Parish of St. Sebastian, Akamalavaram |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St. Sebastian | |||||||||||||
Place: | Akamalavaram | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Olavakode | |||||||||||||
Founded: | 1975
|
|||||||||||||
Sunday Mass: |
07.30 A.M. |
|||||||||||||
Strengh: |
45 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Kozhuppakalam Jaiju | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Anakkal, Palakkad - 678651 | |||||||||||||
Telephone:
|
04912811012 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St. Sebastian |
||||||||||||||
സെന്റ് സെബാസ്റ്റ്യൻ ചർച്ച് അകമലവാരം സ്ഥലനാമം മലമ്പുഴ ഡാമിന്റെ അക്കരെയുള്ള മനോഹരമായ പ്രദേശമാണ് അകമലവാരം. ഡാമിന്റെ ജലസംഭരണിയെ ചുറ്റിയുള്ള റിംഗ് റോഡ് വന്നതോടെ അകമലവാരയാത്ര എളുപ്പമായി. മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഉൾപ്രദേശം എന്ന അർത്ഥത്തിലാണ് ഇൗ സ്ഥലത്തിന് അകമലവാരം എന്ന് പേരു ലഭിച്ചത്. ആദ്യനാളുകൾ 2010-ൽ ഡാമിന്റെ ജലസംഭരണിയെചുറ്റിയുള്ള റിംഗ്റോഡ് പൂർത്തിയാകുന്നതുവരെ ഇവിടേക്കുള്ള യാത്ര ദുഷ്കരമായിരുന്നു. ഡാമിലൂടെ ബോട്ടും വള്ളവും ചങ്ങാടവുമൊക്കെ ഉപയോഗിച്ച് ഏറെ ബുദ്ധിമുട്ടിയായിരുന്നു അന്നത്തെ യാത്ര. പ്രശസ്തമായ ഏലാക്ക് എസ്റ്റേറ്റ് അടക്കമുള്ള റബർ തോട്ടങ്ങളിലെ തൊഴിലാളികളായിരുന്നു ഭൂരിപക്ഷം കൈ്രസ്തവരും. ഇവരുടെ അദ്ധ്യാത്മിക കാര്യങ്ങൾ നിറവേറ്റിയിരുന്നത് ഏഴ് കിലോമിറ്റർ അകലെയുളള തെക്കേ മലമ്പുഴ പളളിയിലായിരുന്നു. അതിനൊരു പരിഹാരമായാണ് മലമ്പുഴപ്പളളി വികാരി ബഹു. ജോസ് പി. ചിറ്റിലപ്പള്ളിയച്ചൻ ഇവിടുത്തെ എലാക്ക് എസ്റ്റേറ്റ് ബംഗ്ലാവിൽ 1975 ജനുവരി 5-ന് ഞായറാഴ്ചകളിൽ വി. ബലിയർപ്പണം ആരംഭിച്ചത്. 1997-ൽ ലത്തീൻ പള്ളി (പൂക്കൂണ്ട വേളാങ്കണ്ണിമാതാപള്ളി) നിർമ്മിക്കപ്പെടുന്നതുവരെ ലത്തീൻ- സീറോമലബാർ സമൂഹങ്ങൾ ഒരുമിച്ച് ഇൗ ഇടവകയുടെ ഭാഗമായിരുന്നു. ആ സൗഹൃദം ഇന്നും തുടരുന്നു. ഇപ്പോഴും ലത്തീൻ റീത്തിലെ കുട്ടികളുടെ വിശ്വാസ പരിശീലനം ഇൗ ഇടവകയിലാണ് നടക്കുന്നത്. അകമലവാരം പളളി 1979 ജനുവരി 1-ാം തീയ്യതി ചെറിയൊരു ദൈവാലയം പണിചെയ്ത് ആശിർവദിച്ചു. പള്ളിയുടെ പുറകിലായി വൈദികമന്ദിരവും പണി ചെയ്തു.1983 മാർച്ച് 25-ന് ഇൗ ദൈവാലയം ഇടവകയായി ഉയർത്തപ്പെട്ടു. ഇപ്പോഴുള്ള ദൈവാലയം ബഹു. ജോർജ്ജ് തെരുവൻകുന്നേലച്ചന്റെ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത്. 1991 ഒക്ടോബർ 29-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് ശിലാസ്ഥാപന കർമ്മം നടത്തി. ഡാമിലൂടെ കാളവണ്ടിയിൽ കടത്തിയ കെട്ടിടനിർമ്മാണ സാധനങ്ങൾ പിന്നീട് തലച്ചുമടായാണ് പണിസ്ഥലത്തെത്തിച്ചത്. പണി പൂർത്തിയാക്കിയ പുതിയ ദൈവാലയം 1993 മാർച്ച് 18-ന് പിതാവ് വെഞ്ചെരിച്ചു. ബഹു. അച്ചന്റെ നേതൃത്വത്തിന്റെയും ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണത്തിന്റെയും നല്ല സ്മരണകൾ ഇന്നും നിലനിൽക്കുന്നു. 1.12.93-ൽ തെരുവൻകുന്നേലച്ചൻ സ്ഥലം മാറിയപ്പോൾ മലമ്പുഴ പള്ളിയിൽനിന്ന് വാഴേപ്പറമ്പിലച്ചനും ബഹു. വർഗ്ഗീസ് പുത്തനങ്ങാടിയച്ചനും ബിഷപ്പ് ഹൗസിൽ നിന്നും വന്ന് കുർബ്ബാനയർപ്പിച്ച് ആത്മീയശുശ്രൂഷ ചെയതു. 1994-ൽ ഫാ. ജോർജ്ജ് പെരുമ്പിള്ളിയച്ചൻ വികാരിയായി. ഇൗ പ്രദേശത്തേയ്ക്ക് യാത്രാബോട്ട്, വൈദ്യുതി, ടെലഫോൺ സൗകര്യങ്ങൾ എന്നിവ ഉണ്ടായത് ബഹു. ജോർജ്ജ് പെരുമ്പിളളിലച്ചന്റെ ശ്രമഫലമായാണ്. റബർ തോട്ടത്തിൽ വിവിധോദ്ദേശ സ്റ്റോർ റൂം നിർമ്മിച്ചതും ഇക്കാലയളവിൽത്തന്നെയാണ്. രൂപതയിലെ യുവജനങ്ങൾ പങ്കെടുത്ത റോഡ് നിർമ്മാണം നാട്ടുകാർക്ക് ഉപകാരപ്രദമായി. പളളിപ്പറമ്പിനു ചുറ്റും കമ്പിവേലി ഇട്ട് സുരക്ഷിതമാക്കുകയും ചെയ്തു. 1995-ൽ കുടുംബയുണിറ്റുകൾ ആരംഭിച്ചു. ജൂബിലിനാളുകൾ ബഹു. ജെയ്സൺ വടക്കനച്ചൻ വികാരിയായിരുന്നപ്പോൾ 1999 സെപ്റ്റംബർ 26 അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് ഇടവകയിലെ രജതജൂബിലിയാഘോഷത്തിൻ മുഖ്യ കാർമ്മികത്വം വഹിച്ചു. അന്നുതന്നെ കുരിശടി വെഞ്ചെരിക്കയും ചെയ്തു. ബഹു. മാർട്ടിൻ ഏറ്റുമാനൂക്കാരനച്ചൻ വികാരിയായിരിക്കുമ്പോഴാണ് 2001 മെയ് 24-ന് വൈദിക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം അഭിവന്ദ്യ പിതാവ് നിർവഹിച്ചത്. ബഹു. ജോൺ പുത്തൂക്കര, ബഹു. ജോബി തെക്കിനേടത്ത്, ബഹു. ജോസ് പ്രകാശ് എന്നിവരുടെ കാലങ്ങളിലാണ് ഘട്ടം ഘട്ടമായി പൂർത്തിയാക്കിയ വൈദികമന്ദിരം 2003 ഏപ്രിൽ 21-ന് വെഞ്ചെരിച്ചത്. ബഹു.ജോസ് പ്രകാശച്ചന്റെ മേൽനോട്ടത്തിലാണ് മനോഹരമായ ഗ്രോട്ടോ നിർമ്മിച്ചത്. പുതുക്കിപ്പണിത മദുബഹ 2006 ്രെബഫുവരി 25-ന് വെഞ്ചെരിച്ചു. പള്ളിക്ക് സ്ഥിരവരുമാനമായി രണ്ടേക്കറോളം വരുന്ന റബർ തോട്ടവുമുണ്ട്. ഇടവകക്ക് സ്വന്തമായി സെമിത്തേരിയുള്ളത് വലിയ അനുഗ്രഹമാണ്. ഒരു കാലത്ത് ഡാമിന്റെ അക്കരെ മുഴുവൻ അകമലവാരം ഇടവകയുടെ കീഴിലായിരുന്നു. 1986-ൽ ബഹു. കണ്ണമ്പുഴയച്ചന്റെ നേതൃത്വത്തിൽ "ആനക്കല്ല്' കേന്ദ്രമാക്കി ഒരു ഇടവക ദൈവാലയം പണിയാരംഭിക്കുകയും ആനക്കൽ എന്ന സ്റ്റേഷൻ പള്ളിയായി മാറുകയും ചെയ്തു. കാലാകാലങ്ങളിൽ ഇവിടെ സേവനം ചെയ്ത ബഹു. വൈദികരുടെ കഠിനാധ്വാനവും സാമൂഹിക മേഖലയിലെ ശക്തമായ ഇടപെടലുകളും ജാതിമതഭേദമെന്യേ എല്ലാവരുടെയും സഹകരണവുമാണ് ഇടവകയെയും നാടിനെയും വികസനത്തിലേക്ക് നയിച്ചതെന്ന് എല്ലാവരും സമ്മതിക്കും. ഇന്ന് ജനവാസയോഗ്യവും ആത്മീയ സമൃദ്ധിയുള്ളതുമായ മനോഹരമായ ഇടവകയാണ് അകമലവാരം. ഹോളിഫാമിലി സിസ്റ്റേഴ്സ് ഇടവക കാര്യങ്ങൾ വളരെ ഭംഗിയായി ചെയ്തുവരുന്നു. |
||||||||||||||