Parish of St.Jude, Malampuzha |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Jude | |||||||||||||
Place: | Malampuzha | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Olavakode | |||||||||||||
Founded: | 1966
|
|||||||||||||
Sunday Mass: |
06.30 A.M., 09.15 A.M. |
|||||||||||||
Strengh: |
110 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Mechery Anson | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Malampuzha, Palakkad - 678651 | |||||||||||||
Telephone:
|
04912815188 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Jude |
||||||||||||||
സെന്റ് ജൂഡ്സ് ചർച്ച്, മലമ്പുഴ സ്ഥലനാമം പേര് സൂചിപ്പിക്കുന്നത് മലയും പുഴയും ചേർന്ന നാടാണ് മലമ്പുഴ (രള.ഢ.ഢ.ഗ.വാലത്ത് ജ. 1 ). പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കിലോമീറ്റർ അകലെ കടുക്കാംകുന്ന് ഗ്രാമത്തിൽ മലമ്പുഴയും കോരയാറും തമ്മിൽ സമ്മേളിക്കുന്നിടത്താണ് 1955-ൽ പണി പൂർത്തിയായ മലമ്പുഴഡാം സ്ഥിതി ചെയ്യുന്നത്. പാലക്കാട് പട്ടണത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങളുടെ കുടിവെള്ള സ്രോതസ്സാണ് മലമ്പുഴ ഡാം. ഒപ്പം കൃഷിക്കാവശ്യമായ ജലസേചന സംവിധാനവും ഇവിടെ നിന്നുതന്നെയാണ്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മലമ്പുഴ ഡാം. സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, അക്വേറിയം, പാർക്ക്, റോപ്പ് വേ, ഫാന്റസി അമ്യൂസ്മെന്റ് പാർക്ക്, ഗാർഡൻ എന്നിവ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പാസഞ്ചർ റോപ്പ്വേയിൽ സഞ്ചരിച്ച് ആകാശ കാഴ്ച്ച കൺകുളിക്കെ കാണുകയും ചെയ്യാം. ആദ്യനാളുകൾ 1950 കളിൽ ഇൗ പ്രദേശത്തും കുടിയേറ്റം ആരംഭിച്ചു. ഭാവിയിൽ ഇവിടെ കൈ്രസ്തവ കൂട്ടായ്മ രൂപപ്പെടുമെന്ന് ദീർഘദർശനം ചെയ്ത ദിവംഗതനായ തൃശ്ശൂർ രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് ഇൗ പ്രദേശത്ത് ഇടവക പള്ളിക്കും അനുബന്ധ സ്ഥാപനങ്ങൾക്കും സ്ഥലം വാങ്ങിക്കുവാൻ പാലക്കാട് സെന്റ് റാഫേൽസ് പള്ളി വികാരിയായിരുന്ന ബഹു. ജോസഫ് ചിറ്റിലപ്പിള്ളിയെ (ഞകജ) ഭരമേൽപിച്ചു. ഇടവക പള്ളിയും മഠവും, കൃപാസദനും, പ്രീസ്റ്റ് ഹോമും സ്ഥിതി ചെയ്യുന്ന മൊത്തം 17 ഏക്കർ 60 സെന്റ് സ്ഥലം ബഹു. അച്ചൻ 1960 ജൂലൈ 12-ന് രജിസ്റ്റർ ചെയ്തു വാങ്ങിച്ചു. സ്ഥലം വാങ്ങിയെങ്കിലും പള്ളി ആരംഭിക്കുവാനുള്ള സംവിധാനമൊന്നും അന്നില്ലായിരുന്നു. കോർട്ടേഴ്സിൽ പളളി രൂപം കൊണ്ടു മലമ്പുഴ പ്രദേശത്ത് കത്തോലിക്കർ ഉണ്ടെന്നറിഞ്ഞപ്പോൾ ജണഉ കോർട്ടേഴ്സിൽ ശ്രീ. ജെറാൾഡ് റൊസേരിയോയുടെ ഭവനത്തിൽ ദിവ്യബലി അർപ്പിക്കുവാൻ ആവശ്യമായ സൗകര്യം ഏർപ്പെടുത്തി. 1960 ഒാഗസ്റ്റ് 15-ന് ചക്കാന്തറ പള്ളിയിൽ നിന്ന് ബഹു. ജോസഫ് ചിറ്റിലപ്പിള്ളിയച്ചൻ കോർട്ടേഴ്സിൽ ദിവ്യബലി അർപ്പിച്ചു. 1961 ഡിസംബർ വരെ ബഹു. അച്ചൻ ഞായറാഴ്ചകളിൽ ഇവിടെ ശുശ്രൂഷ ചെയ്തു. തുടർന്ന് 1970 ൽ ബഹു. സിറിയക് മണ്ടുംപാല അച്ചൻ ഇവിടെ വന്ന് ബലിയർപ്പണവും മറ്റു ശുശ്രൂഷകളും നിർവ്വഹിച്ചുപോന്നു. പ്രൊവിഡൻസ് ഹോം ആദ്യം വാങ്ങിയ 17 ഏക്കർ 60 സെന്റ് സ്ഥലത്തുനിന്ന് 8 ഏക്കർ സ്ഥലം തൃശ്ശൂർ രൂപത ഹോളിഫാമിലി മഠത്തിന് നൽകി. 1968 ജനുവരി 6-ന് ബഹു. സഹോദരിമാർ പ്രൊവിഡൻസ് ഹോം ആരംഭിച്ചു. കാലക്രമത്തിൽ ആശുപത്രിക്കും കുട്ടികളുടെ സദനത്തിനും തുടക്കം കുറിച്ചു. മഠം സ്ഥാപിതമായപ്പോൾ ഇടവകക്കാരുടെ കുർബാനയും മറ്റ് അജപാലന ശുശ്രൂഷകളും മഠം കപ്പേളയിലേക്ക് മാറ്റി. 1970 നവംബർ 20-ന് തൃശ്ശൂർ രൂപതാദ്ധ്യക്ഷൻ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവ് ഒലവക്കോട് പള്ളിയുടെയും മലമ്പുഴ പ്രദേശത്തെ കൈ്രസ്തവരുടെയും ഉത്തരവാദിത്വം ബഹു. ജോസ് പി. ചിറ്റിലപ്പിള്ളിയച്ചനെ ഏൽപ്പിച്ചു. 1975-ൽ അച്ചന് ഒലവക്കോട് പള്ളിയുടെ ചാർജ്ജ് ഒഴിവാക്കിക്കൊടുത്തു. പള്ളിക്കുവേണ്ടി വാങ്ങിയ സ്ഥലത്തുണ്ടായിരുന്ന ചെറിയ വീട്ടിൽ താമസിച്ചുകൊണ്ട് അദ്ദേഹം വിശാലമായ മലമ്പുഴ പ്രദേശത്തുള്ള ജനങ്ങളുമായി ബന്ധപ്പെട്ടു. അകമലവാരത്ത് പുതിയ ആരാധനാസമൂഹത്തിന് 1975-ൽ രൂപം നൽകി. വി. യൂദാതദേവൂസ്സിന്റെ നാമത്തിൽ ഇന്നു കാണുന്ന പള്ളി ബഹു. അച്ചന്റെ നേതൃത്വത്തിൽ പണിതുപൂർത്തിയാക്കുകയും 1977 ഡിസംബർ 4-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കൂദാശ ചെയ്ത് ദിവ്യബലിയർപ്പിക്കുകയും ചെയ്തു. മലമ്പുഴയിൽ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന് നൽകിയ 8 ഏക്കർ കഴിച്ച് ബാക്കി സ്ഥലത്തിൽനിന്ന് രണ്ട് ഏക്കർ പള്ളിക്കു നൽകി. ബാക്കി സ്ഥലങ്ങൾ കൃപാസദൻ, പ്രീസ്റ്റ്ഹോം എന്നീ പ്രസ്ഥാനങ്ങൾക്കുമായി നിർണ്ണയിച്ചിരിക്കുന്നു. പളളി സ്ക്കൂൾ കുട്ടികളുടെ മൂല്യാധിഷ്ഠിത വളർച്ചയേയും പഠനത്തേയും ലക്ഷ്യമാക്കി ബഹു. ജോസ് പി. ചിറ്റിലപ്പിള്ളിയച്ചൻ പള്ളിയോടനുബന്ധിച്ച് 1978 ജൂണിലാരംഭിച്ച ഇംഗ്ലീഷ് മീഡിയം പൈ്രമറി സ്കൂൾ ഇൗ പ്രദേശത്തുള്ളവർക്ക് വളരെ സംതൃപ്തി നൽകുന്ന വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു കഴിഞ്ഞു. 2002 ജനുവരി 26-ന് വികാരി ബഹു. ജോൺ മരിയ വിയാനി ഒലക്കേങ്കിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട സ്ക്കൂൾ രജത ജൂബിലി ആഘോഷ പരിപാടികളിൽ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് അദ്ധ്യക്ഷത വഹിച്ചു. ബഹു. ബിജു കല്ലിങ്കലച്ചൻ സ്കൂളിന്റെ അംഗീകാരത്തിനുവേണ്ടി കുറെയേറെ പരിശ്രമിച്ചിട്ടുണ്ട്. പുതിയ ക്ലാസ്സ് മുറികൾ അദ്ദേഹം പണികഴിപ്പിച്ചു. പുതിയ സ്കൂൾ ബസ്സ് വാങ്ങിച്ചു. സ്കൂൾ അംഗീകാരത്തിനുവേണ്ടി സെന്റ് ജൂഡ് എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രജിസ്റ്റർ ചെയ്തു. ആ പരിശ്രമങ്ങൾ ബഹു. ജോർജ്ജ് മാളിയേക്കലച്ചനും തുടർന്നുകൊണ്ടിരുന്നു. യാത്രാസൗകര്യം പരിമിതമായിരുന്ന കാലത്ത് ഒലവക്കോട്, മലമ്പുഴ, തെക്കേ മലമ്പുഴ, അകമലവാരം, മരിയനഗർ എന്നിവിടങ്ങളിൽ ത്യാഗപൂർണ്ണമായ 10 വർഷത്തെ അജപാലന ശുശ്രൂഷ നിർവ്വഹിച്ച ബഹു. ജോസ് പി. ചിറ്റിലപ്പിള്ളിയച്ചനെ ദൈവജനം എന്നും സ്നേഹപൂർവ്വം ഒാർക്കുന്നുണ്ട്. പിൻഗാമിയായി വന്ന ബഹു. ജോസ് കണ്ണമ്പുഴയച്ചനും ഇൗ ഇടവകക്ക് സ്തുത്യർഹമായ സേവനമാണ് കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ പരിശ്രമഫലമാണ് പള്ളിയുടെ വൈദികമന്ദിരം. മലമ്പുഴയിലെ പ്രീസ്റ്റ് ഹോം പണി കഴിപ്പിച്ചതും ബഹു. അച്ചനാണ്. തെക്കേ മലമ്പുഴയിലുള്ള റോഡിന്റെ ആദ്യകാല രൂപീകരണത്തിൽ ബഹു. അച്ചൻ നൽകിയ ധീരമായ നേതൃത്വം ജനങ്ങൾ ഒരിക്കലും മറക്കുകയില്ല. മലമ്പുഴ ബസ് സ്റ്റാന്റ് എത്തുന്നതിനുമുമ്പുള്ള കുരിശടിയുടെ നിർമ്മാണത്തിൽ ബഹു. ജോസ് കണ്ണമ്പുഴയച്ചന്റെ നേതൃത്വമാണ് ജനങ്ങൾക്ക് പ്രചോദനം നൽകിയത്. ദുഃഖവെള്ളിയാഴ്ച പരിഹാരപ്രദക്ഷിണം ഇൗ കുരിശടിയിലേക്കാണ് പോകുന്നത്. ഇൗ കുരിശടിയുടെ പുനഃ സ്ഥാപനത്തിന് ബഹു. കല്ലിങ്കലച്ചൻ വളരെ ത്യാഗമനുഷ്ഠിച്ചിട്ടുണ്ട്. 1984-ൽ പള്ളിയുടെ മുൻഭാഗത്ത് കുരിശടി പണി തീർന്നിരുന്നു. പ്രസ്തുത കുരിശടിയുടെ സ്ഥാനത്ത് 1996-ൽ 198/96 കല്പനപ്രകാരം ബഹു. സണ്ണി വാഴേപ്പറമ്പിലച്ചന്റെ മേൽനോട്ടത്തിൽ കുരിശുപള്ളി പണിതീർക്കുകയും അഭിവന്ദ്യ പിതാവ് വെഞ്ചരിക്കുകയും ചെയ്തു. നിലവിലുള്ള വൈദികമന്ദിരത്തിന്റെ മുകളിൽ ഹാൾ നിർമ്മിക്കുവാൻ വികാരി ബഹു. സെബാസ്റ്റ്യൻ തട്ടിലച്ചൻ നേതൃത്വം നൽകി. ബഹു. തട്ടിലച്ചന് ശേഷം ബഹു. മാളിയേക്കലച്ചൻ വികാരിയായി. 2014 ്രെബഫുവരി 17 മുതൽ ബഹു. ആന്റണി പെരുമാട്ടിലച്ചനാണ് വികാരിയായി സേവനം ചെയ്യുന്നത്. ഹോളിഫാമിലി സിസ്റ്റേഴ്സ് ഇടവകയിൽ ചെയ്യുന്ന നിസ്തുല സേവനങ്ങൾക്ക് ഇടവകാംഗങ്ങൾ എന്നും നന്ദിയുള്ളവരാണ്. മദർ ജോസഫീന ഇൗ നാട്ടുകാരുടെ മുഴുവൻ അമ്മയായി അറിയപ്പെട്ടിരുന്നു. അവരുടെ പേരിലാണ് 1981-ൽ ഇവിടെ ഹോസ്പിറ്റൽ ആരംഭിച്ചത്. ഇന്നും സാധാരണക്കാരുടെ ആശ്രയമാണ് ഇൗ ആശുപത്രി. പാവപ്പെട്ടവരും അനാഥരുമായ അമ്മമാർക്കും കുട്ടികൾക്കും പ്രൊവിഡൻസ് ഹോം നൽകുന്ന സംരക്ഷണം എത്ര നിസ്തുലമാണ്. മലമ്പുഴയിൽ പ്രീസ്റ്റ് ഹോം പണിതീർത്ത അവസരത്തിൽ വൈദികർക്കുള്ള സിമിത്തേരിയും പണികഴിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ചുതന്നെയാണ് ഇടവകയുടെയും കൃപാസദന്റെയും സെമിത്തേരികൾ. |
||||||||||||||