Parish of Holy Trinity, Yakkara |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
Holy Trinity | |||||||||||||
Place: | Yakkara | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Palakkad | |||||||||||||
Founded: | 1997
|
|||||||||||||
Sunday Mass: |
07.00 A.M. |
|||||||||||||
Strengh: |
74 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Mavarayil Shijo | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Kannadi, Palakkad - 678701 | |||||||||||||
Telephone:
|
04912515277 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of Holy Trinity |
||||||||||||||
ഹോളി ട്രിനിറ്റി ചർച്ച് യാക്കര സ്ഥലനാമം ചോളരാജാക്കന്മാരുടെ ഭരണകാലത്ത്, "രാജാദിത്യൻ' എന്ന രാജാവിന്റെ സൈന്യത്തിൽ ധാരാളം കേരളീയരുമുണ്ടായിരുന്നു. അതിൽ ഇയൻ രാമൻ പ്രമുഖനായിരുന്നു. വ്യക്തിനാമം കാലാന്തരത്തിൽ രൂപാന്തരപ്പെട്ട് സ്വന്തം നാടിന് ഇയക്കൻകര എന്നു പേരുണ്ടായെന്നും അനന്തരം അത് ലേപിച്ച് യാക്കര എന്ന് രൂപാന്തരപ്പെട്ടെന്നും ചരിത്ര രേഖകൾ പ്രസ്ഥാവിക്കുന്നുണ്ട് (രള. ്സസവാലത്ത് ജ. 53) ആദ്യനാളുകൾ 1997 വരെ സെന്റ് റാഫേൽ കത്തീഡ്രൽ കുടുംബസമ്മേളനയൂണിറ്റുകളിൽ ഒന്നായിരുന്നു യാക്കര പ്രദേശം. പള്ളി വികാരി ഫാ. ജോസ് പി. ചിറ്റിലപ്പിള്ളിയുടെ ശ്രമഫലമായി യാക്കരപ്രദേശത്തെ കത്തേലിക്ക കുടുംബങ്ങളുടെ സൗകര്യാർത്ഥം പള്ളിക്കുവേണ്ടി യാക്കരപുഴ യോട് ചേർന്ന് പുഴയ്ക്കൽ എന്ന സ്ഥലത്ത് 1994 ഒക്ടോബർ 24-ന് 17.5 സെന്റ് സ്ഥലം റജ്സ്റ്റർ ചെയ്തു വാങ്ങി. ദൈവാലയ നിർമ്മാണത്തിന് 1994 ഡിസംബർ 3-ന് കമ്മിറ്റി രൂപീകരിച്ചു. 1995 ആഗസ്റ്റ് 20-ന് പാലക്കാട് രൂപതാ അഡ്മിനിസ്ട്രേറ്റർ മോൺ. ജോസഫ് വെളിയത്തിലച്ചൻ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. ഇടവകജനങ്ങളുടെ കൂട്ടായ പരിശ്രമത്താൽ പണി തീർത്ത ദൈവാലയം 1997 ഏപ്രിൽ 20-ന് പാലക്കാട് രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വെഞ്ചെരിച്ച് ദിവ്യബലി അർപ്പിച്ചു. ബഹു. വികാരി ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ രൂപതാ വികാരിജനറലായി നിയമിതനായപ്പോൾ കത്തിഡ്രൽ വികാരി ബഹു. ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ ഇൗ പള്ളിയുടെയും വികാരിയായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിലവിലുള്ള പള്ളിയുടെ മുകളിൽ ഷീറ്റിട്ട് അതിൽ വേദോപദേശ ക്ലാസുകൾ ആരംഭിച്ചു. 2000 ജൂണിൽ ബഹു. ജോർജ് തെരുവൻകുന്നേലച്ചൻ പള്ളിയുടെ സ്വതന്ത്ര ചുമതലയുള്ള വികാരിയായി നിയമിക്കപ്പെട്ടു. ഞായറാഴ്ചകൾക്ക് പുറമെ ആദ്യ വെള്ളി, ശനി ദിവസങ്ങളിൽ ദിവ്യബലിയർപ്പണം തുടങ്ങി.2/2002 ലെ കല്പനപ്രകാരം 2002 ജനുവരി 15-ന് യാക്കര പള്ളി സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. പള്ളിയുടെ രണ്ടാം ഘട്ടം 2002 ജനുവരി 28-ന് ബഹു. ഡൊമനിക് എെപ്പൻ പറമ്പിൽ അച്ചൻ യാക്കരപള്ളിയുടെ വികാരിയായി ചുമതലയേറ്റു. ഇടവകയിൽ ഭവനങ്ങൾ വർദ്ധിച്ചപ്പോൾ നിലവിലുള്ള പള്ളിയിൽ സ്ഥല പരിമിതി അനുഭവപ്പെട്ടു. പണികൾ പൂർത്തിയാകാതിരുന്നതും വേദപാഠ ക്ലാസ്സായി ഉപയോഗിച്ചിരുന്നതുമായ ഹാൾ മുഖവാരത്തോടുകൂടിയ പള്ളിയായി രൂപപ്പെടുത്തുവാൻ ഇടവകയോഗം തീരുമാനിച്ചു. രൂപതാ കാര്യാലത്തിൽ സമർപ്പിച്ച അപേക്ഷയിന്മേൽ 484 /2003 കല്പനപ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവാദം ലഭിച്ചു. 2003 ഒക്ടോബർ 12-ന് അഭിവന്ദ്യ പിതാവ് മുഖവാര പണിയുടെ ശിലാ സ്ഥാപന കർമ്മം നിർവ്വഹിച്ചു. 2004 ജൂലായ് 1-ാം തീയതി മുതൽ എല്ലാ ദിവസവും പള്ളിയിൽ ദിവ്യബലിക്ക് തുടക്കം കുറിച്ചു. 2004 ആഗസ്റ്റ് 12 മുതൽ വ്യാഴാഴ്ച്ചകളിൽ വിശുദ്ധ യൂദാതദേവൂസിന്റെ നൊവേനയും ആരംഭിച്ചു. ദൈവാലയനിർമ്മാണത്തിന് ബഹു. വികാരിയച്ചനോടൊപ്പം ശ്രീ. പി.ടി. തോമസിന്റെ നേതൃത്വത്തിൽ 12 പേരടങ്ങുന്ന കമ്മിറ്റി ഉത്സാഹത്തോടെ പരിശ്രമിച്ചു. ഇൗ ഉദ്യമത്തിൽ ഇടവകാംഗങ്ങളോടൊപ്പം ഇതര ഇടവകക്കാരും പൊതുജനങ്ങളും സ്ഥാപനങ്ങളും അകമഴിഞ്ഞ് സഹായിച്ചു. ദൈവകൃപയാൽ യാക്കര പുഴയോരത്ത് നിർമ്മാണം പൂർത്തിയാക്കിയ മനോഹരമായ ഹോളിട്രിനിറ്റി ദൈവാലയത്തിന്റെ കൂദാശകർമ്മം 2006 ്രെബഫുവരി 18-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. വളർച്ചയിൽ വൈദികമന്ദിരം ഇടവകയിൽ സേവനം ചെയ്യുന്ന വൈദികർക്ക് താമസിക്കുവാൻ വൈദിക മന്ദിരം ആവശ്യമാണെന്ന് ബോധ്യമായതിനാൽ 2010 ഒക്ടോബർ 5-ന് ബഹു. വികാരിയച്ചൻ വൈദികമന്ദിരത്തിന് തറക്കല്ലിട്ടു. 2011 ്രെബഫുവരി 27-ന് അഭിവന്ദ്യപിതാവ് വൈദിക മന്ദിരത്തിന്റെ വെഞ്ചെരിപ്പ് കർമ്മം നടത്തി. ്രെബഫുവരി 28 മുതൽ ബഹു. ഡൊമിനിക് എെപ്പൻ പറമ്പിൽ അച്ചൻ ഇവിടെ താമസം തുടങ്ങി. ഇടവകക്ക് സ്വന്തമായി സെമിത്തേരി നിർമ്മിക്കുവാൻ കാഴ്ചപറമ്പിൽ 11.70 സെന്റ് സ്ഥലം വാങ്ങിയെങ്കിലും സർക്കാർ അനുവാദം ലഭിക്കാത്തതിനാൽ യാക്കരപുഴഭാഗത്ത് 15 സെന്റ് സ്ഥലം മറ്റ് ഇടവകകളുമായി സഹകരിച്ച് വാങ്ങിക്കുകയും സെമിത്തേരിയുടെ അനുവാദത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു. ബഹു. മർത്താ സിസ്റ്റേഴ്സും, നിർമ്മലദാസി സിസ്റ്റേഴ്സും ചെയ്തുവരുന്ന ദൈവാലയശുശ്രൂഷകൾ ഇടവകസമൂഹം നന്ദിയോടെ ഒാർമ്മിക്കുന്നു. പാവപ്പെട്ട പെൺകുട്ടികൾക്കു പഠിക്കാൻ സൗകര്യത്തിനുവേണ്ടി പാലക്കാട് രൂപതയുടെ ആഭിമുഖ്യത്തിലും നിർമ്മലദാസി സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ള ശാന്തിഭവൻ, പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. |
||||||||||||||