Parish of St.Mary, Chittadi (Marianagar) |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Mary | |||||||||||||
Place: | Chittadi (Marianagar) | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Mangalam Dam | |||||||||||||
Founded: | 1997
|
|||||||||||||
Sunday Mass: |
08.15 A.M. |
|||||||||||||
Strengh: |
74 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Kochuparambil Jose | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Chittady, Palakkad - 678706 | |||||||||||||
Telephone:
|
04922207268 | |||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Mary |
||||||||||||||
സെന്റ് മേരീസ് ചർച്ച് മരിയനഗർ-ചിറ്റടി ആദ്യനാളുകൾ ചിറ്റടി പ്രദേശം ഇളവംപാടം ഇടവകയുടെ കീഴിലായിരുന്നു. ചിറ്റടിയിൽ താമസിച്ചിരുന്ന ശ്രീ. ആലപ്പാട്ട് ഒൗസേഫ് (കാട്ടൂർകുട്ടപ്പൻ) എളവമ്പാടം ഭാഗത്ത് ചെറിയൊരു കുരുശുപള്ളി പണിതുകൊടുക്കാനുള്ള അദ്ദേഹത്തിന്റെ നിയോഗം വികാരി. ബഹു. ജോസഫ് ചിറ്റിലപ്പിള്ളിയച്ചനെ അറിയിച്ചു. എളവമ്പാടത്ത് പണിയുന്നതിനേക്കാൾ ചിറ്റടിയിൽ (ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലം) പണിയുന്നതായിരിക്കും എല്ലാംകൊണ്ടും ഉചിതമെന്ന് അച്ചൻ നിർദ്ദേശിച്ചതനുസരിച്ച് ആ പ്രദേശത്തുള്ളവരെക്കൂടി ചേർത്ത് കുറച്ചകൂടി വിപുലമായി പള്ളി പണിയാമെന്ന തീരുമാനത്തിലെത്തി. ചിറ്റടി ഭാഗത്തുളള കത്തോലിക്ക കുടുംബങ്ങളുടെ സംഖ്യ വർദ്ധിക്കുന്നതിനാൽ അവിടെ പളളി പണിയുവാനുളള ആഗ്രഹവും ഒപ്പം ശക്തിപ്രാപിച്ചു. ബഹു. വികാരിയച്ചൻ അതിനാവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്തു. ശ്രീ. ആലപ്പാട്ട് ഒൗസേപ്പ്, ശ്രീ. കിഴക്കേപറമ്പിൽ അബ്രാഹം, ശ്രീ. വടാശ്ശേരി ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിലെ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും പണം സ്വരൂപിച്ച് 1990 ഡിസംബർ 20-ന് ഇപ്പോൾ പളളി സ്ഥിതിചെയ്യുന്ന 20 സെന്റ് സ്ഥലം വാങ്ങിച്ചതാണ് ചിറ്റടി മരിയാനഗർ പള്ളിയുടെ ചരിത്രപശ്ചാത്തലം 1996-ൽ ഇളവംപാടം പളളി പുതുക്കി പണിയുന്ന അവസരത്തിൽ അന്നത്തെ വികാരി ബഹു. പീറ്റർ കുരുതുകുളങ്ങര അച്ചനോട് ചിറ്റടിയിൽ കപ്പേള നിർമ്മിക്കണമെന്നുളള ആ പ്രദേശത്തെ ആളുകളുടെ താത്പര്യം അറിയിച്ചു. തുടർന്നുണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ കപ്പേള എന്നതി ഇടവകപ്പള്ളി എന്ന തീരുമാനത്തിലെത്തി. 1996 ആഗസ്റ്റ് 20-ൽ ചിറ്റടിയിൽ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ പളളി പണിയുവാനുളള അനുവാദം രൂപതാ കാര്യാലയത്തിൽനിന്ന് ലഭിച്ചു. ചിറ്റടിയിൽ ക്ലാരസഭാ സഹോദരിമാരുടെ അൽഫോൻസ പാരലൽ കോളേജിലെ ഒരു മുറിയിൽ ഞായറാഴ്ചകളിലും കടമുളള ദിവസങ്ങളിലും ദിവ്യബലി അർപ്പിക്കാൻ രൂപതാ കാര്യാലയത്തിൽനിന്ന് 324/96 കല്പ്പനപ്രകാരം അനുവാദം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 1996 സെപ്തംബർ 8-ാം തിയ്യതി ആദ്യമായി ദിവ്യബലി അർപ്പിച്ചു. മേൽപറഞ്ഞ 20 സെന്റ് സ്ഥലത്തോട് ചേർന്ന് 1996 ഒക്ടോബർ 2-ന് 4-ഉം 1999-ൽ 6-ഉം സെന്റ് സ്ഥലം വാങ്ങിച്ചതോടെ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിക്കാമെന്നായി. പാരീഷ്ഹാളും വൈദികമന്ദിരവും 1996 സെപ്തംബർ 8-ൽ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ റൈറ്റ് റവ. മോൺ. ജോസഫ് വെളിയത്തിൽ ദൈവാലയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ബഹു. പീറ്റർ കുരുതുകുളങ്ങര അച്ചന്റെ നേതൃത്വത്തിൽ പണികൾ ആരംഭിച്ചു. 1997 ഏപ്രിൽ 30-ൽ ബഹുമാനപ്പെട്ട പീറ്റർ അച്ചൻ ചിറ്റടി ഇടവകയുടെ ചാർജ്ജ് ഒഴിയുകയും ബഹു. തോമസ് വടക്കുഞ്ചേരി അച്ചൻ ചുമതല ഏറ്റെടുക്കുകയും ചെയ്തു. അച്ചന്റെ നേതൃത്വത്തിൽ പാരീഷ്ഹാളിന്റെ പണി പൂർത്തിയാക്കി. 1998 ജനുവരി 26-ാം തിയ്യതി അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് പാരീഷ്ഹാൾ വെഞ്ചെരിച്ച് ദിവ്യബലി അർപ്പിച്ചു. 1999 ്രെബഫുവരി 28-ന് വൈദികമന്ദിരത്തിന്റെ വെഞ്ചെരിപ്പുകർമ്മം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. പളളിയുടെ മുൻഭാഗത്ത് പണിതീർത്ത കപ്പേളയുടെ വെഞ്ചെിരിപ്പ് കർമ്മം രൂപതാവികാരി ജനറൽ ബഹുമാനപ്പെട്ട മോൺ. ജോസ് പി.ചിറ്റിലപ്പിളളിയച്ചൻ നിർവ്വഹിച്ചു. 1999-ൽ പളളിമുറിയുടെ മുൻപിലുളള 6 സെന്റ് സ്ഥലവും കൂടി വാങ്ങിച്ചു. ബഹുമാനപ്പെട്ട തോമസ് വടക്കുഞ്ചേരി അച്ചൻ 2001 മെയ് 17-ൽ സ്ഥലം മാറി പോവുകയും ബഹു. ജോസ് കുളമ്പിലച്ചൻ ചാർജ്ജ് ഏറ്റെടുക്കുകയും ചെയ്തു. പുതിയ പളളിയും സെമിത്തേരിയും 2002-ൽ ജോൺ ജോസഫ് ആളൂർ അച്ചൻ ഇടവക വികാരിയായി ചുമതലയേറ്റു. അദ്ദേഹം ചിറ്റടിയിൽ സ്ഥിരതാമസമാക്കിയതോടെ പുതിയ പളളി നിർമ്മാണ ചിന്ത സജീവമായി. ശ്രീ വർഗ്ഗീസ് പാറത്തോട്ടം, ശ്രീ. ടോമി വെളിയത്തിൽ എന്നിവർ കൺവീനർമാരായി 21 അംഗങ്ങളുടെ കമ്മിറ്റിക്ക് രൂപം നൽകി. 2002 നവംബർ 3-ാം തിയ്യതി പുതിയ പളളിയുടെ തറക്കല്ലിടൽ കർമ്മം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. പണി തീർത്ത പളളി 2005 ജനുവരി 1-ാം തിയ്യതി അഭിവന്ദ്യ പിതാവ് കൂദാശചെയ്യുകയും വൈദികമന്ദിരത്തിന്റെ രണ്ടാംനില വെഞ്ചെരിക്കുകയും ചെയ്തു. 2007 ്രെബഫുവരി 20-ന് ബഹുമാനപ്പെട്ട ജോൺ ആളൂർ അച്ചൻ സ്ഥലം മാറിയപ്പോൾ ബഹു. സണ്ണി വാഴേപ്പറമ്പിലച്ചൻ നിയമിക്കപ്പെട്ടു. ഇടവകാംഗങ്ങളുടെ അടുത്ത ആവശ്യം സ്വന്തമായി സെമിത്തേരി വേണമെന്നതായിരുന്നു. അതിനുവേണ്ടി 63 സെന്റ് സ്ഥലം വാങ്ങിച്ചു. സിവിൽ നിയമം അനുശാസിക്കുന്ന വ്യവസ്ഥകളോടെ നിർമ്മാണം പൂർത്തിയാക്കിയ സെമിത്തേരിയും കപ്പേളയും 2010 ജൂൺ 6-ാം തിയ്യതി അഭിവന്ദ്യ പിതാവ് വെഞ്ചെിരിച്ചു. ഇടവകപദവി 297/2010 എന്ന കല്പന പ്രകാരം 2010 ജൂൺ 11-ൽ ചിറ്റടി സെന്റ് മേരീസ് പളളിയെ ഇടവകയായി ഉയർത്തി. പളളിയുടെ 30 സെന്റ് സ്ഥലത്തോട് ചേർന്നു കിടക്കുന്ന 10 സെന്റ് സ്ഥലം വാങ്ങിക്കുവാൻ സാധിച്ചു. ബഹു. ജോസ് പൊട്ടേപറമ്പിലച്ചനാണ് ഇപ്പോഴത്തെ വികാരി. ബഹു. എഇഇ സിസ്റ്റേഴ്സിന്റെ സേവനം എടുത്തുപറയേണ്ടതാണ്. അവരാണ് ദൈവാലയ ശുശ്രൂഷയിൽ സഹായിക്കുന്നത്. അംഗവൈകല്യമുളളവരും മന്ദബുദ്ധികളായ കുട്ടികളെ പലിപാലിക്കുന്ന എഇഇ സിസ്റ്റേഴ്സിന്റെ "അനുഗ്രഹഭവൻ' എന്ന സ്ഥാപനവും 2001 ഒക്ടോബർ 10-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ച് ദിവ്യബലിയർപ്പിച്ചു. പള്ളിക്ക് സ്ഥിര വരുമാന മാർഗ്ഗമൊന്നും ഇല്ലെങ്കിലും എല്ലാ കാര്യങ്ങളും ഭംഗിയായി നിർവ്വഹിക്കുന്നതിൽ ഇടവകാംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു എന്നത് ഇവിടുത്തെ സവിശേഷതയാണ്. |
||||||||||||||