Parish of St. James the Great, Dhoni |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St. James the Great | |||||||||||||
Place: | Dhoni | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Olavakode | |||||||||||||
Founded: | 1984
|
|||||||||||||
Sunday Mass: |
07.30 A.M. |
|||||||||||||
Strengh: |
110 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Velikkakath Jithin | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Dhoni, Palakkad - 678009 | |||||||||||||
Telephone:
|
04912559662 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St. James the Great |
||||||||||||||
സെന്റ് ജെയിംസ് ദി ഗ്രേറ്റ് ചർച്ച് ധോണി സ്ഥലനാമം പശ്ചിമഘട്ടത്തെ തെക്കും വടക്കുമായി തിരിക്കുന്ന പാലക്കാടൻ ചുരത്തിന്റെ വടക്ക് നീലഗിരിയുമായി ബന്ധിക്കുന്ന മുറിഞ്ഞ കണ്ണികളിലൊന്നാണ് ധോണിമല. തൊട്ടുരുമ്മി നിൽക്കുന്ന വണ്ടിമലയും പാലമലയും എലിവാലുമലയും പോലെ ധോണിമല പ്രത്യേക പേരിൽ അറിയപ്പെടുന്നില്ല. എന്നാൽ സമതലത്തെ അഭിമുഖീകരിച്ചുനിൽക്കുന്ന ആദ്യത്തെ മലയായതിനാൽ ജനുവരിയിൽ ശക്തിപ്രാപിക്കുന്ന കിഴക്കൻകാറ്റിന്റെ പ്രകമ്പനങ്ങൾ അവിടെ ഉണ്ടാക്കുന്ന പ്രത്യേക "ശബ്ദധ്വനി' തിരിച്ചറിഞ്ഞവർ ആ പ്രദേശത്തിന് പേരിട്ടതും ധ്വനി എന്നാണ്. കാലക്രമേണ ആ പേര് ധോണി എന്നായിമാറി. ധോണിമലയുടെ 1 കി.മീ. അകലെ നിരന്ന പ്രശാന്തമായി കിടക്കുന്ന കൃഷിയിടത്തിന്റെ നടുവിലാണ് മരിയൻ ധ്യാനകേന്ദ്രം. വിളവിന്റെ ഒാഹരിയെല്ലാം വിളയുന്ന ഭൂമിതന്നെ വിളവിന്റെ നാഥന് ദാനം ചെയ്തു. കർത്താവിൽ നിദ്ര പ്രാപിച്ച തയ്യിലച്ചന്റെ തട്ടകമാണ് ധോണി. സാഹസികയാത്രക്കാരുടെ ഹരമായ ധോണി മികച്ച ട്രെക്കിങ്ങ് കേന്ദ്രമാണ്. വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. മലയുടെ അടിവാരത്തിൽ നിന്ന് വെള്ളച്ചാട്ടമുള്ള വനമേഖലയിലെത്താൻ മൂന്നുമണിക്കൂറെടുക്കും. ബ്രിട്ടീഷ്കാർക്ക് ഇവിടെ ഉണ്ടായിരുന്ന കെട്ടിടത്തിന് "പാലമലബംഗ്ലാവ്' എന്നാണ് വിളിച്ചിരുന്നത്. ഇന്നും അതിന്റെ ഏതാനും അവശിഷ്ടങ്ങൾ ചരിത്രസ്മാരകമായി കാണാം. ബംഗ്ലാവിന് കീഴ് പ്രദേശത്തെ സായിപ്പ് "ഡൗൺ-ഡൗണ്ഡ' എന്നാണ് പറഞ്ഞിരുന്നത്. ഡൗൺ ആണ് മലയാളികളുടെ ധോണിയായി രൂപാന്തരം പ്രാപിച്ചത്. ധോണി സംരക്ഷിത വനമേഖലയിലേക്ക് പാലക്കാട് നഗരത്തിൽനിന്ന് 15 കി.മീ. ദൂരമുണ്ട്. ഒലവക്കോട് സെന്റ് ജോസഫ്സ് ഇടവകയുടെ ഭാഗമായിരുന്നു ധോണി പൈറ്റാംകുന്ന് പ്രദേശങ്ങൾ. സിമിത്തേരിക്കായി ഒലവക്കോട് പളളി പൈറ്റാംകുന്നിൽ 1969 മെയ് 29-ന് പാലക്കാട് സബ്ബ് രജിസ്ട്രാർ ഒാഫീസിലെ 1529-ാം നമ്പർ ആധാരപ്രകാരം അകത്തേത്തറ വലിയ കോന്നിക്കൽ ലീലാ നേത്യാരമ്മയുടെയും മറ്റ് അവകാശികളുടെയും പക്കൽ നിന്ന് രണ്ടേക്കർ സ്ഥലം വിലയ്ക്കു വാങ്ങി. ഇവിടെ ദൈവാലയം സ്ഥാപിക്കുന്നത് ഇൗ പ്രദേശത്തുള്ളവർക്ക് ഏറെ സൗകര്യമാകുമെന്നു കണ്ടതിനാൽ രൂപതയിൽ നിന്ന് 12.8.1983 ലെ 224-ാം നമ്പർ കല്പനപ്രകാരം കുരിശുപളളി പണിയുവാൻ അനുവാദം നൽകി. 1983 ആഗസ്ററ് 15-ന് ബഹു സെബാസ്റ്റ്യൻ മംഗലനച്ചൻ ഒലവക്കോട് പള്ളിവികാരിയായിരിക്കുമ്പോൾ പാലക്കാട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് ഒലവക്കോട് പള്ളിയുടെ രജതജൂബിലി സ്മാരകമായി ധോണിയിൽ പള്ളിക്ക് തറക്കല്ലിട്ടു. സാമ്പത്തിക പ്രതിസന്ധിമൂലം പള്ളിയുടെ നിർമ്മാണപ്പണികൾ വളരെ മന്ദഗതിയിലായിരുന്നു. ഇൗ അവസരത്തിൽ പണിപൂർത്തിയാക്കുവാനാവശ്യമായ പണം ശ്രീ. സണ്ണി ചിററിലപ്പള്ളി സംഭാവനയായി നല്കി. പണി തീർത്ത പള്ളി 1984 നവംബർ 21-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. 15.3.1985 ലെ 142-ാം നമ്പർ രൂപതാ കല്പനപ്രകാരം കുരിശുപള്ളിയിൽ മാസത്തിൽ രണ്ടു ഞായറാഴ്ചകളിൽ കുർബാന അർപ്പിക്കുവാൻ അനുവാദം ലഭിച്ചു. മതബോധന ക്ലാസ്സുകൾ നടത്തുന്നതിനായി പള്ളിയോട് ചേർന്ന് ചെറിയ ഹാൾ നിർമ്മിച്ച് ക്ലാസ്സുകൾ ആരംഭിച്ചു ഇൗ കാലയളവിൽ സെന്റ് ജെയിംസ് ദി ഗ്രേറ്റിന്റെ നാമത്തിൽ ഒരു ദൈവാലയം പണിയുവാനുള്ള സഹായവാഗ്ദാനം ലഭിച്ചതുകൊണ്ട് "കൈ്രസ്റ്റ് ദി കിംഗ്'’ എന്ന പേരിലറിയപ്പെട്ടിരുന്ന കുരിശുപള്ളി 1986 ൽ സെന്റ് ജെയിംസ് ദി ഗ്രേററ് എന്ന നാമത്തിൽ വിപുലീകരിക്കുന്നതിനുളള പണികൾ ബഹു സെബാസ്റ്റ്യൻ മംഗലനച്ചന്റെ നേതൃത്വത്തിൽ തുടങ്ങി. 24.11.1986-ലെ 391-ാം നമ്പർ കല്പനപ്രകാരം പള്ളി പണിയാൻ അനുവാദം ലഭിച്ചു. ബഹു. മംഗലനച്ചന്റെ പിൻഗാമിയായി ബഹു. പീറ്റർ കുരുതുകുളങ്ങര അച്ചൻ ഒലവക്കോട് ഇടവകയുടെ വികാരിയായി വന്നു. തുടർന്ന് പീറ്റർ അച്ചന്റെ മേൽനോട്ടത്തിൽ പള്ളിപണി പൂർത്തിയാക്കി.1989 നവംബർ 19-ന് അഭിവന്ദ്യ പിതാവ് ദൈവാലയത്തിന്റെ ആശീർവ്വാദകർമ്മം നടത്തി. ബഹു. പീറ്റർ കുരുതുകുളങ്ങര അച്ചന്റെ പിൻഗാമിയായി വന്ന ബഹു. ജോസ് കല്ലുവേലിൽ അച്ചന്റെ നേതൃത്വത്തിലാണ് സെമിത്തേരിയുടെ വിസ്തീർണ്ണം കൂട്ടി കല്ലറകൾ പണിതു നവീകരിച്ചത്. ഒലവക്കോട് ഇടവകയും ധോണി ഇടവകയും സംയുക്തമായി സെമിത്തേരി ഉപയോഗിക്കുന്നു. സിമിത്തേരി സംരക്ഷണത്തിനായി ഒരു സമിതിയും പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് ഫൊറോന എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ ക്രിസ്റ്റഫർ എെ.ടി.സി ആരംഭിച്ചപ്പോൾ ധോണി പാരിഷ്ഹാൾ അതിനായി 11 വർഷത്തേക്ക് വിട്ടുകൊടുത്തു. 1997 ഏപ്രിൽ 30-ന് ബഹു. കല്ലുവേലിലച്ചൻ സ്ഥലം മാറിയതോടെ വികാരിമാരായി വന്ന ബഹു. ജോർജ്ജ് മാളിയേക്കലച്ചനും ബഹു. ഡേവിസ് ചക്കും പീടിക അച്ചനും ഇടവകയ്ക്കുവേണ്ടി ആത്മാർത്ഥമായി അദ്ധ്വാനിച്ചു. 471/98 കല്പ്പനപ്രകാരം 1998 സെപ്റ്റംബർ 8-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ഇൗ പള്ളിയെ ഇടവകയായി ഉയർത്തി. വരിസംഖ്യയും സംഭാവനകളും തെങ്ങുകൃഷിയിൽ നിന്നുള്ള ആദായവുമാണ് ഇടവകയുടെ വരുമാനമാർഗ്ഗങ്ങൾ. 17/11/1999 ലെ 405/99-ാം നമ്പർ രൂപത കല്പനപ്രകാരം പള്ളിമുറി പണിയുവാൻ അനുവാദം ലഭിച്ചു. ബഹു.ഡേവിസ് അച്ചന്റെയും ഇടവകാംഗങ്ങളുടെയും പരിശ്രമഫലമായി 2000 നവം.9-ന് വൈദികമന്ദിരത്തിന്റെ താഴത്തെ നില പൂർത്തിയാക്കി. പ്രസ്തുത കെട്ടിടം അഭിവന്ദ്യ പിതാവ് 2000 നവംബർ 19-ന് ആശീർവാദ കർമ്മം നടത്തുകയും ചെയ്തു. അന്നേദിവസം ശ്രീ. തോമസ് പഴയംപിള്ളി വി. യൂദാതദേവൂസിന്റെ നാമത്തിൽ പണിതുനൽകാമെന്ന് സമ്മതിച്ച കപ്പേളയുടെ ശിലാസ്ഥാപനവും പിതാവ് നിർവ്വഹിച്ചു. 17/11/2000 ലെ 453/200 നമ്പർ കല്പന പ്രകാരം കുരിശുപള്ളിക്കു അനുവാദം ലഭിച്ചു. 2001 മെയ് 21 -ന് ഡോട്ടേഴ്സ് ഒാഫ് ക്രൗൺഡ്് വെർജിൻ എന്ന സന്ന്യാസിനി സമൂഹം (അമലാസദൻ കോൺവെന്റ്) ഇടവകയിൽ പ്രവർത്തനമാരംഭിച്ചു. 2001 സെപ്റ്റംബർ 23-ന് വി.യൂദാതദേവൂസിന്റെ നാമധേയത്തിലുള്ള കപ്പേളയുടെ വെഞ്ചെരിപ്പ് അഭിവന്ദ്യപിതാവ് നിർവ്വഹിച്ചു. അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിൽ ലക്ചററായി സേവനം അനുഷ്ഠിച്ചിരുന്ന ബഹു.ജോസ് കണ്ണമ്പുഴ അച്ചനെ ഇടവകയിലെ ആത്മീയ ശുശ്രൂഷകളിൽ സഹായിക്കാൻ നിയോഗിക്കുകയുണ്ടായി. 2003 ജനുവരി 28 ന് ബഹു. ഡേവിസ് ചക്കും പീടിക അച്ചൻ വികാരി സ്ഥാനത്തുനിന്നു മാറുകയും ബഹു വർഗ്ഗീസ് (ജോജി) വാവോലിലച്ചൻ വികാരിയായി നിയമിക്കപ്പെടുകയും ചെയ്തു. ഇടവകയിൽ സ്ഥിരമായി താമസിക്കുന്ന ആദ്യത്തെ വികാരി ബഹു. വാവോലിലച്ചനാണ്. അച്ചന്റെ നേതൃത്വത്തിൽ 25/6/2004 ലെ 298/2004-ാം നമ്പർ രൂപത കല്പന പ്രകാരം പള്ളിയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2004 സെപ്റ്റംബർ 26-ന് നവീകരണ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച് പുനരുദ്ധരിച്ച പളളി 2005 മാർച്ച് 6-ന് പിതാവ് വെഞ്ചെരിച്ചു. ബഹു. ജേക്കബ് മാവുങ്കലച്ചൻ വികാരിയായിരിക്കുമ്പോഴാണ് 2009 മെയ് 24-ന് പള്ളിയുടെ രജതജൂബിലി ആഘോഷിച്ചത്. മാവുങ്കലച്ചന്റെ പിൻഗാമിയായി 2009 ജൂൺ 15-ന് ബഹു. ജോസ് പ്രകാശ് തൂണിക്കാവിൽ അച്ചൻ വികാരിയായി സ്ഥാനമേല്ക്കുകയും ചെയ്തു. 23/2/2011 ലെ 94/2011 രൂപത കല്പന പ്രകാരം വൈദികമന്ദിരത്തിന്റെ മുകൾ നില പണിയുവാൻ അനുവാദം ലഭിച്ചു. പണിപൂർത്തിയാക്കിയ കെട്ടിടത്തിന്റെ ആശീർവാദകർമ്മം 25.9.2011 -ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. 2008 ്രെബഫുവരിയിൽ ക്രിസ്റ്റഫർ പൈ്രവറ്റ് എെ.ടി.എെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ധോണി പള്ളിവികാരി എെ.ടി.എെ. യുടെ ഡയറക്ടറായി സേവനം ചെയ്യുന്നു. വൈദികമന്ദിരത്തിന്റെ താഴത്തെ നിലയിൽ ക്രിസ്റ്റഫർ എെ.ടി.എെ യിലെ കുട്ടികൾക്കായി ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്. ധനാഗമന മാർഗ്ഗത്തിനായി പള്ളിപറമ്പിൽ റബർ തൈകൾ വച്ചു പിടിപ്പിച്ചു. പാലക്കാട് രൂപതയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആത്മീയ രൂപികരണത്തെ ലക്ഷ്യമാക്കി ധോണിയിൽ ബഹു. സെബാസ്റ്റ്യൻ തയ്യിലച്ചൻ സംഭാവനയായി നൽകിയ സ്ഥലത്ത് മരിയൻ റിന്യൂവൽ സെന്റർ 2012 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. |
||||||||||||||