും ചെയ്തു. 157/18.4.94 കല്പനപ്രകാരം പള്ളിയുടെ മുൻഭാഗത്തായി റോഡിനോടു ചേർന്ന് കുരിശുപള്ളി സ്ഥാപിച്ച് 1995 ആഗസ്റ്റ് 15-ാം തീയ്യതി ആശീർവദിച്ചു. 285/6.5.98 കല്പനപ്രകാരം 2 കിലോമീറ്റർ അകലെ 42 സെന്റ് സ്ഥലം സെമിത്തേരിക്കായി വാങ്ങിയെങ്കിലും അനുമതി ലഭിച്ചില്ല.
1995- ൽ ഇടവകയിൽ ആരംഭിച്ച പ്രാർത്ഥനാഗ്രൂപ്പിലെ സാമൂഹ്യസേവനതല്പരരായ കുറെ പേർ ചേർന്ന് അഗതികളെയും അശരണരെയും തെരുവുകളിൽ അലയുന്നവരെയും കണ്ടെത്തി പരിരക്ഷിക്കാൻ രൂപകല്പനചെയ്തതാണ് ഇപ്പോൾ ഇൗ ഇടവക അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മരിയൻ വില്ലേജ്. 1999 ഏപ്രിൽ 11 മുതൽ വികാരിയായിരുന്ന ബഹു. വർഗ്ഗീസ് മണിയമ്പ്രായിൽ അച്ചനാണ് മരിയൻ വില്ലേജിന്റെ പ്രവർത്തനത്തിന് അട്ടപ്പള്ളത്തിനടുത്തുള്ള സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങുവാൻ നേതൃത്വമെടുത്തത്. 425/19.11.2001 കല്പനപ്രകാരം പള്ളിമുറിയുടെ മുകളിൽ ഒരു നില കൂടി പണിയുവാൻ ബഹു. അച്ചൻ ആരംഭമിട്ടു.
അജപാലകർ നിത്യസമ്മാനത്തിന്
2003 ജനുവരി 28 മുതൽ ബഹു. ജേക്കബ് പനക്കലച്ചനായിരുന്നു വികാരി. പനക്കലച്ചന്റെ ശുശ്രൂഷാകാലം അവിസ്മരണീയമാണ്. 2004 മെയ് 16-ാം തിയ്യതി ഇടവകയിൽ മാതൃസംഘം രൂപീകരിച്ചു ഭക്തസംഘടനകളെ പോഷിപ്പിച്ചു. 1959 മാർച്ച് 15-ാം തിയ്യതി പൗരോഹിത്യം സ്വീകരിച്ച ബഹു. പനക്കലച്ചൻ 46 വർഷത്തെ സ്തുത്യർഹമായ ശുശ്രൂഷക്കുശേഷം 76-ാമത്തെ വയസിൽ 2005 ഒക്ടോബർ 28-ാം തിയ്യതി ഇൗ ഇടവകയുടെ വികാരി ആയിരിക്കെ നിത്യസമ്മാനത്തിനായ് വിളിക്കപ്പെട്ടു. അച്ചന്റെ സ്മരണ നിലനിർത്തിക്കൊണ്ട് ഗ്രാനൈറ്റ് ശിലാഫലകം പള്ളിയുടെ മുൻവശത്ത് സ്ഥാപിച്ചിട്ടുണ്ട്. അച്ചന്റെ പാവനസ്മരണ നിലനിർത്തുവാൻ ഇടവകയിലെ മാതൃസംഘം ലൈബ്രറിയും തുടങ്ങിയിട്ടുണ്ട്. അച്ചൻ ഇന്നും ഇൗ ഇടവകക്കാരുടെ ഹൃദയത്തിൽ ജീവിക്കുന്നു. 
വളർച്ചയും ജൂബിലിയും
2006 മാർച്ച് 6 മുതൽ ബഹു. ബിനോയ് ചോതിരക്കാട്ടച്ചൻ അസിസ്റ്റന്റ് വികാരിയായി നിയമിതനായി. 2007 സെപ്റ്റംബർ 8-ന് ഇടവകയുടെ സിൽവർ ജൂബിലി ആഘോഷിച്ചു. ജൂബിലിയോടനുബന്ധിച്ച് ദൈവാലയം നവീകരിച്ചു മനോഹരമാക്കി. വികാരി ബഹു. മാളിയേക്കലച്ചന്റെ പൗരോഹിത്യ രജതജൂബിലിയും ഇൗ ഇടവകയിൽ വച്ച് ആഘോഷിക്കാൻ അവസരം ലഭിച്ചു. 
2008 ്രെബഫുവരി 12 മുതൽ ബഹു. ടോം വടക്കേക്കരയച്ചനായിരുന്നു ഇവിടത്തെ വികാരി. അദ്ദേഹം കെ.സി.വൈ.എം സജീവമാക്കി. പുതിയ കുടുംബഡയറി തയ്യാറാക്കി. ബഹു. അച്ചന്റെ നേതൃത്വത്തിൽ പള്ളിമുറിയുടെ മുകളിൽ മൂന്നാമതൊരു നിലകൂടി പണിതീർത്തു. 2010 മേയ് 19-ാം തിയ്യതി ബഹു. ടോമച്ചൻ സ്ഥലം മാറിപോയപ്പോൾ ബഹു. ജോർജ്ജ് തുരുത്തിപ്പിള്ളിയച്ചൻ ശുശ്രൂഷ ഏറ്റെടുത്തു. 2010 മുതൽ ഇടവക ദൈവാലയത്തിൽ എല്ലാദിവസവും രാവിലെ 6.30 നു വി. കുർബാന അർപ്പിക്കുവാനുള്ള ക്രമീകരണമുണ്ടാക്കി. പളളി കൂടൂതൽ സൗകര്യപ്രദമാക്കാനും നവീകരിക്കാനുമുളള പരിപാടികൾ ആലോചിച്ചുവരുന്നു. 
വാളയാർ സെന്റ് ആന്റണീസ് ദൈവാലയ വികാരി ബഹു. ജോസ് ആളൂർ ഇവിടെ താമസിച്ച് അജപാലനത്തിൽ സഹായിച്ചിരുന്നു. 2012 ്രെബഫുവരി 22 മുതൽ ബഹു. അരുൺ കലമറ്റത്തിലച്ചൻ ജൂൺ 4 വരെ അസോസിയേററ് വികാരിയായി സേവനം ചെയ്തു. ഇടവക സെമിത്തേരിയ്ക്കുവേണ്ടി അയൽ ഇടവകകളുമായി ചേർന്ന് യാക്കരയിൽ സ്ഥലം വാങ്ങിയിട്ടുണ്ട്. ഒൗദ്യോഗിക അനുവാദത്തിനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു.