Parish of St.Mary, Kallepully |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Mary | |||||||||||||
Place: | Kallepully | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Palakkad | |||||||||||||
Founded: | 1984
|
|||||||||||||
Sunday Mass: |
07.30 A.M. |
|||||||||||||
Strengh: |
80 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Kuttikadan Aljo | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Kallepully, Palakkad - 678005 | |||||||||||||
Telephone:
|
04912515627 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Mary |
||||||||||||||
സെന്റ് മേരീസ് ചർച്ച് കല്ലേപ്പുള്ളി സ്ഥലനാമം ജൈനമതപ്രാഭവകാലമായിരുന്നു ഒന്നാം ചേരസാമ്രാജ്യകാലം. പാറയിലെ ജൈനഗുഹാ ക്ഷേത്രങ്ങളുടെ അടിസ്ഥാനത്തിലാണ് കല്ലടിക്കോട്, കല്ലടിപ്പേട്ട, കല്ലൂർ, കല്ലേപ്പുള്ളി തുടങ്ങിയ സ്ഥലനാമങ്ങൾ ഉത്ഭവിച്ചത്. ജൈനമതം കാലാന്തരത്തിൽ ക്ഷയിച്ചെങ്കിലും സ്ഥലനാമങ്ങൾ ഇന്നും പഴയ പ്രൗഢി വിളിച്ചറിയിക്കുന്നതായി ഉപയോഗത്തിലുണ്ട്. ആദ്യനാളുകൾ കല്ലേപ്പുള്ളിയും സമീപപ്രദേശങ്ങളും 1984 വരെ പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രലിന്റെ ഭാഗമായിരുന്നു. ഇൗ പ്രദേശത്തു താമസിച്ചിരുന്ന ഇടവകാംഗങ്ങൾക്ക് കത്തീഡ്രലിലിലെ ആരാധനക്ക് എത്തിച്ചേരുക ദുഷ്കരമായതിനാൽ പുതിയ ഇടവക രൂപീകരിക്കുന്നതിനുവേണ്ട നടപടികളെടുക്കാൻ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ്1984- മെയ് 29-ന് 166/84 കല്പ്പന പ്രകാരം കത്തീഡ്രൽ വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചന് പ്രത്യേക നിർദ്ദേശം നൽകി. ബഹു. അച്ചൻ 8/7/1984-ൽ സമർപ്പിച്ച അപേക്ഷ അംഗീകരിച്ചുകൊണ്ട് രൂപതാകച്ചേരിയിൽ 20/8/1984-ലെ 232/84 നമ്പർ കല്പന പ്രകാരം 1984 സെപ്റ്റംബർ 8-ാം തിയതി മുതൽ കല്ലേപ്പുള്ളി സെന്റ് മേരീസ് ഇടവക നിലവിൽവന്നു. ഇടവകയുടെ പ്രഥമ വികാരിയായി ബഹു. ആന്റണി കൈതാരത്തച്ചൻ നിയമിതനായി. ആരംഭത്തിൽ ഇടവകക്കാരുടെ ആദ്ധ്യാത്മികാവശ്യങ്ങൾ നിർവഹിക്കുന്നതിന് രൂപതാമൈനർ സെമിനാരിയുടെ കപ്പേള ഉപയോഗിക്കുന്നതിനു പ്രസ്തുത കല്പ്പനയിൽ അനുവാദം നൽകിയിരുന്നു. കല്ലേപ്പുള്ളി, കല്പ്പാത്തി, പുത്തൂർ, രാമനാഥപുരം, മണലി, കൊട്ടേക്കാട്, ശേഖരീപുരം, മാട്ടുമന്ത എന്നീ പ്രദേശങ്ങളായിരുന്നു പുതിയ ഇടവകയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇടവകയ്ക്ക് സ്വന്തം സ്ഥലം രണ്ടുവർഷക്കാലത്തെ സ്തുത്യർഹ സേവനത്തിനുശേഷം ബഹു. കൈതാരത്തച്ചന്റെ സ്ഥലമാറ്റത്തോടെ 1986, മാർച്ച് 10-നു ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ വികാരിയായി ചുമതലയേറ്റു. ഇടവകക്കാരുടെ അജപാലനാവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിച്ച അച്ചൻ സെമിനാരിയുടെ മുന്നിൽ 1987-ൽ ഇടവകയ്ക്ക് 20 സെന്റ് സ്ഥലം രജിസ്ററർ ചെയ്തു വാങ്ങി. അവിടെ നിർമ്മിച്ച വേദപാഠഹാൾ 1989 ആഗസ്റ്റ് 27-നു അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. 1990 മാർച്ച് 14-നു വികാരിയായി നിയമിതനായ ബഹു. പോൾ തോട്ട്യാനച്ചൻ ഇടവകജനത്തിന്റെ അടിയന്തിര ആവശ്യമായ സെമിത്തേരിക്കുവേണ്ട നടപടികൾ കൈക്കൊണ്ടു. മൈനർ സെമിനാരിവക സ്ഥലത്തിൽ നിന്ന് ദാനമായി ലഭിച്ച സ്ഥലത്ത് 1997-ൽ സെമിത്തേരിക്ക് സിവിൽ അധികാരികളുടെ അനുമതിയും (ജം 6. 25369/96) ലഭിച്ചു. ബഹു. പോളച്ചന്റെ സ്ഥലമാറ്റത്തിനുശേഷം പെരി. ബഹു. മോൺ. ജോസഫ് വെളിയത്തിലച്ചൻ വികാരിയായി ഒന്നരവർഷത്തോളം സേവനമനുഷ്ഠിച്ചു. അച്ചൻ ഇടവകജനത്തിന്റെ ആദ്ധ്യാത്മികഭദ്രത ഉറപ്പുവരുത്താൻ അങ്ങേയറ്റം പരിശ്രമിച്ചു. പുതിയപളളി 1998 ജൂലൈ 8-നു ബഹു. ജോർജ്ജ് മാളിയേക്കലച്ചൻ വികാരിയായി ചാർജ്ജെടുത്തു. ഇടവകാംഗങ്ങൾക്ക് ഒരുമിച്ചുകൂടുവാൻ നിലവിലുണ്ടായിരുന്ന ഹാൾ അപര്യാപ്തമായതിനാൽ സൗകര്യപ്രദമായ ദൈവാലയം പണിയണമെന്ന് ഇടവകജനം ആഗ്രഹിച്ചു. 7.12.1998-ലെ 568/98 നമ്പർ കല്പന പ്രകാരം ബഹു. മാളിയേക്കലച്ചൻ നിലവിലുണ്ടായിരുന്ന ഹാളിനു മുകളിൽ ദൈവാലയനിർമ്മാണത്തിനുള്ള ശ്രമമാരംഭിച്ചു. 1999 മെയ് 20-നു ബഹു. മാളിയേക്കലച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. ആന്റണി കൈതാരത്തച്ചൻ രണ്ടാംവട്ടം ഇടവകയുടെ വികാരിയായി. ബഹു. മാളിയേക്കലച്ചൻ തുടങ്ങിവച്ച ദൈവാലയനിർമ്മാണം, ബഹു. കൈതാരത്തച്ചന്റെ നേതൃത്വത്തിൽ പൂർത്തിയായി. പുതുതായി നിർമ്മിച്ച ദൈവാലയത്തിന്റെ പ്രതിഷ്ഠാകർമ്മം 2000 മാർച്ച് 4-നു മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവ്വഹിച്ചു. പള്ളിയായി ഉപയോഗിച്ചിരുന്ന ഹാൾ വേദോപദേശ ക്ലാസുകൾക്കായി ഉപയോഗപ്പെടുത്തി. 499/2002 കല്പന പ്രകാരം 5.75 സെന്റ് സ്ഥലം കൂടി പളളിക്കു വേണ്ടി വാങ്ങിച്ചു. ബഹു. കൈതാരത്തച്ചൻ 2007 ്രെബഫുവരി 20-നു സ്ഥലം മാറുകയും ബഹു. ജോസ് പൊന്മാണിയച്ചൻ വികാരിയായി നിയമിതനാവുകയും ചെയ്തു. പുതുക്കിപ്പണിത പളളി പള്ളി മുകളിലായതിനാൽ പ്രായമായവർക്ക് പടികൾ കയറുക ദുഷ്കരമായിത്തീർന്നു. പ്രശ്നം പരിഹരിക്കുന്നതിനു പള്ളിയുടെ താഴെയുള്ള വേദോപദേശഹാൾതന്നെ രൂപപ്പെടുത്തി പളളിയാക്കുവാൻ രൂപതാ കാര്യാലയത്തിൽ നിന്ന് 420/2008 (9.8.2008) നമ്പർ പ്രകാരം അനുവാദം ലഭിച്ചു. ബഹു. വികാരിയച്ചന്റെ ശക്തമായ നേതൃത്വവും ഇടവകജനത്തിന്റെ ആത്മാർത്ഥമായ സഹകരണവും ഒത്തുചേർന്നപ്പോൾ കല്ലേപ്പുള്ളി സെന്റ് മേരീസ് ഇടവക ദൈവാലയം ഇന്നു കാണുന്ന വിധത്തിൽ അതിമനോഹരമായി രൂപാന്തരപ്പെടുത്തുവാൻ കഴിഞ്ഞു. അതിന്റെ വെഞ്ചെരിപ്പുകർമ്മം ഇടവകയുടെ രജതജൂബീലിയാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് 2009 സെപ്റ്റംബർ 13-നു മാർ ജേക്കബ് മനത്തോടത്തുപിതാവ് നിർവ്വഹിച്ചു. ഇടവകയ്ക്ക് മെച്ചപ്പെട്ട അജപാലനസൗകര്യങ്ങളും ആദ്ധ്യാത്മിക പുരോഗതിയും നേടിക്കൊടുക്കുവാൻ ബഹു.പൊന്മാണിയച്ചൻ വഹിച്ച പങ്ക് നിസ്തുലമാണ്. ഒരേ സമയം ഇടവകയുടെ വികാരിയായും മൈനർ സെമിനാരിയുടെ റെക്ടറായും സേവനമനുഷ്ഠിച്ച അച്ചനു 2010 മെയ് 17-നു സ്ഥലമാറ്റം ലഭിച്ചപ്പോൾ തൽസ്ഥാനങ്ങളിൽ നിയമിക്കപ്പെട്ടത് ബഹു. പീറ്റർ കൊച്ചുപുരയ്ക്കലച്ചനാണ്. 2012 നവംമ്പർ മുതൽ 2014 ്രെബഫുവരി വരെ വികാരിയായി ശുശ്രൂഷ ചെയ്ത ബഹു സജി പനപ്പറമ്പിലച്ചന്റെ കാലത്ത് പളളിയുടെ വടക്കുവശത്ത് അഞ്ച് സെന്റ് സ്ഥലവും തെക്കുവശത്ത് അര സെന്റ് സ്ഥലവും വാങ്ങിച്ചു. ദൈവാലയത്തിന് മുന്നിൽ വേളാങ്കണ്ണി മാതാവിന്റെ നാമധേയത്തിൽ ചെറിയ കുരിശ്ശടി നിർമ്മിച്ചു. സെമിത്തേരിക്ക് മേൽകൂര കെട്ടി മനോഹരമാക്കി. ഇപ്പോൾ ബഹു. സേവ്യർ മാറാമറ്റത്തിലച്ചനാണ് വികാരി. ഭാവി വൈദികരുടെ രൂപീകരണ നേഴ്സറിയായ മൈനർ സെമിനാരി ഇടവകയ്ക്ക് ആത്മീയ പ്രചോദനശ്രോതസ്സായി നിലനിൽക്കുന്നു. ഇടവകക്കാർ പ്രധാനമായും ചെറുകിട കച്ചവടക്കാരും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരുമാണ്. സാമ്പത്തികമായി ഇടവിതാനക്കാരാണ് ഇവിടുത്തെ ഇടവകജനങ്ങൾ. ദൈവാലയശുശ്രൂഷയിൽ വർഗ്ഗീസ് നെല്ലിശ്ശേരിയുടെ ആത്മാർത്ഥ സേവനത്തിന് നന്ദിയർപ്പിക്കുന്നു. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നവരാണ് ഇടവകയിലെ കൈക്കാരന്മാരും വിശ്വാസപരിശീലകരായ മതാദ്ധ്യാപകരും. അഗതികൾക്ക് ആശ്രയകേന്ദ്രമായി, ശ്രീ. തങ്കച്ചന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ""സ്നേഹജ്വാല'' എന്ന വൃദ്ധമന്ദിരം ഇൗ ഇടവകാതിർത്തിയ്ക്കുള്ളിലാണ്. എസ്.ഡി. സിസ്റ്റേഴ്സിന്റേയും മൈനർ സെമിനാരിക്കാരുടേയും സേവനം ഇടവകമക്കൾ നന്ദിയോടെ സ്മരിക്കുന്നു. |
||||||||||||||