fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

Olavakode Forane

ഒലവക്കോട് ഫാറോന

1957-ൽ പ്രവർത്തനമാരംഭിച്ച ഒലവക്കോട് റെയിൽവേ ഡിവിഷണൽ ആഫീസ്വളരെ പ്രസിദ്ധമായിരുന്നു. കത്തോലിക്കരായ ഉദ്യോഗസ്ഥർ പലരും ഇവിടെ താമസമാരംഭിച്ചു. ഇവിടെ പള്ളിയില്ലാത്തതിനാൽ പാലക്കാട് സുൽത്താൻപേട്ട ലത്തീൻ പള്ളിയിലാണ് ആത്മീയാവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ഇൗ പ്രദേശങ്ങൾ തൃശ്ശൂർ രൂപതയിൽപ്പെട്ടതായതിനാൽ ഇവിടത്തുകാർ തൃശ്ശൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് ആലപ്പാട്ട് പിതാവിന്റെ പക്കൽ തങ്ങൾക്ക് ഞായറാഴ്ച കുർബാനയ്ക്ക് സൗകര്യമൊരുക്കിത്തരണമെന്ന് അഭ്യർത്ഥിച്ചു. അതുപ്രകാരം 1958 ആഗസ്റ്റ് 15-ന് അന്നത്തെ തൃശ്ശൂർ രൂപതാ വികാരി ജനറൽ മോൺ. പോൾ ചിറ്റിലപ്പിള്ളിയച്ചൻ റെയിൽവേ കോളനിയിലെ ഒരു ഭവനത്തിൽ ദിവ്യബലിയർപ്പിച്ചുകൊണ്ട് കത്തോലിക്കാ കൂട്ടായ്മയ്ക്ക് രൂപം നൽകി. ഇതായിരുന്നു ഇടവകയുടെ തുടക്കം. 1970 മാർച്ച് 6-ാം തിയ്യതി മുതൽ മഠം കപ്പേള ഇടവക പള്ളിയായി ഉപയോഗിച്ചുവന്നു.
പാലക്കാട് പ്രദേശത്ത് പലസ്ഥലങ്ങളിലുള്ള കത്തോലിക്കാപള്ളികളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ തൃശ്ശൂർ രൂപതാകാര്യാലയത്തിൽനിന്ന് 1120/73 കല്പനപ്രകാരം സെന്റ് റാഫേൽ പള്ളി കേന്ദ്രമാക്കി പാലക്കാട് ഫൊറോന നിലവിൽവന്നു. അന്ന് ഒലവക്കോട് അതിന്റെ കീഴിലായിരുന്നു. 2008 മെയ് 4-ാം തിയ്യതി ഒലവക്കോട് പള്ളിയുടെ സുവർണ്ണജൂബിലിവത്സരത്തിൽ ഒലവക്കോട് സെന്റ് ജോസഫ് പള്ളി ഫൊറോനയായി പ്രഖ്യാപിക്കപ്പെട്ടു. അകമലവാരം, അകത്തേത്തറ, ആനക്കല്ല്, ധോണി, മലമ്പുഴ, മലമ്പുഴ എസ്. സൗത്ത്, മരിയനഗർ, മുണ്ടൂർ, മൈലംപ്പുള്ളി, ഞാറംകോട്, പുലാംപ്പറ്റ എന്നിവയാണ് ഇൗ ഫോറോനയുടെ കീഴിലുള്ളപള്ളികൾ

Total Number : 13
Place:Name:Vicar/Director:Sunday Mass:Phone:
Akamalavaram St. Sebastian Fr. Kozhuppakalam Jaiju 07.30 A.M. 04912811012
Akathethara St.Thomas Aquinas Fr. Karikkattil Ceejo 08.30 A.M. 04912555438
Anakkallu St.Joseph Fr. Kozhuppakalam Jaiju 10.45 A.M. 04912811012
Dhoni St. James the Great Fr. Velikkakath Jithin 07.30 A.M. 04912559662
Kongadu Lourde Matha Fr. Akkatt Gimmy CST
Malampuzha St.Jude Fr. Mechery Anson 06.30 A.M., 09.15 A.M. 04912815188
Malampuzha South St.Thomas Fr. Pulavelil Jibin 09.00 A.M. 04912815964
Maria Nagar MLPZ St.Mary Fr. Cheravathoor Jithin 07.30. A.M. 04912815665
Mundur St. Alphonsa Fr. Perumattil Antony 04912832246
Mylampully St.Mary Fr. Theruvankunnel Goerge 07.45 A.M., 09.45 A.M. 04912832266
Njarakode St.Sebastian Fr. Kanjirathingal Renny 06.30 A.M.
Olavakode St. Joseph Forane Fr. Angeveettil Shaju 07.00 A.M., 09.00 A.M., 05.00PM 04912555438
Pulapatta Holy Cross Fr. Cheekkapara Joy 08.00 A.M., 04.00 P.M. 04662275901