fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Joseph, Ponkandam 
Photo
Name:
St.Joseph
Place: Ponkandam
Status:
Parish
Forane:
Mangalam Dam
Founded:
1974
Sunday Mass:
07.30 A.M., 03.30 P.M.
Strengh:
135
Belongs To:
   
Vicar / Dir : Fr. Vattukalathil Saji
  Asst.Dir/Vic:
Contact Office :
Olimkadavu, Palakkad - 678706
Telephone:
04922262419
 
E-Mail:
Website:
 
History of the of St.Joseph
 സെന്റ് ജോസഫ് ചർച്ച്
പൊൻകണ്ടം
സ്ഥലനനാമം
മംഗലംഡാമിൽ നിന്ന് 4 കി.മി അകലെയുളള കുടിയേറ്റ പ്രദേശമാണ് പൊൻകണ്ടം. ഇവിടുത്തെ ഫലസമൃദ്ധമായ മണ്ണിന്റെ പ്രത്യേകത കാരണം "പൊന്നുവിളയുന്ന ഭൂമി'എന്ന് പഴമക്കാർ വിശേഷിപ്പിച്ചു. അക്കാലത്ത് കൃഷിസ്ഥലങ്ങൾ നാലുപറക്കുള്ള കണ്ടം, മൂന്നു പറക്കുള്ള കണ്ടം എന്നെല്ലാം വിശേഷിപ്പിച്ചിരുന്നു. തെങ്ങിൻ തോപ്പുകളിലെ ജലം അവിടെ വറ്റാനായി വരമ്പുകൾ കെട്ടി കണ്ടം കണ്ടമാക്കി തിരിച്ചിരുന്നു. സമൃദ്ധിയുടെ വിളനിലമായ ഇൗ പ്രദേശത്തിന് ഇങ്ങിനെ പൊൻകണ്ടം എന്ന പേരു ലഭിച്ചെന്ന്് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. 
ആദ്യനാളുകൾ
ചാലക്കുടി പാലാ ദേശങ്ങളിൽ നിന്നും ധാരാളം കർഷകരെ ഇങ്ങോട്ട് ആകർഷിക്കാൻ കാരണവും മറ്റൊന്നല്ല. 1950 കളിലാണ് ഇവിടുത്തെ കുടിയേറ്റം വ്യാപകമായി ആരംഭിച്ചത്. അന്ന് മേലാർകോട്, ഇളവമ്പാടം പളളികളിലാണ് ആദ്ധ്യാത്മികകാര്യങ്ങൾക്ക് ഇവിടെയുളളവർ ആശ്രയിച്ചിരുന്നത്. പൊൻകണ്ടം ഇളവമ്പാടം ഇടവകാതിർത്തിയിൽ പ്പെട്ട സ്ഥലമായിരുന്നു. 1970-ൽ പൊൻകണ്ടത്ത് പളളിയും സ്കൂളും സ്ഥപിക്കുന്നതിനെക്കുറിച്ച് ആലോചനകൾ തുടങ്ങി. അതിനായി ഇടവാകാംഗമായ ശ്രീ. കൊച്ചേട്ടൻ മറ്റത്തിൽ തൃശ്ശൂർ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോർജ്ജ് ആലപ്പാട്ട് പിതാവിന് 10 ഏക്കർ സ്ഥലം സർവ്വേ നമ്പർ 560/3 പ്രകാരം 1970 ഏപ്രിൽ 17-ന് ദാനമായി നല്കി.
ഇടവകപ്പളളി
അഭിവന്ദ്യ പിതാവിന്റെ നിർദ്ദേശപ്രകാരം 1971-ൽ ഇളവമ്പാടം സെന്റ് തോമസ് പളളി വികാരിയായ ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ പൊൻകണ്ടത്ത് ദൈവാലയ നിർമ്മാണം ആരംഭിച്ചു. 1974-ൽ തൃശ്ശൂർ രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവ് സെന്റ് ജോസഫിന്റെ നാമത്തിലുളള പൊൻകണ്ടം പളളി വെഞ്ചെരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബഹു സെബാസ്റ്റ്യൻ ഇരിമ്പൻ അച്ചനെ വികാരിയായി പിതാവ് നിയമിച്ചു. 
ഇടവകയിൽ ബഹു. ഫിലിപ്പ് പിണക്കാട്ട് അച്ചന്റെ കാലം മുതൽ വികാരിമാർ ഇവിടെ സ്ഥിരം താമസമാരംഭിച്ചു. 1981-ൽ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് അവരുടെ മഠം ഇവിടെ ആരംഭിച്ചു. ബഹു. സിസ്റ്റേഴ്സ് ദാനമായി നൽകിയ സ്ഥലത്ത് നിർമ്മിച്ച കപ്പേള അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് 1990 മെയ് 1-ന് വെഞ്ചെരിച്ചു. 1990 ഡിസംബർ 6 -ന് പാരീഷ് ഹാളിന്റെ ശിലാ സ്ഥാപന കർമ്മം നിർവ്വഹിച്ചു. കുന്നിൽ പണിതീർത്തിരിക്കുന്ന പളളിയിലേക്ക് കയറിവരുവാൻ നിർമ്മിച്ചിരിക്കുന്ന പടവുകൾ വളരെ ആകർഷകമാണ്. ബഹു. ജോർജ്ജ് എടത്തല അച്ചനാണ് ഇതിന് നേതൃത്വം നല്കിയത്. ബഹു. അബ്രഹാം പാലത്തിങ്കലച്ചന്റെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ വൈദിക മന്ദിരവും പാരീഷ് ഹാളും 1991 ഡിസംബർ 1-ന് അഭിവന്ദ്യ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെിരിച്ചൂ. 
ജൂബിലിയും വളർച്ചയും
1999 ഏപ്രിൽ 25-ന് ആയിരുന്നു ഇടവകയുടെ രജതജൂബിലി ആഘോഷം. അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് ജൂബിലി കുർബാന അർപ്പിച്ചു. 2009 ൽ ബഹു. ജെയ്സൺ വടക്കനച്ചൻ വികാരിയായിരുന്നപ്പോഴാണ് പാരീഷ് ഹാളിന്റെ മുകളിൽ ഷീറ്റ് റൂഫിങ്ങ് നടത്തിയത്. മതബോധനക്ലാസുകൾക്ക് ഇത് സൗകര്യപ്രദമായി. പൊൻകണ്ടം ഇടവകയുടെ സ്റ്റേഷൻ പളളിയായിരുന്ന കടപ്പാറ സെന്റ് മേരീസ് പളളിയെ 2012 ജനുവരി 8-ന് സ്വതന്ത്ര ഇടവകയായി ഉയർത്തി.
ബഹു. സണ്ണി വാഴേപ്പറമ്പിലച്ചന്റെ നേതൃത്വത്തിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയ ദൈവാലയത്തിന്റെ വെഞ്ചെരിപ്പ് കർമ്മം 2003 ഡിസംബർ 28-ന് അഭിവന്ദ്യ പിതാവ് നിർവഹിച്ചു. ജനുവരി അവസാനത്തെ ഞായറാഴ്ച്ച ഇടവക തിരുന്നാളും മാർച്ച് 19-ന് യൗസേപിതാവിന്റെ ഉൗട്ടുതിരുന്നാളും നടത്തിവരുന്നു. ഇവിടെ നിലനില്ക്കുന്ന മതസൗഹാർദ്ദം അനുകരണീയമാണ്. ഇടവകയിലെ അജപാലന ശുശ്രൂഷയിൽ ബഹു. സിസ്റ്റേഴ്സ് ആത്മാർത്ഥമായി പങ്കുചേരുന്നുണ്ട് എന്നറിയിക്കാൻ സന്തോഷമുണ്ട്.
കുടിയേറ്റ കർഷകരായ ഇടവകക്കാർ കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. പുതിയ തലമുറയിൽ വിദ്യാഭ്യാസ നിലവാരം ഉയർന്നിട്ടുണ്ട്. സ്വാശ്രയ സംഘവും പി.എസ്.എസ്.പി യുമായി ബന്ധപ്പെട്ട് മഹിളാസമാജവും പ്രവർത്തിക്കുന്നു. 2012 ജനുവരി 1 മുതൽ പരസ്പരസഹായ പദ്ധതി എന്ന പേരിൽ പാവപ്പെട്ടവർക്ക് വേണ്ടി സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.