fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Jude, Odamthode 
Photo
Name:
St.Jude
Place: Odamthode
Status:
Parish
Forane:
Mangalam Dam
Founded:
2002
Sunday Mass:
08.05 A.M.
Strengh:
60
Belongs To:
   
Vicar / Dir : Fr. Karuthi Sibin
  Asst.Dir/Vic:
Contact Office :
Karimkayam, Palakkad - 678706
Telephone:
04922263199
 
E-Mail:
Website:
 
History of the of St.Jude
 സെന്റ് ജൂഡ് ചർച്ച്
ഒാടംതോട്
ആദ്യനാളുകൾ
മംഗലംഡാമിൽ നിന്ന് ആറ് കിലോമീറ്റർ തെക്ക് കിഴക്കഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് ഒാടംതോട്. 2002 വരെ കരിങ്കയം സെന്റ് മേരീസ് പള്ളിയുടെ കീഴിലായിരുന്നു ഇൗ പ്രദേശം. പ്രധാനമായും പാലാ, കോതമംഗലം, തൃശൂർ എന്നിവിടങ്ങളിൽ നിന്നും കുടിയേറിയവരാണ് ഇവിടെയുള്ളവർ.
യാത്രാസൗകര്യമില്ലാതിരുന്നതിനാൽ ഇൗ പ്രദേശത്തുളളവർക്ക് ആത്മീയ കാര്യങ്ങൾക്കായി കരിങ്കയം പള്ളിയിൽ എത്തിച്ചേരുക പ്രയാസമായിരുന്നു. കവിളുപാറ, ചൂരുപാറ, വട്ടപ്പാറ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സ്വന്തമായി ദൈവാലയം എന്ന ആവശ്യം 1995-1999 ലാണ് പ്രബലമായത്. കരിങ്കയം വികാരിയായിരുന്ന ബഹു. മണിയമ്പ്രായിൽ അച്ചൻ അതിനുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയും ഒാടംതോട് ഭാഗത്ത് ഒരേക്കർ സ്ഥലം ശ്രീ. മാത്യു ചുങ്കപ്പുരയിൽ നിന്നും വാങ്ങുകയും ചെയ്തു.
ദൈവാലയ നിർമ്മിതിയിൽ
1999 ജനുവരിയിൽ ബഹു മണിയമ്പ്രയിലച്ചൻ സ്ഥലം മാറിയതിനെ തുടർന്ന് ബഹു. മാർട്ടിൻ കളമ്പാടൻ അച്ചൻ ദൈവാലയ നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധിച്ചു. 1999 മെയ് മാസം മൂന്നാം തിയ്യതി ഒാടംതോട് ഭാഗത്തുളളവർ പൊതുയോഗം കൂടുകയും പതിനൊന്ന് പേരുടെ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ബഹു. മാർട്ടിൻ അച്ചന്റെ പിൻഗാമിയായി വന്ന ബഹു. ജോഷി ചക്കാലക്കൽ അച്ചൻ 1.10.2001 ൽ പുതിയ ദൈവാലയത്തിന് തറക്കല്ലിട്ടു. വി. യൂദാതദ്ദേവൂസിന്റെ നാമത്തിൽ പണി പൂർത്തിയായ ദൈവാലയം 2001 ഡിസംബർ 16ന് ആഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് ആശിർവ്വദിച്ച് ദിവ്യബലി അർപ്പിച്ചു. 3.1.2002 മുതൽ ഇടവക മദ്ധ്യസ്ഥനായ വി.യൂദാതദേവൂസിന്റെ നാമത്തിൽ വ്യാഴാഴ്ചകളിൽ ഉച്ചകഴിഞ്ഞ് വിശുദ്ധകുർബാനയർപ്പണവും തുടർന്ന് നൊവേനയും നടത്തിവരുന്നു.
വൈദികമന്ദിരം
പള്ളിയുടെ മുന്നിൽ പണി തീർത്ത കപ്പേള 31.8.2003-ൽ ബഹു. വികാരി ജനറാൾ ഫാ. ജോസ് പി. ചിറ്റിലപ്പിള്ളി ആശീർവ്വദിച്ചു. 2005 ജനുവരി 31-ന് വികാരിയായി ചാർജ്ജെടുത്ത ബഹു. ഫ്രാൻസിസ് പൊട്ടത്തുപ്പറമ്പിലച്ചൻ ഒാടംതോട് വൈദിക മന്ദിരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 26.06.2005-ൽ വൈദിക മന്ദിരം അഭിവന്ദ്യ പിതാവ് വെഞ്ചരിച്ചു. ഒാടംതോട് പള്ളിക്ക് സ്വന്തമായി സെമിത്തേരി ഇല്ലാത്തതിനാൽ കരിങ്കയം പള്ളിയുടെ സെമിത്തേരിയാണ് ഉപയോഗിച്ചിരുന്നത്. 
2008 ്രെബഫുവരിയിൽ സ്ഥലം മാറി വന്ന ബഹു. ബിജു കല്ലിങ്കൽ അച്ചനും 2010 ്രെബഫുവരി 17-ന് വികാരിയായി വന്ന ബഹു. ജിൻസ് പ്ലാത്തോട്ടത്തിൽ അച്ചനും സ്തുത്യർഹമായ സേവനം കാഴ്ചവച്ചു. ഇപ്പോൾ ബഹു. ജോസ്പ്രകാശ് തൂണിക്കാവിൽ അച്ചനാണ് വികാരിയായി സേവനം ചെയ്യുന്നത്. താൽക്കാലികമായി പണി തീർന്ന പളളിയിൽ സ്ഥല പരിമിതി അനുഭവപ്പെടുന്നതിനാൽ വിസ്തൃതമാക്കാനുളള ആലോചനകൾ നടന്നുവരുന്നു. ജനങ്ങളുടെ ആത്മാർത്ഥമായ സഹകരണവും കൂട്ടായ്മയുമാണ് ഇടവകയുടെ ശക്തി.