fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Maria Nagar MLPZ 
Photo
Name:
St.Mary
Place: Maria Nagar MLPZ
Status:
Parish
Forane:
Olavakode
Founded:
1980
Sunday Mass:
07.30. A.M.
Strengh:
39
Belongs To:
   
Vicar / Dir : Fr. Cheravathoor Jithin
  Asst.Dir/Vic:
Contact Office :
Malampuzha, Palakkad - 678651
Telephone:
04912815665
 
E-Mail:
Website:
 
History of the of St.Mary
 സെന്റ് മേരിസ് ചർച്ച് 
മരിയ നഗർ, മലമ്പുഴ
ആനക്കൽ കഞ്ചിക്കോട് റോഡ് ജങ്ങ്ഷനിലാണ് മലമ്പുഴ മാരിയനഗർ പളളി സ്ഥിതി ചെയ്യുന്നത്. 1960 കളിൽ ഇൗ പ്രദേശത്തായിരുന്നു കൂടുതൽ കുടിയേറ്റക്കാർ താമസിച്ചിരുന്നത്. ബഹു. ജോസ് പി. ചിറ്റിലപ്പിള്ളി അച്ചനാണ് ഇൗ പള്ളിയുടെ സ്ഥാപക പിതാവ്്. ആ പ്രദേശത്തുള്ള കത്തോലിക്കാ കുടുംബങ്ങളുടെ പരിശ്രമഫലമായി 1976-ൽ വാങ്ങിച്ച ഒന്നര ഏക്കർ സ്ഥലത്ത് നഴ്സറി സ്കൂൾ ആരംഭിച്ചു. ആ സ്കൂൾ കെട്ടിടമാണ് ബഹു. ജോസ് കണ്ണമ്പുഴ അച്ചന്റെ നേതൃത്വത്തിൽ ദേവാലയമായി രൂപപ്പെടുത്തിയത്.1980 ഡിസംബർ 7-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് ആ ദേവാലയം വെഞ്ചെിരിച്ച് ഞായറാഴ്ചകളിൽ കുർബാന അർപ്പിക്കുന്ന സ്റ്റേഷൻ പള്ളിയാക്കി ഉയർത്തി.
Old Church

1997 ഏപ്രിൽ 30-ന് ബഹു. ജോൺ മരിയ വിയാനി ഒലക്കേങ്കിലച്ചൻ ചാർജ്ജെടുത്തു. 1998 മാർച്ച് 25-ാം തീയതി മരിയ നഗർ സ്റ്റേഷൻ പള്ളിയെ ഇടവകയാക്കി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പ്രഖ്യാപിച്ചു. ഇടവകയിലെ കുടുംബങ്ങൾ വർദ്ധിച്ചപ്പോൾ നിലവിലുള്ള സ്ഥലം വി. കുർബാനയർപ്പിക്കുവാൻ മതിയാകാതെ വരികയും കെട്ടിടം ജീർണ്ണാവസ്ഥയിലെത്തുകയും ചെയ്തപ്പോൾ പുതിയ പള്ളി പണിയുവാൻ ഇടവക പൊതുയോഗം തീരുമാനിച്ചൂ. 449/2003 (19.9.2003)കല്പ്പനപ്രകാരം അഭിവന്ദ്യ പിതാവ് അതിന് അംഗീകാരം നൽകി. 
2002-ൽ ഇടവക അതിർത്തിയിൽ മിഷനറീസ് ഒാഫ് ഫെയ്ത്ത് സന്യാസിനി സമൂഹത്തിന്റെ സെമിനാരി ആരംഭിച്ചു. 2004 സെപ്തംബർ 8-ാം തീയതി അഭിവന്ദ്യ പിതാവ് പുതിയ പള്ളിയുടെ ശില ആശീർവ്വദിച്ചു. 2004-ൽ ആരാധനാ സന്യാസിനി സമൂഹം ഇടവകയിൽ കോൺവെന്റ് ആരംഭിക്കുകയും 2005-ൽ അവരുടെ ആഭിമുഖ്യത്തിൽ നിർമ്മലമാതാ കോൺവെൻറ് സ്കൂൾ (കഇടഋ) തുടങ്ങുകയും ചെയ്തു. 2006 ജൂൺ 29-ാം തീയതി പുതിയ പള്ളി പണിയുന്നതിനായി നിലവിലുളള സ്ഥലത്തിനോട് ചേർന്ന് 50 സെന്റ് സ്ഥലം ആരാധനാസന്യാസിനി സമൂഹം ദാനമായി പള്ളിക്കു നല്കി. അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് 2004-ൽ ആശീർവ്വദിച്ച പള്ളിയുടെ ശില 2010 സെപ്റ്റംബർ 8-ാം തീയതി വികാരി ഫാ. ജോൺ മരിയവിയാനി ഒലക്കേങ്കിൽ സ്ഥാപിച്ച് പള്ളിപ്പണി ആരംഭിച്ചു. പളളി പ്രദിക്ഷിണം ചെന്നുചേരുന്ന സ്ഥലം ക്രോക്ക് ഗാർഡന് സമീപം ശ്രീ. ജോർജ്ജ് ആലപ്പാട്ട് (തൃശ്ശൂർ) 3 സെന്റ് സ്ഥലം കുരുശുപളളി നിർമ്മിക്കുവാൻ ദാനമായി നൽകിയിട്ടുണ്ട്.