fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Teressa of Calcutta, Kairady 
Photo
Name:
St.Teressa of Calcutta
Place: Kairady
Status:
Parish
Forane:
Mangalam Dam
Founded:
2003
Sunday Mass:
04.00 P.M.
Strengh:
58
Belongs To:
   
Vicar / Dir : Fr. Thoonickavil Jose Prakash
  Asst.Dir/Vic:
Contact Office :
Kairady, Palakkad - 678510
Telephone:
04923245236
 
E-Mail:
Website:
 
History of the of St.Teressa of Calcutta
 വാഴ്ത്തപ്പെട്ട മദർതെരേസ ഒാഫ് കൽക്കട്ട ചർച്ച്
കയറാടി
സ്ഥലനാമം
തിരുവാഴിയാടിന് പടിഞ്ഞാറും എെലൂരിന് വടക്കുമായി കയറാടി മലയോരഗ്രാമം സ്ഥിതിചെയ്യുന്നു. 2317 ഏക്കർ വനഭൂമിയാണ് കയറാടിയിൽ ഉൾപ്പെട്ടിരുന്നത്. തിരുവഴിയാട് ദേവസ്വവും എെലൂര് ദേവസ്വവും ഇൗ വസ്തുക്കൾ കയ്യടക്കിയിരുന്നു. കൈരേടത്തു ജന്മിവക ഭൂസ്വത്തുക്കളുള്ള സ്ഥലമെന്ന നിലയ്ക്ക് കയറാടി എന്ന പേര് വന്നുചേർന്നു (രള. ഢഢഗ.വാലത്ത് കേരളത്തിലെ സ്ഥലചരിത്രങ്ങൾ- പാലക്കാട് ജില്ല ജ. 109). 
ആദ്യനാളുകൾ
പാലക്കാട് ജില്ലയിലെ നെന്മാറയിൽ നിന്നും 7 കിലോമീറ്റർ അകലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണ് കയറാടി. എെലമല (അയിലൂർമുടി) കയറാടിയുടെ അതിർത്തിക്കകത്താണ്. കൃഷിയാണ് ജനങ്ങളുടെ ജീവിതമാർഗ്ഗം. അയിലൂർ ഗ്രാമപഞ്ചായത്തിൽപ്പെട്ട കയറാടിയിൽ 58 ക്രിസ്ത്യൻ കുടുംബങ്ങൾ ആണ് ഉളളത്. ഇടവകാതിർത്തിക്കുള്ളിൽ ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതമൈത്രി നിലനിൽക്കുന്നുവെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ഇൗ പ്രദേശത്തുളള കൈ്രസ്തവരുടെ ആരാധനാലയത്തിനായുള്ള നീണ്ട നാളത്തെ പ്രാർത്ഥനയോടുകൂടിയ കാത്തിരിപ്പിന്റെയും വികാരിയായ ബഹു. ജോസ് കണ്ണമ്പുഴയച്ചന്റെ അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി 05.05.2003-ൽ സൗകര്യപ്രദമായ 62 സെന്റ് സ്ഥലം 10.01.2003 ന് മുഹമ്മദ് ഇബ്രാഹിം റാവുത്തർ പക്കൽ നിന്ന് (ട്യ. ചീ. 73 ആധാരം ചീ 70/2003) വാങ്ങിക്കാൻ കഴിഞ്ഞു. ആ സ്ഥലത്ത് ഷെഡ് പണിതീർക്കുകയും ആക. ങീവേലൃ ഠലൃലമെ ഘ.ജ ടരവീീഹ ആരംഭിക്കുകയും ചെയ്തു.
പാലക്കാട് രൂപതാദ്ധ്യക്ഷന്റെ (508/2002) അനുവാദ പ്രകാരം കയറാടിയിലെ ശ്രീ. സെബാസ്റ്റ്യൻ കട്ടയ്ക്കലിന്റെ ഭവനത്തിൽ ദിവ്യബലി ആരംഭിച്ചു. സ്കൂൾകെട്ടിടത്തിന്റെ പണിതീർന്നപ്പോൾ വിശുദ്ധ ബലിയർപ്പണം അവിടേക്ക് മാറ്റി. വാഴ്ത്തപ്പെട്ട മദർ തെരേസയുടെ നാമധേയത്തിൽ ദൈവാലയം പണിയുന്നതിനെക്കുറിച്ച് 01.03.2003-ൽ കൂടിയ ഇടവക പൊതുയോഗത്തിൽ തീരുമാനമെടുത്തു. 
പുതിയപളളി
കയറാടി മദർതെരേസ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമ്മം 2003 ഏപ്രിൽ 22 -ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവഹിച്ചു. ബഹു ജോസ് കണ്ണമ്പുഴയച്ചന്റെ നേതൃത്വത്തിൽ പളളിപ്പണി ആരംഭിച്ചു. 09.06.2003-ന് കെ.കെ. അരവിന്ദാക്ഷന്റെ പക്കൽ നിന്ന് രണ്ടര സെന്റ് സ്ഥലവും (്യെ.ചീ. 844, ആധാരം ചീ. 1354/2003) വാങ്ങിച്ചു. മുഹമ്മദ് റാവുത്തർ മുഖേന ഇസ്മായിൽ മുസ്ലിയാരുടെ ഭാര്യ സൈനബ ഉമ്മയുടെ സ്മരണയ്ക്കായി 350 ൂെ ഘശി സ്ഥലം ദാനമായി പള്ളിക്ക് ലഭിച്ചു. 40 അടി താഴ്ചയുളള പാറമടയിൽ പൂർണ്ണമായും കരിങ്കൽ പാളികൾതന്നെ ഭിത്തിയായി രൂപപ്പെടുത്തി നിർമ്മിച്ച ഇൗ ദൈവാലയത്തിന്റെ പണി 147 ദിവസങ്ങൾകൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞു. 
മദർതെരേസ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട 19.10.2003-ന് അഭിവന്ദ്യ പിതാവ് ഇൗ പള്ളി കൂദാശ ചെയ്ത് ദിവ്യബലി അർപ്പിക്കുകയും മദർ തെരേസയുടെ തിരുശേഷിപ്പ് പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്തു. വാഴ്ത്തപ്പെട്ട മദർതെരേസയുടെ നാമധേയത്തിൽ പരി. പിതാവ് ജോൺ പോൾ രണ്ടാമന്റെ പ്രത്യേക കല്പന പ്രകാരം നിർമ്മിതമായ ലോകത്തിലെ ആദ്യത്തെ ദൈവാലയമാണിത്. (ഞലള. ജലൃാശശൈീി ളൃീാ ഇീിഴൃലഴമശേീ ജഞഛ ഋഘഇഘഋടകകട ഞീാമ. ഞലള. ജഞഛ ഠ.ച 249/2001.00/93 ഞീാമ 11ചഛഢഋങആഋഞ 2003) കയറാടിയിലെ പളളി പാറക്കെട്ടുകൾക്കുളളിൽ പണിതീർത്തതുകൊണ്ട് ഇത് പാറപ്പളളി എന്നും അറിയപ്പെടുന്നു. അന്നുതന്നെ മാതാവിന്റെ ഗ്രോട്ടോയും വെഞ്ചിരിച്ചു. 2004 ലാണ് ഉടഠ സിസ്റ്റേഴ്സിന്റെ മഠം ഇവിടെ ആരംഭിച്ചത്.
സെമിത്തേരി
സെമിത്തേരിക്കുവേണ്ടി 11.08.2004-ന് ഇരുപത്തിമൂന്നര സെന്റ് സ്ഥലം (്യെചീ 844, ആധാരം ചീ. 2385) കെ.കെ അരവിന്ദാക്ഷൻ പക്കൽ നിന്നും വാങ്ങി. ഇതിൽ 10 സെന്റ് സ്ഥലത്ത് കല്ലറകളോടെ സെമിത്തേരി പണിതീർത്തു. 20.10.2004 ന് അയിലൂർ പഞ്ചായത്തിൽ നിന്നും സെമിത്തേരിക്ക് അനുവാദം ലഭിച്ചു. (ഇഎഞഅ-1-194/04 റ.േ20/01/04) സെമിത്തേരിയുടെ വെഞ്ചിരുപ്പുകർമ്മം2004 നവം 2-ന് ബഹു. ജോസ് കണ്ണമ്പുഴ അച്ചൻ നിർവ്വഹിച്ചു. 2005 ജനുവരി 30-ാം തീയതി ഞായറാഴ്ച 83/2005 നമ്പർ കല്പന പ്രകാരം കയറാടി പള്ളിയെ ഇടവകയായി ഉയർത്തുകയും പ്രഥമവികാരിയായി ബഹു. കണ്ണമ്പുഴ ജോസച്ചനെ നിയമിക്കുകയും ചെയ്തു. ദൈവാലയത്തോടു ചേർന്ന് പണിതീർത്ത വൈദിക മന്ദിരത്തിന്റെ വെഞ്ചെിരിപ്പു കർമ്മം 2006 സെപ്റ്റംബർ 3-ന് അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. കയറാടി ഇടവകയിൽ ഇന്നുകാണുന്ന എല്ലാസംവിധാനങ്ങളുടെയും പിന്നിൽ ബഹു. കണ്ണമ്പുഴയച്ചന്റെ ത്യാഗോജ്ജ്വലമായ ശുശ്രൂഷയുടെ ഫലമാണെന്ന് നിസ്സംശയം പറയാം.
കയറാടിയിൽ കരിങ്കുളം ജംഗ്ഷനിൽ കയറാടി പള്ളിക്കുവേണ്ടി ഒരു കപ്പേള നിർമ്മിക്കുന്നതിന് ശ്രീ. കുറ്റിക്കാടൻ മാത്യു 2 സെന്റ് സ്ഥലം (ഞല.ട.ഥ.ചീ.53 ആധാരം ചീ. 2009/882) 6.7.2009-ന് ദാനമായി നൽകി. പ്രസ്തുത സ്ഥലത്ത് കപ്പേള നിർമ്മിക്കുന്നതിന് വേണ്ടിയുള്ള അടിസ്ഥാന ശില വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് വെച്ച് 28.7.2009 ന് വെഞ്ചെരിച്ചു. 26.02.2006 ന് കയറാടി പള്ളിയുടെ ഒരു ംലയശെലേ ആരംഭിച്ചു. ണലയ.ംംം. ാീവേലൃലേൃലമെരവൗൃരവസമശൃമറ്യ.ീൃഴ. ഇൗ ഇടവകയിൽ സേവനം ചെയ്ത എല്ലാ ബഹു . വികാരിമാരേയും നന്ദിയോടെ ഒാർമ്മിക്കുന്നു. ഇടവകയിൽ ഉടഠ സിസ്റ്റേഴ്സിന്റെ സേവനം അഭിമാനത്തോടെ എടുത്ത് പറയട്ടെ.