Parish of Lourde Matha, Kongadu |
|||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
![]() |
|||||||||||||
Name: |
Lourde Matha | ||||||||||||
Place: | Kongadu | ||||||||||||
Status: |
Parish
|
||||||||||||
Forane: |
Olavakode | ||||||||||||
Founded: | 2013
|
||||||||||||
Sunday Mass: |
|||||||||||||
Strengh: |
|||||||||||||
Belongs To: | |||||||||||||
Website: | www. | ||||||||||||
Vicar / Dir : | Fr. Pariyath Shyju | ||||||||||||
Asst.Dir/Vic: | |||||||||||||
Contact Lourde Matha, Cheraya - 678 535 |
Tel: | / | E-Mail: | ||||||||||
History of Lourde Matha |
|||||||||||||
ലൂർദ്ദ് മാതാ ചർച്ച് കോങ്ങാട് പാലക്കാട് ചെർപ്പുളശ്ശേരി ദേശീയപാതയിൽ കോങ്ങാട് മുതൽ പാറശ്ശേരി വരെയുള്ള പ്രദേശത്ത് താമസിച്ചിരുന്ന 17 കുടുംബങ്ങൾ അവരുടെ ഇടവകയായിരുന്ന കടമ്പഴിപ്പുറം പള്ളിയിലേക്കുള്ള ദൂരക്കൂടുതൽ കാരണം കോങ്ങാട് ഭാഗത്ത് ദൈവാലയം നിർമ്മിക്കണമെന്ന് ആഗ്രഹിച്ചു. ഇക്കാര്യം ഇടവക പ്രതിനിധി യോഗത്തിൽ ചർച്ച ചെയ്തപ്പോൾ എല്ലാവർക്കും അതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുകയും സത്വര നടപടികൾ സ്വീകരിക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. കോങ്ങാട് കേന്ദ്രികരിച്ച് ഇടവകദൈവാലയം വേണമെന്ന് ബോദ്ധ്യമായതിനാൽ വികാരിമാരായിരുന്ന ബഹു. സെബാസ്റ്റ്യൻ കടമ്പാട്ടുപറമ്പിൽ, ബഹു.ജോൺസൺ കണ്ണാംപാടത്തിൽ എന്നീ വൈദികർ ഇതിനായി പല സ്ഥലങ്ങൾ അന്വേഷിച്ചെങ്കിലും അന്നൊന്നും വാങ്ങിക്കാൻ സാധിച്ചില്ല. 2011-ൽ കോങ്ങാട് ഭാഗത്തുള്ള ശ്രീ. മുട്ടത്ത് ജെയിംസു് മൈലംപുള്ളി വികാരിയായിരുന്ന ബഹു. റെജിമാത്യു പെരുമ്പിള്ളിലച്ചനെ സമീപിച്ച് സ്ഥലലഭ്യതയെക്കുറിച്ച് അറിയിക്കുകയും രൂപതയിൽനിന്ന് അച്ചന്മാർ വന്ന് സ്ഥലം കണ്ട് തൃപ്തിപ്പെട്ടപ്പോൾ കടമ്പഴിപ്പുറം വികാരി ബഹു. വിൻസന്റ് ഒല്ലൂക്കാരനച്ചനുമായി ചർച്ച ചെയ്യുകയും സ്ഥലം വാങ്ങിക്കാൻ തീരുമാനിക്കുകയും 2011 മെയ് 11-ാം തിയ്യതി 90 സെന്റ് സ്ഥലം പള്ളിക്കുവേണ്ടി രൂപതയിൽ നിന്ന് വാങ്ങിക്കുകയും ചെയ്തു. പ്രസ്തുത സ്ഥലത്ത് ഇടവക ദൈവാലയ നിർമ്മാണാനുവാദത്തിന് ആവശ്യമായ ക്രമീകരണങ്ങൾക്ക് ശ്രീ. ബിജു ജെയിംസിന്റെ സേവനങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. തുടർന്ന് ഇവിടെ കോൺവെന്റും സ്ക്കൂളും നിർമ്മിക്കാൻ ഉള്ള സ്ഥലം മേൽപ്പറഞ്ഞ വ്യക്തികളുടെയും ബഹു. ചെറിയാൽ ആഞ്ഞിലിമൂട്ടിലച്ചന്റെയും ശ്രമഫലമായി കൊട്ടശ്ശേരിയിൽ ക്രമീകരിച്ചു. 2011-ൽ വിജയവാഡ കേന്ദ്രമാക്കിയുള്ള നിർമ്മല സിസ്റ്റേഴ്സ് സ്ക്കൂളും മഠവും പ്രസ്തുത സ്ഥലത്ത് ആരംഭിച്ചു. ഗവ. സീഡ്ഫാം സ്റ്റോപ്പിൽ രൂപത വാങ്ങിയ സ്ഥലത്ത് ദൈവാലയം നിർമ്മിക്കുന്നതിന് രൂപത കാര്യാലയത്തിൽ നിന്ന് 2013 മെയ് 28-ന് 251/2013 കല്പ്പനപ്രകാരം അനുവാദം ലഭിച്ചതോടെ കാര്യങ്ങൾ ധൃതഗതിയിലായി. പിന്നീട് പുലാപ്പറ്റ, കേരളശ്ശേരി എന്നീ ഇടവകകളിലെ കോങ്ങാടിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ ഇടവകയുടെ അതിർത്തി നിശ്ചയിക്കുകയും 37 കുടംബങ്ങൾ ഉൾപ്പെട്ട ഇടവക രൂപീകരിക്കുകയും ചെയ്തു. 2013 നവംബർ 14-ാം തിയ്യതി പ്രസ്തുത കുടുംബങ്ങൾ ഒന്നുച്ചുചേർന്ന് ആദ്യത്തെ സമ്മേളനം വികാരി ബഹു. നിലേഷ് തുരുത്തുവേലിലിന്റെ അദ്ധ്യക്ഷതയിൽ കൊട്ടശ്ശേരി നിർമ്മല നിലയം മഠം ഹാളിൽ കൂടുകയുണ്ടായി. അഭിവന്ദ്യ പിതാവിന്റെ അനുവദത്തോടെ ദൈവാലയം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്ത് താൽക്കാലിക ഷെഡ് നിർമ്മിക്കുവാനും പ്രാർത്ഥനാ കർമ്മങ്ങൾ ആരംഭിക്കുവാനും പ്രസ്തുത യോഗത്തിൽ തീരുമാനിച്ചു. 2014 മാർച്ച് 14-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് മഠംകപ്പേളയിൽ വി. ബലിയർപ്പിക്കുകയും ദൈവാലയത്തിന്റെ അടിസ്ഥാന ശില വെഞ്ചെരിക്കുകയും ചെയ്തു. 2013 മെയ് 28, 251/2013 നമ്പറായി നല്കിയ കല്പ്പനയുടെ തുടർച്ചയായി 5.4.2014-ലെ 168/2014 കല്പ്പനപ്രകാരം 2014 മെയ് 1 മുതൽ കോങ്ങാട് ലൂർദ്ദ് മാതാ ഇടവക നിലവിൽ വന്ന പ്രഖ്യാപനവും ബഹു. നിലേഷ് തുരുത്തിവേലിലച്ചനെ വികാരിയായി നിയമിക്കുന്ന വിജ്ഞാപനവും നടന്നു. പ്രസ്തുത കല്പ്പനയിൽ ഇടവകാംഗങ്ങൾക്കായി ആരംഭിച്ചിരിക്കുന്ന പ്രാർത്ഥനാലയത്തിന്റെ പണി തീരുന്നതുവരെ വിശുദ്ധ കുർബാനയും ഇടവകയുടെ മറ്റ് ആത്മീയാവശ്യങ്ങളും കൊട്ടശ്ശേരി വിമല കോൺവെന്റ് ചാപ്പലിൽ വെച്ച് നിർവ്വഹിക്കുവാനും അഭിവന്ദ്യ പിതാവ് അനുവാദം നൽകി. കോങ്ങാട് ഇടവകക്ക് സ്വന്തമായി സെമിത്തേരി നിർമ്മിക്കുന്നത് വരെ ഇടവകാംഗങ്ങളുടെ മൃതസംസ്കാരം അവരവരുടെ മാതൃ ഇടവക സെമിത്തേരിയിൽ നടത്തപ്പെടാവുന്നതാണെന്നും കല്പ്പനയിൽ സൂചിപ്പിച്ചിട്ടുണ്ട്. പുതിയ കല്പനയുടെ പശ്ചാതലത്തിൽ മെയ് 4-ാം തിയ്യതി ഞായറാഴ്ച മഠം കപ്പേളയിലെ ബലിയർപ്പണത്തോടെ ഇവിടുത്തെ വിശ്വാസികൾ ഇടവകസമൂഹം എന്ന കൂട്ടായ്മയിലേക്ക് ആത്മീയമായി വളർന്നുവരുന്നു. വിശ്വാസ പരിശീലന ക്ലാസുകൾ 2014 അദ്ധ്യയനവർഷത്തോടെ നിർമ്മല സ്ക്കൂളിൽ ആരംഭിച്ചു. ബഹു. സിസ്റ്റേഴ്സിന്റെ സേവനങ്ങൾ പ്രത്യേകം പ്രസ്താവ്യമാണ്. ഇപ്പോൾ ശ്രീ. ജോർജ്ജുകുട്ടി കൊഴുപ്പക്കളം (ദൈവാലയകമ്മിററി കൺ#ീവനർ) ശ്രീ. ജോയി ഒാടാനിയിൽ, ശ്രീ. ഫിലിപ്പ് പാറക്കൽ (കൈക്കാരന്മാർ) എന്നിവരുടെ സേവനത്തിലൂടെ ഇടവക വളർച്ചയുടെ പാതയിൽ മുന്നറുന്നു. | |||||||||||||