Parish of St. Alphonsa, Mundur |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St. Alphonsa | |||||||||||||
Place: | Mundur | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Olavakode | |||||||||||||
Founded: | 2008
|
|||||||||||||
Sunday Mass: |
||||||||||||||
Strengh: |
62 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Perumattil Antony | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
C/o St. Joseph's Convent, Mundur, PKD -678592 | |||||||||||||
Telephone:
|
04912832246 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St. Alphonsa |
||||||||||||||
സെന്റ് അൽഫോൻസ പള്ളി മുണ്ടൂർ സ്ഥലനാമം മുണ്ടൂർ എന്ന പേര് ഇന്ന് ഏറെ പ്രശസ്തമാണ്. സാഹിത്യ, സാംസ്കാരിക, കായിക രംഗത്താണ് അതിന്റെ പെരുമ ഏറെ അറിയപ്പെടുന്നത്. മുണ്ടൂർ എന്ന സ്ഥലനാമത്തിന്റെ ഉൽപ്പത്തിക്ക് ബുദ്ധ ജൈന കൈ്രസ്തവ മതങ്ങളുമായി ബന്ധമുണ്ട്. തമിഴകത്തുനിന്നും പാലക്കാടൻ ചുരം വഴിയെത്തിയ ബുദ്ധ ജൈന മത ഭിക്ഷുക്കൾ മലബാർ പ്രദേശത്ത് വന്ന് തങ്ങളുടെ മത സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു. അവർ തല മുണ്ടനം ചെയ്തവരായതുകൊണ്ട് മുണ്ടനം ചെയ്തവരുടെ ഉൗര് എന്ന അർത്ഥത്തിൽ ഇൗ പ്രദേശത്തിന് മുണ്ടൂർ എന്ന പേരുണ്ടായി എന്ന് പറയപ്പെടുന്നു. ഏതാണ്ട് 300 വർഷങ്ങൾക്ക് മുമ്പ് മുണ്ടൂരിൽ കൈ്രസ്തവ മതവിശ്വാസികൾ ഉണ്ടായിരുന്നതായി ചരിത്ര രേഖകളുണ്ട്. 1700 നോടടുത്ത് കൈ്രസ്തവ മതം സ്വീകരിച്ച ഏതാനും മുതലിയാർ കുടുംബങ്ങൾ കോവിൽ പറമ്പിൽ താമസം ആരംഭിച്ചു. നെയ്ത്തായിരുന്നു അവരുടെ പ്രധാന തൊഴിൽ. മുണ്ട് നെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിൽ മുണ്ടൂർ ഉണ്ടായെന്ന് ഒരു വിവക്ഷയും നിലവിലുണ്ട്. കോവിൽ പറമ്പിലെ ദൈവാലയത്തിനും (ലത്തീൻ) പൊരിയാനിയിലെ അവരുടെ സെമിത്തേരിക്കും ഏകദേശം മുന്നൂറിലേറെ വർഷത്തെ പഴക്കം കണക്കാക്കുന്നു. കിഴക്കൻ തമിഴ് സംസ്കാരത്തിന്റെയും, പടിഞ്ഞാറ് വളളുവനാടൻ സംസ്കാരത്തിന്റെയും നിറക്കൂട്ടുകൾ സമ്മേളിക്കുന്ന മുണ്ടൂർ കുമ്മാട്ടി ഇവിടുത്തെ പ്രധാന ഉത്സവമാണ്. ധാരാളം ഗ്രാമീണ വായനശാലകൾ നിലവിലുളള സ്ഥലം കൂടിയാണ് മുണ്ടൂർ. സാഹിത്യമേഖലയിൽ മുണ്ടൂരിന് അദ്വതീയമായ സ്ഥാനം ഉളളതിന്റെ കാരണം ഇൗ വായനശാലകളായിരുന്നു എന്ന് അനുമാനിക്കാം. ആദ്യനാളുകൾ മെലംപുളളി സെന്റ് മേരീസ് ഇടവകാതിർത്തിക്കുളളിലെ പൂതന്നൂർ, ഏഴക്കാട്, പൊരിയാനി എന്നി പ്രദേശങ്ങളും ഒലവക്കോട് ഇടവകയിലെ കുറച്ച് കുടുംബങ്ങളും ചേർന്നതാണ് ഇന്നത്തെ മുണ്ടൂർ ഇടവക. 1976-ൽ പൊരിയാനിയിൽ സെന്റ് ജോസഫ് സിസ്റ്റേഴ്സ് ഒാഫ് സെന്റ് മാർക്ക് സന്ന്യാസസഭയിലെ സിസ്റ്റേഴ്സ് അവരുടെ ശാഖാമഠം ചെറിയൊരു വീട്ടിൽ ആരംഭിച്ചിരുന്നു. ആരംഭത്തിൽ ആഴ്ച്ചയിലൊരിക്കൽ മഠം കപ്പേളയിൽ അർപ്പിച്ചിരുന്ന ദിവ്യബലിയിൽ സമീപവാസികൾ സംബന്ധിക്കുമായിരുന്നു. 1981 നവംബർ 26-ന് മഠം കപ്പേളയുടെ വെഞ്ചെരിപ്പോടു കൂടി മൈലംപുളളിയിൽനിന്ന് പൂതനൂർ, ഏഴക്കാട്, പൊരിയാനി ഭാഗങ്ങളിലുളളവർക്ക് കോൺവെന്റ് പളളിയിലെ ഞായറാഴ്ച കുർബാന വലിയ അനുഗ്രഹമായിരുന്നു. ഒലവക്കോട് നിന്നും മൈലംപുളളിയിൽ നിന്നുമാണ് വികാരിമാർ മഠം ചാപ്പലിൽ ഇടവക സമൂഹത്തിനായി ബലിയർപ്പിച്ചിരുന്നത്. 1990-ൽ സീനായ് ധ്യാനകേന്ദ്രം ആരംഭിച്ചപ്പോൾ സീനായിലെ കപ്പൂച്ചിൻ അച്ചന്മാരാണ് ഇവിടെ ദിവസവും ബലിയർപ്പണം നടത്തിയിരുന്നത്. എന്നാൽ വലിയ ആഴ്ച്ചയിലും പ്രധാനപ്പെട്ട ആഘോഷാവസരങ്ങളിലും എല്ലാവരും മൈലംപുളളി ഇടവക ദൈവാലയത്തിലെ തിരുകർമ്മങ്ങളിൽ സംബന്ധിക്കുവാൻ ശ്രദ്ധിച്ചിരുന്നു. ഇടവകയുടെ ഉത്ഭവം പൊരിയാനി ഭാഗത്ത് ഇടവകപ്പളളി വേണമെന്ന ആഗ്രഹം ശക്തമായപ്പോൾ സൗകര്യപ്രദമായ സ്ഥലത്തിനുളള അന്വേഷണം തുടർന്നു. ഒത്തിണങ്ങിയ സ്ഥലം ലഭിക്കാതെ വന്നപ്പോൾ ബഹു. വികാരി പെരുമ്പിളളിയച്ചൻ മുണ്ടൂർ മഠത്തിലെ സിസ്റ്റേഴ്സിനോട് ആശുപത്രിയുടെ എതിർവശത്ത് അവരുടെ സ്ഥലത്തിൽ നിന്ന് പളളി വെക്കാനുളള സ്ഥലത്തിനായി അഭ്യർത്ഥിച്ചു. അഭിവന്ദ്യ പിതാവും പളളിയുടെ ആവശ്യമുണർത്തിച്ചു. മഠം സുപ്പിരിയർ ബഹു. സി. റീനയും മദർ പ്രോവിൻഷ്യാൾ ബഹു. സി. ഗീതയും പളളിയുടെ അപേക്ഷ അനുഭാവപൂർവ്വം പരിഗണിച്ചു. അതുപ്രകാരം 2008 മെയ് 17-ന് 20 സെന്റ് സ്ഥലം സൗജന്യമായും (ആധാരനമ്പർ 2232/08, സർവ്വേനമ്പർ 429/3,11) പത്ത് സെന്റ് സ്ഥലം രണ്ടുലക്ഷം രൂപക്കും (ആധാരനമ്പർ 2231/08, സർവ്വേ നമ്പർ 429/3,11) രുപതക്ക് ബഹു. സിസ്റ്റേർസ് നൽകിയതോടെ ഏറെനാളത്തെ സ്ഥലാന്വേഷണ യജ്ഞം സഫലമായി. ഭാവിയിൽ രൂപപ്പെടുവാനുളള ഇടവക സമൂഹത്തെ മുന്നിൽ കണ്ടുകൊണ്ട് ഞായറാഴ്ച്ചകളിൽ മഠം കപ്പേളയിൽ ദിവ്യബലിയർപ്പിക്കുകയും നിർമ്മാണ പ്രവർത്തന കാര്യങ്ങൾ ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. വിശ്വാസപരിശീലന ക്ലാസുകൾ (1 മുതൽ 5 വരെ) മഠം വക ആശുപത്രി കാന്റീൻ ഹാളിലും സജ്ജമാക്കി. മുണ്ടൂർ, പൂതന്നൂർ, ഏഴക്കാട് യൂണിറ്റുകാർ ഒപ്പിട്ട അപേക്ഷ മൈലംപുള്ളി പൊതുയോഗത്തിൽ അവതരിപ്പിച്ചു. പൊതുയോഗം അത് പാസാക്കി രൂപതയുടെ അനുമതിക്കായി സമർപ്പിച്ചു. മുണ്ടൂർ ഇടവക രൂപീകരിക്കുവാനും പളളി പണിയാനുമുളള അനുവാദം 2008 ആഗസ്റ്റ് 3-ന് കൂടിയ മൈലംപുള്ളി സെന്റ് മേരീസ് ഇടവകയോഗത്തിൽ തീരുമാനിക്കുകയും രൂപതാകാര്യാലയത്തിൽ നിന്നുളള അനുവാദത്തിനായി സമർപ്പിക്കുകയും ചെയ്തു. ശിലാസ്ഥാപനം അഭിവന്ദ്യപിതാവ് 2008 ഒാക്ടോബർ 12-ന് വാ. അൽഫോൺസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ റോമിൽ പങ്കെടുത്തശേഷം തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ഞായറാഴ്ച (2008 ഒക്ടോബർ 26) വി. അൽഫോൺസാമ്മയുടെ നാമത്തിലുളള പാലക്കാട് രൂപതയിലെ പ്രഥമ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. ചില സാങ്കേതിക പ്രശ്നങ്ങളാൽ 2010 ്രെബഫുവരിയിലാണ് പണികൾ ആരംഭിച്ചത്. രൂപതാ കാര്യാലയത്തിൽനിന്ന് 500/2008 ലെ കല്പ്പനപ്രകാരം മുണ്ടൂർ, പൂതനൂർ, ഏഴക്കാട് എന്നീ ഭാഗങ്ങളിലെ മൂന്ന് കുടുംബയൂണിറ്റുകൾ ചേർത്ത് 2008 നവംബർ മുതൽ പുതിയ ഇടവക രൂപീകരണത്തിനുളള ക്രമീകരണങ്ങൾ നടത്തുവാൻ ബഹു. അച്ചനെ അധികാരപ്പെടുത്തി. ദൈവാലയവെഞ്ചരിപ്പ് കെട്ടിടത്തിന്റെ താഴെനിലയുടെ പണി പൂർത്തിയായപ്പോൾ വെഞ്ചെരിക്കാനുളള ക്രമീകരണങ്ങൾ ചെയ്തു. 2011 ഒാഗസ്റ്റ് 15-ന് 3 മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാർമ്മികത്വത്തിൽ വി. അൽഫോൺസ ദൈവാലയം (വി. അൽഫോൺസ നാമത്തിൽ രൂപതയിലെ ആദ്യ ദൈവാലയം) കൂദാശ ചെയ്ത് വി. ബലിയർപ്പിച്ചു. പാലക്കാട് രൂപതക്ക് ഭരണങ്ങാനത്തുനിന്നും ലഭിച്ച വി. അൽഫോൺസാമ്മയുടെ തിരുശേഷിപ്പ് ഇൗ ദൈവാലയത്തിൽ അഭിവന്ദ്യ പിതാവ് പ്രതിഷ്ഠിച്ചു. അങ്ങിനെ ഇവിടുത്തെ ജനങ്ങളുടെ ചിരകാലാഭിലാഷം സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന് പറയാം. മതബോധന ക്ലാസുകൾ 2011 ഒാഗസ്റ്റ് മുതൽ (1-12 ക്ലാസുകൾ) പുതിയ പളളിയിലേക്ക് മാറ്റി. ഞായർ, വെളളി, ശനി ദിവസങ്ങളിൽ ഇവിടെ വി. കുർബാന അർപ്പിച്ചു തുടങ്ങി. രൂപതാ കാര്യാലയത്തിൽനിന്ന് 10/2002 ലെ കല്പ്പനപ്രകാരം 2012 ്രെബഫുവരി മുതൽ മുണ്ടൂർ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുകയും പ്രഥമ വികാരിയായി ബഹു. ജോർജ്ജ് പെരുമ്പിളളിയച്ചനെ നിയമിക്കുകയും ചെയ്തു. മുണ്ടൂർ ഇടവക രൂപീകരണത്തിനും നിർമ്മിതിക്കും കഠിനാദ്ധ്വാനം ചെയ്യുകയും ശക്തമായ നേതൃത്വം നൽകുകയും ചെയ്തു. ബഹു. വികാരിയച്ചന് 2012 ്രെബഫുവരി 22-ന് സ്ഥലമാറ്റമായപ്പോൾ ബഹു. ചെറിയാൻ ആഞ്ഞിലിമൂട്ടിലച്ചനാണ് വികാരിയായി നിയമിതനായിരിക്കുന്നത്. ബഹു. സിസ്റ്റേഴ്സ് മുണ്ടൂർ പളളിക്കുവേണ്ടി താല്പര്യം എടുത്തതുകൊണ്ടാണ് ഏറ്റവും ഉചിതമായ സ്ഥലത്ത് പളളി പണിയുവാൻ കഴിഞ്ഞത്. ഇടവകയെ സ്വന്തമെന്ന് കരുതി അവർ ചെയ്യുന്ന നിരവധി സേവനങ്ങളെയും ശുശ്രൂഷകളേയും നന്ദിയോടെ ഒാർക്കുന്നു. ദൈവാലയത്തിരൂനാൾ 2012 ജൂലൈ 28-ാം തിയ്യതി ഇടവകയിൽ വി. അൽഫോൺസാമ്മയുടെ പ്രഥമ തിരുനാൾ ആഘോഷനാളിൽ ദൈവാലയത്തിന്റെ മുൻ വശത്തായി പണി കഴിപ്പിച്ച വി. അൽഫോൺസാമ്മയുടെ മനോഹരമായ കപ്പേള അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. രണ്ടാം നിലയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ദൈവാലയത്തിന്റെ പണികൾ തുടർന്നുകൊണ്ടിരിക്കുന്നു. |
||||||||||||||