Parish of St.Pius Xth, Olippara |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Pius Xth | |||||||||||||
Place: | Olippara | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Mangalam Dam | |||||||||||||
Founded: | 1976
|
|||||||||||||
Sunday Mass: |
07.15 A.M., 09.45 A.M. |
|||||||||||||
Strengh: |
193 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Kannampadathil Johnson | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Kairadi, Palakkad - 678510 | |||||||||||||
Telephone:
|
04923245236 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Pius Xth |
||||||||||||||
വി. പത്താംപീയൂസ് ചർച്ച് ഒലിപ്പാറ സ്ഥലനാമം വണ്ടാഴി പഞ്ചായത്തിൽപ്പെട്ട വെളളാട്ടിമല വളരെ ഉയരം കൂടിയതും ഏത് ദിക്കിൽ നിന്നും കാണാവുന്നതുമാണ്. ഇൗ മലയിൽനിന്ന് എല്ലാ നാളുകളിലും ഒലിച്ചിറങ്ങുന്ന അരുവികൾ കാഴ്ച്ചക്ക് വളരെ മനോഹരമാണ്. പാറയിൽനിന്ന് ഒലിച്ചിറങ്ങുന്ന ജലധാര കണ്ടുകൊണ്ടാണ് ഒലിപ്പാറ എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. നെന്മാറയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുളള ഗ്രാമ പ്രദേശമാണ് ഒലിപ്പാറ. ആദ്യനാളുകൾ പ്രകൃതിരമണീയവും ഫലപുഷ്ടവുമാണ് ഇൗ പ്രദേശം.1960-കളിലാണ് ക്രിസ്ത്യാനികൾ ഇവിടെ കുടിയേറ്റം ആരംഭിച്ചത്. അവർ മംഗലം ഡാം സെന്റ് പീറ്റേഴ്സ് മഠം കപ്പേളയിലും നെന്മാറ സെന്റ് സെബാസ്റ്റ്യൻ (അളുവശ്ശേരി) ലത്തീൻ പളളിയിലും ആയിരുന്നു ആത്മീയ ആവശ്യങ്ങൾ നിർവ്വഹിച്ചിരുന്നത്. ഒലിപ്പാറയിൽ ഏകദേശം 15 കുടുംബങ്ങളേ അന്നുണ്ടായിരുന്നുളളു. ഇവിടെ ദൈവാലയം വേണമെന്ന് ജനങ്ങൾ തീവ്രമായ ി ആഗ്രഹിച്ചു. ശ്രീ. ദേവസ്സ്യാ പണ്ടാരപറമ്പിൽ അദ്ദേഹത്തിന്റെ വീട്ടിലെ ഒരു ഹാൾ ബലിയർപ്പിക്കുന്നതിനുവേണ്ടി വിട്ടുകൊടുത്തു. 1970 ്രെബഫുവരി 15-ാം തിയ്യതി അന്നത്തെ നെന്മാറ ലത്തീൻ പളളി വികാരിയായിരുന്ന ബഹു. ഒാടക്കലച്ചൻ ദിവ്യബലി അർപ്പിച്ചുകൊണ്ട് ഇടവക കൂട്ടായ്മയ്ക്ക് ശക്തി പകർന്നു. പിന്നീട് ശ്രീ. ദേവസ്സ്യ പണ്ടാരപറമ്പിൽ 1972 ഡിസംബർ 11-ന് 634-ാം നമ്പർ ആധാരം പ്രകാരം (ട്യ. ചീ. 884) തെങ്ങുംപാടത്ത് 20 സെന്റ് സ്ഥലം അന്നത്തെ എളവംപാടം പളളി വികാരിയായിരുന്ന ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചന്റെ പേരിൽ ഒലിപ്പാറ പ്രദേശത്ത് ദൈവാലയം പണിയുന്നതിലേക്ക് ദാനമായി നൽകി. പ്രസ്തുത സ്ഥലത്ത് 1973 ഒാഗസ്റ്റ് 15-ാം തിയ്യതി വി. തോമാശ്ലീഹായുടെ നാമധേയത്തിൽ താത്ക്കാലിക ദൈവാലയം നിർമ്മിച്ചു. 1976 വരെ ഇവിടെയായിരുന്നു ബലിയർപ്പിച്ചിരുന്നത്. പിന്നീട് ശ്രീമാൻ ദേവസ്സ്യാ താഴുത്തേൽ (ആധാരം ചീ. 1082 & ട്യ.ചീ. 531/535) 5 ഏക്കർ സ്ഥലം വി. പത്താംപീയൂസിന്റെ നാമധേയത്തിൽ പളളിപണിയുവാൻ വികാരി ബഹു. സെബാസ്റ്റ്യൻ ഇരിമ്പനച്ചന്റെ പേരിൽ ദാനത്തീരാധാരം ചെയ്തുകൊടുത്തു. ദൈവാലയവും വൈദിക മന്ദിരവും ഒലിപ്പാറയിലെ സുറിയാനി കത്തോലിക്കർ മേലാർകോട് പളളി വികാരിയായ ബഹു. സെബാസ്റ്റ്യൻ തട്ടിലച്ചനെ കണ്ട് സ്വന്തമായ റീത്തിൽ പളളി വേണമെന്ന ആഗ്രഹം ബോധ്യപ്പെടുത്തി. ബഹു. തട്ടിലച്ചൻ കാര്യങ്ങൾ തൃശ്ശൂർ രൂപാതാദ്ധ്യക്ഷൻ മാർ ജോസഫ് കുണ്ടുകുളം പിതാവിന്റെ ശ്രദ്ധയിൽ പെടുത്തി. പിതാവിന്റെ നിർദ്ദേശപ്രകാരം ബഹു. തട്ടിലച്ചൻ ഒലിപ്പാറ ദൈവാലയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ശ്രീ. ദേവസ്സ്യാ താഴുത്തേൽ ദാനമായി തന്ന സ്ഥലത്ത് പളളിനിർമ്മാണം ആരംഭിച്ചു. ബഹു. തട്ടിലച്ചനുശേഷം ബഹു. ജോൺ എലുവത്തിങ്കലച്ചന്റെ മേൽനോട്ടത്തിലായിരുന്നു വി. പത്താംപീയൂസിന്റെ നാമധേയത്തിലുളള ദൈവാലയ നിർമ്മാണം തുടർന്നത്. അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് 1976 ്രെബഫുവരി 1-ാം തിയ്യതി പുതിയ പള്ളി വെഞ്ചെിരിച്ചു. ബഹു. ആന്റണി കൈതാരത്തച്ചൻ വികാരിയായിരുന്നപ്പോഴാണ് 37/78-ാം നമ്പർ കല്പനപ്രകാരം 1978 മാർച്ച് 19-ന് വി. പത്താംപീയൂസിന്റെ ദൈവാലയം ഇടവകയാക്കി ഉയർത്തപ്പെട്ടത്. 238/78-ാം നമ്പർ കല്പനാനുവാദത്തോടെ പളളിയോട് ചേർന്ന് വൈദിക മന്ദിരം പണിത് വെഞ്ചെിരിച്ചു. തെങ്ങുംപാടത്തുനിന്ന് ഒലിപ്പാറയിലേക്ക് ബഹു. പീറ്റർ കാവുംപുറത്തച്ചൻ വികാരിയായിരുന്നപ്പോൾ തെങ്ങും പാടത്തെ താല്ക്കാലിക ദൈവാലയം 1984 ജൂലായ് 17-ലെ 224/84-ാം നമ്പർ കല്പ്പന പ്രകാരം പൊളിച്ച് ഒലിപ്പാറ പളളിയോടുചേർന്ന് മതബോധന ഹാൾ നിർമ്മിച്ചു. ബഹു. ജേക്കബ് പനയ്ക്കലച്ചൻ വികാരിയായിരുന്നപ്പോൾ ഒലിപ്പാറ ഇടവകയുടെ കീഴിൽ മാങ്കുറുശ്ശി ഭാഗത്തെ കുടുംബാംഗങ്ങളെ ഒന്നിച്ച് ചേർത്ത് മാങ്കുറുശ്ശിയിൽ 147/1992 നമ്പർ കല്പ്പന പ്രകാരം വി. പത്രോസിന്റെ നാമധേയത്തിൽ ദൈവാലയം നിർമ്മിച്ചു. പ്രസ്തുത ദൈവാലയം 1995 ഒക്ടോബർ 3-ന് മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെിരിച്ചു. ബഹു. പനക്കലച്ചന്റെ പിൻഗാമിയായിവന്ന ബഹു. ജോയി പഞ്ഞിക്കാരനച്ചന്റെ കാലത്ത് 1988 നവംബർ 11-ലെ 341/88-ാം നമ്പർ കല്പ്പന പ്രകാരം ഒലിപ്പാറ പളളിക്ക് വലുപ്പംകൂട്ടി. കപ്പേളകൾ ബഹു. തോമസ് പാബ്ലാനിയച്ചന്റെ കാലത്താണ് അടിപ്പെരണ്ട സെന്ററിൽ ഒന്നേകാൽ സെന്റ് സ്ഥലം വാങ്ങി (ട്യ 599 ആധാരം ചീ. 1345) തിരുകുടുംബത്തിന്റെ നാമധേയത്തിൽ 328/89-ാം നമ്പർ കല്പ്പന പ്രകാരം ഒരു കുരിശടി സ്ഥാപിച്ചത്. ബഹു. ജേക്കബ് പനയ്ക്കലച്ചന്റെ കാലത്ത് ഒലിപ്പാറ പളളിയോടു ചേർന്ന് കിഴക്കുഭാഗത്ത് കിടക്കുന്ന 13 സെന്റ് സ്ഥലം (ട്യ.ചീ.531) 1996 ്രെബഫുവരി 27-ന് വാങ്ങിച്ചു. പുതിയ പളളി ഇടവകാംഗങ്ങൾ വർദ്ധിച്ചപ്പോൾ 4 പതിറ്റാണ്ട് മുൻപ് സ്ഥാപിച്ച ദൈവാലയത്തിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു. ബഹു. ജോസ് കണ്ണമ്പുഴയച്ചൻ ദൈവാലയം പുതുക്കി പണിയുന്ന കാര്യം 2001 ജൂൺ 11-ന് കൂടിയ പളളിയോഗത്തിൽ അവതരിപ്പിച്ചു. പ്രസ്തുതകാര്യം ജനം സർവ്വാത്മനാ ഉൾക്കൊണ്ടു. രൂപതാകാര്യാലയത്തിൽനിന്ന് 446/2002-ാം നമ്പർ കല്പ്പന പ്രകാരം പുതിയ പളളി പണിയുവാനുളള നടപടികൾ സ്വീകരിച്ചു. പുതിയപളളിയുടെ വികസനത്തിനായി നിയുക്ത ദൈവാലയത്തിന്റെ മുൻവശത്തുളള 4 സെന്റ് സ്ഥലം (ട്യ.ചീ. 531) കൂടി 2004 ജനുവരി 30-ന് വാങ്ങിക്കേണ്ടിവന്നു. ഒലിപ്പാറയിലെ പുതിയ ദൈവാലയത്തിന്റെ ശിലാസ്ഥാപനം 2002 ഒാഗസ്റ്റ് 15-ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവ്വഹിച്ചു. പളളി നിർമ്മാണ ചിലവിലേക്കായി തെങ്ങുംപാടത്തുളള 20 സെന്റ് സ്ഥലം (ട്യ.ചീ. 884) 2006 സെപ്തംബർ 18-ലെ 319/2006-ാം നമ്പർ കല്പ്പന പ്രകാരം വിറ്റു. കൂടാതെ വിവിധ മാർഗങ്ങളിലൂടെ പണ സമാഹരണവും, ശ്രമദാന പ്രവർത്തനങ്ങളും ആരംഭിച്ചു. 5 വർഷത്തെ കഠിന പ്രയത്നം കൊണ്ട് നിർമ്മിച്ച മനോഹരമായ ഇൗ ദൈവാലയം 2007 ്രെബഫുവരി 10-ന് അഭിവന്ദ്യ പിതാവ് കൂദാശ ചെയ്ത് ദിവ്യബലി അർപ്പിച്ചു. കൂദാശ കർമ്മ സ്മരണിക അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു. പുതിയ ദൈവാലയ സങ്കീർത്തിയുടെ മുകളിൽ വൈദികർക്ക് താമസസൗകര്യവും ഏർപ്പെടുത്തി. പൈതലകപ്പേള പൈതല ഭാഗത്ത് ഒരു കപ്പേള നിർമ്മിക്കുവാൻ ശ്രീമാൻ ജോസ് തെരുവൻകുന്നേൽ ദാനമായി തന്ന 3 സെന്റ് സ്ഥലം 109/98-ാം നമ്പർ കല്പ്പന പ്രകാരം ബഹു. ജോൺ ആളൂരച്ചൻ പളളിക്കുവേണ്ടി ദാനമായി സ്വീകരിച്ചു. 2004 മെയ് 8-ലെ 157/2004-ാം നമ്പർ കല്പ്പനപ്രകാരം ബഹു. ജോസ് കണ്ണമ്പുഴയച്ചന്റെ മേൽനോട്ടത്തിൽ പൈതലയിൽ പരിശുദ്ധമാതാവിന്റെ നാമധേയത്തിൽ കപ്പേള പണിയുകയും 2004 മെയ് 30-ന് വികാരി ജനറാൾ മോൺ സെബാസ്റ്റ്യൻ ഇരിമ്പനച്ചൻ വെഞ്ചെരിച്ച് ദിവ്യബലിയർപ്പിക്കുകയും ചെയ്തു. ഒലിപ്പാറ ഇടവകയിലെ കൈതച്ചിറ, കയറാടി, ചക്രായി, പറയംപളളം എന്നീ വാർഡുകളിലെ 54 കുടുംബങ്ങൾ ചേർന്ന് കയറാടിയിൽ വാഴ്ത്തപ്പെട്ട മദർതെരേസയുടെ നാമധേയത്തിൽ പളളി പണിത് 2003 ഒക്ടോബർ 19-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. സെമിത്തേരി നവീകരണം ഒലിപ്പാറയിൽ നിലവിലുളള സെമിത്തേരിയിൽ സ്ഥലം മതിയാകാതെ വന്നതിനാൽ കിഴക്കുഭാഗത്തെക്ക് വലുപ്പംകൂട്ടി 74 കല്ലറകളും മധ്യഭാഗത്ത് കപ്പേളയും നിർമ്മിച്ചു. 2010 നവംബർ 2-ന് ബഹു. വികാരിയച്ചൻ ഇവ വെഞ്ചെരിച്ചു. പുതിയ ദൈവാലയത്തിന് അനുയോജ്യമായ ഒരു സ്റ്റീൽ കൊടിമരം (നാൽപ്പത്തി ഒന്നര അടി ഉയരം) സ്ഥാപിച്ച് 2011 മാർച്ച് 19-ന് വെഞ്ചെരിച്ചു. പത്തുവർഷത്തോളം ഇടവകയിൽ ആദ്ധ്യാത്മികവും സാമൂഹ്യവുമായ മേഖലകളിൽ നിസ്തുല സേവനം അനുഷ്ഠിച്ച ബഹു. ജോസ് കണ്ണമ്പുഴയച്ചന്റെ പിൻഗാമിയായി ബഹു. മാത്യു ഞൊങ്ങിണിയച്ചൻ 2011 മെയ്മാസത്തിൽ ചാർജ്ജെടുത്തു. അടിപ്പെരണ്ട കപ്പേള അടിപ്പെരണ്ടയിലെ തിരുക്കുടുംബ കപ്പേള പുതുക്കി പണിയുവാൻ ബഹു. അച്ചൻ ആരംഭം കുറിച്ചു. 2012 ജനുവരിയിൽ വികാരിയായി ബഹു. രാജു പുളിക്കത്താഴെയച്ചൻ ചാർജെടുത്തു. 2012 ഒക്ടോബർ 14-ന് നവീകരിച്ച കപ്പേള അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. രൂപതാ കാര്യാലയത്തിൽ നിന്നുളള അനുവാദത്തോടെ 2012 ഡിസംബർ 14-ാം തിയ്യതി പഴയ പളളി പൊളിച്ചുമാറ്റി പളളി മുറ്റം വിസ്തൃതമാക്കി. 2013 ഡിസംബർ 8-ാം തിയ്യതി പുതിയ വൈദിക മന്ദിരം, പാരിഷ്ഹാൾ എന്നിവയുടെ ശിലാസ്ഥാപനം ബഹു. വികാരി ഫാ. രാജു പുളിക്കത്താഴ നിർവഹിക്കുകയും നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങൾ 2014 മാർച്ച് 19-ന് ബഹു. അച്ചൻ വെഞ്ചെരിക്കുകയും ചെയ്തു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഇടവകാംഗങ്ങളുടെ കൂട്ടായ്മയും ശ്രമദാന പണികളും പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. ഇൗ ഇടവകയിൽ ഒലിപ്പാറയിലും പൈതലയിലും ഉ.ട.ഠ കോൺഗ്രിഗേഷന്റെ മഠങ്ങൾ പ്രവർത്തിച്ചുവരുന്നു. പൈ്രവറ്റ് എൽ.പി. സ്കൂളും ഒരു എയ്ഡഡ് യു.പി. സ്ക്കൂളും ബഹു. സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇൗ സ്ഥാപനങ്ങൾ ഇവിടുത്തെ ബാലികാബാലന്മാർക്ക് വലിയ അനുഗ്രഹമാണ്. ഹൈസ്കൂളിനുളള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ഇടവകയിൽ അറുപത് ശതമാനത്തോളം സാമ്പത്തികമായി ഇടത്തരം കുടുംബങ്ങളാണ്. രൂപതയിൽനിന്നും, ജടടജ വഴിയും ലഭിച്ച സഹായത്തോടെ പാവപ്പെട്ടവർക്ക് ഭവനങ്ങൾ വച്ച്കൊടുക്കുവാൻ സാധിച്ചു. ഇതര കൈ്രസ്തവസമൂഹങ്ങളുമായും മറ്റുമതസ്ഥരുമായും നല്ല ബന്ധമാണ് പുലർത്തിവരുന്നത്. |
||||||||||||||