fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Divyakarunnya, Valuparambu 
Photo
Name:
Divyakarunnya
Place: Valuparambu
Status:
Parish
Forane:
Palakkad
Founded:
1998
Sunday Mass:
08.00 A.M.
Strengh:
7
Belongs To:
   
Vicar / Dir : Fr. Vadakkekara Goji
  Asst.Dir/Vic:
Contact Office :
Chembukad, Palakkad - 678721
Telephone:
 
E-Mail:
Website:
 
History of the of Divyakarunnya
 ദിവ്യ കാരുണ്യ ചർച്ച്
വാലുപറമ്പ്
സ്ഥലനാമം 
സാമുതിരിയുടെ സൈന്യഗണത്തിലെ വൈശ്യ ജാതിക്കാർക്ക് കുത്തൻ ""ഗുത്തൻ'' എന്ന സ്ഥാനപ്പേരുണ്ടായിരുന്നു. ഇവരുടെ അധീനതയിലുളള കുത്തന്നൂർ (ഗുപ്ത്തൻ ഉൗർ) പ്രദേശത്തെ അനേകം സ്ഥലങ്ങളിൽ വാലുപോലെ നീണ്ടുകിടക്കുന്ന സ്ഥലമായതുകൊണ്ടാണ് വാലുപറമ്പ് എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ദ്രാവിഡ സംസ്കാരദ്യോതകങ്ങളായ പറമ്പുപേരുകൾ പാലക്കാട് സുലഭമാണ്്. (ഢ.ഢ.ഗ.വാലത്ത് ജ.88).
ആദ്യനാളുകൾ
Old Church

1994 വരെ കുത്തന്നൂർ, തോലന്നൂർ ഭാഗത്തുള്ള സുറിയാനി കത്തോലിക്കർ അവരുടെ ആദ്ധ്യാത്മിക കാര്യങ്ങൾക്ക് ആലത്തൂർ, പഴമ്പാലക്കോട് എന്നീ പള്ളികളിലാണ് പോയിരുന്നത്. ഇവരുടെ യാത്രാക്ലേശവും വി. കുർബാനയ്ക്ക് സമയത്തിന് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് ഇൗ ഭാഗത്ത് പള്ളി വേണമെന്ന് ആലത്തൂർ പള്ളി വികാരിമാരായിരുന്ന സോളമൻ സി.എം.എെ അച്ചനും പിന്നീട് ബ. ജോസഫ് വണ്ടനാക്കര (വി.സി) അച്ചനും അഭിവന്ദ്യ ഇരുമ്പൻ പിതാവിനെ ധരിപ്പിക്കുകയുണ്ടായി. പിതാവിന്റെ അനുവാദത്തോടെ പള്ളിക്ക് പറ്റിയ സ്ഥലം കണ്ടെത്തി വാങ്ങിക്കുവാൻ കമ്മറ്റി രൂപീകരിച്ചു. 
പ്രാർത്ഥനായോഗം
ബഹു.വികാരിയച്ചന്റെ നേതൃത്വത്തിൽ രണ്ടാം ശനിയാഴ്ചകളിൽ വീടുകളിൽ പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിച്ചു. പ്രാർത്ഥനയ്ക്കു വരുമ്പോൾ ജനങ്ങൾ കാർഷികോല്പന്നങ്ങൾ കൊണ്ടുവന്ന് ലേലം ചെയ്യുമായിരുന്നു. കിട്ടുന്ന സംഖ്യ വിധവയുടെ ചെമ്പുതുട്ടിന് സമാനമാണങ്കിലും ഇടവക ദൈവാലയത്തിന്റെ തുടക്കമായിരുന്നു ഇൗ സംരംഭം എന്നുപറയാം. ശുഭാപ്തിവിശ്വാസത്തോടെയുള്ള പ്രാർത്ഥനയും പ്രവർത്തനവും ദൈവം ദയാപൂർവ്വം കേട്ടു. പാലക്കാട് രൂപതാദ്ധ്യക്ഷന്റെയും പാലാരൂപതാദ്ധ്യക്ഷന്റെയും പാല, ഭരണങ്ങാനം, രാമനാഥപുരം എന്നിവിടങ്ങളിലെ സുമനസ്സുകളുടെയും അകമഴിഞ്ഞ സഹായവും കൂടിച്ചേർന്നപ്പോൾ പള്ളിസ്ഥിതി ചെയ്യുന്ന ഒരു ഏക്കർ 59 സെന്റ് സ്ഥലം 1992 ആഗസ്റ്റ് 2-ന് തീറു വാങ്ങിക്കുവാൻ കഴിഞ്ഞു.
പുതിയപളളി
1994 ്രെബഫുവരി 15-ന് അഭിവന്ദ്യ ഇരിമ്പൻ പിതാവ് ദിവ്യകാരുണ്യ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. സാമ്പത്തിക പരാധീനത മൂലം കുറച്ചു നാളത്തേക്ക് പള്ളിപ്പണി മന്ദഗതിയിലായി. എങ്കിലും ജനങ്ങളുടെ സ്ഥിരോത്സാഹവും വികാരി ബഹു. സേവ്യർ വളയത്തിലച്ചന്റെ കർമ്മകുശലതയും ഒന്നിച്ചപ്പോൾ ദൈവം കനിഞ്ഞനുഗ്രഹിച്ചു. പണികൾ പൂർത്തിയായി 1998 ആഗസ്റ്റ് 22-ന് മാർ ജേക്കബ് മനത്തോടത്ത് പിതാവ് ദിവ്യകാരുണ്യ ദൈവാലയത്തിന്റെ വെഞ്ചെരിപ്പു കർമ്മം നിർവ്വഹിച്ചു.
സാമ്പത്തികമായി വലിയ കഴിവില്ലാത്ത ഒമ്പത് വീട്ടുകാരാണ് ഇൗ ഇടവകയിലുള്ളത്. എങ്കിലും എല്ലാവരുടെയും സജീവ സഹകരണത്തിന്റെയും വികാരി. ബഹു. ഡൊമിനിക് എെപ്പൻ പറമ്പിൽ അച്ചന്റെ ശക്തമായ നേതൃത്വത്തിന്റെയും ഫലമായിട്ട് 2004-ൽ സെമിത്തേരിക്കുള്ള സ്ഥലം വാങ്ങിക്കാൻ കഴിഞ്ഞു ഒട്ടേറെ കടമ്പകൾ തരണം ചെയ്ത് സെമിത്തേരിക്ക് ഒൗദ്യോഗിക അംഗീകാരം നേടിയെടുത്തു. പണി തീർത്ത സെമിത്തേരിയുടെ വെഞ്ചെരിപ്പ് കർമ്മം 2009 മാർച്ച് 31-ന് അഭിവന്ദ്യപിതാവ് നിർവ്വഹിച്ചു. വിശ്വാസപരിശീലനത്തിനുള്ള 5 കുട്ടികൾ ഇപ്പോൾ യാക്കരപള്ളിയിലാണ് പോകുന്നത്. സംഘടനാപ്രവർത്തനങ്ങൾക്ക് അംഗങ്ങൾ ഇല്ലെങ്കിലും ഇടവക കാര്യങ്ങളിൽ എല്ലാവരും ഒന്നിച്ചു ചേർന്ന് പ്രവർത്തിച്ചുവരുന്നു.