fbpx
  • Bishop's House, Palakkad
  • St. Raphael's Cathedral, Palakkad

List View

Parish of St.Joseph, Kollengode 
Photo
Name:
St.Joseph
Place: Kollengode
Status:
Parish
Forane:
Thathamangalam
Founded:
1975
Sunday Mass:
10.00 A.M.
Strengh:
48
Belongs To:
Website: www.
Vicar / Dir : Fr. Pulavelil Jibin
  Asst.Dir/Vic:
Contact St.Joseph, Vattekkad, Palakkad - 678506
Tel: 04923264582 / E-Mail:
History of St.Joseph
സെന്റ് ജോസഫ് പള്ളി
കൊല്ലങ്കോട്

സ്ഥലനാമം
പാലക്കാടിന്റെ മധ്യകാലചരിത്രത്തിൽ പ്രസിദ്ധിയും സാംസ്കാരിക പ്രാധാന്യവും ഉണ്ടായിരുന്ന ദേശമായിരുന്നു കൊല്ലങ്കോട് സ്വരൂപം. പഴയകാല നാട്ടുരാജ്യമായിരുന്ന കിഴക്കൻ പാലക്കാടിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഇൗ പ്രദേശം. കണ്യാർകളി, പൊറാട്ടുകളി തുടങ്ങിയ നാടൻ കലാരുപങ്ങളുടേയും സാംസ്കാരിക സമൃദ്ധിയുടേയും ദേശം കൂടിയാണ് കൊല്ലങ്കോട്. പാലക്കാട്ട് നിന്ന് 19 കി.മീ തെക്ക് ചിറ്റൂരിനും നെന്മാറക്കും മദ്ധ്യേയുള്ള കൊല്ലങ്കോടിന്റെ പഴയ പേര് വേങ്ങനാട് എന്നാണ്. രാജവംശത്തിലെ ഒരു കുട്ടി പുഴയിലെ ഒഴുക്കിൽ പെട്ടെന്നും പിന്നീട് കരക്കടിഞ്ഞെന്നും അതുവഴി വന്ന ഒരു കൊല്ലൻ കുട്ടിയെ എടുത്ത് വളർത്തി, പ്രായപൂർത്തിയായപ്പോൾ രാജകുടുംബത്തിലെ രാജാവായി. തന്റെ വളർത്തച്ഛന്റെ ബഹുമാനാർത്ഥമാണ് ദേശത്തിന് കൊല്ലൻ + കോട് എന്ന പേര് ലഭിച്ചത്.(ഢ.ഢ.ഗ വാലത്ത് ജ110) 
ആദ്യനാളുകൾ
1972-കളിൽ കൊല്ലങ്കോട് താമസമാരംഭിച്ച നാല് സുറിയാനി കത്തോലിക്കാ കുടുംബങ്ങളാണ് ഇൗ ഇടവകയ്ക്ക് നാന്ദികുറിച്ചത്. ഇവർ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് നെന്മാറയിലും ചിറ്റൂരിലുമുള്ള ലത്തീൻ പള്ളികളിലായിരുന്നു. സമീപ പ്രദേശങ്ങളിൽ സുറിയാനി കുടുംബങ്ങളുണ്ടെന്നറിഞ്ഞപ്പോൾ സ്വന്തം റീത്തിൽപ്പെട്ട ദൈവാലയം വേണമെന്ന അവരുടെ ആഗ്രഹം. പാലക്കാട് ചക്കാന്തറ വികാരിയായിരുന്ന ബഹു. ജോസഫ് തെക്കേക്കര അച്ചനെയും തൃശൂർ രൂപതാദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ. മാർ ജോസഫ് കുണ്ടുകുളം പിതാവിനെയും അറിയിച്ചു. അഭിവന്ദ്യ പിതാവിന്റെ അനുമതിയോടും സാമ്പത്തിക സഹായത്തോടും കൂടെ ബഹു. ജോസഫ് തെക്കേക്കര അച്ചന്റെ മേൽനോട്ടത്തിൽ ഒരേക്കർ പത്ത് സെന്റ് സ്ഥലം 6000 രൂപയ്ക്ക് 1973 ജൂൺ 15-ന് ആധാരം നമ്പർ 604 പ്രകാരം വാങ്ങുകയും പള്ളിയുടെ പണികൾ ആരംഭിക്കുകയും ചെയ്തു. ബഹു. ജേക്കബ് പനയ്ക്കലച്ചന്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ദൈവാലയം 1975 മാർച്ച് 21-ാം തിയ്യതി അഭിവന്ദ്യ മാർ ജോസഫ് ഇരിമ്പൻ പിതാവ് വെഞ്ചെരിച്ചു.
രജതജൂബിലി
1986-ൽ പരുത്തിക്കാടും 1994-ൽ മൂച്ചൻകുണ്ടും ഇൗ ഇടവകയിൽ നിന്ന് രൂപം കൊണ്ടതാണ്. ബഹു. ചെറിയാൻ ആഞ്ഞിലിമൂട്ടിലച്ചന്റെ നേതൃത്വത്തിൽ ജൂബിലി സ്മാരകമായി വൈദിക മന്ദിരം നിർമ്മിച്ചു. 2000 ്രെബഫുവരി 12-നാണ് ഇടവകയുടെ രജത ജൂബിലി ആഘോഷിച്ചത്. അന്നുതന്നെ അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് വൈദികമന്ദിരം വെഞ്ചെരിക്കുകയും ചെയ്തു. 2005-ൽ ബഹു. ബിജു പ്ലാന്തോട്ടത്തിലച്ചന്റെ ശ്രമഫലമായി വൈദിക മന്ദിരത്തിനുമുകളിൽ വേദപാഠഹാൾ പണികഴിപ്പിച്ചു.
ബഹു. ജോബി തെക്കിനേടത്ത്, ബഹു. ഷാജി തെക്കേക്കര, ബഹു. ജോയ്സൻ ആക്കാപ്പറമ്പിൽ എന്നീ ബഹു. വൈദികരുടെ ആത്മീയ ശുശ്രൂഷകൾ ഇടവകജനം നിറ മനസ്സോടെ ഇന്നും ഒാർമ്മിക്കുന്നുണ്ട്. ഇടവകയുടെ സ്തോത്രകാഴ്ചയും, പളളിപ്പറമ്പിലെ മാവിൽ നിന്നുള്ള വരുമാനവും കൊണ്ടാണ് പളളിക്കാര്യങ്ങൾ നടന്നുപോകുന്നത്. 
1979 ജൂൺ 3-ന് തിരുക്കുടുംബ സന്ന്യാസിനി സമൂഹത്തിന്റെ ശാഖാമഠം കൊല്ലങ്കോട് ആരംഭിച്ചു. ഇടവകയുടെ ആത്മീയ വളർച്ചയിൽ ഇതൊരു നാഴികകല്ലാണ്. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കായി 2005 ആഗസ്റ്റ് 17-ന് ആരംഭിച്ച കിരൺ ജ്യോതി സ്പെഷ്യൽ സ്കൂൾ സാമൂഹ്യ സേവനരംഗത്തിന്റെ ഏറ്റവും വലിയ നിദർശ്ശനമായി നിലകൊളളുന്നു. ഭവനസന്ദർശനങ്ങളിലൂടെ സമൂഹത്തിൽ സമാധാനവും ശാന്തിയും കൈവരുത്താൻ ബഹു. സിസ്റ്റേഴ്സ് ചെയ്യുന്ന സേവനം വളരെ വിലപ്പെട്ടതാണ്. കൊല്ലങ്കോട്, പരുത്തിക്കാട് പള്ളികൾക്ക് പൊതുവായ സിമിത്തേരി പരുത്തിക്കാട് ഇടവകദേവാലത്തോട് ചേർന്ന് പണി തീത്തിട്ടുണ്ട്. ജീർണ്ണാവസ്ഥയിലിരിക്കുന്ന പളളിയുടെ പുനരുദ്ധാരണം തുടങ്ങുവാനുളള ശ്രമത്തിലാണ് ഇടവകക്കാർ. ബഹു. വികാരി ജെയ്സൺ വടക്കനച്ചന്റെ ശക്തമായ നേതൃത്വത്തിൽ ജനങ്ങൾ കർമ്മപരിപാടികൾ തയ്യാറാക്കി വരുന്നു.