fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Mary, Kadapara 
Photo
Name:
St.Mary
Place: Kadapara
Status:
Parish
Forane:
Mangalam Dam
Founded:
1988
Sunday Mass:
08.00 A.M.
Strengh:
77
Belongs To:
   
Vicar / Dir : Fr. Ackaparambil Joyson
  Asst.Dir/Vic:
Contact Office :
Olimkadavu, Palakkad - 678706
Telephone:
04922207278
 
E-Mail:
Website:
 
History of the of St.Mary
 സെന്റ്മേരിസ് ചർച്ച്
കടപ്പാറ
സ്ഥലനാമം
ആദ്യകാലത്ത് സ്ഥലനാമധാതുക്കൾ ഭൂപ്രകൃതിയുടെ സംഭാവനയാണല്ലോ. യുഗങ്ങൾ പഴക്കമെത്തിയ കടുപ്പമുള്ള ഒരുതരം കറുത്ത പാറ ഇൗ പ്രദേശത്ത് ധാരാളമുണ്ടായിരുന്നു. വിഗ്രഹം കൊത്താൻ ഇതുപയോഗിച്ചതിനാൽ കൃഷ്ണശിലയെന്നും ഇത്രുയും കടുപ്പമുള്ള പാറയിവിടെ സുലഭമായതിനാൽ കടപ്പാറ എന്ന് സ്ഥലനാമം ഉണ്ടായെന്നും പൂർവ്വികർ സാക്ഷ്യപ്പെടുത്തുന്നു.
ആദ്യനാളുകൾ
Old Church

1950 കളിൽ കൃഷിക്കായി ഇടുക്കി ഭാഗത്ത് നിന്നും കുടിയേറി താമസിച്ച സുറിയാനി കത്തോലിക്കരാണ് ഇവിടുത്തെ ആദ്യത്തെ കൈ്രസ്തവ സമൂഹം. ഇവർ ആദ്ധ്യാത്മികകാര്യങ്ങൾക്കായി മേലാർകോട് സെന്റ് ആന്റണിസ് പളളിയിലും എളവംപാടം സെന്റ് തോമസ് പള്ളിയിലുമാണ് പോയിരുന്നത്. 1974-ൽ പൊൻകണ്ടം സെന്റ് ജോസഫ് പള്ളി സ്ഥാപിതമായപ്പോൾ കടപ്പാറക്കാർ ഇതിന്റെ കീഴിലായി. 1987-ൽ അഭിവന്ദ്യ മാർ ജോസഫ് ഇരുമ്പൻ പിതാവിന്റെ അനുവാദത്തോടെ കടപ്പാറ മേരിമാതാ റബർതോട്ടത്തിലെ കെട്ടിടത്തിൽ പൊൻകണ്ടം ഇടവകവികാരിയായിരുന്ന ബഹു. ഫാ. ഫിലിപ്പ് പിണക്കാട്ട് എം.എസ്.ടി ഞായറാഴ്ചകളിൽ ദിവ്യബലിയർപ്പിച്ചു. 
സ്ഥലവും പളളിയും 
1980-1985 കളിൽ ഇടവകക്കാർ വർദ്ധിച്ചപ്പോൾ ആത്മീയകാര്യങ്ങൾക്ക് കടപ്പാറ ദൈവാലയം വേണമെന്ന് അവർക്ക് ബോധ്യപ്പെട്ടു. അതിലേക്ക് 1985 ഒക്ടോബർ 31-ന് ശ്രീ. ഡേവിസ് പേങ്ങിപ്പറമ്പിൽ കടപ്പാറ ഭാഗത്ത് 1 ഏക്കർ 44 സെന്റ് സ്ഥലം ദാനമായി നൽകി. പ്രസ്തുത സ്ഥലത്ത് 1988 ്രെബഫുവരി 11-ന് അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് കടപ്പാറ സെന്റ് മേരീസ് ദൈവാലയത്തിന് കല്ലിടുകയും പണിതീർത്തപളളി 1988 മെയ് 30-ന് കൂദാശ ചെയ്യുകയും ചെയ്തു. ബഹു. ഫിലിപ്പച്ചനെ കടപ്പാറ ഇടവകയുടെ കൂടി വികാരിയായി പിതാവ് നിയമിച്ചു. ബഹു. അബ്രാഹം പാലത്തിങ്കലച്ചനും ബഹു. സെബാസ്റ്റ്യൻ താമരശ്ശേരി അച്ചനും പൊൻകണ്ടത്തുനിന്ന് വന്ന് ഇവിടെ ശുശ്രൂഷനടത്തിയിരുന്നു. 28.03.1995 ലെ കല്പന പ്രകാരം കടപ്പാറ സെന്ററിൽ കുരിശുപള്ളി പണിയുവാൻ ബഹു. താമരശ്ശേരി അച്ചൻ നേതൃത്വം നൽകി. ബഹു. സെബാസ്റ്റ്യൻ എടക്കളത്തൂർ, ബഹു. ജോർജ്ജ് എടത്തല, ബഹു. സണ്ണി വാഴേപറമ്പിൽ എന്നീ വൈദികർ ഇവിടെ വികാരിമാരായിരുന്നു. 37 കുടുംബങ്ങളോടെ ആരംഭിച്ച ഇടവകയിൽ ഇന്ന് 80 കുടുംബങ്ങൾ ഉണ്ട്. 
വളർച്ചയുടെ നാളുകളും പുതിയ പളളിയും
2005 ്രെബഫുവരി 15-ന് ബഹു. സുമേഷ് നാല്പതാംകുളം അച്ചൻ ഇൗ ഇടവകയുടെ മാത്രം വികാരിയായി നിയോഗിക്കപ്പെട്ടു. 2005 ഒക്ടോബർ 17-ൽ രജി. നമ്പർ 6517 പ്രകാരം 90.50 സെന്റ് സ്ഥലം വാങ്ങി. പ്രസ്തുതസ്ഥലത്തു പണിതീർത്ത സെമിത്തേരി 2006 ഏപ്രിൽ 25-ന് അഭിവന്ദ്യ പിതാവ് വെഞ്ചെരിച്ചു.
പള്ളിയോട് ചേർന്നുള്ള രൂപതയുടെ സ്ഥലത്ത് രൂപതയുടെ ചെലവിൽ വൈദികമന്ദിരത്തിന് 2006 ഡിസംബർ 5-ന് പിതാവ് ശിലാസ്ഥാപനം നടത്തുകയും 2007 മെയ് 30-ന് വെഞ്ചെരിക്കുകയും ചെയ്തു. ഇടവകക്കാർ വർദ്ധിച്ചപ്പോൾ പഴയ പളളിയിൽ സൗകര്യമില്ലാതായി. പുതിയ ദൈവാലയം നിർമ്മിക്കാൻ 13.1.09-ൽ കൂടിയ പൊതുയോഗം തീരുമാനിച്ചു. പുതിയ ദൈവാലയത്തിന്റെ അടിസ്ഥാനശില അഭിവന്ദ്യപിതാവ് 2008 മാർച്ച് 30-ന് ആശീർവദിച്ചു സ്ഥാപിച്ചു. ബഹു. സുമേഷ് നാൽപതാകളം അച്ചന്റെ ശക്തമായ നേതൃത്വത്തിലാണ് ദൈവാലയനിർമ്മാണം പുരോഗമിച്ചത്. ഒാരോ ഭവനത്തിൽ നിന്നും കൊണ്ടുവന്ന കല്ലുകൾ അടിസ്ഥാനശിലയോട് ചേർത്ത് പ്രതിഷ്ഠിച്ചത് പള്ളിയോടുള്ള വൈകാരിക ബന്ധത്തിന്റെയും പങ്കാളിത്വത്തിന്റെയും പ്രതീകമായി കാണാവുന്നതാണ്. ഇടവകക്കാരുടെ പൂർണ്ണ സഹകരണത്തോടെ നിർമ്മിച്ച പുതിയ ദൈവാലയത്തിലെ കുദാശകർമ്മം 27.4.2011-ൽ പാലക്കാട് രൂപതാദ്ധ്യക്ഷൻ നിർവ്വഹിച്ചു.
ഇടവകയുടെ പദവിയിലേക്ക്
പരി. കന്യാമറിയത്തിന്റെ നാമത്തിലാണ് ഇൗ ദൈവാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. വി. സെബാസ്ത്യാനോസിന്റെ തിരുനാളും എട്ടുനോമ്പും ആഘോഷപൂർവം കൊണ്ടാടുന്നു. സ്റ്റേഷൻ പള്ളിയായിരുന്ന ഇൗ ഇടവകയെ 4/2812 കല്പനപ്രകാരം 2012 ജനുവരി 8 - ന് സ്വതന്ത്ര ഇടവകയായി അഭിവന്ദ്യ പിതാവുതന്നെ സ്ഥലത്ത് വന്ന് ദിവ്യബലി അർപ്പണ വേളയിൽ പ്രഖ്യാപിച്ചു. പഴയ പളളിനിന്ന സ്ഥലത്ത് ഭവനരഹിതരായ 5 പേർക്ക് വീട് വെക്കാൻ സ്ഥലം കൊടുത്തു. ഏഴുവർഷം ഇടവകയ്ക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്ത ബഹു. സുമേഷച്ചന് 2012 ്രെബഫുവരി 22-ന് ആലത്തൂർ ഇടവകയിലേക്ക് സ്ഥലമാറ്റം ലഭിച്ചപ്പോൾ ബഹു. റെന്നി കാഞ്ഞിരത്തിങ്കലച്ചനാണ് ഇവിടെ വികാരിയായി ശുശ്രൂഷ ചെയ്യുന്നത്. പളളിയുടെ രജതജൂബിലി 2014 മെയ് 10-ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷിച്ചു. കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇടവകക്കാർ. ഇടവകയിൽ പി.എസ്.എസ്.പിയുമായി സഹകരിച്ച് 20 വീടുകൾ നിർമ്മിക്കാൻ കഴിഞ്ഞു. ഇടവകയ്ക്ക് ഏകദേശം ഒന്നര ഏക്കർ റബ്ബർത്തോട്ടമുണ്ട്. ഇടവകയുടെ നടത്തിപ്പിന് വരിസംഖ്യയും നേർച്ചയുമാണ് മുഖ്യവരുമാനമാർഗ്ഗം. പൊൻകണ്ടം എഫ്.സി.സി മഠത്തിലെ ബഹു. സിസ്റ്റർമാർ ഇവിടെ വന്ന് അജപാലനശുശ്രൂഷയിൽ സഹായിക്കുന്നതിൽ ഇടവകക്കാർ എന്നും നന്ദിയുളളവരാണ്. 
മലയിൽ കനത്ത മഴ പെയ്താൽ കടപ്പാറ തോട്ടിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകും. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന് കടപ്പാറ മേഖലയിൽ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊഴുകി വരുന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കുന്നു. 2007 ജൂലൈ 17-ന് ഇടവകാംഗമായ കോൽകുന്നേൽ ആന്റണി മകൾ അനുവും വീടുമെല്ലാം ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞ സംഭവം ഞെട്ടലോടെയാണ് ജനങ്ങൾ കണ്ടതും കേട്ടതും.