Parish of St. Raphael's Cathedral, Palakkad |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St. Raphael's Cathedral | |||||||||||||
Place: | Palakkad | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Palakkad | |||||||||||||
Founded: | 1955
|
|||||||||||||
Sunday Mass: |
06.30 A.M., 09.30 A.M., 05.15 P.M. |
|||||||||||||
Strengh: |
395 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Pulikkottil Joshy | |||||||||||||
Asst.Dir/Vic: | Fr. Chirayath Sanjo | |||||||||||||
Contact Office : |
Pallippuram, Palakkad - 678006 | |||||||||||||
Telephone:
|
04912534174 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St. Raphael's Cathedral |
||||||||||||||
സെന്റ് റാഫേൽസ് കത്തീഡ്രൽ ചക്കാന്തറ, പാലക്കാട് സ്ഥലനാമം പാലക്കാടിന്റെ സ്ഥലനാമ ഉല്പ്പത്തിയെക്കുറിച്ചുള്ള വിശദാംശങ്ങൾ അന്യത്ര ചേർത്തിട്ടുണ്ട്. തേങ്ങയിൽനിന്ന് ചക്കുപയോഗിച്ച് വെളിച്ചെണ്ണയാട്ടിയെടുക്കുന്നവരെ ചക്കാന്മാർ എന്നാണ് വിളിക്കുന്നത്. അധിവസിക്കുന്ന പ്രദേശത്തിന് "തറ'എന്ന വാക്കും ചേർന്നതാണ് "ചക്കാന്തറ'. ആദ്യനാളുകൾ കച്ചവടത്തിനായി എത്തിയവരുടെ ആദ്ധ്യാത്മിക കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് പാലക്കാട് മാതാ കോവിൽ (സുൽത്താൻപേട്ട് ലത്തീൻ പളളി) ആയിരുന്നു. സ്വന്തം റീത്തിൽ ആരാധനയും തിരുക്കർമ്മങ്ങളും വേണമെന്ന ആഗ്രഹത്താൽ പളളിവക പീടിക മുറിയുടെ മുകൾ ഭാഗത്തുളള ഹാൾ 1935-ൽ തന്നെ അവർ പ്രാർത്ഥനാലയമാക്കി, പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചു. കോട്ടപ്പടി പളളിയിൽ നിന്നും ബഹു. അച്ചൻമാർ ഇവിടെവന്ന് ദിവ്യബലി അർപ്പിച്ചിരുന്നു. 1935 മുതൽ ആഗസ്റ്റ് 15-ന് മാതാവിന്റെ സ്വർഗ്ഗാരോപണതിരുന്നാൾ മാതാവിന്റെ ഉൗട്ടുതിരുന്നാളായി അവർ നടത്തിയിരുന്നു. എണ്ണക്കൊട്ടിൽ കത്തീഡ്രലിന്റെ പിളളതൊട്ടിൽ 1955 ഏപ്രിൽ 22-ന് പരിശുദ്ധപിതാവ് പന്ത്രണ്ടാം പീയൂസ് പാപ്പ ""സേപേ ഫിദേലിസ്'' എന്ന തിരുവെഴുത്തുവഴി തൃശ്ശൂർ രൂപതയുടെ അതിർത്തി പാലക്കാട്- കോയമ്പത്തൂർ ഭാഗങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. തൻമൂലം കോയമ്പത്തൂർ രൂപതയുടെ ഭാഗമായിരുന്നതും സുറിയാനി കത്തോലിക്കർ തിങ്ങി പാർത്തിരുന്നതുമായ മേലാർകോട് ഇടവക തൃശ്ശൂർ രൂപതയുടെ കീഴിലായി. മേലാർകോട് വികാരിയായിരുന്ന ബഹു. ലൂയീസ് ചിറ്റിലപ്പിളളിയച്ചൻ ഞായറാഴ്ചകളിലും മറ്റു പ്രധാനദിവസങ്ങളിലും പാലക്കാട് എണ്ണക്കൊട്ടിലിൽ ബലി അർപ്പിച്ചിരുന്നു. ഇൗ ആരാധനസമൂഹമാണ് 1955 ജൂലൈ 3-ന് പാലക്കാട് ഇടവക എന്ന പേരിൽ ഒൗദ്യോഗികമായി രൂപം പ്രാപിച്ചത്. 22 വീട്ടുകാരാണ് അന്ന് ഇടവകയിൽ സജീവമായി ബന്ധപ്പെട്ടിരുന്നത്. അങ്ങനെ എണ്ണക്കൊട്ടിൽ പാലക്കാട് കത്തീഡ്രൽ ഇടവകയുടെ പിളളതൊട്ടിലായി. പാലക്കാട് സ്വന്തം പളളി പാലക്കാട് ഇടവകയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത് അവികസിത പ്രദേശത്തിന്റെ ചാർജ് ഡി അഫയേഴ്സായി ബഹു. സഖറിയാസ് വാഴപ്പിളളി അച്ചൻ നിയമിതനായതോടെയാണ്. കൈ്രസ്തവ സമൂഹങ്ങൾ ഉളള സ്ഥലങ്ങളിൽ ഇടവക രൂപീകരണത്തിന് അദ്ദേഹം നേതൃത്വം നൽകി. തൃശ്ശൂർ രൂപതാദ്ധ്യക്ഷനായിരുന്ന മാർ ജോർജ്ജ് ആലപ്പാട്ട് തൃശ്ശൂരിലെ സാമ്പത്തിക ശേഷിയുളള പളളികളോട് അവികസിത പ്രദേശത്തെ സഹായിക്കുവാൻ ആഹ്വാനം ചെയ്തു. പിതാവിന്റെ ആഹ്വാനം ഒല്ലൂർ ഇടവകക്കാർ വളരെ സന്തോഷത്തോടെ ഉൾക്കൊണ്ടു. 1956 ജൂൺ 6-ന് ഒല്ലൂർ പളളിക്കാർ പാലക്കാടുളള സുറിയാനികത്തോലിക്കർക്ക് പളളിക്കും മറ്റുമായി ഇപ്പോഴത്തെ പളളിയും പാസ്റ്ററൽ സെന്ററും സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി തൃശൂർ മെത്രാനെ ഏൽപ്പിച്ചു. തുടർന്ന് ഇവിടെ ആദ്യത്തെ വികാരിയായി നിയമിതനായത് പരേതനായ ബഹു. ജോസഫ് ചിറ്റിലപ്പിളളി (സീനിയർ) അച്ചനായിരുന്നു. അദ്ദേഹം ഇൗ സ്ഥലത്ത് പളളിമുറി പണി കഴിപ്പിച്ചു. പാലക്കാട് ജില്ലാ കളക്ടറുടെ അനുവാദത്തോടെ (ഉ.ഉശ െ1686/ം/57 റ േ11.7.57) കുർബാന അർപ്പിക്കാൻ ഷെഡ് പണിതീർത്തു. പിന്നീട് ബഹുമാനപ്പെട്ട ജോസഫ് ചുങ്കത്തച്ചന്റെ നേതൃത്വത്തിൽ പണിതീർത്ത പുതിയ പള്ളിയുടെ വെഞ്ചെരിപ്പ് 1964 ആഗസ്റ്റ് 22 മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് നിർവ്വഹിച്ചു. ഒല്ലൂർ ഇടവകക്കാരോടുളള കൃതജ്ഞതയുടെ അടയാളമായി പുതിയ പളളിക്ക് "സെന്റ് റാഫേൽസ് ചർച്ച്' എന്ന പേര് നൽകി. സെമിത്തേരി തൃശ്ശൂർ കർമ്മലീത്ത സന്ന്യാസിനിസമൂഹം ദാനമായി നൽകിയ സ്ഥലത്താണ് കത്തീഡ്രൽ സെമിത്തേരി സ്ഥിതിചെയ്യുന്നത്. ഋ 4 /10082/ 60 മുൻസിപ്പൽ ഒാർഡർ പ്രകാരമാണ് അനുവാദം ലഭിച്ചിട്ടുള്ളത്. 1988-ലും 1993-ലും 2006-ലുമായി സെമിത്തേരിയിൽ മുഴുവൻ സ്ഥലത്തും കല്ലറകൾ പണികഴിപ്പിച്ചു. ബഹു. ജോസ് കല്ലുവേലിൽ അച്ചന്റെയൂം പിന്നീട് ബഹു. വാഴയിലച്ചന്റെയും നേതൃത്വത്തിലാണ് സെമിത്തേരിയിൽ മനോഹരമായ കപ്പേളയുടെ പണി പൂർത്തിയാക്കിയത്. പാലക്കാട് രൂപത രൂപം കൊള്ളുന്നു 1974 ജൂലായ് 20-ന് "അപ്പസ്തോലിക്കോ റെക്വിരെന്തേ' എന്ന കല്പനവഴി പരിശുദ്ധ സിംഹാസനം പാലക്കാട് നഗരം ആസ്ഥാനമാക്കി പാലക്കാട് രൂപത സ്ഥാപിച്ച് മാർ ജോസഫ് ഇരിമ്പൻ പിതാവിനെ പുതിയ രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. വി. റാഫേലിന്റെ ദൈവാലയം രൂപതയുടെ ഭദ്രാസനദൈവാലയമായിരിക്കണമെന്ന് പരിശുദ്ധ പിതാവിന്റെ കല്പനയിൽ കൊടുത്തിട്ടുണ്ട്. ബഹു. ജേക്കബ് അടമ്പുകുളം അച്ചനായിരുന്നു കത്തീഡ്രൽ വികാരി. രൂപതയുടെ ആരംഭത്തിൽ കത്തീഡ്രൽ വൈദിക മന്ദിരത്തിന്റെ മുകളിൽ പണി തീർത്ത ഏതാനും മുറികളിലായിരുന്നു പിതാവ് താമസിച്ചിരുന്നതും രൂപതാകാര്യാലയം പ്രവർത്തിച്ചിരുന്നതും. ബഹു. അടമ്പുകുളം അച്ചൻ വികാരിജനറാൾ ആയപ്പോൾ ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചനായിരുന്നു കത്തീഡ്രൽ വികാരി. കത്തീഡ്രൽ പുതുക്കിപ്പണിതു ഇടവകാംഗങ്ങൾ വർദ്ധിച്ചപ്പോൾ അന്നത്തെ പള്ളി ആരാധനയ്ക്ക് മതിയാകാതെ വന്നു. രൂപതാ കാര്യാലയത്തിൽ നിന്നുള്ള 353/87 (21.9.87) കല്പനപ്രകാരം പള്ളി പുതുക്കി പണിയുവാൻ അനുവാദം ലഭിച്ചു. 1987 ഒക്ടോബർ 25-ന് അഭിവന്ദ്യ ഇരുമ്പൻപിതാവ് പുതിയ പളളിയുടെ ശിലാസ്ഥാപനകർമ്മം നടത്തി. ബഹു. പോൾ തോട്ട്യാനച്ചന്റെ സുശക്തമായ നേതൃത്വത്തിൽ പണിപൂർത്തിയാക്കിയ കത്തീഡ്രൽ ദൈവാലയത്തിന്റെ കൂദാശാ കർമ്മം 1988 ഡിസംബർ 10-ന് സീറോമലബാർ സഭയുടെ തലവൻ കർദ്ദിനാൾ ആന്റണി പടിയറ തിരുമേനി നിർവ്വഹിച്ചു. ബഹു. തോട്ട്യാനച്ചനു ശേഷം ബഹു. സെബാസ്റ്റ്യൻ മംഗലനച്ചനും ബഹു. ജോസ് പി. ചിറ്റിലപ്പിള്ളിയച്ചനും വികാരിമാരായി നിസ്തുല സേവനം അനുഷ്ഠിച്ചു. ഇരിമ്പൻ പിതാവിന്റെ കബറടക്കം 1997 ആഗസ്റ്റ് 23-ന് പാലക്കാട് രൂപതയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരിമ്പൻ പിതാവ് ദിവംഗതനായി. പാലക്കാട് രൂപതയുടെ വളർച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പുണ്യചരിതനായ പിതാവിനെ കത്തീഡ്രലിൽ കബറടക്കുന്നതായിരിക്കും യുക്തമെന്ന് പിൻഗാമിയായ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർദ്ദേശിച്ചതോടെ, വരുംതലമുറയ്ക്ക് എന്നെന്നും ഒാർമ്മിക്കാവുന്ന ചരിത്രസ്മാരകമായി അഭിവന്ദ്യ ഇരിമ്പൻ പിതാവിന്റെ കബറിടം മദ്ബഹയുടെ താഴെ സ്ഥിതി ചെയ്യുന്നു. പുതിയ വൈദിക മന്ദിരം 1997-ൽ ബഹു. ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ വികാരിയായി നിയമിക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന വൈദികമന്ദിരം ബലക്ഷയപ്പെട്ടതിനാൽ രൂപതകാര്യാലയത്തിൽ നിന്നുള്ള 368/2000 അനുവാദപ്രകാരം കെട്ടിടം പുതുക്കി പണിതീർത്തു. വൈദികമന്ദിരത്തിന്റെ താഴത്തെ നില 2001 ജൂൺ 10-നും രണ്ടാം നില 2003 ഡിസംബർ 14-നും അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ചു. 2002 ആഗസ്റ്റ് 14-ന് പാരീഷ് ഹോളിന്റെ വെഞ്ചെരിപ്പു കർമ്മവും നടന്നു. ഗ്രോട്ടോയും കപ്പേളയും 2003 ജൂലായ് 3-നും 521/2002 കല്പനപ്രകാരം പണിതീർത്ത ഗ്രോട്ടോയുടെ വെഞ്ചെരിപ്പു കർമ്മം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. വെണ്ണക്കര കുടുംബയൂണിറ്റ് വക ദാനമായി പള്ളിക്ക് 1998 മെയ് 12-ന് കൈമാറിയ 3 സെന്റ് സ്ഥലത്ത് വിശുദ്ധ തോമാശ്ലീഹയുടെ നാമത്തിൽ കപ്പേള പണിയുവാൻ 459/2003 (27.9.2003) കല്പനപ്രകാരം രൂപതാ കാര്യാലയത്തിൽ നിന്ന് അനുവാദം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കത്തീഡ്രൽ വികാരി ബഹു. ജോസഫ് ചിറ്റിലപ്പിള്ളി അച്ചൻ കപ്പേളയ്ക്ക് 2003 സെപ്റ്റംബർ 30-ന് തറക്കല്ലിട്ടു. ശ്രീ. അക്കര പത്രോസ് നൽകിയ പണം കൊണ്ട് പണിതീർത്ത കപ്പേളയുടെ വെഞ്ചെരിപ്പു കർമ്മം 2004 മാർച്ച് 1-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. ഇവിടെ മാസത്തിലൊരിക്കൽ ഇടദിവസം ദിവ്യബലി അർപ്പിക്കുന്നുണ്ട്. രൂപതനിലവിൽ വന്നതിനുശേഷം ജനങ്ങളുടെ സൗകര്യാർത്ഥം ഇൗ ഇടവകാതിർത്തിയിൽപ്പെട്ട 9 സ്ഥലങ്ങളിൽ പുതിയ ഇടവകപ്പളളികൾ രൂപം പ്രാപിച്ചു. സുവർണ്ണജൂബിലി സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ആത്മീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ഒരു വർഷത്തോളം നീണ്ടുനിന്ന കർമ്മപരിപാടികളുണ്ടായിരുന്നു. ജൂബിലി സമാപനം 2005 നവംബർ 21-ന് നടത്തപ്പെട്ടു. ജൂബിലി സ്മാരകമായി പള്ളിയുടെ പോർട്ടിക്കോയുടെ ഇരുഭാഗങ്ങളിലായി പണിതീർത്ത രണ്ട് ഡോമുകളുടെ വെഞ്ചെരിപ്പു കർമ്മം തൃശൂർ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴി പിതാവ് നിർവ്വഹിച്ചു. ജൂബിലി സ്മരണിക പൊതു സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്തു. സാമൂഹ്യസേവനരംഗത്ത് വിദ്യാഭ്യാസത്തോടൊപ്പം ചാരിറ്റബിൾ സൊസൈറ്റിയുടെയും വിൻസെന്റ്ഡി. പോൾ സംഘടനയുടെയും നേതൃത്വത്തിൽ ഇടവകാതിർത്തിയിലുളള പാവപ്പെട്ടവരെ ഉദ്ധരിക്കുവാനായി ഭവനനിർമ്മാണം, ചികിത്സാ സഹായം, വിവാഹസഹായം, ഇൻഷുറൻസ് പദ്ധതികൾ എന്നിവ നടപ്പിലാക്കി വരുന്നു. 2001 ഡിസംബർ 23-ന് ആരംഭിച്ച വൈദ്യസഹായനിധി നിർദ്ദനരായ രോഗികൾക്ക് വലിയ ആശ്വാസമാണ്. പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പാസ്റ്ററൽ സെന്റർ ഇടവകയ്ക്ക് വലിയ ശക്തിയാണ്. ഇടവകയിൽ മേഴ്സി, കാണിക്കമാതാ മഠങ്ങളിലെ സഹോദരിമാർ അജപാലനമേഖലയിൽ ചെയ്യുന്ന സേവനങ്ങൾ നന്ദിയോടെ ഒാർക്കുന്നു. സന്ന്യാസ സ്ഥാപനങ്ങളും മറ്റു സ്ഥാപനങ്ങളും സമയാസമയങ്ങളിൽ ഇടവക കാര്യങ്ങളിൽ പങ്കുചേരുന്നതിൽ നന്ദി അറിയിക്കുന്നു. ഇ.ആ.ട.ഋ. സ്ക്കൂൾ പളളിയോട് ചേർന്ന് പളളിക്കൂടം എന്ന മഹനീയ ആശയത്തിന്റെ സാക്ഷാത്കാരമാണ് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്കൂൾ. 1985 ജൂൺ 3-ന് ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ നേഴ്സറി സ്കൂൾ ആരംഭിച്ചു. 1989-ൽ ബഹു. പോൾ തോട്ട്യാനച്ചന്റെ നേതൃത്വത്തിൽ നേഴ്സറി സ്കൂളിനോട് ചേർന്ന് സെന്റ് റാഫേൽസ് പാരലൽ കോളേജിന് രൂപം നൽകി. 1992-ൽ ബഹു. സെബാസ്റ്റ്യൻ മംഗലനച്ചന്റെ നേതൃത്വത്തിലാണ് നേഴ്സറി സ്കൂളിനെ എൽ.പി. സ്കൂളായി ഉയർത്തിയത്. പാരലൽ കോളേജിന്റെ സാധ്യത കുറഞ്ഞതിനാൽ അത് നിർത്തലാക്കി. 1997 ഏപ്രിൽ 30-ന് ബഹു. ജോസഫ് ചിറ്റിലപ്പിളളിയച്ചൻ പളളി വികാരിയും സ്കൂൾ മാനേജരും പ്രിൻസിപ്പാളുമായി സ്ഥാനമേറ്റതോടെ നിലവിലുള്ള സ്കൂളിനെ ഇആടഋ സ്കൂളാക്കി മാറ്റാൻ ശ്രമം ആരംഭിച്ചു. ജഗഉ/ ഇ/ അ 319/ 1999 നമ്പർ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട എഡ്യുക്കേഷൻ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആവശ്യമായ കെട്ടിടങ്ങൾ ക്രമേണ പണിതുടങ്ങി. വളരെയേറെ കടമ്പകൾ തരണം ചെയ്താണ് കേരള സർക്കാറിന്റെ ച.ഛ.ഇ.-യും 2001 ജനുവരി 5-ന് മിഡിൽ സ്കൂളിനും (സ്റ്റാൻഡേർസ് 1-8) 2002 സെപ്തംബർ 11-ന് ഹൈസ്ക്കൂളിനും (9-10 ക്ലാസുകൾ) അഫിലിയേഷൻ ലഭിച്ചത്. പ്രസ്തുത അംഗീകാരം ലഭിക്കുവാൻ ബഹു. ജോസഫ് ചിറ്റിലപ്പിളളി അച്ചന്റെ അഞ്ച് വർഷത്തെ കഠിനാദ്ധ്വാനം പ്രശംസാർഹമാണ്. 2004 മെയ് 22-നാണ് ആദ്യ ബാച്ച് (6 കുട്ടികൾ) എസ്.എസ്.എൽ.സി ഫുൾ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായത്. 2009 ഏപ്രിൽ 01 ബഹു. ജോസ് കല്ലുവേലി അച്ചന്റെ നേതൃത്വത്തിൽ സീനിയർ സെക്കന്ററിക്ക് അംഗീകാരം ലഭിച്ചു. പൈ്രമറി സ്ക്കൂളിന്റെ സാരഥികളായിരുന്ന ശ്രീ. കൊച്ചപ്പൻ മാസ്റ്റർ, ശ്രീ. ഇൗപ്പൻമാസ്റ്റർ എന്നിവരും ഇആടഋ സ്ക്കൂളിന്റെ പ്രിൻസിപ്പാൾ മാരായിരുന്ന ഫാ. സി.ആർ. ഒൗസേപ്പ്, ബഹു. സി. ഹിത സി.എം.സി., സി. മിത്രിയ സി.എം.സി., ശ്രീ. ജോർജ്ജ് മാറാമറ്റം, ഫാ. രാജ് പുളിക്കത്താഴെ, ബഹു. സി. നവീന സി.എം.സി. എന്നിവരുടെ സേവനങ്ങൾ സ്ഥാപനത്തിന് വലിയ മുതൽക്കൂട്ടായിരുന്നു. ഇപ്പോൾ ഫാ. സനൽ കുറ്റിപ്പുഴക്കാരനാണ് പ്രിൻസിപ്പാൾ. പാരിഷ്ഹാളിന്റെ മുകളിൽ പുതിയ ക്ലാസ്മുറികൾ പണിതീർത്തു. ബഹു. കല്ലുവേലിയച്ചനുശേഷം 2012 ്രെബഫുവരി 22 -ന് ബഹു. മാത്യു വാഴയിൽ അച്ചനാണ് കത്തീഡ്രൽ വികാരിയായി ചാർജെടുത്തിരിക്കുന്നത്. ബഹു. അച്ചന്റെ നേതൃത്വത്തിൽ സ്ക്കൂളിന് പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും മറ്റ് സംവിധാനങ്ങളും ഏർപ്പെടുത്തി. പാലക്കാട് പട്ടണത്തിലെ വിദ്യാലയങ്ങളിൽ സമ്മുന്നത സ്ഥാനം സെന്റ് റാഫേൽ സ്കൂളിന് കൈവന്നിട്ടുണ്ട്. സ്ക്കൂൾ വന്നതോടെ രൂപതാതലത്തിലുള്ള പല പരിപാടികളും പാലക്കാട് വച്ചു നടത്തുമ്പോൾ ആവശ്യമായ സൗകര്യങ്ങളോടെ ആതിഥേയത്വം വഹിക്കുവാൻ കത്തീഡ്രലിനു സാധിക്കുന്നുവെന്നത് ഏറെ അഭിമാനകരമാണ്. |
||||||||||||||