Parish of St.Joseph, Chittadi (Mary Land) |
||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
Name: |
St.Joseph | |||||||||||||
Place: | Chittadi (Mary Land) | |||||||||||||
Status: |
Parish
|
|||||||||||||
Forane: |
Mangalam Dam | |||||||||||||
Founded: | 1980
|
|||||||||||||
Sunday Mass: |
06.30 A.M. |
|||||||||||||
Strengh: |
34 | |||||||||||||
Belongs To: | ||||||||||||||
Vicar / Dir : | Fr. Kochuparambil Jose | |||||||||||||
Asst.Dir/Vic: | ||||||||||||||
Contact Office : |
Chittady, Palakkad - 678706 | |||||||||||||
Telephone:
|
||||||||||||||
E-Mail: |
Website: |
|||||||||||||
History of the of St.Joseph |
||||||||||||||
സെന്റ് ജോസഫ്സ് ചർച്ച് മേരിലാന്റ്- ചിറ്റടി മേരിലാന്റ് (ചിറ്റടി) പ്രദേശം എളവമ്പാടം ഇടവകയുടെ ഭാഗമായിരുന്നു. ആദ്ധ്യാത്മിക ആവശ്യങ്ങൾക്ക് എളവമ്പാടത്ത് എത്തിച്ചേരുക പ്രയാസമായിരുന്നതിനാൽ ചിറ്റടി ഭാഗത്ത് പളളി പണിയുവാൻ ഇവിടുത്തെ ജനങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചു. വികാരിയായിരുന്ന ബ. ജോസ് കണ്ണമ്പുഴ അച്ചന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചിറ്റടിക്കടുത്ത് ചേലോടിൽ ശ്രീ. വെളിയത്തിൽ ജോർജ്ജ് ഒരു ഏക്കർ സ്ഥലം ദാനമായി നൽകി. വി. യൗസേപ്പിതാവിന്റെ നാമത്തിലുളള ദൈവാലയം പണിയാൻ രൂപത കാര്യാലയത്തിൽ നിന്ന് 255/1980 കല്പന പ്രകാരം അനുവാദം ലഭിച്ചു. 1979 മെയ് ഒന്നിന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് പളളിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ചേലോട്, നക്കാക്കോട്, മാപ്പിളപ്പൊറ്റ, കല്ലേക്കുളമ്പ്, കിഴക്കേത്തറ എന്നീ സ്ഥലങ്ങളെ ചേർത്ത് മേരിലാന്റ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പണിതീർത്ത പളളിയും വൈദികമന്ദിരവും അഭിവന്ദ്യ പിതാവ് 1980 ഡിസംബർ 8-ാം തീയ്യതി വെഞ്ചെരിച്ചു. 1984 ഏപ്രിൽ 22-ാം തിയ്യതി ഇൗ ദൈവാലയത്തെ ഇടവകയാക്കി ഉയർത്തി. പളളിയോട് ചേർന്ന് സെമിത്തേരി ഉണ്ടാകണമെന്നായിരുന്നു ജനങ്ങളുടെ ആഗ്രഹം. ബഹു. ജോസഫ് ചിറ്റിലപ്പിളളി അച്ചന്റെ നേതൃത്വത്തിൽ അതിനുളള പരിശ്രമങ്ങൾ നടത്തി. സിവിൽ നിയമങ്ങൾ അനുശാസിക്കുന്ന വ്യവസ്ഥകൾ എല്ലാം പൂർത്തിയാക്കി അനുവാദം വാങ്ങിച്ചെടുത്തു. പ്രസ്തുത സെമിത്തേരി 1986 മെയ് 1-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു. 2005 മെയ് 1 -ന് ഇടവകയുടെ രജതജൂബിലി ബലിയർപ്പണത്തിൽ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു. ചിറ്റടി ബദ്ലേഹം മഠത്തിലെ ബഹു. സിസ്റ്റേഴ്സിന്റെ സേവനം ഇടവകയ്ക്ക് വലിയ അനുഗ്രഹമാണ്. |
||||||||||||||