Parish of St.Antony, Walayar |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Antony | |||||||||||||
Place: | Walayar | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Palakkad | |||||||||||||
Founded: | 1990
|
|||||||||||||
Sunday Mass: |
07.00 A.M. |
|||||||||||||
Strengh: |
19 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Chalakkal Jeejo | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Dam Road, Palakkad - 678624 | |||||||||||||
Telephone:
|
||||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Antony |
||||||||||||||
സെന്റ് ആന്റണീസ് ചർച്ച് വാളയാർ സ്ഥലനാമം വാളയാർ ചുരം വഴി കടന്നുവന്ന ചോള രാജാവിന്റെ സൈന്യവും (കൊങ്ങൻ സൈന്യം) ചിറ്റൂർ രാജ സൈന്യവും തമ്മിൽ അത്യുഗ്രമായ യുദ്ധം നടന്നപ്പോൾ രാജാധിരാജചോളൻ പടത്തലവനായി "മലപോലത്തെ' പോത്തിന്റെ പുറത്തുവന്നു. യുദ്ധത്തിൽ ചിറ്റൂർ പക്ഷത്തിന് നിരവധി ആൾനാശമുണ്ടായി. ശേഷിച്ചവർ ഭഗവതിയുടെ സഹായം തേടി. ദേവി ചോളരാജാവിന്റെ വാഹനമായ പോത്തിന്റെയും രാജാവിന്റെയും തലവെട്ടികൊണ്ടു പടയെ ദേവി വാളയാൽ പുഴ വരെ ഒാടിച്ചു. രക്തം പുരണ്ട വാൾ കഴുകിയ അവിടത്തെ ആർ (പുഴ) വാളയാർ എന്ന സ്ഥലപേരുണ്ടായത്. (രള. ്്സ വാലത്ത് ു. 152). വാണിജ്യപ്രാധാന്യമുളള പാലക്കാട് ചുരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് വാളയാർ. കേരളവും തമിഴ്നാടും തമ്മിൽ വേർതിരിക്കുന്ന കേരളത്തിന്റെ ""കവാടം'' (ഏമലേ ംമ്യ) എന്നാണ് വാളയാറിനെ വിശേഷിപ്പിക്കുന്നത്. പ്രസിദ്ധമായ ചെക്ക്പോസ്റ്റും മലബാർ സിമന്റ്സ് ഫാക്ടറിയും വാളയാറിലാണ് സ്ഥിതിചെയ്യുന്നത്. പാലക്കാട്-രാമനാഥപുരം രൂപതകളുടെ അതിർത്തിയാണ് വാളയാർ. ആദ്യനാളുകൾ വാളയാർ ഫാക്ടറി ജോലിക്കാരായ കത്തോലിക്കർ ഇൗ പ്രദേശങ്ങളിൽ താമസമാക്കിയപ്പോൾ ഇവിടെ പള്ളിയുടെ ആവശ്യം എല്ലാവർക്കും അനുഭവപ്പെട്ടു. പളളിക്കുവേണ്ടി 1982-ൽ 15 സെന്റ് സ്ഥലം വാങ്ങി. ബഹു. മാർട്ടിൻ സി.എം.എെ.യുടെയും ബഹു. ആന്റണി മഞ്ഞളി സി.എം.എെ യുടെയും നേതൃത്വത്തിൽ വിശുദ്ധ അന്തോണീസിന്റെ പേരിൽ പണി കഴിപ്പിച്ച ദൈവാലയം ദിവംഗതനായ മാർ ജോസഫ് ഇരിമ്പൻ പിതാവ് 1990 ഡിസംബർ 23-ന് കൂദാശ ചെയ്തു. 2008-ൽ ബഹു. പീറ്റർ കൊച്ചുപുരയ്ക്കലച്ചന്റെ നേതൃത്വത്തിൽ നടപ്പുര പണിതീർത്തു. കുറയുന്നതോടൊപ്പം കൂടുന്നു വർഷങ്ങൾ കഴിയുമ്പോൾ ഇടവകയിൽ ഭവനങ്ങൾ വർദ്ധിക്കുന്നതാണ് പതിവ്. എന്നാൽ വാളയാറിലെ സ്ഥിതി നേരെ മറിച്ചാണ്. ഇവിടെ ഭവനങ്ങൾ ഗണ്യമായി കുറഞ്ഞു വരികയാണ്. ജോലി സംബന്ധമായി വാളയാറിൽ താമസമാക്കിയവർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ സ്വന്തം നാടുകളിലേയ്ക്ക് തിരികെ പോയതും രാഷ്ട്രീയ തൊഴിലാളി സമരങ്ങളുടെ ഫലമായി ചില തൊഴിൽ ശാലകളും സ്ഥാപനങ്ങളും അടച്ചുപൂട്ടിയതുമാണ് ഇൗ പ്രതിഭാസത്തിന്റെ മുഖ്യഘടകങ്ങൾ. ഇടവകക്കാർ അല്ലെങ്കിലും തമിഴ്നാടിന്റെ അതിർത്തി പ്രദേശങ്ങളിലെ കോളേജുകളിൽ പഠിക്കുന്ന കൈ്രസ്തവ യുവതീയുവാക്കന്മാരുടെ സാന്നിദ്ധ്യം ഒാരോ ഞായറാഴ്ചയും കൂടിവരുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പള്ളിപറമ്പിൽ തന്നെ വേളാങ്കണ്ണിമാതാവിന്റെ കുരിശടിക്ക് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് 2010 ഒക്ടോബർ 10-ന് തറക്കല്ലിട്ടു. തുടർന്ന് അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ബഹു. ജോഷി പുത്തൻപുരയ്ക്കലച്ചൻ നടത്തിയ ഉദ്യമത്തിൽ ഇടവകാംഗങ്ങൾ ആത്മാർത്ഥമായി സഹകരിച്ചു. കുരിശുപള്ളിയുടെ വെഞ്ചെരിപ്പ് കർമ്മം മുൻ വികാരി ബഹു. പീറ്റർ കൊച്ചുപുരയ്ക്കലച്ചൻ 2011 മെയ് 29-ന് ഞായറാഴ്ച നിർവ്വഹിച്ചു. ബഹു. ജോഷിയച്ചൻ സ്ഥലം മാറിയപ്പോൾ 2011 മെയ് 31 മുതൽ ബഹു. ജോസ് ആളൂരച്ചനാണ് വികാരിയായി നിയമിതനായത്. ഇപ്പോൾ ബഹു. ജോർജ്ജ് തുരുത്തുപ്പിളളിയച്ചനാണ് കഞ്ചിക്കോട് പള്ളി വികാരി. ഇടവകജനത്തിന്റെ കൂട്ടായ്മയും സഹകരണവും ആദ്ധ്യാത്മിക തീക്ഷണതയും ഏവർക്കും പ്രചോദനവും അനുകരണീയവുമാണ്. ഒക്ടോബർമാസം 2-ാം വാരത്തിൽ ഇടവകയുടെ മദ്ധ്യസ്ഥനായ വി. അന്തോണീസിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ സംയുക്തമായി ആഘോഷിക്കുന്നു. വാളയാർ ഇടവകയുടെ മറ്റൊരു സവിശേഷതയാണ് ഇടവകയിലെ എല്ലാ അമ്മമാരും മാതൃസംഘത്തിലും കുട്ടികൾ സി.എം.എൽ സംഘടനയിലും അംഗങ്ങളാണ് എന്നത്. അമ്മമാരിൽ മതാദ്ധ്യാപകരായി ഭൂരിഭാഗവും ശുശ്രൂഷചെയ്യുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോഗോസ് ക്വിസിൽ ഉന്നത വിജയത്തിന്പുറമെ ആനുപാതികമായി ഏറ്റവുമധികം അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിൽ ഇടവകയ്ക്കുള്ള ട്രോഫിയും വാളയാർ ഇടവക കരസ്ഥമാക്കി. പള്ളിയോട് ചേർന്ന് 1993-ൽ സ്ഥാപിതമായ അസീസി മഠത്തിലെ ബഹു. സിസ്റ്റേഴ്സിന്റെ സേവനം എടുത്തുപറയത്തക്കതാണ്. |
||||||||||||||