Parish of St. Joseph Forane, Olavakode |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St. Joseph Forane | |||||||||||||
Place: | Olavakode | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Olavakode | |||||||||||||
Founded: | 1958
|
|||||||||||||
Sunday Mass: |
07.00 A.M., 09.00 A.M., 05.00PM |
|||||||||||||
Strengh: |
295 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Angeveettil Shaju | |||||||||||||
Asst.Dir/Vic: | Fr. Arikkadan Freddy | |||||||||||||
Contact Office : |
Kallekulangara, Palakkad - 678009 | |||||||||||||
Telephone:
|
04912555438 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St. Joseph Forane |
||||||||||||||
സെന്റ് ജോസഫ്സ് ഫൊറോന ചർച്ച് ഒലവക്കോട് സ്ഥലനാമം ചരിത്രാതീത കാലം മുതൽ സ്ഥലകാലപൂർണ്ണിമക്ക് സഹായകമായി നിലനിന്നുപോരുന്ന വാക്കാണ് കോട്. സ്ഥലത്തിന്റെ കിടപ്പിനെ സൂചിപ്പിക്കുന്ന ഭൂമിശാസ്ത്ര പരമായ വാക്കാണ് - കോട് എന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഭൂമിയുണ്ടായ കാലത്തെ പഴക്കമുണ്ട് കോടിന്. (രള. വി.വി.കെ. വാലത്ത്, കേരളത്തിലെ സ്ഥലചരിത്രങ്ങൾ- പാലക്കാട് ജില്ല, 1986 പേജ് 20) റയിൽവേ ഡിവിഷന്റെ പേരിലാണ് ഇന്ന് ഒലവക്കോടിന്റെ പ്രാധാന്യം. 1950 കാലഘട്ടത്തിൽ ശ്രീ. വെള്ളറ കുരിയാക്കോസ് മാസ്റ്ററുടെ കുടുംബം ഉദ്യോഗാർത്ഥം കല്ലേക്കുളങ്ങര ഭാഗത്ത് താമസമാക്കിയതോടെയാണ് ഇൗ പ്രദേശത്ത് കൈ്രസ്തവ കുടുംബങ്ങൾ വന്നുതുടങ്ങിയെന്ന് പഴമക്കാർ പറഞ്ഞ് കേൾക്കുന്നു. ആദ്യനാളുകൾ 1960-ൽ പള്ളിയാവശ്യങ്ങൾക്കായി കല്ലേക്കുളങ്ങരയിൽ വീടോടുകൂടിയ ഒരുസ്ഥലം വാങ്ങുകയും അവിടെ ദിവ്യബലിയർപ്പിച്ചു വരികയും പിൽക്കാലത്ത് ആ സ്ഥലം വിൽക്കുകയും ചെയ്തു. 1961 ജൂൺ 1-ാം തിയ്യതി ദൈവാലയനിർമ്മിതിക്കുവേണ്ടി പാലക്കാട് സെന്റ് റാഫേൽ പള്ളി വികാരി ബഹു. ജോസഫ് ചിറ്റിലപ്പിള്ളി അച്ചൻ തൃശൂർ രൂപതയിലെ പാവറട്ടി ഇടവകക്കാർ സംഭാവനയായി നൽകിയ 10,000 രൂപയ്ക്ക് ഇന്ന് കാണുന്ന 80 സെന്റ് സ്ഥലം വാങ്ങിച്ചു. 1961-ൽ ഹോളി ഫാമിലി സന്ന്യാസസമൂഹം പള്ളിക്കായി വാങ്ങിയ സ്ഥലത്തുണ്ടായിരുന്ന ചെറിയ കെട്ടിടത്തിൽ താമസമാക്കി. പിന്നീട് ഇന്ന് സ്ക്കൂൾ നിൽക്കുന്ന സ്ഥലത്തേക്കു മഠം മാറ്റുകയും പള്ളി കേന്ദ്രമാക്കി ഇടവക പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. 1970 മാർച്ച് 6-ാം തിയ്യതി അഭിവന്ദ്യ മാർ ജോർജ് ആലപ്പാട്ട് പിതാവ് ഇൗ പള്ളിയെ ഇടവകയായി ഉയർത്തി. 1969-ൽ ധോണി റോഡിൽ പയറ്റാംകുന്ന് ഭാഗത്ത് ഒലവക്കോട് വികാരി ഫാ. സിറിയക്ക് അമ്പൂക്കൻ അച്ചൻ രണ്ടേക്കർ സ്ഥലം സെമിത്തേരി ആവശ്യങ്ങൾക്കായി വാങ്ങിച്ചു. തുടർന്ന് സർക്കാർ അനുമതിയോടെ 1970-ൽ അവിടെ സെമിത്തേരി നിർമ്മിക്കുകയും ചെയ്തു. പളളിനിർമ്മാണം 1971 സെപ്റ്റംബർ 4-ാം തിയ്യതി പള്ളിക്കുവേണ്ടി വാങ്ങിയ സ്ഥലത്ത് വി.യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദൈവാലയത്തിന് തൃശ്ശൂർ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവ് ശിലാസ്ഥാപനം നടത്തി. ബഹു. ജോസ് പി. ചിറ്റിലപ്പിള്ളി അച്ചന്റെ നേതൃത്വത്തിൽ പണി തീർന്ന പള്ളി 1975 ജൂൺ 22-ാം തിയ്യതി പാലക്കാട് രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കൂദാശ ചെയ്ത് ദിവ്യബലിയർപ്പിച്ചു. 19.05.1976-ൽ ബഹു. മംഗലനച്ചൻ വികാരിയായി. 1983-ലായിരുന്നു ഇടവകയുടെ രജതജൂബിലി ആഘോഷം. രജതജൂബിലി സ്മാരകം - ധോണി പള്ളി ധോണി പയറ്റാംകുന്നിലെ സ്ഥലത്ത് ജൂബിലി സ്മാരകമായി കുരിശുപള്ളി പണിയാരംഭിക്കുകയും 1984 നവംബർ 1-ാം തിയ്യതി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിച്ച് ദിവ്യബലി അർപ്പിക്കുകയും ചെയ്തു. അതാണ് പിന്നീട് സെന്റ് ജെയിംസ് ദ ഗ്രേറ്റ് എന്ന നാമധേയത്തിലുള്ള ധോണി ഇടവകയായി തീർന്നത്. പാവപ്പെട്ടവരുടെ ഉദ്ധാരണത്തിന് വേണ്ടി 1986 മുതൽ ഛഇട(ഛഹമ്മസീറല ഇവമൃശമേയഹല ടീരശല്യേ, ഞലഴ. ചീ. 130/1986) പ്രവർത്തിച്ചുവരുന്നുണ്ട്. രൂപതയിലെ സി.ആർ.എസ് പദ്ധതിക്കായി പള്ളിയോടനുബന്ധിച്ച് പണിതിരുന്ന കെട്ടിടം 1992-ൽ വൈദിക മന്ദിരമായി രൂപാന്തരപ്പെടുത്തി. അതിനു മുകളിൽ 1999-ൽ പാരിഷ് ഹാൾ പണിതീർത്തു. 1996-ൽ ധോണിയിലെ സെമിത്തേരി വിപുലപ്പെടുത്തുകയും കല്ലറകൾ പണിത് മനോഹരമാക്കുകയും ചെയ്തു. 1996 ്രെബഫുവരി 4-ന് അകത്തേത്തറ എൻജിനീയറിംഗ് കോളേജിന് സമീപം സെന്റ് തോമസ് അക്വിനാസിന്റെ നാമധേയത്തിൽ ഒരു കുരിശുപളളി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കൂദാശ ചെയ്തു. ആ പ്രദേശത്തുകാർക്കുവേണ്ടി അവിടെ ഞായറാഴ്ചകളിൽ ദിവ്യബലി അർപ്പിച്ചു വരുന്നു. ഇന്നത്തെ പളളി കുടുംബങ്ങൾ എണ്ണത്തിൽ വർദ്ധിച്ചപ്പോൾ അത് പുതിയൊരു പള്ളി പണിയുന്നതിനെക്കുറിച്ച് ചിന്തിക്കുവാൻ ഇടവകക്കാരെ പ്രേരിപ്പിച്ചു. 2002 ഒക്ടോബർ 27-ാം തിയ്യതിയിലെ യോഗ തീരുമാനമനുസരിച്ച് നിലവിലുളള പള്ളി പുതുക്കി പണിയുന്നതിന് നിശ്ചയിച്ചു. രൂപതാ കാര്യാലയത്തിൽ നിന്ന് 141/2003 (05.04.2003) ലഭിച്ച അനുവാദത്തോടെ 2003 മെയ് 1 അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പുതിയ പള്ളിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. വികാരി ഫാ. ഡേവീസ് ചക്കുംപീടികയുടെ നേതൃത്വത്തിൽ 19 മാസത്തിനുള്ളിൽ പള്ളി പുതുക്കി പണിയാൻ സാധിച്ചു. പ്രസ്തുത ദൈവാലയത്തിന്റെ കൂദാശ 2005 മെയ് 1-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവ്വഹിച്ചു. 2013-ൽ ബഹു. ജോസ് കൊച്ചുപറമ്പിലച്ചന്റെ നേതൃത്വത്തിൽ നിലവിലുളള വൈദികമന്ദിരത്തോട് ചേർന്ന് ഗസ്റ്റ് റൂമുകളും പാരീഷ് ഹാളും പ്രാഥമിക ആവശ്യങ്ങൾക്കുളള സൗകര്യങ്ങളും ഏർപ്പെടുത്തി. 1958 മുതൽ 1974 വരെ തൃശ്ശൂർ രൂപതയുടെ ഭാഗമായിരുന്ന കാലത്ത് റവ. മോൺ. പോൾ ചിറ്റിലപ്പിള്ളി(ഞകജ) , ഫാ. ജോസഫ് ചിറ്റിലപ്പിള്ളി(ഞകജ) , ഫാ. ജോസഫ് ചുങ്കത്ത്(ഞകജ), ഫാ. സിറിയക്ക് അംബൂക്കൻ, ഫാ. തോമസ് തലച്ചിറ (ഞകജ), ഫാ. ജോസഫ് മുണ്ടശ്ശേരി, ഫാ. ജോസ് പഴയാറ്റിൽ, ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ എന്നിവർ ഇടവകയ്ക്കുവേണ്ടി കാലാകാലങ്ങളിൽ അനുഷ്ഠിച്ച പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. 1974 ൽ പാലക്കാട് രൂപത സ്ഥാപിതമായതിനുശേഷം ഫാ. ജോസ് പി ചിറ്റിലപ്പിള്ളിയായിരുന്നു ഇവിടത്തെ വികാരി. 22.2.2012 മുതൽ ബഹു. ഫാ. ജോസ് കൊച്ചുപറമ്പിലച്ചൻ ഇടവകയെ നയിച്ചുകൊണ്ടിരിക്കുന്നു. ഇടവകയിലെ മിക്കകുടുംബങ്ങളും ഉദ്യോഗാവശ്യങ്ങൾക്കായി ഇൗ പ്രദേശത്ത് താമസമാക്കിയവരാണ്. 2008 മെയ് 4-ാം തിയ്യതി ഇടവകയുടെ സുവർണ്ണജൂബിലി ആഘോഷിച്ചു. തദവസരത്തിൽ ഒലവക്കോട് സെന്റ് ജോസഫസ്് പള്ളി ഫൊറോനപ്പള്ളിയായി ഉയർത്തപ്പെട്ടു. ഒലവക്കോട് ഫൊറോനയിൽ അകമലവാരം, അകത്തേത്തറ, ആനക്കല്ല്, ധോണി, മലമ്പുഴ, മലമ്പുഴ സൗത്ത്, മരിയനഗർ, മുണ്ടൂർ, മൈലംപ്പുള്ളി, ഞാറക്കോട്, പുലാപ്പറ്റ എന്നി ഇടവകകളും ആ ഇടവകകളിലുളള സ്ഥാപനങ്ങളും ഉൾക്കൊള്ളുന്നു. |
||||||||||||||