fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of Fathima Matha, Kallekad 
Photo
Name:
Fathima Matha
Place: Kallekad
Status:
Parish
Forane:
Palakkad
Founded:
1985
Sunday Mass:
10.00 A.M.
Strengh:
36
Belongs To:
   
Vicar / Dir : Fr. Keettikkal Anto
  Asst.Dir/Vic:
Contact Office :
Kallekkad, Palakkad - 678006
Telephone:
 
E-Mail:
Website:
 
History of the of Fathima Matha
 ഫാത്തിമ മാതാ പള്ളി 
കല്ലേക്കാട്
സ്ഥലനാമം
നൂറ്റാണ്ടുകൾക്ക് മുമ്പ് ജൈനമതത്തിന്റെ സ്വാധീനത്തിലായിരുന്നു പാലക്കാട്. ""കല്ല്'' എന്ന വാക്ക് ജൈനർക്ക് പുണ്യപ്പെട്ടതായിരുന്നു. കല്ലു ചേർന്ന് വരുന്ന ധാരാളം ജൈനക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഉദാ: കല്ലേക്കാട്, കല്ലേക്കുളങ്ങര, കല്ലടിക്കോട്, കല്ലുവഴി എന്നിവ ""കോട്്'' എന്നത് സ്ഥലനാമ പൂർണ്ണമിക്ക് നിലവിലുള്ള വാക്കാണ്. ജൈനമതം ക്ഷയിച്ചെങ്കിലും സ്ഥലനാമങ്ങൾ ഇന്നും ഉപയോഗത്തിലുണ്ട്. (ഢ.ഢ.ഗ.വാലത്ത് ജ. 146)
ആദ്യനാളുകൾ
Old Church

പാലക്കാടുനിന്ന് ഷൊർണ്ണൂർ റൂട്ടിൽ ആറ് കിലോമീറ്റർ ദൂരെയാണ് കല്ലേക്കാട് പള്ളി സ്ഥിതിചെയ്യുന്നത്.1985 വരെ സെന്റ് റാഫേൽ കത്തീഡ്രൽ ആയിരുന്നു ഇവിടുത്തെ കത്തോലിക്കരുടെ ഇടവക ദൈവാലയം.ഇൗ ഭാഗത്തുള്ളവർക്ക് ആരാധനാലയം വേണമെന്ന തീവ്രമായ ആഗ്രഹം വികാരി ബ. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിലച്ചൻ വഴി അഭിവന്ദ്യ ഇരുമ്പൻ പിതാവിനെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായി 20 സെന്റ് സ്ഥലം പള്ളിക്കുവേണ്ടി വാങ്ങിക്കുവാൻ സാധിച്ചു. അന്ന് ഇടവകക്കാരിൽ ഭൂരിഭാഗവും ആംഡ് റിസർവ്ഡ് പോലീസ് ക്യാമ്പിലെ പോലീസുകാരും ബന്ധപ്പെട്ട ജോലിക്കാരുമായിരുന്നു. അവരെ സംഘടിപ്പിച്ച് ചെറിയൊരു ദൈവാലയം പണിതീർക്കുവാൻ കടമ്പാട്ടുപറമ്പിലച്ചനു സാധിച്ചു. പ്രസ്തുത ദൈവാലയത്തിന്റെ വെഞ്ചരിപ്പു കർമ്മം 1985 ആഗസ്റ്റ് 15-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻപിതാവ് നിർവ്വഹിച്ചു. 2005-ൽ ബഹു ജോസഫ് ചിറ്റിലപ്പള്ളി അച്ചൻ വികാരിയായിരുന്നപ്പോൾ പള്ളിയോട് ചേർന്ന് രണ്ട് ചെറിയ മുറികൾ കൂടെ പണികഴിപ്പിച്ചു. ആരംഭത്തിൽ സ്ഥിരതാമസക്കാരായ ഇടവകക്കാർ ചുരുക്കമായിരുന്നു. സ്ഥിരതാമസത്തിന് ആളുകൾ കൂടുതൽ വന്നുതുടങ്ങിയതോടെ നിലവിലുള്ള പള്ളിയിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു.
രജതജൂബിലിയും പുതിയ പളളിയും
രജതജൂബിലിയോടനുബന്ധിച്ച് ഇൗ കൊച്ചു ദൈവാലയം പുതുക്കിപണിയണമെന്ന ജനത്തിന്റെ അതിയായ ആഗ്രഹത്തെ കണക്കിലെടുത്ത് വികാരി ബഹു. കല്ലുവേലിലച്ചൻ പ്രാരംഭ നടപടികൾ സ്വീകരിച്ചു. 2009 മെയ് 16-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു 2010 ്രെബഫുവരി 17-ന് ബഹു. മാത്യു വാഴയിൽ വികാരിയായി നിയമിതനായതോടെ പള്ളിയുടെ പണികൾ ക്രമാനുഗതമായി പുരോഗമിച്ചു. ഇന്നു കാണുന്ന മനോഹരവും വിശാലവുമായ പള്ളിയും മുകളിൽ പാരിഷ്ഹാളും പള്ളിമുറിയും പണിതീർത്തതിന്റെ പിന്നിൽ ദൈവാനുഗ്രഹത്തിന്റെ അനുസ്യൂതവർഷമുണ്ടായിരുന്നുവെന്നത് വളരെ വ്യക്തമാണ്. ബഹു. വികാരിയച്ചന്റെ ശക്തമായ നേതൃത്വവും മേൽനോട്ടവും ഇടവകക്കാരുടെയും സ്വദേശികളും വിദേശികളുമായ സുമനസ്സുകളുടെ അകമഴിഞ്ഞ സഹായസഹകരണവും നിസ്സീമമായിരുന്നു. പുതിയ ദൈവാലയത്തിന്റെ കൂദാശകർമ്മം 2011 ഒക്ടോബർ 15-ന് അഭിവന്ദ്യ പിതാവ് നിർവഹിച്ചു. ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധമാതാവിന്റെ രൂപം പോർച്ചുഗലിലെ ഫാത്തിമയിൽ നിന്ന് കൊണ്ടുവന്നതാണ്. ദൈവാലയം കുദാശചെയ്തതോടൊപ്പം മുൻഭാഗത്ത് വേളാങ്കണ്ണി മാതാവിന്റെ നാമത്തിൽ പണിതീർത്ത കപ്പേളയുടെയും കുരിശ്ശടിയുടെയും പാരീഷ്ഹാളിന്റെയും വൈദികർക്ക് താമസിക്കാനുള്ള മുറികളുടേയും വെഞ്ചെരിപ്പുകർമ്മവും പിതാവ് നിർവ്വഹിച്ചു.
വളർച്ചയുടെ പടവുകൾ
2012 ഡിസംബർ 8-ന് നിയതമായ അതിർത്തികളോടുകൂടി കല്ലേക്കാട് സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് ഉപയോഗിക്കാതെ കാടുപിടിച്ച ് കിടന്ന 12 സെന്റ് സ്ഥലത്തിനുവേണ്ടി പല കാലങ്ങളിൽ പലരും പരിശ്രമം ഏറെ നടത്തിയെങ്കിലും പുതിയപള്ളി വന്നതോടെയാണ് ആ സ്ഥലം വാങ്ങിക്കുവാൻ കഴിഞ്ഞത്്. ജനങ്ങളുടെ സംഭാവന, വരിസംഖ്യ, നേർച്ച എന്നിവയിലൂടെ ദൈനംദിനകാര്യങ്ങൾ ഭംഗിയായി നിർവ്വഹിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ മതബോധനത്തിലും ദൈവാലയ ശുശ്രൂഷയിലും ജയ്ക്രിസ്റ്റോപ്രൊവിൻഷ്യൽ ഹൗസിലെ ബഹു. സിസ്റ്റേഴ്സിന്റെ സേവനം നന്ദിയോടെ ഒാർക്കുന്നു. ഇൗ പളളിയിൽ 16.12.2013 മുതൽ സ്ഥിര താമസമാക്കിയ ആദ്യത്തെ വികാരി ബഹു. ജോമി തേക്കുംകാട്ടിലച്ചനാണ്.