Parish of St.Antony, Kottayi |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Antony | |||||||||||||
Place: | Kottayi | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Palakkad | |||||||||||||
Founded: | 1997
|
|||||||||||||
Sunday Mass: |
07.30 A.M. |
|||||||||||||
Strengh: |
27 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Kakkaniyil Shince | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Paruthipully P.O., Palakkad - 678573 | |||||||||||||
Telephone:
|
||||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Antony |
||||||||||||||
സെന്റ് ആന്റണീസ് ചർച്ച് കോട്ടായി പാലക്കാട് ടൗണിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് കോട്ടായി. കർണ്ണാടക സംഗീത ലോകത്തിൽ മുടിചൂടാമന്നനായി വിരാജിച്ചിരുന്ന ചെൈമ്പ വൈദ്യനാഥ ഭാഗവതരുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന പ്രസിദ്ധ സ്മാരകം കോട്ടായി ചെൈമ്പ ഗ്രാമത്തിലാണ്. കോട്ടായി, പെരുങ്ങോട്ടുകുറുശ്ശി പ്രദേശങ്ങൾ പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രലിന്റെ ഭാഗമായിരുന്നു. ഇവിടെയുള്ള കത്തോലിക്കാ കുടുംബങ്ങളെ ഉൾക്കൊള്ളിച്ച് 1992-ൽ ബഹു. സെബാസ്റ്റ്യൻ മംഗലനച്ചൻ കുടുംബസമ്മേളനയൂണിറ്റ് ആരംഭിച്ചു. ഇവിടെയുള്ളവർക്ക് കത്തീഡ്രലിൽ കുർബാനയ്ക്കു വരുന്നത് പ്രയാസമായതിനാൽ ഇൗ ഭാഗത്ത് പള്ളി പണിയുവാൻ ആലോചനകൾ നടന്നു. കത്തീഡ്രലിൽ ബഹു. ജോസ് പി. ചിറ്റിലപ്പിളളിയച്ചൻ വികാരിയും, ബഹു. പെരുമ്പിളളിയിലച്ചൻ അസ്തേന്തിമായിരിക്കുമ്പോൾ 1993-ൽ 43 സെന്റ് സ്ഥലം രജിസ്റ്റർ ചെയ്തു വാങ്ങി. 387/1995 (13.10.95) കല്പനപ്രകാരം രൂപതാകാര്യാലയത്തിൽ നിന്ന് പള്ളിപണിയുവാൻ അനുവാദം ലഭിച്ചു. ബ. ജോസ് പി. ചിറ്റിലപ്പിള്ളി അച്ചന്റെ നേതൃത്വത്തിൽ വി. അന്തോണീസിന്റെ നാമധേയത്തിലുള്ള ദൈവാലയനിർമ്മാണം 1996-ൽ പൂർത്തിയാക്കുകയും 1997 ജനുവരി 5 തീയതി അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിക്കുകയും ചെയ്തു. കോട്ടായീ ഇടവക കത്തീഡ്രലിന്റെ സ്റ്റേഷൻ പള്ളിയായതിനാൽ അവിടുത്തെ ബഹു.വൈദികരാണ് ഇവിടെ ശുശ്രൂഷയ്ക്കായി വന്നിരുന്നത്. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മാത്രമേ ഇവിടെ കുർബാനയുണ്ടായിരുന്നുള്ളൂ. വൈദികമന്ദിരം 1997 ഏപ്രിൽ 30-ന് ബഹു. ജോസഫ് ചിറ്റിലപ്പള്ളിയച്ചൻ പുതിയ വികാരിയായി ചാർജ്ജെടുത്തു.വൈദികർക്ക് താമസിക്കാനുളള മുറി പണിയുവാൻ ജനങ്ങൾ വളരെ താൽപര്യപൂർവ്വം മുന്നോട്ട് വന്നു. പ്രസ്തുത കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം 2004 മാർച്ച് 21-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് നിർവ്വഹിച്ചു. ബഹു. വികാരിയച്ചന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ സംഭാവനകൊണ്ട് കെട്ടിടത്തിന്റെ പണികൾ പൂർത്തിയാക്കുകയും 2005 മാർച്ച് 13-ന് ഞായറാഴ്ച്ച ദിവ്യബലിക്ക് ശേഷം ബഹു. ജോസഫ് ചിറ്റിലപ്പിളളിയച്ചൻ വൈദികമന്ദിരം വെഞ്ചെരിക്കുകയും ചെയ്തു. 2005 മാർച്ച് 17 മുതൽ ജോഷി ചക്കാലയ്ക്കലച്ചൻ ഇവിടെ വികാരിയായി ചാർജ്ജെടുത്തു. ബഹു. ജോഷി അച്ചനാണ് ഇവിടെ താമസിച്ച് ശുശ്രൂഷ നടത്തിയ ആദ്യത്തെ വൈദികൻ. 2008 മുതൽ ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിൽ ഇവിടെ ശുശ്രൂഷ ചെയ്തു. 535/2008(13.12.2008) കല്പനപ്രകാരം മോണ്ടളത്തിനു മുകളിൽ വി. അന്തോണീസിന്റെ സ്വരൂപം സ്ഥാപിക്കുകയുണ്ടായി. പളളിയുടെ മുമ്പിൽ ബഹു. കടമ്പാട്ടുപറമ്പിലച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച കപ്പേളനിർമ്മാണം ബഹു. ആൻസൻ മേച്ചേരിയച്ചൻ പൂർത്തിയാക്കി. 2003-ൽ കർമ്മലീത്താ സന്യാസിനികളുടെ മഠം ആരംഭിച്ചു. ഇടവകയുടെ അജപാലനശുശ്രൂഷയിൽ ബഹു. സിസ്റ്റേഴ്സിന്റെ സേവനം വളരെ പ്രശംസനീയമാണ്. മറ്റുവരുമാനമാർഗ്ഗങ്ങളൊന്നുമില്ലെങ്കിലും ജനങ്ങളുടെ പരിപൂർണ്ണ സഹകരണത്താൽ എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നുവരുന്നു. പള്ളിയുടെ മുൻവശത്ത് ബഹു. കടമ്പാട്ടുപറമ്പിലച്ചന്റെ പൗരോഹിത്യ സുവർണ്ണജൂബിലി സ്മാരകമായി പണിത കപ്പേള അഭിവന്ദ്യ പിതാവ് 2013 ജൂൺ 16-ന് വെഞ്ചെരിച്ചു. ഇപ്പോൾ ബഹു. ജോബി കാച്ചപ്പിളളിയച്ചനാണ് വികാരി. |
||||||||||||||