തത്തമംഗലം ഫൊറോന
പാലക്കാട് നഗരത്തിൽനിന്ന് 15 കിലോമീറ്റർ തെക്കു-കിഴക്കുമാറി പാലക്കാട് ചുരത്തിന് മദ്ധ്യഭാഗത്തായി ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി എന്ന ഇരട്ടനഗരം സ്ഥിതിചെയ്യുന്നു. ചിറ്റൂരിന്റെ തെക്കേക്കരയാണ് തത്തമംഗലം.
തമിഴ്-മലയാള സങ്കരസംസ്കാരത്തിന്റെ നാടാണ് ചിറ്റൂർ. മലയാളം, തമിഴ് എന്നിവക്ക് പുറമെ തെലുങ്കും കന്നടയും സംസാരിക്കുന്നവരും നഗരസഭാതിർത്തിക്ക് അകത്തുണ്ട്. കൂത്തും കുമ്മാട്ടിയും മാരിയമ്മൻപൊങ്കലും ഇവിടുത്തെ ജനതയുടെ നിത്യജീവിതത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. 1947 ഒക്ടോബർ ഒന്നിന് രണ്ടു നാട്ടുരാജ്യങ്ങളും കൂടിയോചിപ്പിച്ച് ചിറ്റൂർ-തത്തമംഗലം എന്ന മുൻസിപ്പാലിറ്റിയുണ്ടാക്കി പ്രവർത്തിച്ചുവരുന്ന നഗര സഭക്ക് 24 വാർഡുകളാണുള്ളത്.
കൃഷിക്കും കച്ചവടത്തിനുമായി 1960 കളിൽ തൃശ്ശൂർ എണറാകുളം ജില്ലകളിൽനിന്നും തത്തമംഗലം, ചിറ്റൂർ എന്നീ ഭാഗങ്ങളിൽ താമസമാക്കിയ സീറോമലബാർ സഭയിൽപെട്ട കൈ്രസ്തവർക്കായി 1979 ഒക്ടോബർ ഒന്നിന് തത്തമംഗലം സെന്റ് മേരീസ് ഇടവക സ്ഥാപിതമായി. 2010 ജൂലായ് 3 മുതൽ തത്തമംഗലം ഇടവകയെ ഫൊറോനയായി ഉയർത്തപ്പെട്ടു. തത്തമംഗലം, ചിറ്റൂർ, കൊടുവായൂർ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, മൂച്ചാംകുണ്ട്, പരുത്തിക്കാട് എന്നി സ്ഥലങ്ങളിലെ ഇടവകകൾ തത്തമംഗലം ഫൊറോനയിൽ ഉൾപ്പെടുന്നു.
Place: | Name: | Vicar/Director: | Sunday Mass: | Phone: |
---|---|---|---|---|
Chittur PKD | Holy Family | Fr. Kannampuzha Akhil | 07.30 A.M. | 04923223092 |
Elippara | St. Liborius | Fr. Kizhakkedath Thom | ||
Koduvayur | St. Thomas | Fr. Kanivayalil Aswin | 08.30 A.M. | |
Kollengode | St.Joseph | Fr. Vadakumchery Thomas | 10.00 A.M. | 04923264582 |
Kozhinjampara | St.Antony | Fr. Poruthoor Ebi | 07.00 A.M. | 04923272318 |
Moochankundu | St.Joseph | Fr. Plathottathil Jinse | 07.45 A.M. | 04923277217 |
Paruthikkad | St.Antony | Fr. Cheeran Femin | 07.15 A.M. | |
Thathamangalam | St.Mary | Fr. Thukkuparambil Betson | 08.00 A.M. | 04923254517 |