ഡിവൈൻ പ്രോവിഡൻസ് ചർച്ച്
ചന്ദ്രനഗർ
സ്ഥലനാമം
പാലക്കാട് കോയമ്പത്തുർ ദേശീയപാതയിൽ പാലക്കാട് ടൗണിൽനിന്ന് 3.കി.മീ.അകലെയാണ് ചന്ദ്രനഗർ. 1950-കളിൽ പാലക്കാട് കഴിഞ്ഞാൽ ജനവാസം ഉണ്ടായിരുന്ന സ്ഥലം പുതുശ്ശേരിയായിരുന്നു. ഇതിനിടയിൽ വെറും പറമ്പായി കിടന്ന സ്ഥലം, 1962-ൽ കേരള കോ-ഒാപ്പറേറ്റിവ് സൊസൈറ്റി കോളനി ആക്റ്റ് പ്രകാരം റജിസ്റ്റർ ചെയ്യുകയും വിടുവെക്കുവാൻ ലേഒൗട്ട് തിരിച്ച് വിൽക്കുകയും ചെയ്ത ശ്രീ. എൻ. ചന്ദ്രശേഖര മേനോൻ ഇൗ പ്രദേശത്തിന് നൽകിയ പേരാണ് ചന്ദ്രനഗർ എന്നത്..
ആദ്യനാളുകൾ
ചന്ദ്രനഗറിനടുത്തുളള പിരിവുശാല പ്രദേശം സെന്റ് റാഫേൽസ് കത്തീഡ്രൽ ഇടവകയുടെ ഭാഗമായിരുന്നു. എെ.ടി.എെ., എം.സി.എൽ., തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലിക്കായെത്തിയവരും വിവിധ ബിസിനസ്സുകളിൽ ഏർപ്പെട്ടിരിക്കുന്നവരുമാണ് ഇടവകക്കാരിൽ ഭൂരിഭാഗവും. കത്തീഡ്രലിലേക്ക് ദൂരം കുടുതലായിരുന്നതിനാൽ കഞ്ചിക്കോടിനും കൽമണ്ഡപത്തിനും ഇടയ്ക്ക് ദൈവാലയത്തിന് യുക്തമായ സ്ഥലം കണ്ടെത്താൻ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കത്തീഡ്രൽ വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ മംഗലനച്ചനെ ചുമതലപ്പെടുത്തി.
ചന്ദ്രനഗറിൽ ഉ.ഉ.ജ. ടശലെേൃ െദാനമായി നല്കിയ 25 സെന്റ് സ്ഥലവും രൂപതയിൽ നിന്ന് വാങ്ങിയ 10 സെന്റ് സ്ഥലവും കൂടി 35 സെന്റ് സ്ഥലം ദൈവാലയ നിർമ്മിതിക്കായി സജ്ജമാക്കി. 1992 സെപ്തംബർ 6-ാം തിയ്യതി അഭിവന്ദ്യ പിതാവ് പളളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ബഹു. സെബാസ്റ്റ്യൻ മംഗലനച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച പളളിപ്പണി ബഹു. ജോസ് പി. ചിറ്റിലപ്പിളളിയച്ചൻ പൂർത്തിയാക്കുകയും 1994 ജനുവരി 26-ാം തിയ്യതി അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
സെമിത്തേരിക്കായി
പളളി സ്ഥിതിചെയ്യുന്നത് റെസിഡൻഷ്യൽ ഏരിയായിൽ ആയതിനാൽ സെമിത്തേരി നിർമ്മിക്കുക അസാദ്ധ്യമായിരുന്നു. അതിനാൽ സമീപ പള്ളികളുമായി സഹകരിച്ച് യാക്കര ഭാഗത്ത് വാങ്ങിയ സ്ഥലത്ത് 15 സെന്റ് സ്ഥലം ഇൗ പള്ളിയും വാങ്ങിയിട്ടുണ്ട്. അനുവാദത്തിനാവശ്യമായ രേഖകളെല്ലാം തയ്യാറാക്കി മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കത്തീഡ്രൽ പളളിയിലെ സിമിത്തേരിയാണ് ഉപയോഗിക്കുന്നത്. ബഹു. ടോം കിഴക്കേടത്തച്ചൻ വികാരിയായിരുന്നപ്പോഴാണ് ചന്ദ്രനഗർ സ്റ്റേഷൻ പള്ളി നിയതമായ അതിർത്തികളോടെ 406/2004-ലെ കല്പനപ്രകാരം 2004 ഒക്ടോബർ 10 മുതൽ സ്വതന്ത്രമായ ഇടവകയായി ഉയർത്തപ്പെട്ടത്.
വീടുകൾ വർദ്ധിച്ചതോടെ പള്ളിയകത്ത് സ്ഥലപരിമിതി അനുഭവപ്പെട്ടു. 2008 മെയ് 18-ൽ കൂടിയ യോഗത്തിൽ പളളി പുതുക്കി പണിയുന്നതിനെപ്പറ്റി ചർച്ച ചെയ്തു. തുടർനടപടികൾക്കായി കമ്മിറ്റിയെ നിയോഗിച്ചു. 2009 ്രെബഫുവരി 8-ന് സമർപ്പിച്ച അപേക്ഷ പ്രകാരം രൂപതാ കാര്യാലയത്തിൽ നിന്ന് 117/2009 (18.4.2009) ദൈവാലയ പുനർനിർമ്മാണത്തിനുള്ള അനുവാദം ലഭിച്ചു. 2009 മെയ് 9-ന് പള്ളിയുടെ അടിസ്ഥാനശില അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ആശീർവദിച്ചു. വികാരി ബഹു. മാർട്ടിൻ തട്ടിലച്ചന്റെ ശക്തമായ നേതൃത്വത്തിൽ ജനങ്ങളുടെ പരിപൂർണ്ണ സഹകരണത്തോടെ പൂർത്തിയാക്കിയ ദൈവാലയത്തിന്റെ കൂദാശാകർമ്മം 2011 ഒക്ടോബർ 1-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിക്കുകയും ദിവ്യബലി അർപ്പിക്കുകയും ചെയ്തു.
മാസാദ്യ വെള്ളിയാഴ്ചകളിൽ ഏകദിന വചന പ്രഘോഷണ ശുശ്രൂഷ നടത്തിവരുന്നു. ഉഉജ സിസ്റ്റേഴ്സിനുള്ള നന്ദി വാക്കുകളിൽ ഒതുക്കാവുന്നതല്ല. 2012 മുതൽ പള്ളി ശുശ്രൂഷിയായി ശ്രീ. അബ്രാഹം ഇമ്മട്ടിയെ നിയമിച്ചിട്ടുണ്ട്. 30 കുടുംബമായി തുടങ്ങിയ ദൈവാലയമിന്ന് 140 കുടംബങ്ങളായി വളർന്നു. ഭാവി വികസനം മുന്നിൽ കണ്ടുകൊണ്ട് 2013-ൽ പത്തര സെന്റ് സ്ഥലം പളളിയോട് ചേർന്ന് വാങ്ങിക്കുവാൻ ദൈവം അനുഗ്രഹിച്ചു. |